"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Sebinaj (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1858448 നീക്കം ചെയ്യുന്നു
അവലംബങ്ങൾ
വരി 16: വരി 16:
==വിദ്യാഭ്യാസം, അധ്യാപകവൃത്തി==
==വിദ്യാഭ്യാസം, അധ്യാപകവൃത്തി==


[[ഫറോക്ക്]] ഗവ. ഗണപത് സ്കൂൾ , [[ഫറൂക്ക് കോളേജ്]] എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ് യൂണിവേഴ്സിറ്റി|മദ്രാസ് യൂണിവേഴ്സിറ്റിയിൽ]] നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963) [[ശാന്തിനികേതൻ|ശാന്തിനികേതനിലെ]] [[വിശ്വഭാരതി സർവ്വകലാശാല|വിശ്വഭാരതി സർവ്വകലാശാലയിൽ]] നിന്ന് [[ഇംഗ്ലീഷ് സാഹിത്യം|ഇംഗ്ലീഷ് സാഹിത്യത്തിൽ]] ഡോക്ടറേറ്റും (1970) നേടി. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്]], പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ലക്ചററായും, റീഡറായും, പ്രൊഫസറായും ജോലി ചെയ്തു. 1970-ൽ ഹൈദരബാദിലെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ (ഇപ്പോൾ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റി) ലക്ചറർ ആയി ചേർന്നു. സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും 1980-ൽ [[കാനഡ|കാനഡയിലെ]] സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] ഡോക്ടറേറ്റുകൾ കരസ്ഥമാക്കി.<ref name="BenjaminsPub" />. ഇപ്പോൾ [[ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്വേജസ് യൂണിവേഴ്സിറ്റി | ദ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്വേജസ് യൂണിവേഴ്സിറ്റി]] (ഇ.എഫ്.എൽ.യു) എന്ന പേരിൽ കേന്ദ്രസർവ്വകലാശാലയായി ഉയർത്തപ്പെട്ട പഴയ സി.ഐ.ഇ.എഫ്.എൽ-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.
[[ഫറോക്ക്]] ഗവ. ഗണപത് സ്കൂൾ , [[ഫറൂക്ക് കോളേജ്]] എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ് യൂണിവേഴ്സിറ്റി|മദ്രാസ് യൂണിവേഴ്സിറ്റിയിൽ]] നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963) [[ശാന്തിനികേതൻ|ശാന്തിനികേതനിലെ]] [[വിശ്വഭാരതി സർവ്വകലാശാല|വിശ്വഭാരതി സർവ്വകലാശാലയിൽ]] നിന്ന് [[ഇംഗ്ലീഷ് സാഹിത്യം|ഇംഗ്ലീഷ് സാഹിത്യത്തിൽ]] ഡോക്ടറേറ്റും (1970) നേടി. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്]], പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ലക്ചററായും, റീഡറായും, പ്രൊഫസറായും ജോലി ചെയ്തു. 1970-ൽ ഹൈദരബാദിലെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ (ഇപ്പോൾ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റി) ലക്ചറർ ആയി ചേർന്നു. സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും 1980-ൽ [[കാനഡ|കാനഡയിലെ]] സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] ഡോക്ടറേറ്റുകൾ കരസ്ഥമാക്കി.<ref name="BenjaminsPub" />. ഇപ്പോൾ [[ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്വേജസ് യൂണിവേഴ്സിറ്റി | ദ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്വേജസ് യൂണിവേഴ്സിറ്റി]] (ഇ.എഫ്.എൽ.യു) എന്ന പേരിൽ കേന്ദ്രസർവ്വകലാശാലയായി ഉയർത്തപ്പെട്ട<ref name="timesofindia">[http://articles.timesofindia.indiatimes.com/2007-08-06/hyderabad/27989682_1_ciefl-foreign-languages-search-committee IT industry welcomes new varsity] Times of India</ref><ref name="EDU">[http://www.edu-leaders.com/content/eflu-have-regular-vc-soon EFLU to have regular VC soon] EDU</ref> പഴയ സി.ഐ.ഇ.എഫ്.എൽ-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.


==കുടുംബം==
==കുടുംബം==

10:33, 12 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കെ.എ. ജയശീലൻ
ജനനം
കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ

(1940-07-27) ജൂലൈ 27, 1940  (83 വയസ്സ്)

മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ് കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ എന്ന കെ. എ. ജയശീലൻ. 1940 ജൂലൈ 27-ന് കോഴിക്കോട് ജനിച്ചു [1] . ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിൽ (CIEFL) പ്രൊഫസർ ആയിരുന്നു.

വിദ്യാഭ്യാസം, അധ്യാപകവൃത്തി

ഫറോക്ക് ഗവ. ഗണപത് സ്കൂൾ , ഫറൂക്ക് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963) ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും (1970) നേടി. മദ്രാസ് ക്രിസ്ത്യൻ കോളേജ്, പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ലക്ചററായും, റീഡറായും, പ്രൊഫസറായും ജോലി ചെയ്തു. 1970-ൽ ഹൈദരബാദിലെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ (ഇപ്പോൾ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റി) ലക്ചറർ ആയി ചേർന്നു. സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും 1980-ൽ കാനഡയിലെ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റുകൾ കരസ്ഥമാക്കി.[1]. ഇപ്പോൾ ദ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്വേജസ് യൂണിവേഴ്സിറ്റി (ഇ.എഫ്.എൽ.യു) എന്ന പേരിൽ കേന്ദ്രസർവ്വകലാശാലയായി ഉയർത്തപ്പെട്ട[2][3] പഴയ സി.ഐ.ഇ.എഫ്.എൽ-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.

കുടുംബം

ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റിയിലെ തന്നെ പ്രൊഫസറായ ഡോ:അമൃതവല്ലി ആണ് ഭാര്യ. അന്നപൂർണ്ണ, മൈത്രേയി എന്നിവർ മക്കൾ.

ബഹുമതികൾ പുരസ്കാരങ്ങൾ

  • ജയശീലന്റെ ബഹുമാനാർത്ഥം "Linguistic theory and South Asian Languages" (ഭാഷാശാസ്ത്ര സിദ്ധാന്തം തെക്കേ ഏഷ്യൻ ഭാഷകളിൽ) എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. [1].
  • സീഫെലിന്റെ ഒക്കേഷണൽ പേപ്പേഴ്സ് ഇൻ ലിങ്ങ്ഗ്വിസ്റ്റിക്സ് 10-ആം വാല്യം ജയശീലനായി സമർപ്പിച്ചിരിക്കുന്നു [4] .
  • ബ്ലാക്ക്‌വെൽ പ്രസിദ്ധീകരിക്കുന്ന സിന്റാക്സ് എന്ന ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം[5] .
  • യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ പ്രസിദ്ധീകരിക്കുന്ന ലിങ്ഗ്വിസ്റ്റിക് അനാലിസിസ് എന്ന ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം.[6]

ഗവേഷണ പ്രബന്ധങ്ങൾ

  • TOPIC, FOCUS AND ADVERB POSITIONS IN CLAUSE STRUCTURE [7] (മാർച്ച് 2006)
  • Control in Some Sentential Adjuncts of Malayalam[8] (ബെർക്‌ലി ലിങ്ഗ്വിസ്റ്റിക്സ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്)
  • Question Movement in Some SOV Languages and the Theory of Feature Checking [9] (2004)
  • IP-internal topic and focus phrases [10] (2002)
  • THE DRAVIDIAN EXPERIENCER CONSTRUCTION AND THE ENGLISH SEEM CONSTRUCTION [11]
  • Anaphors as pronouns. [12] (1997)Studia Linguistica 51:2, 186-234.
  • Lexical anaphors and pronouns in Malayalam. (2000) In: Lust, B.C.,Wali, K., Gair, J. W., Subbarao, K. V. (Eds.), Lexical Anaphors and Pronouns in Selected South Asian Languages: A Principled Typology. Mouton de Gruyter,New York, pp. 113-168.
  • Questions and Question-Word Incorporating Quantifiers in Malayalam.[13] (2001)
  • Question particles and disjunction. [14](2008)
  • Comparative Morphology of Quantifiers. (2011) Lingua (International Review of General Linguistics)

കവിതകൾ

1970-കളിൽ കാവ്യരചന ആരംഭിച്ച ആധുനിക കവികൾക്കൊപ്പമാണ് ജയശീലൻ പരിഗണിക്കപ്പെടുന്നത്. [15] എം. ഗോവിന്ദന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'സമീക്ഷ'യുടെ 1972 സപ്‌തംബർ ലക്കത്തിലായിരുന്നു ജയശീലന്റെ കവിതകൾ ആദ്യം പ്രസിദ്ധീകൃതമായത്. [16] തത്വചിന്തകളുടെയും ദർശനങ്ങളുടെയും നിധി കുഴിച്ചിട്ടിട്ടുള്ള കവിതകൾ എന്ന് ജയശീലന്റെ കവിതകൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. [17] പിൽക്കാലത്ത് മലയാളത്തിലെ ആധുനികകവിതകളിൽ സാധാരണമായിത്തീർന്ന വരിമുറിക്കൽ പരീക്ഷണങ്ങൾ ശാസ്ത്രീയമായി 1970-കളിൽത്തന്നെ ജയശീലൻ നടത്തിയിരുന്നു.[18]

ഭാഷാശാസ്ത്ര രംഗത്തെ സംഭാവനകൾ

ആധുനിക ഭാഷാശാസ്ത്രത്തിൽ നോംചോംസ്കിയുടെ പ്രജനക വ്യാകരണ സമീപനം പിന്തുടരുന്ന ജയശീലൻ ഇന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളാണ്. ചോംസ്കിയുടെ സാർവലൗകിക വ്യാകരണ സിദ്ധാന്തത്തെ (universal grammar)കൂടുതൽ മനസ്സിലാക്കുന്നതിനു ജയശീലൻ തുടങ്ങിവെച്ച ദക്ഷിണേഷ്യൻ ഭാഷകളിലെ ഭാഷാശാസ്ത്ര ഗവേഷണങ്ങൾ വലിയൊരളവിൽ സഹായിച്ചു.

കൃതികൾ

ഭാഷാശാസ്ത്രം

  • പരാമെട്രിക് സ്റ്റഡീസ് ഇൻ മലയാളം സിന്റാക്സ്

കവിതകൾ

  • ആരോഹണം (1986)
  • കവിതകൾ (1997)
  • ജയശീലന്റെ കവിതകൾ (2008, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂർ)

അവലംബം

  1. 1.0 1.1 1.2 Josef Bayer Tanmoy Bhattacharya M.T. Hany Babu (16). Linguistic Theory and South Asian Languages: Essays in honour of K. A. Jayaseelan. John Benjamins Publishing. p. 1,2. ISBN 9789027233660. Retrieved 2013 നവംബർ 11. {{cite book}}: Check date values in: |accessdate=, |date=, and |year= / |date= mismatch (help); Unknown parameter |month= ignored (help)
  2. IT industry welcomes new varsity Times of India
  3. EFLU to have regular VC soon EDU
  4. M. S. Thirumalai. "OCCASIONAL PAPERS IN LINGUISTICS, Vol. 10". Language in India.Com (Centre for Linguistics CENTRAL INSTITUTE OF ENGLISH AND FOREIGN LANGUAGES Hyderabad-500 007, India). Archived from the original on 2013 നവംബർ 12. Retrieved 2013 നവംബർ 12. {{cite web}}: Check date values in: |accessdate= and |archivedate= (help); Unknown parameter |coauthors= ignored (|author= suggested) (help)
  5. Suzanne Flynn. "Syntax - Editorial Board". Syntax. ISSN 1467-9612. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. http://www.linguisticanalysis.com/editors
  7. http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL4-3-jayaseelan.pdf
  8. http://elanguage.net/journals/bls/article/download/2355/2317
  9. http://www.ling.sinica.edu.tw/files/publication/j2004_1_02_9235.pdf
  10. http://onlinelibrary.wiley.com/doi/10.1111/1467-9582.00074/abstract
  11. http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL2-1-jayaseelan.pdf
  12. http://onlinelibrary.wiley.com/doi/10.1111/1467-9582.00012/abstract
  13. http://wwwhomes.uni-bielefeld.de/rvogel/ss08/vergleich/Jayaseelan01.pdf
  14. http://ling.auf.net/lingbuzz/000644
  15. http://www.nalamidam.com/archives/11782
  16. കെ. സി. നാരായണൻ, ആനന്ദ് : കത്തുകൾ, ശിൽപങ്ങൾ, കവിതകൾ‘ എന്ന പുസ്തകത്തിന്റെ അവതാരികയിൽ, കറന്റ് ബുക്സ്, തൃശ്ശൂർ 2005
  17. കെ. എം. പ്രമോദ്, മാധ്യമം ആഴ്ചപ്പതിപ്പ്, 13 സെപ്റ്റംബർ 2010, പേജ് 68
  18. എസ്. ജോസഫ്, ‘എന്റെ കാവ്യജീവിതം‘, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 27 മാർച്ച് 2010, പേജ് 68
"https://ml.wikipedia.org/w/index.php?title=കെ.എ._ജയശീലൻ&oldid=1858501" എന്ന താളിൽനിന്ന് ശേഖരിച്ചത്