"എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
[[മലപ്പുറം]] ജില്ലയിലെ [[തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്|തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് എളങ്കൂർ.പഞ്ചായത്തിലെ ഏറ്റവും വിസ്ത്രുതമായ ഗ്രാമമാണിത്. വില്ലേജ് ഓഫീസ് പേലേപ്പുറത്ത് സ്ഥിതി ചെയ്യുന്നു.കാർഷികവൃത്തിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.ഇന്നത്തെ മുഖ്യകൃഷി റബ്ബർ, നെല്ല്, തെങ്ങ്, വാഴ എന്നിവയാണ്. കവുങ്ങ്, കപ്പ, ചേന, ചേമ്പ്, മഞ്ഞൾ,കുരുമുളക്, പച്ചക്കറി മുതലായവയും ഇവിടെ കൃഷി ചെയ്തുവരുന്നു.
[[മലപ്പുറം]] ജില്ലയിലെ [[തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്|തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് എളങ്കൂർ.പഞ്ചായത്തിലെ ഏറ്റവും വിസ്തൃതമായ ഗ്രാമമാണിത്. വില്ലേജ് ഓഫീസ് പേലേപ്പുറത്ത് സ്ഥിതി ചെയ്യുന്നു.കാർഷികവൃത്തിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.ഇന്നത്തെ മുഖ്യകൃഷി റബ്ബർ, നെല്ല്, തെങ്ങ്, വാഴ എന്നിവയാണ്. കവുങ്ങ്, കപ്പ, ചേന, ചേമ്പ്, മഞ്ഞൾ,കുരുമുളക്, പച്ചക്കറി മുതലായവയും ഇവിടെ കൃഷി ചെയ്തുവരുന്നു.


==അതിരുകൽ==
==അതിരുകൽ==

15:21, 26 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കൂർ.പഞ്ചായത്തിലെ ഏറ്റവും വിസ്തൃതമായ ഗ്രാമമാണിത്. വില്ലേജ് ഓഫീസ് പേലേപ്പുറത്ത് സ്ഥിതി ചെയ്യുന്നു.കാർഷികവൃത്തിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.ഇന്നത്തെ മുഖ്യകൃഷി റബ്ബർ, നെല്ല്, തെങ്ങ്, വാഴ എന്നിവയാണ്. കവുങ്ങ്, കപ്പ, ചേന, ചേമ്പ്, മഞ്ഞൾ,കുരുമുളക്, പച്ചക്കറി മുതലായവയും ഇവിടെ കൃഷി ചെയ്തുവരുന്നു.

അതിരുകൽ

  • കിഴക്ക് - പോരൂർ വില്ലേജ്, തിരുവലി വില്ലേജ്, കാക്കത്തോട്.
  • വടക്ക് - കാരക്കുന്ന് വില്ലേജ്, തൃക്കലങ്ങോട് വില്ലേജ്,
  • പടിഞ്ഞാറ് - തൃക്കലങ്ങോട് വില്ലേജ്,
  • തെക്ക് - പയ്യനാട്

സ്ഥിതിവിവരക്കണക്കുകൽ

1 ജില്ല മലപ്പുറം
താലൂക്ക് ഏറനാട്
ബ്ലോക്ക് വണ്ടൂർ
പഞ്ചായത്ത് തൃക്കലങ്ങോട്
2 വിസ്തീർണം 3008.7059 ഹെക്ടർ
3 ജനസംഖ്യ 20447
പുരുഷന്മാർ 9720
സ്ത്രീകൽ 10727
4 സ്ത്രീ-പുരഷ അനുപാതം 1103
5 കുടുംബങ്ങൾ 4073
6 സാക്ഷരത 80.06%

ചരിത്രം

തൃക്കലങ്ങോട് പഞ്ചായത്തിലുൾപ്പെട്ട ഏറ്റവും വിസ്തൃതമായ ഗ്രാമം എളങ്കൂർ ആണ്. നാടുവാഴികളുടെ അടുത്ത അനന്തരാവകാശികളെ സൂചിപ്പിക്കുന്ന എളങ്കൂർ എന്ന സംജ്ഞ (ഇളമുറത്തമ്പുരാൻ) വ്യക്തമാക്കുന്ന ഒരു ചരിത്ര വസ്തുത, ആ പ്രദേശത്തിനു നാടുവാഴികളുമായുണ്ടായിരുന്ന അഭേദ്യബന്ധമാണ്. സാമൂതിരി മാമാങ്കത്തറയിൽ നിൽക്കുമ്പോൾ സമീപത്ത് നിലകൊള്ളുന്ന സാമൂതിരിയുടെ അനന്തരാവകാശിയെ, “ഏറനാട് എളങ്കൂർ നമ്പ്യാട്ടിരി” എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്ന് വില്യംലോഗൻ തന്റെ “മലബാർ മാന്വൽ” എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഗ്രാമത്തിന്റെ കിഴക്കൻ പ്രദേശമായ, കണ്ടാലപ്പറ്റ പാളിയപറമ്പിൽ നിന്ന് ലഭിച്ച മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളായ “നന്നങ്ങാടികൾ”, ഈ പ്രദേശം പ്രാചീനകാലം മുതൽ തന്നെ ഒരു ആവാസകേന്ദ്രമായിരുന്നുവെന്ന വസ്തുത തെളിയിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെല്ലായിടത്തും കാണപ്പെടുന്നതും മഹാശിലായുഗ സംസ്ക്കാരത്തിന്റെ തെളിവുകളായി അവശേഷിക്കുന്നതുമായ ഈ ചരിത്രാവശിഷ്ടങ്ങളുടെ കാലനിർണ്ണയം അസാധ്യമാണ്. എങ്കിലും ബി.സി-500-നും, എ.ഡി-300-നുമിടയിലാവാം ഈ സംസ്ക്കാരം നിലനിന്നിരുന്നതെന്ന് ചരിത്രകാരൻമാർ വിലയിരുത്തുന്നു. തൊപ്പിക്കല്ല്, കുടക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്ന പലവിധത്തിലുള്ള പുരാതന ശവക്കല്ലറകൾ, “മുതുമക്കത്താഴികൾ” എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കളിമൺ പാത്രങ്ങൾ എന്നിവയുൾപ്പെടുന്ന മഹാശിലായുഗ അവശിഷ്ടങ്ങളും ഈ വില്ലേജിൽ ഉൽപ്പെട്ട എടക്കാട്, മൈലൂത്ത് എന്നീ പ്രദേശങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസ ചരിത്രം

വിദ്യഭ്യസതിൽ തല്പരരായ ചിലവ്യക്തികൽ വീടുകൽ കേന്ദ്രീകരിച്ചും മറ്റും അക്ഷരാഭ്യാസം നൽകിയിരുന്നെങ്കിലും 1916-ൽ പേലേപ്പുറത്ത് സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയത്തിനാണ് ഒരു വിദ്യാലയത്തിന്റെ രൂപവും ഭാവവും ഉണ്ടായിരുന്നത്. പ്രസ്തുത വിദ്യാലയം ഇന്ന് എളങ്കൂർ ഗവ.യു.പി.സ്കൂൾ എന്നറിയപ്പെടുന്നു. 1927-ൽ മഞ്ഞപ്പറ്റയിലും 1929-ൽ കൂട്ടശ്ശേരിയിലും ഇത്തരത്തിലുള്ള സ്കൂളുകൾ നിലവിൽ വന്നു.1974 ൽ പഞ്ചായത്തിലെ തന്നെ ആദ്യത്തെ ഹൈസ്കൂൽ എളങ്കൂറിൽ ആരംഭിച്ചു. ഇത് ഇന്ന് പി.എം.എസ്.എ. ഹയർസെക്കൻഡറി സ്കൂളായി പ്രവർത്തിക്കുന്നു. ‌

അവലംബം

"https://ml.wikipedia.org/w/index.php?title=എളങ്കൂർ&oldid=1850663" എന്ന താളിൽനിന്ന് ശേഖരിച്ചത്