"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
spelling, grammar, alignment correction
Clarify
വരി 1: വരി 1:
{{prettyurl|Saint Thomas Christians}}
{{prettyurl|Saint Thomas Christians}}
കേരളത്തിലെ പരമ്പരാഗത സവർണ്ണ ക്രിസ്ത്യാനികളുടെ ജാതിനാമമാണ്‌ '''മാർ തോമാ നസ്രാണികൾ''' അഥവാ '''നസ്രാണികൾ'''. ഇവരുടെ ആരാധനാ ഭാഷ [[സുറിയാനി]] ആയിരുന്നതിനാൽ ഇവർ '''സുറിയാനി ക്രിസ്ത്യാനികൾ''' എന്നും അറിയപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ [[തോമാശ്ലീഹാ]] കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയസഭകൾ ഉടലെടുത്തത് എന്നും വിശ്വസിക്കപ്പെടുന്നു.
കേരളത്തിലെ പരമ്പരാഗത സവർണ്ണ{{clarify}} ക്രിസ്ത്യാനികളുടെ ജാതിനാമമാണ്‌ '''മാർ തോമാ നസ്രാണികൾ''' അഥവാ '''നസ്രാണികൾ'''. ഇവരുടെ ആരാധനാ ഭാഷ [[സുറിയാനി]] ആയിരുന്നതിനാൽ ഇവർ '''സുറിയാനി ക്രിസ്ത്യാനികൾ''' എന്നും അറിയപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ [[തോമാശ്ലീഹാ]] കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയസഭകൾ ഉടലെടുത്തത് എന്നും വിശ്വസിക്കപ്പെടുന്നു.


==പേരിനു പിന്നിൽ==
==പേരിനു പിന്നിൽ==

11:32, 24 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ പരമ്പരാഗത സവർണ്ണ[വ്യക്തത വരുത്തേണ്ടതുണ്ട്] ക്രിസ്ത്യാനികളുടെ ജാതിനാമമാണ്‌ മാർ തോമാ നസ്രാണികൾ അഥവാ നസ്രാണികൾ. ഇവരുടെ ആരാധനാ ഭാഷ സുറിയാനി ആയിരുന്നതിനാൽ ഇവർ സുറിയാനി ക്രിസ്ത്യാനികൾ എന്നും അറിയപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയസഭകൾ ഉടലെടുത്തത് എന്നും വിശ്വസിക്കപ്പെടുന്നു.

പേരിനു പിന്നിൽ

മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

നസ്രാണി മാപ്പിളമാർ എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിന്റെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. കേരളത്തിലെ ജാതിവ്യവസ്ഥയിൽ സവർണരായി ഗണിയ്ക്കപ്പെട്ടിരുന്ന നസ്രാണികൾക്ക് ചേരമാൻ പെരുമാൾ മാപ്പിളമാർ എന്ന പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു. 18-ആം നൂറ്റാണ്ടിലാണു് സുറിയാനി ക്രിസ്ത്യാനികൾ എന്ന പേരു് അവർക്കുണ്ടായതു്. അതുവരെ മലങ്കര മാർ തോമാ നസ്രാണി സമുദായമെന്നായിരുന്നു വിളിച്ചു് വന്നിരുന്നത്. ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനകളിൽ മലങ്കര മാർ തോമാ നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.

സഭകൾ

ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ കൂനൻ കുരിശു സത്യത്തിനു ശേഷം 1657-63 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ സീറോ മലബാർ കത്തോലിക്കാ സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മാർത്തോമ്മാ സുറിയാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, കൽദായ സുറിയാനി സഭ, സ്വതന്ത്ര സുറിയാനി സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ, സി.എസ്.ഐ. സഭയുടെ മദ്ധ്യകേരള ഇടവക എന്നിവകളിലായി ചിതറിക്കിടക്കുന്നു.

ഇതും കാണുക


"https://ml.wikipedia.org/w/index.php?title=മാർ_തോമാ_നസ്രാണികൾ&oldid=1849725" എന്ന താളിൽനിന്ന് ശേഖരിച്ചത്