"ഒ.വി. ഉഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 23: വരി 23:
[[വർഗ്ഗം:മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:നവംബർ 4-ന് ജനിച്ചവർ]]
[[വർഗ്ഗം:നവംബർ 4-ന് ജനിച്ചവർ]]
[[വർഗ്ഗം:പാലക്കാട് ജില്ലയിൽ ജനിച്ചവർ]]

06:01, 23 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒ.വി. ഉഷ കൊല്ലത്ത് 2013

മലയാളത്തിലെ പ്രശസ്തയായ ഒരു കവയത്രിയാണ്‌ ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷ (ജനനം: നവംബർ 4, 1948 ). കവിതകൾക്കു പുറമെ ചലച്ചിത്രങ്ങൾക്കു ഗാനങ്ങളും രചിച്ചിട്ടുണ്ട്.

ജീവിതരേഖ

1948 നവംബർ 4-ന്‌ പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛൻ വേലുക്കുട്ടി മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരൻ ഒ.വി.വിജയന്റെ സഹോദരിയാണ്‌ ഒ.വി.ഉഷ.

ഡൽഹി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക്‌ കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്‌, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാല ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി. ഇപ്പോൾ ശാന്തിഗിരി റിസേർച്ച് ഫൗണ്ടഷേനിൽ എഡിറ്റർ ആയി പ്രവർത്തിക്കുന്നു. 2000-ലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്‌ ലഭിച്ചു.

പ്രധാന കൃതികൾ

  • സ്നേഹഗീതങ്ങൾ
  • ഒടച്ചുവട്
  • ധ്യാനം
  • അഗ്നിമിത്രന്നൊരു കുറിപ്പ്(കവിത)
  • ഷാഹിദ് നാമ(നോവൽ)
  • നിലംതൊടാമണ്ണ് (കഥകൾ)

പുറത്തേക്കുള്ള കണ്ണി

"https://ml.wikipedia.org/w/index.php?title=ഒ.വി._ഉഷ&oldid=1849127" എന്ന താളിൽനിന്ന് ശേഖരിച്ചത്