"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 32: വരി 32:


== നിരുക്തം ==
== നിരുക്തം ==
മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + അളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. <ref>റവ: റോബർട്ട് കാഡ്‌വെൽ; എ കം‌പരേറ്റീവ് ഗ്രാമ്മർ ഓഫ് ദ ദ്രവിഡീയൻ ഓർ സൗത്ത് ഇന്ത്യൻ ഫാമിലി ഓഫ് ലാംഗ്വേജസ് </ref>മലയാളം എന്ന വാക്ക് (malayalam)[[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] [[പാലിൻഡ്രോം]] വാക്കു കൂടിയാണ്. മല എന്ന പദവും ആൾ, ആളുക എന്ന നപുംസകപദവും ചേർന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാൻ യകാരം ചേർന്നുമാണ് മലയാളം ഉണ്ടായതെന്ന് റവ: റോബർട്ട് കാഡ്‌വെൽ കരുതുന്നു. മലയാൺമ മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു. <ref> {{cite book |last= റവ:റോബർട്ട്.|first= കാഡ്വെൽ|authorlink=റവ:റോബർട്ട് കാഡ്വെൽ |coauthors= |editor=വിവർത്തനം-ഡോ. എസ്. കെ നായർ |others= |title= ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം |origdate= |origyear= 1973|origmonth=ഡിസംബർ|url= |format= |accessdate= |accessyear=2008 |accessmonth= |edition=2|series= |date= |year=|month=|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം|language=മലയാളം|isbn= |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> </code>
മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. <ref>റവ: റോബർട്ട് കാർഡ്വൽ; എ കം‌പരേറ്റീവ് ഗ്രാമ്മർ ഓഫ് ദ ദ്രവിഡീയൻ ഓർ സൗത്ത് ഇന്ത്യൻ ഫാമിലി ഓഫ് ലാംഗ്വേജസ് </ref>മലയാളം എന്ന വാക്ക് (malayalam)[[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] [[പാലിൻഡ്രോം]] വാക്കു കൂടിയാണ്. മല എന്ന പദവും ആൾ, ആളുക എന്ന നപുംസകപദവും ചേർന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാൻ യകാരം ചേർന്നുമാണ് മലയാളം ഉണ്ടായതെന്ന് റവ: റോബർട്ട് കാർഡ്വൽ കരുതുന്നു. മലയാൺമ, മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു. <ref> {{cite book |last= റവ:റോബർട്ട്.|first= കാഡ്വെൽ|authorlink=റവ:റോബർട്ട് കാഡ്വെൽ |coauthors= |editor=വിവർത്തനം-ഡോ. എസ്. കെ നായർ |others= |title= ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം |origdate= |origyear= 1973|origmonth=ഡിസംബർ|url= |format= |accessdate= |accessyear=2008 |accessmonth= |edition=2|series= |date= |year=|month=|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം|language=മലയാളം|isbn= |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> </code>


== ഭാഷാപരിണാമം (ചരിത്രം) ==
== ഭാഷാപരിണാമം (ചരിത്രം) ==

09:06, 21 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Malayalam
മലയാളം malayāḷaṁ
Malayalam in Malayalam script
Native toഇന്ത്യ,കേരളം
Regionപ്രധാനമായും കേരളം, ലക്ഷദ്വീപ്, മയ്യഴി (മാഹി), ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം
Native speakers
35,893,990.[1]
ഇന്ത്യയിൽ (2001): 33,015,420 ,[2]
മറ്റു രാജ്യങ്ങളിൽ(2007):1,847,902[3]
യു.എ.ഇ.: 773,624
സൗദി അറേബ്യ:447,440
കുവൈത്ത്:134,728
ഒമാൻ:134,019
യു.എസ്.എ.: 105,655
ഖത്തർ: 94,310
ബഹറിൻ: 58,146
യു.കെ.: 26,237
• മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ:15,600
കാനഡ:11,346
മലേഷ്യ:10,636
സിംഗപ്പൂർ:10,000[1]
മലയാളം ലിപി
Official status
Official language in
കേരളം ,
ലക്ഷദ്വീപ്, പുതുച്ചേരി
Regulated byകേരള സാഹിത്യ അക്കാദമി,കേരള സർക്കാർ
Language codes
ISO 639-1ml
ISO 639-2mal
ISO 639-3mal
Malayalam-speaking area

ഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം . ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം[4].

ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം[5]. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു.എ.ഇ. യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളം ആണു.[അവലംബം ആവശ്യമാണ്]

മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.

ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്[6].

നിരുക്തം

മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. [7]മലയാളം എന്ന വാക്ക് (malayalam)ഇംഗ്ലീഷിൽ പാലിൻഡ്രോം വാക്കു കൂടിയാണ്. മല എന്ന പദവും ആൾ, ആളുക എന്ന നപുംസകപദവും ചേർന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാൻ യകാരം ചേർന്നുമാണ് മലയാളം ഉണ്ടായതെന്ന് റവ: റോബർട്ട് കാർഡ്വൽ കരുതുന്നു. മലയാൺമ, മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു. [8]

ഭാഷാപരിണാമം (ചരിത്രം)

മലയാള ഭാഷ സംസ്കൃതത്തിൽ നിന്നു് ഉദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴിൽ നിന്നു് ഉദദ്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു.

'ഴ'കാരം ദ്രാവിഡഭാഷകളിൽ തമിഴിലും മലയാളത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണ്

മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണ് അദ്ദേഹം കരുതിയത്.

അദ്ദേഹത്തെതുടർന്ന് എ.ആർ. രാജരാജവർമ്മയും മഹാകവി ഉള്ളൂരും മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. രാജരാജവർമ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികൾ തമിഴർ ആയിരുന്നു എന്നും അവർ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളിൽ ഒന്നാണ് മലയാളമായിത്തീർന്നതെന്നും അഭിപ്രായപ്പെട്ടപ്പോൾ മലയാളത്തിൽ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂർ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേർ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എൻ.വി. രാമസ്വാമി അയ്യർ, ടി. ബറുവ, എം.ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാൽ പി.കെ. പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാൽ ശക്തമായ സ്വാധീനം മലയാളത്തിൽ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയർന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാൻ കാരണം അതാണ്. എന്നാൽ ഈ സ്വാധീനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു.

പ്രൊഫ. ഏ.ആർ. രാജരാജവർമ്മ കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.

  • ആദ്യഘട്ടം- ബാല്യാവസ്ഥ : കരിം തമിഴുകാലം (കൊല്ലവർഷം 1 - 500വരെ; എ.ഡി. 825-1325വരെ)
  • മദ്ധ്യഘട്ടം - കൗമരാവസ്ഥ : മലയാണ്മക്കാലം (കൊല്ലവർഷം 500- 800വരെ; എ.ഡി. 1325-1625വരെ)
  • അധുനികഘട്ടം - യൗവ്വനാവസ്ഥ : മലയാളകലം (കൊല്ലവർഷം 800 മുതൽ ; എ.ഡി. 1625 മുതൽ)[9]

ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തിൽ മലയാണ്മ എന്നു വിളിച്ചുപോന്നിരുന്ന മലയാളം, തമിഴ്‌, കോട്ട, കൊടഗ്‌, കന്നഡ എന്നീ ഭാഷകൾ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളിൽ ഒന്നാണ്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിച്ച് പ്രതിപാദിക്കുമ്പോൾ ഭാഷ എന്നു മാത്രം ഉപയോഗിച്ച് കാണാറുണ്ട്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്.

ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തിൽ കാണുന്നതു തികച്ചും സ്വാഭാവികവുമാണ്. ഉത്തരഭാരതത്തിൽ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങൾ വഴി ഭാഷയിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഇന്തോ-ആര്യൻ‍ ഭാഷകൾക്കും, അറബ്, യൂറോപ്പ്യൻ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങൾ വഴി അതത് ദേശത്തെ ഭാഷകളും മലയാളഭാഷയിൽ പ്രകടമായ ചില പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്.

മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ട്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാൻ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളുടെ പൊതുപൂർവ്വികഭാഷയായ ആദിദ്രാവിഡഭാഷയിൽ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശഭേദങ്ങളുണ്ടായിരുന്നു. ഇതിൽ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു ഭാഷാശാസ്ത്രജ്ഞർ കരുതുന്നു[അവലംബം ആവശ്യമാണ്]. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണ്:

  • മലനാട് മറ്റു തമിഴ്‌നാടുകളിൽ നിന്നു സഹ്യപർവ്വതം എന്ന കിഴക്കേ അതിരിനാൽ വേർതിരിഞ്ഞു കിടക്കുന്നത്.
  • പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും
  • നമ്പൂതിരിമാരും ആര്യസംസ്കാരവും.

മലയാളം ഭാഷാചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ സാമൂഹ്യസംഭവങ്ങളിൽ പ്രധാനവും പ്രകടവുമായ ഒരി ഘടകം നമ്പൂരിമാർക്ക് സമൂഹത്തിൽ ലഭിച്ച മേൽക്കൈയ്യും അതുമൂലം സംസ്കൃതഭാഷാപ്രയോഗത്തിനു് പ്രാദേശികമായി ഉണ്ടായ പ്രചാരവുമാണ്. പാണ്ഡ്യചോളചേര രാജാക്കന്മാർക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്മൊഴി നാടുകളുമായി ജനങ്ങൾക്കുണ്ടായിരുന്ന ഇടപാടുകളിൽ കാര്യമായ കുറവു വരുത്തിയിരുന്നു. കിഴക്കൻ അതിർത്തിയിലെ സഹ്യമലനിരകൾ കടന്നുള്ള ദുഷ്കരമായുള്ള യാത്രകളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും സാംസ്കാരികമായും ഭാഷാപരമായും പരസ്പരം അകറ്റുന്നതിൽ ഭാഗമായി. മലയാളദേശത്തെ ജനസമൂഹങ്ങളിൽ മറ്റു ദ്രാവിഡദേശക്കാർക്കില്ലാതിരുന്ന, മരുമക്കത്തായം, മുൻ‌കുടുമ, മുണ്ടുടുപ്പ് എന്നീ ആചാരങ്ങൾ ഉടലെടുത്തതും ഇത്തരം അകൽച്ചയുമായി ബന്ധപ്പെട്ടതാണു്.

എന്നാൽ മറ്റുചില തെളിവുകൾ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്.

ഉദാ. മലയാളം - തോണി, കന്നഡ - ദോണി; തമിഴിൽ ഇതിനൊടുസാമ്യമുള്ള ഒരു വാക്കില്ല.
മലയാളം - ഒന്ന്, കന്നഡ - ഒന്ദു
മലയാളം - വേലി, കന്നഡ - ബേലി

ആദ്യകാല മലയാളം

കൃസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ ബ്രാഹ്മണർക്ക് സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത്.

ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ചേരന്മാർ‌ അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന്‌ ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്‌[10].

മലയാളത്തിന്റെ പ്രാചീനത

മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷഎന്ന നിലയിൽ 2300ഓളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു. ബി.സി 300ലെ അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളം എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം തെളിയിക്കുന്നതിൽ സുപ്രധാനമാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പുളിമാങ്കൊമ്പിൽ നിന്നു ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കൽ ലിഖിതം. ഈ ലിഖിതത്തിലെ "കുടല്ലൂർ ആ കോൾ പെടു തീയൻ അന്തവൻ കൽ" എന്ന വാക്യത്തിലെ പെടു ധാതു മലയാളമാണ്. നശിച്ചുവീഴുക, മരണപ്പെടുക തുടങ്ങിയ അർഥങ്ങൾ പെടു എന്ന ധാതുമലയാളത്തിനുണ്ട്. കൂടല്ലൂരിലെ കന്നുകാലി കവർച്ചാശ്രമത്തിൽ മരിച്ചുവീണ തീയൻ അന്തവന്റെ സ്മാരകമായിട്ടുള്ള വീരക്കൽ എന്നാണ് ഈ വാചകത്തിന്റെ അർഥം. 2,100 വർഷം പഴക്കമുള്ള വീരക്കൽ ലിഖിതത്തിൽ മലയാളത്തിന്റേതു മാത്രമായ വ്യാകരണ സവിശേഷതകൾ കാണാം.

ഇടയ്ക്കൽ ഗുഹകളിൽനിന്ന് കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളിൽ നാലെണ്ണം, പട്ടണം ഉദ്ഖനനത്തിൽ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങൾ, നിലമ്പൂരിൽ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയിൽ മലയാളം വാക്കുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലവാക്കുകളും നിലവിൽ മലയാളത്തിൽ ഉപയോഗിക്കുന്നതും എന്നാൽ തമിഴിൽ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ "എൈ" കാരത്തിന് പകരം മലയാളം ശൈലിയായ "അ" കാരമാണ് വാക്കുകളിലുള്ളത്. ഇടയ്‌ക്കൽ ഗുഹകളിലുള്ള ശിലാലിഖിതങ്ങൾ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന്‌ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വടക്കൻ പരവൂരിനടുത്തുള്ള പട്ടണത്തിൽ നിന്നു ലഭിച്ച ലിഖിതങ്ങൾ മലയാളത്തിന്റെ പഴമ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഖനനത്തിലൂടെ ലഭിച്ച പ്രാചീന വസ്തുക്കളിൽ ദ്രാവിഡ-ബ്രാഹ്മി ലിപിയിൽ എഴുതിയ രണ്ട് ഓട്ടക്കലക്കഷണങ്ങളുണ്ട്. ഇതിൽ ഊർപാവ ഓ..... എന്നും ചാത്തൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര് ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാം.

സംഘകാലകൃതികളടക്കം ഏട്ടാം നൂറ്റാണ്ട് വരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ട പൊതുസ്വത്താണ്. സംഘകാലകൃതികളിൽ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്പതോളം സംഘകാല എഴുത്തുകാർ കേരളീയരായിരുന്നുവത്രെ. ഇപ്പോഴും പ്രയോഗത്തിലുള്ള 150ലധികം മലയാളം വാക്കുകൾ സംഘകാല കൃതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തമിഴർക്കോ, ഇന്നത്തെ മലയാളികൾക്കോ സംഘസാഹിത്യഭാഷ പ്രത്യേക പരിശീലനം കൂടാതെ മനസ്സിലാവില്ല എന്നും അതുകൊണ്ട്‌ ആഭാഷ തമിഴോ മലയാളമോ അല്ല എന്നും മൂലദ്രാവിഡഭാഷയാണെന്നും കണക്കാക്കപ്പെടുന്നു. സംഘസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങൾ (മുചിരിതൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികൾ (ചേരന്മാർ, ഏഴിമലയിലെ മൂവൻമാർ, വിഴിഞ്ഞത്തെ ആയന്മാര്), കവികൾ, സംഭവങ്ങൾ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ്. മൂലദ്രാവിഡഭാഷയിൽ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ. പതിറ്റുപത്ത്, ഐങ്കൂറ് നൂറ്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷയിൽ തമിഴിനവകാശപ്പെടാൻ കഴിയാത്ത ഒരുപാടു മലയാളവ്യാകരണ-ഭാഷാപ്രയോഗങ്ങളുണ്ട്.

കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടിൽതന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അർഥശാസ്ത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തിൽ ആദ്യം വിവർത്തനമുണ്ടായത് മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് 'അർഥശാസ്ത്രം'. പത്താം നൂറ്റാണ്ടിൽ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി. മലയാളകൃതികളായ രാമചരിതവും ഭാഷാകൗടീലിയവും പതിനൊന്നാം നൂറ്റാണ്ടിനു മുൻപ് എഴുതപ്പെട്ടവയാണ്.

ഭാഷകളിൽ തമിഴിനുള്ളതുപോലെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിലും കന്നടത്തിലും തെലുഗുവിലും ഉള്ള ആ, ഈ എന്ന സ്വരദീർഘമുള്ള ചുട്ടെഴുത്തു് തമിഴിൽ ഇല്ല. തൊൽകാപ്പിയം പറയുന്നതു് ആ എന്നതു് കാവ്യഭാഷയിൽ മാത്രമുള്ളതാണെന്നാണു്. അതായതു് കാവ്യഭാഷയിൽ തങ്ങിനില്ക്കുന്ന പഴമയായിരുന്നു പഴന്തമിഴ് വ്യാകരണത്തിന്റെ കാലത്തുപോലും അതു് എന്നർത്ഥം. ആ വീടു്, ഈ മരം ഇവയൊക്കെയാണു് പഴയതു്; അന്ത വീടും ഇന്ത മരവും അല്ല. മലയാളം ഈ വിഷയത്തിൽ പഴന്തമിഴിനേക്കാൾ പഴമ പ്രദർശിപ്പിക്കുന്നു. ആദിദ്രാവിഡത്തിൽ നിലനിന്ന തായ്-മാർ എന്ന തരം ബഹുവചനപ്രത്യയരൂപം തമിഴിൽ ഇല്ലാതായി. എന്നാൽ മലയാളത്തിലെ മിടുക്കന്മാരും ചേച്ചിമാരും ആ പാരമ്പര്യത്തിന്റെ തുടർച്ചയാണു്. പഴന്തമിഴിൽ പ്രയോഗിച്ചിരുന്ന പല ആദത്തപദങ്ങളും ഇന്നും മലയാളത്തിലുണ്ടു്, തമിഴിൽ ഇല്ല. ആശാൻ (ആചാര്യ), അങ്ങാടി (സംഘാടി - വഴികൾ ചേരുന്ന സ്ഥലം), പീടിക (പീഠിക) മുതലായവ ഉദാഹരണങ്ങളാണ്. മലയാളത്തിലെ മുതുക്കൻ, കുറുക്കൻ എന്നിവയിലെ ക്കൻ തമിഴിൽ ഇല്ല. പക്ഷേ മറ്റുദ്രാവിഡഭാഷകളിലുണ്ടു്. അതുകൊണ്ടു് ഈ പദങ്ങളിലെ പ്രത്യയത്തിനു് പഴക്കമുണ്ടു്. പനിയത്തു് (മഞ്ഞിൽ), വളിയത്ത് (കാറ്റിൽ) എന്നൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നുവെന്നു് തൊൽകാപ്പിയം സാക്ഷ്യപ്പെടുത്തുന്നു. അത്തരം അധികരണരൂപങ്ങൾ എന്നേ തമിഴിൽ നിന്ന് പൊയ്പ്പോയ്. മലയാളത്തിൽ ആ പഴമ ഇന്നും സജീവമാണു്. ഇരുട്ടത്തു്, നിലാവത്തു്, കാറ്റത്തു്, വയറ്റത്തു്, കവിളത്തു്, വെയിലത്തു് തുടങ്ങിയവ ഉദാഹരണങ്ങൾ. കുഴന്തൈ തമിഴർക്കു് കൊളന്തെ എന്നു മാറിയരൂപത്തിൽ അറിയാമെങ്കിലും കുഴവി തമിഴിൽ ഇല്ല. മലയാളികൾക്ക് (പ്രാദേശികമായെങ്കിലും) അമ്മിക്കുട്ടി, അമ്മിപ്പിള്ള ഇവയെ്ക്കാപ്പം അമ്മിക്കുഴവി അറിയാം.

ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്ന പല സൂക്ഷ്മാർത്ഥഭേദങ്ങളും അവയുടെ വ്യാകരണരൂപസവിശേഷതകളോടെ മലയാളത്തിലുണ്ടു്. തമിഴിൽ എന്നേ അതൊക്കെ പൊയ്‌പ്പോയി. അതിൽ സർവ്വസാധാരണമായ ഒന്നാണു് തരു -കൊടു വ്യാവർത്തനം. എനിക്കും നിനക്കും തരുമ്പോൾ അവൾക്കു് കൊടുക്കും.

  • ഉത്തമ-മദ്ധ്യപുരുഷന്മാരെ ഉദ്ദേശിച്ചുള്ള ദാനം തരൽ,
  • പ്രഥമപുരുഷനെ ഉദ്ദേശിച്ചുള്ളതു് കൊടുക്കൽ..

എനിക്കു് കൊടുക്കു് എന്നതു് അനൗപചാരികവും ഹാസ്യാത്മകവും പ്രാദേശികവുമായി ഉപയോഗിച്ചേക്കാം. എന്നാൽ നിനക്കു് കൊടുക്കൽ അത്യന്തവിരളം. ഈ നിയന്ത്രണം അനുപ്രയോഗമാകുമ്പോഴും നിർബന്ധമാണു്. അയാൾ നിനക്കു് വളരെ ഉപകാരങ്ങൾ ചെയ്തുതന്നിട്ടില്ലേ? ഞാൻ കുഞ്ഞുണ്ണിക്കു് പാട്ടു് പഠിപ്പിച്ചുകൊടുത്തു. നിനക്കു് ഇതു് ആരാണു് പറഞ്ഞുതന്നതു്? ഈ തരു-കൊടു വ്യാവർത്തനത്തിന്റെ വേര് ആദിദ്രാവിഡത്തോളം ചെല്ലും. തമിഴർക്കു് ഇതു് എന്നേ അന്യമായിക്കഴിഞ്ഞു. കൺപീലി പോകട്ടെ, മയിൽപ്പീലിയും തമിഴിൽ ഇല്ല. മയിൽചിറകും ഇറകുമാണ് തമിഴിൽ. പീലിപെയ് ചാകാടും അച്ചിറും എന്നു് തിരുക്കുറൽ

ദ്രാവിഡവർണങ്ങളുടെ ഉച്ചാരണത്തനിമ കാത്തുസൂക്ഷിച്ചിരിക്കുന്നതും മലയാളമാണ്. പദാദിയിൽ ഇന്നത്തെ തമിഴിൽ ച എന്നുച്ചരിക്കുന്നത് തെക്കൻതമിഴ്‌നാട്ടിലെ കീഴാളർ മാത്രമാണ്. മറ്റുള്ളവർക്ക് സൂട്ട്(ചൂട്ട്), സിന്തനൈ(ചിന്തന) എന്നൊക്കെയാണ്. ചൂട്ടും ചിന്തനയുമാണ് ദ്രാവിഡത്തനിമയിൽ ഉള്ളത്. മലയാളികൾക്ക് ചാറും ചോറും ചട്ടിയും ചീരയും ചിരിയും ചൂടും ഒക്കെയാണ്. ദ്രാവിഡം ആറ് അനുനാസികങ്ങളെ അംഗീകരിക്കുന്നു: ങ, ഞ, ണ, ന(ദന്ത്യം), ന(വർത്സ്യം), മ എന്നിവ. ന(ദന്ത്യം), ന(വർത്സ്യം) ഇവ തമ്മിലുള്ള വ്യാവർത്തനം കൃത്യമായി ഇന്നും ദീക്ഷിക്കുന്നത് മലയാളികളാണ്. ന, ന (ദന്ത്യാനുനാസികവും വർത്സ്യാനനാസികവും) ഇവ തമിഴിൽ വെവ്വേറെ ലിപിയുണ്ടെങ്കിലും ഉച്ചാരണത്തിൽ ഒന്നായിത്തീർന്നു. ആറ് ദ്രാവിഡാനുനാസികങ്ങളുടെ സ്ഥാനത്ത് ഏറി വന്നാൽ മൂന്നെണ്ണം വേർതിരിച്ച് കേൾക്കാനും കേൾപ്പിക്കാനും മാത്രമേ മിക്ക തമിഴർക്കും കഴിയൂ. മലയാളികളാവട്ടെ ഈ ആറും തമ്മിൽ കൃത്യമായി വ്യാവർത്തിപ്പിക്കാൻ പ്രയാസം അനുഭവിക്കുന്നില്ല. കുന്നിയും കന്നിയും തമ്മിലുള്ള അനുനാസികങ്ങളിലെ വ്യത്യാസം വെവ്വേറെ ലിപിയില്ലാതെയും മലയാളികൾ ദീക്ഷിക്കുന്നു. നാൻ എന്നതിലെ ആദ്യത്തേതും അവസാനത്തേതും വെവ്വേറെ ലിപിയുണ്ടായിട്ടും തമിഴർ ദീക്ഷിക്കുന്നുമില്ല. ദന്ത്യവും വർത്സ്യവുമായ ന-കൾ തമ്മിലെ വ്യത്യാസമെന്നതുപോലെ ര, റ വ്യത്യാസവും മിക്കവാറും തമിഴർ ദീക്ഷിക്കുന്നില്ല. ഇതേപോലെ ല, ള, ഴ വ്യത്യാസം ദീക്ഷിക്കുന്നവരും വളരെ വിരളമാണ്. ഈ വ്യത്യാസങ്ങളൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നതും മലയാളം ഇന്നും മാറ്റമില്ലാതെ ദീക്ഷിക്കുന്നതുമാണ്. നിത്യസാധാരണഭാഷണത്തിൽ ധാരാളമായും ഔപചാരികസന്ദർഭത്തിൽ പരക്കെയും ഴ നിലനിറുത്തുന്നത് മലയാളികളാണ്. തമിഴ്‌നാട്ടിൽ പണ്ഡിതന്മാർക്കും ശ്രമിച്ചാലേ ഴ വഴങ്ങൂ. "തമിഴുക്ക് ഴ അഴകു" എന്നു പാടാൻ മലയാളിയെ അന്വേഷിക്കേണ്ട സ്ഥിതിയാണ്.

മലയാളത്തിന്റെ പരിണാമ ഘട്ടത്തെ മൂലദ്രാവിഡ(ആദിദ്രാവിഡ)കാലം (എ.ഡി 800 വരെ), പ്രാചീന മലയാള കാലം (എ.ഡി 800-1300), മധ്യ മലയാളകാലം (1300-1600), ആധുനിക മലയാളകാലം (1600 മുതൽ) എന്നിങ്ങനെ തരം തിരിക്കാൻ കഴിയും.

സാഹിത്യം

പ്രാചീനസാഹിത്യം

മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയും, തമിഴ് - സംസ്കൃതം ഭാഷകളിലൂടെയും ആയിരുന്നു വികാസം പ്രാപിച്ചത്. മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതം ചേരപ്പെരുമാക്കന്മാരിൽ രാജശേഖര പെരുമാളിന്റെ കാലത്തുള്ളതാണ്. ക്രി. 830 -ൽ എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയ വാഴപ്പള്ളി ലിഖിതമാണിത്. ഈ ലിഖിതം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ്. പല്ലവഗ്രന്ഥലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും സംക്ഷിപ്തമായിരുന്നു. ഈ കാലഘട്ടത്തിനു ശേഷം വളർന്നു വന്ന മലയാളസാഹിത്യത്തിനെ ഇപ്രകാരം വേർതിരിച്ചെഴുതാവുന്നതാണ്.

  1. തമിഴ് സമ്പ്രദായത്തിൽ പാട്ടുരീതിയിലുള്ള കൃതികൾ
  2. സംസ്കൃത സമ്പ്രദായത്തിലുള്ള മണിപ്രവാളം കൃതികൾ
  3. മലയാളത്തിലുള്ള സന്ദേശകാവ്യങ്ങൾ, ചമ്പൂക്കൾ, മറ്റു ഭാഷാകൃതികൾ

പാട്ടുരീതിയിൽ എഴുതപ്പെട്ട കൃതികളിൽ പഴക്കമേറിയത് ചീരാമകവിയുടെ രാമചരിതമാണ്. പേരിൽ സൂചിപ്പിക്കുന്നതുപോലെ രാമകഥയാണ് ഇതിവൃത്തമെങ്കിലും യുദ്ധകാണ്ഡത്തിലെ സംഭവങ്ങളുടെ വിവരണങ്ങൾക്കായിരുന്നു പ്രാധാന്യം. സംസ്കൃത കാവ്യപാരമ്പര്യങ്ങളിൽ നിന്നു വിട്ട് തദ്ദേശീയമായ രീതിയിൽ എഴുതപ്പെട്ട കാവ്യം എന്ന നിലയിൽ രാമചരിതം ശ്രദ്ധേയ കൃതിയാണ്. ലീലാതിലകത്തിലും മറ്റും വ്യവസ്ഥചെയുന്ന പാട്ടുരീതിയിലാണു കാവ്യമെങ്കിലും പാരായണാനുഭവത്തിൽ ഒരു തമിഴ് കൃതിയെന്നേ സാമാന്യവായനക്കാരനു് തോന്നൂ. തമിഴിന്റെ സ്വാധീനത്തിൽ നിന്നു മുക്തിനേടി കുറേകൂടി വ്യക്തമായ മലയാളകവന രീതിയാണു കണ്ണശ്ശരാമായണത്തിൽ കാണാനാകുന്നത്. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായി തിരുവല്ലയ്ക്കടുത്ത് നിരണം എന്ന സ്ഥലത്തായിരുന്നു കണ്ണശ്ശന്റെ ജീവിതം.

“ആതിതേ വനിലമിഴ്‌ന്ത മനകാമ്പുടയ ചീരാമനമ്പിനൊടിയറ്റിന തമിഴ്‌കവി വല്ലോർ”
എന്നിങ്ങനെ തമിഴ് സമ്പുഷ്ടമായിരുന്നു രാമചരിതമെങ്കിൽ, 

“നരപാലകർ ചിലരിതിന് വിറച്ചാർ നലമുടെ ജാനകി സന്തോഷിച്ചാൾ അരവാദികൾ ഭയമീടുമിടി ധ്വനിയാൽ മയിലാനന്ദിപ്പതുപോലെ” എന്നു തെളി മലയാളത്തിൽ ആയിരുന്നു കണ്ണശ്ശരാമായണം.

രാമചരിതത്തിന്റെ രചനാകാലഘട്ടമായ പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട കൃതിയാണു വൈശികതന്ത്രം എന്ന മണിപ്രവാള ഗ്രന്ഥം. സംസ്കൃതത്തിൽ ദാമോദരഗുപ്തന്റെ കുട്ടനീമതം പോലുള്ള കൃതികളെ പിന്തുടരുന്ന മണിപ്രവാളം കൃതിയായിരുന്നു വൈശികതന്ത്രവും. മണിപ്രവാളകൃതികൾ പൊതുവെ സംസ്കൃത വിഭക്തിപ്രയോഗങ്ങളും തമിഴ് പദങ്ങളും, പഴയ മലയാളം പദങ്ങളും ചേരുന്ന രചനകളായിരുന്നു. കൂടുതൽ സംസ്കൃത അഭിവാഞ്ഛ പ്രകടിപ്പിക്കുന്ന സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസവും, ശങ്കരാചാര്യരുടെ കാലം മുതൽക്കേയുള്ള സ്തോത്രപാരമ്പര്യത്തിലുള്ള കൃതികളും ഇതേ കാലയളവിൽ പ്രസിദ്ധമായിരുന്നു. വില്വമംഗലത്തു സ്വാമിയാരുടെ സംസ്കൃതസ്തോത്രങ്ങൾക്ക് സമകാലികമായി മണിപ്രവാളത്തിൽ വസുദേവസ്തവം പോലുള്ള കൃതികളും പന്ത്രണ്ടാം നൂറ്റാണ്ടിന്റെയും പതിമൂന്നാംനൂറ്റാണ്ടിന്റെയും മധ്യകാലങ്ങളിൽ സൃഷ്ടിക്കപ്പെട്ടിരുന്നു.

കേരളീയ കാവ്യപാരമ്പര്യം കുറേകൂടി തെളിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയോടെയാണ്. തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽ നിന്നു അകന്നു നിന്ന് നാടൻ ഈണത്തിൽ രചിക്കപ്പെട്ട കൃതിയെന്നുകൂടി കൃഷ്ണഗാഥയെ കുറിച്ച് പറയണം (അന്യഭാഷാസ്വാധീനം പൂർണ്ണമായും ഇല്ലെന്നല്ല; മണിപ്രവാളത്തിന്റെയും മധ്യയുഗങ്ങളിൽ തമിഴ്‌നാട്ടിൽ നിലനിന്നിരുന്ന ‘ഉന്തിപ്പാട്ടിന്റെയും’ സാദൃശ്യം കൃതിയിൽ ചൂണ്ടിക്കാണിക്കാവുന്നതുമാണ്) ഗൃഹാന്തരീക്ഷവും നാടോടിശീലുകളും തെളിമയാർന്ന മലയാള ഭാഷയും ചേർന്ന കൃഷ്ണഗാഥ മലയാളം കവിതയ്ക്ക് ഒരു പുതിയ പിറവി നൽകുകയാണുണ്ടായത്. ആധുനിക കാലത്തെ മലയാളം കവികളായ വള്ളത്തോൾ, വൈലോപ്പിള്ളി, ബാലാമണിയമ്മ എന്നിവരുടെ കവിതകളിൽ പോലും കൃഷ്ണഗാഥയുടെ സ്വാധീനം കാണാവുന്നതാണ്.

കുറേകൂടി സ്വതന്ത്രമായ രചനാ സമ്പ്രദായങ്ങൾ എന്ന നിലയിൽ മലയാളസാഹിത്യത്തിൽ സന്ദേശകാവ്യങ്ങളും ചമ്പൂക്കളും പ്രസക്തമാണ്. സന്ദേശകാവ്യങ്ങളിലും ചമ്പൂക്കളിലും സാഹിത്യഭംഗിയേക്കാൾ കൃഷി, വാണിജ്യം, ഭോഗാലസ ജീവിതം, ഭക്തി എന്നിവയുടെ വർണ്ണനകൾക്കാണ് പ്രാധാന്യം കൊടുത്തുകാണുന്നത്.

ആധുനിക സാഹിത്യം

പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാള സാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനിക സാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയൽ ഭരണകാലത്ത് യൂറോപ്പ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങൾ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരണങ്ങൾ, വാർത്താപത്രങ്ങൾ എന്നിവയുടെ ലഭ്യതയും ഈ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചു. കൊളോണിയൽ ഭരണകൂടങ്ങൾ നിഷ്കർഷിച്ച വിദ്യാഭ്യാസ വ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിച്ചു.

ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു. പിൽക്കാലങ്ങളിൽ മലയാള സാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളിൽ നിന്നു സാഹിത്യസൃഷ്ടികൾ വിവർത്തനം ചെയ്യുന്ന രീതി രാമവർമ്മയുടെ കാലം മുതൽ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടർന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിൻ‌ഗാമിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരിൽ ഒരാൾ. ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികൾ അവലംബിച്ച് മലയാളം ഗദ്യശാഖയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

ഹെർമൻ ഗുണ്ടർട്ട് എന്ന ജെർമൻ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തിൽ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പ്രസിദ്ധീകൃതമായി. പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആധുനിക സാഹിത്യത്തിന്റെ വക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ൽ പൂർത്തിയാക്കി) , വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റെയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. കേരളവർമ്മയുടെ മാതുലനായ എ.ആർ. രാജരാജവർമ്മയുടെ സാഹിത്യപ്രഭാവം മലയാളത്തിലെ നിയോക്ലാസിക് രചാനാരീതികൾക്ക് അറുതി വരുത്തുകയും റൊമാൻറിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കമായിരുന്നു.

അക്ഷരമാല

വിഭജിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണം (ഉദാ: വസ്ത്രം= വ്+അ+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം വ്യഞ്ജനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൾ, ർ, ൻ, ൺ, ൽ) എന്നറിയപ്പെടുന്നു. വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ.

സ്വരങ്ങൾ
ഹ്രസ്വം    
ദീർഘം

വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട്.

വ്യഞ്ജനങ്ങൾ
കണ്ഠ്യം (കവർഗം)
താലവ്യം (ചവർഗം)
മൂർധന്യം (ടവർഗം)
ദന്ത്യം (തവർഗം)
ഓഷ്ഠ്യം (പവർഗം)
മധ്യമം  
ഊഷ്മാവ്    
ഘോഷി        
ദ്രാവിഡമധ്യമം    

സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകൾ

ചില്ലുകൾ
ചില്ലുകൾ

ലിപിയും അക്ഷരമാലയും

മുഖ്യ ലേഖനം: മലയാള ലിപി, മലയാള അക്ഷരമാല
ബൈബിൾ യോഹന്നാൻ 3:16 ഗ്രന്ഥലിപിയിൽ
മലയാള ലിപിയുടെ ഉദാഹരണം. കേരളത്തിൽ മലയാളഭാഷക്ക് ഔപചാരിക പദവിയുണ്ട്
മലയാള ഭാഷയിലുള്ള ഒരു വഴികാട്ടി

ദക്ഷിണഭാരതത്തിൽ ലിപിവ്യവസ്ഥിതിയുടെ പ്രചാരകർ ബുദ്ധ-ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഈ ലിപിയാകട്ടെ ബ്രാഹ്മി ലിപിയിൽ നിന്നു ദ്രാവിഡഭാഷകൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയതായിരുന്നു. ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരിൽ വ്യാപരിക്കുകയുണ്ടായി. ദ്രാവിഡശബ്ദവ്യവസ്ഥിതികൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത-പ്രാകൃത ഭാഷകൾ എഴുതുവാൻ അപര്യാപ്തമായിരുന്നു. ഇതാണു സംസ്കൃതമെഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗപ്പെടുത്തുന്നതിന്റെ കാരണമായി ഭവിച്ചത്. പല്ലവഗ്രന്ഥം, തമിഴ്‌ഗ്രന്ഥം എന്നീ ഗ്രന്ഥലിപികളിൽ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തിൽ പ്രചാരത്തിൽ വന്നത്. മലയാളത്തിൽ ലഭ്യമായ ആദ്യ ലിഖിതമായ വാഴപ്പള്ളി ലിഖിതത്തിലും പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നത്.

സംസ്കൃതത്തിന്റെ പ്രചാരം വർദ്ധിച്ചതോടെ സംസ്കൃതം മൂലമായ വാക്കുകൾ ഉപയോഗിക്കുന്ന ലിഖിതങ്ങൾ എഴുതുവാൻ വട്ടെഴുത്ത് അപര്യാപ്തമായി. പ്രാചീനകാലത്ത് സംസ്കൃതത്തിനു ഏകതാനമായ ഒരു ലിപിസഞ്ചയം ഇല്ലാതിരുന്നതുകാരണം ഭാഷാസാഹിത്യത്തിൽ സംസ്കൃതം വാക്കുകൾ എഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ദ്രാവിഡ വാക്കുകൾ വട്ടെഴുത്തുകൊണ്ടും സംസ്കൃതവാക്കുകൾ ഗ്രന്ഥലിപികൊണ്ടും എഴുതിയിരുന്നതുകൊണ്ടു പതിനഞ്ചാം നൂറ്റാണ്ടോടെ ഈ രണ്ടു ലിപികളും ഇടകലർത്തിയെഴുതിയ കൃതികൾ യഥേഷ്ടമായിരുന്നു. മണിപ്രവാളം സാഹിത്യരചനകൾ മിക്കവാറും ഇപ്രകാരമായിരുന്നു എഴുതിക്കൊണ്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരേയ്ക്കും മലയാളം എഴുതുന്നതു ഗ്രന്ഥലിപി ഉപയോഗിച്ചു തന്നെയായിരുന്നു, കാലാകാലങ്ങളിൽ ലിപിയിൽ പരിവർത്തനങ്ങൾ വരികയും ചെയ്തിരുന്നു. ഇന്നു കാണുന്ന മലയാളം ലിപി, ഗ്രന്ഥലിപിയിൽ അഞ്ചോ ആറോ നൂറ്റാണ്ടുകളിൽ വന്നുപോയ മാറ്റങ്ങൾ ഉൾക്കൊണ്ടതാണ്.

വട്ടെഴുത്തിൽ നിന്ന് രൂപം പ്രാപിച്ചതും പത്തൊമ്പതാം നൂറ്റാണ്ടുവരെ നില നിന്നിരുന്ന ഒരു ലിപി സ്മ്പ്രദായമ്മാണ് കോലെഴുത്ത്[11]

മലയാള അക്കങ്ങൾ

മലയാള അക്കങ്ങളാണ് താഴെ കാണുന്നത്.


പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

൦ - പൂജ്യം
൧ - ഒന്ന്
൨ - രണ്ട്
൩ - മൂന്ന്
൪ - നാല്
൫ - അഞ്ച്
൬ - ആറ്
൭ - ഏഴ്
൮ - എട്ട്
൯ - ഒൻപത്

ഇതിനു പുറമേ ചില സംഖ്യങ്ങൾക്ക് പ്രത്യെക ചിഹ്നങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. അതിൽ ചിലത് താഴെ:

  • ൰ - പത്ത് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
  • ൱ - നൂറ് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
  • ൲ - ആയിരം എന്ന സംഖ്യയെ സൂചിപ്പിക്കാൻ
  • ൳- കാൽ ഭാഗത്തെ സൂചിപ്പിക്കാൻ
  • ൴ - അര ഭാഗത്തെ സൂചിപ്പിക്കാൻ
  • ൵ - മുക്കാൽ ഭാഗത്തെ സൂചിപ്പിക്കാൻ

മലയാളം യുണീകോഡ്

മലയാളം യുണീകോഡ് U+0D00 മുതൽ U+0D7F വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.

മലയാളം
Unicode.org chart (പി.ഡി.എഫ്)
  0 1 2 3 4 5 6 7 8 9 A B C D E F
U+0D0x  
U+0D1x  
U+0D2x
U+0D3x ി
U+0D4x  
U+0D5x
U+0D6x    
U+0D7x ൿ

വ്യാകരണം

ചരിത്രപരമായി വന്നുപോയ ദേശ്യഭേദങ്ങൾ കൊണ്ടുമാത്രം ഒരു സ്വതന്ത്രഭാഷ രൂപം കൊള്ളുകയില്ല. എന്നിരുന്നാലും ഇപ്രകാരമുള്ള മാറ്റങ്ങൾ ഭാഷയുടെ ഘടനയിലും വ്യാകരണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് മൂലഭാഷയിൽ നിന്നു അതിനെ വ്യത്യസ്തമാക്കുന്നതും സ്വതന്ത്രമായൊരു ഭാഷയായി രൂപപ്പെടുത്തുന്നതും. മലയാളം വൈയാകരണനും കേരളപാണിനി എന്നറിയപ്പെടുന്ന എ.ആർ. രാജരാജവർമ്മയുടെ അഭിപ്രായത്തിൽ തമിഴ് ഭാഷയിൽ നിന്നു മലയാണ്മ ഇപ്രകാരമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു:

  • അനുനാസികാതിപ്രസരം

അനുനാസികാവർണ്ണം തൊട്ടുശേഷമുള്ള ഖരത്തെക്കൂടി അനുനാസികമാക്കുന്നു

ഉദാഹരണങ്ങൾ
തമിഴ് മലയാളം
നിങ്‌കൾ നിങ്ങൾ
നെഞ്ച് നെഞ്ഞ്
  • തവർഗ്ഗോപമർദ്ദം അഥവാ താലവ്യാദേശം
  • സ്വരസംവരണം
  • പുരുഷഭേദനിരാസം
  • ഖിലോപസംഗ്രഹം
  • അംഗഭംഗം

ഭാഷാഭേദങ്ങൾ

കേരള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗം നടത്തിയ ഭാഷാഭേദ പഠനത്തിൽ 12 പ്രാദേശിക ഭേദങ്ങൾ മലയാളത്തിനുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. മലയാളത്തിനു തെക്കൻ(തിരുവിതാംകൂർ), മധ്യകേരള(കോട്ടയം), തൃശ്ശൂർ, മലബാർ എന്നീ നാലു പ്രാദേശിക രൂപങ്ങളാണു പ്രധാനമായും ഉള്ളത്‌. ഇവ തന്നെ ഉച്ചാരണത്തിൽ മാത്രമെ നിലനിൽക്കുന്നുള്ളു. അച്ചടി ഭാഷയിൽ അധികമായ്‌ കോട്ടയം രീതിയുടെ സ്വാധീനം കാണാം. ആദ്യകാല അച്ചുകൂടങ്ങൾ പലതും കോട്ടയത്തും സമീപ പ്രദേശങ്ങളിലും ആയതാകാം ഇതിനു കാരണം.

അന്യഭാഷാ സ്വാധീനം

മലയാളഭാഷയെ ഏറ്റവും കൂടുതലായി സ്വാധീനിച്ചതു തമിഴും സംസ്കൃതവും ആണ്‌. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ്‌ അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം. ഹിന്ദിയും, അറബിയും, ഉർദുവും, യൂറോപ്പിയൻ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകിയിട്ടുണ്ട്[അവലംബം ആവശ്യമാണ്].

മലയാളം അച്ചടി

ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ് ആദ്യമായി മലയാളഭാഷ അച്ചടിച്ചു കാണുന്നതു്.[12][13]. എന്നാൽ ഹോർത്തൂസിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല, പകരം ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചിരുന്നതു്. ഒറ്റയൊറ്റയായുള്ള കല്ലച്ചുകൾ ഉപയോഗിച്ച് ആദ്യമായി മലയാളഭാഷ ഉൾപ്പെടുന്ന പുസ്തകങ്ങൾ അച്ചടിച്ചതു് 1772-ലാണു്. സംക്ഷേപവേദാർത്ഥം, ആൽഫബെത്തും എന്നിവയാണു് ഈ പുസ്തകങ്ങൾ[14].

ഇവ കൂടി കാണുക

കൂടുതൽ വായനയ്ക്ക്

കുറിപ്പുകൾ

  • ^൧ എന്റെ അഭിപ്രായത്തിൽ, മലയാളം തമിഴിന്റെ അതിപ്രാചീനമായ ഒരു ശാഖയാണ്‌, പുരുഷഭേദനിരാസം കൊണ്ടും സംസ്കൃതപദപ്രയോഗത്തിന്റെ ബാഹുല്യം കൊണ്ടും ആണ്‌ ഇപ്പോൾ അതു മുഖ്യമായും തമിഴിൽ നിന്നു വേർതിരിഞ്ഞുനിൽക്കുന്നത്. അതുകൊണ്ട് മലയാളത്തെ ദ്രാവിഡഗോത്രത്തിൽപെട്ട ഒരു സ്വതന്ത്രഭാഷ എന്നു കല്പിക്കുന്നതിനേക്കാൾ തമിഴിന്റെ ഒരു ഉപഭാഷയെന്നു കരുതുകയാണ്‌ ഭേദം.
  • ^൨ ഇൻഡോ-അറബി അക്ക വ്യവസ്ഥയിൽ പൂജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമായ 0 ത്തോടു്‌ സാമ്യതയുള്ള രൂപം തന്നെയാണ് മലയാളം പൂജ്യത്തിനും. പക്ഷെ മലയാളത്തിലെ പൂജ്യം എന്ന അക്കം യൂണിക്കോഡ് 5.0 പതിപ്പു്‌ വരെ വേറൊരു രൂപത്തിലായിരുന്നു എൻകോഡ് ചെയ്തിരുന്നത്. അതിനാൽ താങ്കൾ യൂണിക്ക്കൊഡ് 5.0 അനുശാസിക്കുന്ന ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ പട്ടികയിൽ പൂജ്യം വേറൊരു രൂപത്തിലാവും ദൃശ്യമാവുക. യൂണിക്കോഡ് 5.1 പതിപ്പിൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.

അവലംബം

  1. 1.0 1.1 "Malayalam". Ethnologue. Retrieved 2007-05-28.
  2. "Census of India - Statement 1". Registrar General & Census Commissioner, India. Retrieved 2009-12-21. 33,066,392 if the number of the speakers of Yerava (Ravula) and other minority languages closely related to Malayalam is included.
  3. Zachariah, K. C. & Rajan, S. Irudaya (2008), Kerala Migration Survey 2007 (PDF), Department of Non-resident Keralite Affairs, Government of Kerala, p. 48. This is the number of emigrants from Kerala, which is closely related to but different from the actual number of Malayalam speakers.
  4. http://www.mathrubhumi.com/story.php?id=363037
  5. Constitution of India, page 330, EIGHTH SCHEDULE, Articles 344 (1) and 351]. Languages.
  6. http://mylanguages.org/learn_malayalam.php
  7. റവ: റോബർട്ട് കാർഡ്വൽ; എ കം‌പരേറ്റീവ് ഗ്രാമ്മർ ഓഫ് ദ ദ്രവിഡീയൻ ഓർ സൗത്ത് ഇന്ത്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്
  8. റവ:റോബർട്ട്., കാഡ്വെൽ. വിവർത്തനം-ഡോ. എസ്. കെ നായർ (ed.). ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameters: |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |origmonth= ignored (help)
  9. പേജ്31, ഇന്നു ഭഷയിതപൂർണ്ണം, പ്രൊഫ.കെ.ശശികുമാർ , ജനപഥം നവംബർ 2012
  10. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 9, The making of regional cultures, Page 122, ISBN 817450724
  11. [1]
  12. http://www.ias.ac.in/currsci/nov252005/1672.pdf എച്ച്. വൈ. മോഹൻ റാം.
  13. Hortus Malabaricus
  14. കെ. എം., ഗോവി (1998). "2". ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. കേരളസാഹിത്യ അക്കാദമി. p. 19-20. {{cite book}}: |access-date= requires |url= (help); More than one of |author= and |last= specified (help); More than one of |pages= and |page= specified (help); Unknown parameter |month= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
മലയാളം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=മലയാളം&oldid=1848441" എന്ന താളിൽനിന്ന് ശേഖരിച്ചത്