"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 12: വരി 12:
==കേരളത്തിലെ പ്രധാന വിദ്യാരംഭ സ്ഥലങ്ങൾ/ക്ഷേത്രങ്ങൽ==
==കേരളത്തിലെ പ്രധാന വിദ്യാരംഭ സ്ഥലങ്ങൾ/ക്ഷേത്രങ്ങൽ==
----------------------------------------------------
----------------------------------------------------
1) തുഞ്ജ്ൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല
1) തുഞ്ജൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല
2) ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
2) ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
3) പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം
3) പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം
വരി 18: വരി 18:
5) എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം
5) എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം
6) തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത ക്ഷേത്രം, ത്രിശ്ശൂർ
6) തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത ക്ഷേത്രം, ത്രിശ്ശൂർ
7) ഗുരുവായൂർ ശ്രീക്രിഷ്ണ ക്ഷേത്രം
7) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
8) ചോറ്റാനിക്കര ദേവി ക്ഷേത്രം
8) ചോറ്റാനിക്കര ദേവി ക്ഷേത്രം
9) ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം, പൊന്നാനി
9) ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം, പൊന്നാനി

13:01, 15 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പ്രചുര പ്രചാരമുള്ള ഒരു ഹിന്ദു ആചാരമാണ് വിജയദശമി ആഘോഷം. ശ്രീരാമൻ രാവണനുമേൽ നേടിയ വിജയമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. നവരാത്രിപൂജയുടെ അവസാനദിനമാണ് വിജയദശമി.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കുട്ടികൾക്ക് മൂന്നാം വയസ്സിലാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേ­ത്ര­ങ്ങ­ളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്.

വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാ ദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവ്വ്രിദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരി ശ്രീ ഗണപതയേ നമഹ" എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

കൊല്ലൂർ മൂകംബികാ ക്ഷേത്രം, കർണാടക


കർണാടകയിലെ കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലണ് ചടങ്ങ്. ഇവിടെ വിദ്യാരംഭം നടത്തുന്ന കുട്ടികൾ ഭാവിയിൽ ഉന്നത ജീവിത വിജയം നേടുമെന്നാണ് വിശ്വാസം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.

കേരളത്തിലെ പ്രധാന വിദ്യാരംഭ സ്ഥലങ്ങൾ/ക്ഷേത്രങ്ങൽ


1) തുഞ്ജൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല 2) ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം 3) പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം 4) മൂകാംബിക സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ 5) എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം 6) തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത ക്ഷേത്രം, ത്രിശ്ശൂർ 7) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം 8) ചോറ്റാനിക്കര ദേവി ക്ഷേത്രം 9) ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം, പൊന്നാനി 10)ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം)

"https://ml.wikipedia.org/w/index.php?title=വിദ്യാരംഭം&oldid=1846386" എന്ന താളിൽനിന്ന് ശേഖരിച്ചത്