"ചോമന്റെ തുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 32: വരി 32:


==അവലംബം==
==അവലംബം==
*{{cite book|title=ചോമന്റെ തുടി|last=കെ.|first=ശിവരാമകാരന്ത്|url=http://archive.is/9UQi3|publisher=ഗ്രീൻ ബുക്സ്}}
{{reflist}}
{{reflist}}
ചോമന്റെ തുടി- കെ ശിവരാമകാറന്ത്

11:40, 28 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ചോമന്റെ ദുഡി
ഗ്രീൻ ബുക്സ് പുറത്തിറക്കിയ മലയാളം തർജ്ജമയുടെ പുറംചട്ട
കർത്താവ്ശിവരാമകാരന്ത്
യഥാർത്ഥ പേര്ചോമനദുഡി
രാജ്യംഇന്ത്യ
ഭാഷകന്നഡ
പ്രസാധകർഗ്രീൻ ബുക്സ്
മാധ്യമംഅച്ചടി
ISBNISBN 81-8423-083-4

പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠപുരസ്കാര ജേതാവുമായ കെ ശിവരാമകാരന്തിന്റെ പ്രശസ്തമായ നോവലാണു ചോമന്റെ തുടി (കന്നഡ: ചോമനദുഡ്ഡി). ദലിത് പ്രശ്നങ്ങൾ ആവിഷ്കരിക്കുന്ന ഈ നോവൽ ഒരു കന്നഡ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണു പുരോഗമിക്കുന്നത്. ചോമൻ എന്ന ദലിതന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ എന്നതിലപ്പുറത്തേക്ക് ലോകമെങ്ങുമുള്ള അധ:സ്ഥിതവർഗത്തിന്റെ കഥ കൂടിയാകുന്നു ചോമന്റെ തുടി.

കഥാസാരം

കർണാടകയിലെ ഒരു കുഗ്രാമത്തിലാണു ചോമനും അയാളുടെ അഞ്ച് മക്കളും താമസിക്കുന്നത്. ഒരേയൊരു പെണ്മകളായ ബള്ളിയാണു വീട്ടുകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്. ചോമൻ ഒരു കാളക്കുട്ടനെ വളർത്തുന്നുണ്ട്. ഭാവിയിൽ കൃഷി ചെയ്യുക എന്നൊരു ലക്ഷ്യം മുന്നിൽക്കണ്ടാണ് ചോമൻ ഇത് ചെയ്യുന്നത്. ദളിതർ സ്വന്തമായി കൃഷി ചെയ്തുകൂടാ എന്നൊരു അലിഖിതനിയമമുണ്ടായിരുന്നു അന്നു. എങ്കിലും കൃഷിക്കാരനാവുക എന്ന അദമ്യമായ ആഗ്രഹം കൊണ്ട് അയാൾ ഒരിക്കൽ ചെറുപ്പക്കാരനായ ജന്മിയോട് തന്റെ മനസ് തുറക്കുന്നു. പക്ഷേ അയാളുടെ മോഹം മോഹമായി തന്നെ നിലനിർത്തപ്പെടുന്നു. മഴക്കാലത്തിന്റെ വറുതിയ്കിടയിൽ പഴയൊരു കടത്തിന്റെ പേരിൽ കാപ്പിത്തോട്ടത്തിലെ മാപ്പിള അയാളെ കാണാൻ വരികയും തന്റെ മൂത്ത രണ്ടാണ്മക്കളെ പാതിമനസ്സോടെയെങ്കിലും തോട്ടത്തിൽ പറഞ്ഞയക്കേണ്ടിവരികയും ചെയ്യുന്നു. പക്ഷേ രണ്ടു പേരെയും അയാൾക്കു നഷ്ടമാകുന്നു. അങ്ങനെ പെൺമകളായ ബള്ളി തോട്ടത്തിൽ പണിയ്കു പോകുന്നു. കുറച്ചുനാളുകൾ കൊണ്ട് കടം തീർത്തുവരുന്ന മകളെ സന്തോഷത്തോടെ സ്വീകരിക്കുന്ന ചോമൻ, പക്ഷേ അത് അവളുടെ മാനത്തിന്റെ വിലയാണെന്ന് അറിയുന്നില്ല. നസ്രാണിയായാൽ കൃഷിക്കാരനാവാമെന്നു മകളിൽ നിന്നും അറിയുന്ന ചോമൻ പട്ടണത്തിലേക്കു പോകുന്നു. പക്ഷേ കുലദൈവമായ ഗുളികനെ ഉപേക്ഷിക്കാൻ കഴിയാതെ അയാൾ തിരിച്ചുവരുന്നു. പക്ഷേ വീട്ടിൽ അയാൾ കാണുന്നത് മകളോടൊപ്പം ശയനം ചെയ്യുന്ന മുതലാളിയെയാണു. അഭിമാനിയായ ആ വൃദ്ധൻ അയാളെ അടിച്ചോടിക്കുന്നു. ഒടുവിൽ തന്റെ പ്രാണനായ തുടി കൊട്ടി അയാൾ മരിച്ചുവീഴുന്നു.

സാമൂഹ്യപ്രസക്തി

ദളിത്പ്രശ്നങ്ങൾ എല്ലായ്പ്പോഴും ചർച്ചാവിഷയമാണു. അവന്റെ മണ്ണും പെണ്ണും കായികശേഷിയും മേലാളനു അവകാശപ്പെട്ടതാണെന്ന മിഥ്യധാരണയെ ചോദ്യം ചെയ്യുകയാണു ചോമന്റെ തുടി. മനുഷ്യകഥാപാത്രങ്ങളേക്കാൾ ശക്തമായി ഈ നോവലിൽ വരുന്നത് ചോമന്റെ തുടിയാണു. അത് വെറും തുടിയല്ല, അധസ്ഥിതന്റെ അടിച്ചമർത്തപ്പെട്ട ശബ്ദം തന്നെയാണു. ഈ ലോകത്തോടുതന്നെയുള്ള ചോമന്റെ പ്രതിഷേധമായി നമുക്കാ ശബ്ദത്തെ കാണാം.

അവലംബം

  • കെ., ശിവരാമകാരന്ത്. ചോമന്റെ തുടി. ഗ്രീൻ ബുക്സ്.
"https://ml.wikipedia.org/w/index.php?title=ചോമന്റെ_തുടി&oldid=1839706" എന്ന താളിൽനിന്ന് ശേഖരിച്ചത്