"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:1995-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 24: വരി 24:
[[വർഗ്ഗം:ജൂലൈ 15-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 15-ന് ജനിച്ചവർ]]
[[വർഗ്ഗം:1995-ൽ മരിച്ചവർ]]
[[വർഗ്ഗം:1995-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനുവരി 28-ന് മരിച്ചവർ]]

16:52, 30 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സി.ഉണ്ണിരാജ
വ്യക്തിഗത വിവരങ്ങൾ
ജനനം1913
മരണം1995
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിരാധമ്മ
കുട്ടികൾരണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് സി.ഉണ്ണിരാജ (15 ജൂലൈ 1917 - 28 ജനുവരി 1995). കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നു അദ്ദേഹം, ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു.[1]

ജീവിതരേഖ

പൊന്നാനി താലൂക്കിലെ വടക്കേകാട് മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂർ കോവിലകത്ത് അമ്മിണി തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. ചാവക്കാട് ഹൈസ്‌കൂൾ, മദ്രാസ് ലയോള കോളജ് എന്നിവടങ്ങളിൽ പഠിച്ചു. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1939 ൽ കേരള പാർട്ടി ഘടകം രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ തന്നെ പാർട്ടി അംഗമായി. 1957 ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും 1958 ൽ ദേശീയ കൗൺസിലിലും അംഗമായി. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന ഘട്ടത്തിലും 1962 ൽ ചൈനായുദ്ധവേളയിലും ഉണ്ണിരാജ ജയിലിലടയ്ക്കപ്പെട്ടു.

1942 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശാഭിമാനി തുടങ്ങാൻ തീരുമാനിച്ചപ്പോൾ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു.

കൃതികൾ

കാറൽ മാർക്‌സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും കൃതികൾ പരിഭാഷപ്പെടുത്തുന്നതിലും അദ്ദേഹം സ്തുത്യർഹമായ പങ്കുവഹിച്ചു.

അവലംബം

  1. സി കെ ചന്ദ്രപ്പൻ (2011-01-28). "ആശയ സമരത്തെ മുന്നിൽനിന്ന് നയിച്ച പണ്ഡിതനായ കമ്മ്യൂണിസ്റ്റ്". ജനയുഗം. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സി._ഉണ്ണിരാജ&oldid=1828085" എന്ന താളിൽനിന്ന് ശേഖരിച്ചത്