"വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 7: വരി 7:


ഈ പ്രക്രീയയിലൂടെ താഴെപ്പറയുന്ന ലയനങ്ങൾ നടത്താൻ '''ആവശ്യപ്പെടാതിരിക്കുക''':
ഈ പ്രക്രീയയിലൂടെ താഴെപ്പറയുന്ന ലയനങ്ങൾ നടത്താൻ '''ആവശ്യപ്പെടാതിരിക്കുക''':
* '''Category mergers''' – Category mergers should be requested at [[Wikipedia:Categories for discussion]], which uses the separate {{tl|cfm}} template.
* '''വർഗ്ഗങ്ങളുടെ ലയനം''' – Category mergers should be requested at [[Wikipedia:Categories for discussion]], which uses the separate {{tl|cfm}} template.
* '''നാൾവഴി ലയിപ്പിക്കൽ''' – [[Wikipedia:How to fix cut-and-paste moves|നാൾവഴി ലയിപ്പിക്കൽ]] ഈ പ്രക്രീയയിലൂടെ നിർദ്ദേശിക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി [[Wikipedia:How to fix cut-and-paste moves#Parallel versions]] കാണുക.
* '''നാൾവഴി ലയിപ്പിക്കൽ''' – [[Wikipedia:How to fix cut-and-paste moves|നാൾവഴി ലയിപ്പിക്കൽ]] ഈ പ്രക്രീയയിലൂടെ നിർദ്ദേശിക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി [[Wikipedia:How to fix cut-and-paste moves#Parallel versions]] കാണുക.
* '''ഫലകങ്ങളുടെ ലയനം''' – [[Wikipedia:Templates for discussion]], which uses the separate {{tl|tfm}} template.
* '''ഫലകങ്ങളുടെ ലയനം''' – [[Wikipedia:Templates for discussion]], which uses the separate {{tl|tfm}} template.

08:50, 6 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിന്റെ രത്നച്ചുരുക്കം:
  • ഒന്നിലധികം ലേഖനങ്ങളുടെ ഉള്ളടക്കം ഒരു ലേഖനത്തിലാക്കി മാറ്റുന്ന യാന്ത്രികമല്ലാത്ത പ്രവൃത്തിയെയാണ് ലയനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
  • എതിർപ്പൊന്നുമില്ലാത്ത ലയനങ്ങൾക്ക് അനുവാദത്തിന്റെ ആവശ്യമില്ല; വെറുതേ ലയിപ്പിക്കുക. താങ്കളുടെ ലയനം മുൻപ്രാപനം ചെയ്യപ്പെട്ടുവെങ്കിൽ ഇതിനോട് എതിർപ്പുണ്ടെന്നും ഇക്കാര്യത്തിൽ ചർച്ച ആവശ്യമാണെന്നും മനസ്സിലാക്കാവുന്നതാണ്.
  • ഒരു ലയനനിർദ്ദേശം സംബന്ധിച്ച ചർച്ച ആരംഭിക്കുന്നതിന് താഴെക്കൊടുത്തിട്ടുള്ള നിർദ്ദേശങ്ങൾ കാണുക.

ഒന്നിലധികം ലേഖനങ്ങളുടെ ഉള്ളടക്കം ഒരു ലേഖനത്തിലാക്കി മാറ്റുന്ന യാന്ത്രികമല്ലാത്ത പ്രവൃത്തിയെയാണ് ലയനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ലയനത്തിലൂടെ സ്രോതസ്സിൽ നിന്ന് ലക്ഷ്യ ലേഖനത്തിലേയ്ക്ക് ഒരു തിരിച്ചുവിടൽ ഉണ്ടാകുന്നു. സ്രോതസ്സിൽ നിന്നുള്ള ചില വിവരങ്ങൾ ലക്ഷ്യ ലേഖനത്തിലേയ്ക്ക് കോപ്പി ചെയ്യപ്പെടുകയും ചെയ്യുന്നു.

ഈ പ്രക്രീയയിലൂടെ താഴെപ്പറയുന്ന ലയനങ്ങൾ നടത്താൻ ആവശ്യപ്പെടാതിരിക്കുക:

ലയിപ്പിക്കാനുള്ള കാരണങ്ങൾ

താളുകൾ ലയിപ്പിക്കാൻ പല കാരണങ്ങളുണ്ട്:

  1. ഡ്യൂപ്ലിക്കേറ്റ്: രണ്ടു ലേഖനവും ഒരേ വിഷയത്തിലുള്ളതാവുകയാണെങ്കിൽ.
  2. അതിർത്തിക്കപ്പുറത്തേയ്ക്കുള്ള വ്യാപനം: രണ്ടോ അതിലധികമോ താളുക‌ളിൽ പ്രസ്താവിക്കുന്ന വിഷയങ്ങൾ നിജമായ അതിർത്തിയില്ലാത്തതും ഉള്ളടക്കത്തിൽ അങ്ങോട്ടുമിങ്ങോട്ടും വ്യാപനമുള്ളതുമാണെങ്കിൽ. വിക്കിപീഡിയ ഒരു നിഘണ്ടുവല്ല; എല്ലാ ത‌ത്ത്വങ്ങൾക്കും വെവ്വേറെ ലേഖനങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമി‌ല്ല. ഉദാഹരണത്തിന് "കത്തുന്നവ" എന്നതും "കത്താത്തവ" എന്നതും ജ്വലനം എന്ന ലേഖനത്തിൽ പ്രസ്താവിക്കാവുന്നതേയുള്ളൂ.
  3. ഉള്ളടക്കം: ഒരു ലേഖനം വളരെ ചെറുതാണെങ്കിലോ ന്യായമായ കാലയളവിനുള്ളിൽ ഉള്ളടക്കം വികസിപ്പിക്കപ്പെടാൻ സാദ്ധ്യതയില്ല എന്ന് കാണുകയാണെങ്കിലോ കൂടുതൽ വ്യാപ്തിയുള്ള ഒരു വിഷയവുമായി ഇത് ലയിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു സെലിബ്രിറ്റിയുടെ മാതാപിതാക്കളെയോ കുട്ടികളെയോ പറ്റിയുള്ള ലേഖനം ഇവർക്ക് മറ്റു വിധത്തിലുള്ള പ്രാധാന്യമില്ലെങ്കിൽ സെലിബ്രിറ്റിയെപ്പറ്റിയുള്ള ലേഖനത്തിലെ ഒരു വിഭാഗമായി ഉൾപ്പെടുത്താവുന്നതാണ് (ഇത്തരം ലേഖനങ്ങൾ അങ്ങോട്ട് ലയിപ്പിക്കാവുന്നതാണ്).
  4. സന്ദർഭം: ഒരു ചെറിയ ലേഖനത്തിന്റെ സന്ദർഭമോ പശ്ചാത്തലമോ പ്രസക്തിയോ വായനക്കാർക്ക് മനസ്സിലാകാൻ കൂടുതൽ വിപുലമായ ഒരു ലേഖനത്തിന്റെ പശ്ചാത്തലം ആവശ്യമാണെങ്കിൽ ലയിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു കൽപ്പിതകഥയിലെ ചെറിയ ക‌ഥാപാത്രങ്ങളെ സംബന്ധിച്ച് സ്വതന്ത്ര ലേഖനമങ്ങളുണ്ടാക്കുന്നതിലും നല്ലത് "<കൃതി> യിലെ കഥാപാത്രങ്ങളുടെ പട്ടിക" എന്ന ലേഖനമുണ്ടാക്കി അതിൽ ലയിപ്പിക്കുകയാണ്. ഗ്രന്ഥങ്ങളുടെ ശ്രദ്ധേയത സംബന്ധിച്ച നയവും കാണുക.

ലയനം ഒഴിവാക്കേണ്ട സാഹചര്യം:

  1. ലയനത്തിലൂടെയുണ്ടാകുന്ന ലേഖനം വളരെ നീണ്ടതാണെങ്കിൽ
  2. പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ കൂടുതൽ നീളമുള്ള (പരസ്പരബന്ധിതമായതുമായ) ലേഖനങ്ങളാക്കി വികസിപ്പിക്കാൻ സാധിക്കുമെങ്കിൽ.
  3. ചെറുതാണെങ്കിൽ പോലും പ്രത്യേകം ലേഖനങ്ങൾ അത്യാവശ്യം വേണ്ട വിഷയങ്ങൾ.

ലയനം—എന്തുമാത്രം വിവരങ്ങൾ നിലനിർത്തി എന്നത് ഇവിടെ പ്രസക്തമല്ല— എപ്പോഴും തിരിച്ചുവിടലോടെ (ചിലപ്പോൾ ഒരു വിവക്ഷാ താളും വേണ്ടിവന്നേയ്ക്കാം) ആയിരിക്കണം.

ലയിപ്പിക്കാനുള്ള വിവരങ്ങളിൽ ചിലതെങ്കിലും ( പലപ്പോഴും ഭൂരിഭാഗവും) ലക്ഷ്യ താളിൽ ഉണ്ടെന്നു വന്നേയ്ക്കാം. അതിൽ കുഴപ്പമില്ല. അധിക വിവരങ്ങൾ മാത്രം ലക്ഷ്യ താളിൽ കൂട്ടിച്ചേർത്താൽ മതിയാകും. ലക്ഷ്യ താളിൽ വിവരങ്ങളൊന്നും കൂട്ടിച്ചേർക്കാനില്ലെങ്കിൽ ലയിപ്പിക്കാനുള്ള താൾ ഒരു തിരിച്ചുവിടലാക്കിയാൽ മതിയാകും. പക്ഷേ ഇക്കാര്യം തിരുത്തലിന്റെ ചുരുക്കത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.