"കറിവേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 81: വരി 81:
ചിത്രം:വേപ്പില.jpg|കറിവേപ്പിൻ തൈ
ചിത്രം:വേപ്പില.jpg|കറിവേപ്പിൻ തൈ
ചിത്രം:കറിവേപ്പില-കായ്കൾ.jpg
ചിത്രം:കറിവേപ്പില-കായ്കൾ.jpg
File:Curry leaves flowerbuds.JPG|കറിവേപ്പിന്റെ പൂമൊട്ടുകൾ
</gallery>
</gallery>



13:50, 19 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വേപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. വേപ്പ് (വിവക്ഷകൾ)

കറിവേപ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M. koenigii
Binomial name
Murraya koenigii
(L.) Sprengel

ആഹാരത്തിന്‌ രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ്‌ കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്‌[1][2]. ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് [3].ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്

പോഷകമൂല്യം

കറിവേപ്പ്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 0 kcal   0 kJ
അന്നജം     6 g
- ഭക്ഷ്യനാരുകൾ  6.47 g  
Fat1 g
പ്രോട്ടീൻ 6.1 g
ജലം36.3 g
ജീവകം എ equiv.  1260 μg 140%
റൈബോഫ്ലാവിൻ (ജീവകം B2)  0.21 mg  14%
നയാസിൻ (ജീവകം B3)  2.32 mg  15%
ജീവകം സി  4 mg7%
കാൽസ്യം  830 mg83%
ഇരുമ്പ്  7 mg56%
Percentages are relative to US
recommendations for adults.

കൃഷി

കറിവേപ്പ് എന്നത് ഒരു കുറ്റിച്ചെടിയാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും.

കറിവേപ്പിലയിലെ കീടബാധ

നാരകത്തെ ബാധിക്കുന്ന ശലഭവും സൈലിഡെന്ന ഷഡ്പദവുമാണ് സാധാരണ കറിവേപ്പിന്റെ ശത്രുക്കളെങ്കിലും, തേയിലക്കൊതുകിന്റെ ശല്യവും കണ്ടുവരുന്നുണ്ടു്. മേട്ടുപ്പാളയം പ്രദേശത്തെ കറിവേപ്പില കൃഷിയിൽ മറ്റു കീടനാശിനകളോടൊപ്പം എൻഡോസൾഫാൻ എന്ന കീടനാശിനിയും വ്യാപകമായി ഉപയോഗിക്കുന്നു.[4]

രസാദി ഗുണങ്ങൾ

രസം :കടു, തിക്തം, മധുരം

ഗുണം :രൂക്ഷം, ഗുരു

വീര്യം :ഉഷ്ണം

വിപാകം :കടു [5]

ഔഷധയോഗ്യ ഭാഗം

ഇല, തൊലി, വേര്[5]

ഉപയോഗം

കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ്‌ കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.

  1. പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.
  2. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.
  3. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനു ശേഷം സ്‌നാനം ചെയ്യുക. പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും.
  4. തലമുടി കൊഴിച്ചിൽ തടയാൽ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.
  5. കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം 'എ' ഏറ്റവുമധികം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായിരിക്കുന്നതും
  6. ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും ജീവകം 'എ' കൂടുതൽ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
  7. ചർമരോഗങ്ങൾ അകലാൻ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാൽ മതി.
  8. അലർജി സംബന്ധമായ അസുഖങ്ങൾക്ക് ശമനം കൈവരാൻ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടർച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാൽ മതി.
  9. അരുചി മാറിക്കിട്ടാൻ കറിവേപ്പിലയരച്ച് മോരിൽ കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.
  10. കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കൊളസ്‌ട്രോൾ വർധന മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ശമനം കിട്ടും.
  11. പുഴുക്കടി അകലാൻ കറിവേപ്പിലയും, മഞ്ഞളും ചേർത്തരച്ചിട്ടാൽ മതി.
  12. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരിൽ കലക്കിക്കഴിക്കുക.
  13. കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്ക വലുപ്പത്തിൽ കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കാലിൽ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.
  14. ഉദരരോഗങ്ങൾ ശമിക്കാൻ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.

അവലംബം

  1. "Curry leaves (Murraya koenigii Spreng.)" (in ഇംഗ്ലീഷ്). uni-graz.at. Retrieved 16 ഒക്ടോബർ 2009.{{cite web}}: CS1 maint: unrecognized language (link)
  2. "Curry plant (Murraya koenigii (L.) Spreng.)" (in ഇംഗ്ലീഷ്). University of Illinois at Chicago. Retrieved 17 ഒക്ടോബർ 2009.{{cite web}}: CS1 maint: unrecognized language (link)
  3. http://www.indianetzone.com/1/curry_leaves.htm
  4. http://www.madhyamam.com/weekly/75
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രശാല


"https://ml.wikipedia.org/w/index.php?title=കറിവേപ്പ്&oldid=1783847" എന്ന താളിൽനിന്ന് ശേഖരിച്ചത്