"ചൗരി ചൗരാ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂടുതൽ വിവരങ്ങൾ ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 5: വരി 5:


ബ്രിട്ടീഷുകാരുടെ പ്രതികരണം പെട്ടെന്നായിരുന്നു. അവർ മുപ്പതിനായിരത്തോളമാളുകളെ അറസ്റ്റ് ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ സമരം കൂടുതൽ ശക്തമാകാൻ പോവുകയാണെന്ന് ഗാന്ധി വൈസ്രോയിയെ എഴുതി അറിയിച്ചു. നികുതി കൊടുക്കുവാൻ വിസമ്മതിക്കുവാനും ബ്രിട്ടീഷ് നിയമങ്ങളെ അവഗണിക്കുവാനും ഗാന്ധിജി ജനങ്ങളോടാവശ്യപ്പെട്ടു.<ref name="സ്വാതന്ത്യം"/>
ബ്രിട്ടീഷുകാരുടെ പ്രതികരണം പെട്ടെന്നായിരുന്നു. അവർ മുപ്പതിനായിരത്തോളമാളുകളെ അറസ്റ്റ് ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ സമരം കൂടുതൽ ശക്തമാകാൻ പോവുകയാണെന്ന് ഗാന്ധി വൈസ്രോയിയെ എഴുതി അറിയിച്ചു. നികുതി കൊടുക്കുവാൻ വിസമ്മതിക്കുവാനും ബ്രിട്ടീഷ് നിയമങ്ങളെ അവഗണിക്കുവാനും ഗാന്ധിജി ജനങ്ങളോടാവശ്യപ്പെട്ടു.<ref name="സ്വാതന്ത്യം"/>

അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഊർജ്ജം സംഭരിച്ച് ആയിരക്കണക്കിനാളുകൾ ജയിലിൽ പോയി. [[ബോംബേ|ബോംബേയിലെ]] ഗവർണർ ഈ സമരത്തെ ലോകചരിത്രത്തിലെ ഏറ്റവും ഭീമമായ പരീക്ഷണം എന്നാണ് വിശേഷിപ്പിച്ചത്.<ref name="സ്വാതന്ത്യം"/> അങ്ങനെ സമരം എല്ലാ അർത്ഥത്തിലും വിജയത്തിനടുത്തെത്താറായി നിന്നദിവസങ്ങളിലാണ് ചൗരിചൗരാ സംഭവം അരങ്ങേറുന്നത്.


==അവലംബം==
==അവലംബം==

01:58, 14 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

1922 ഫെബ്രുവരി 22-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ഒരുകൂട്ടം ആളുകൾ 22 പോലീസുകാരെ സ്റ്റേഷനകത്തിട്ട് തീയിട്ടുകൊന്ന സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത്.[1]

പശ്ചാത്തലം

ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും തുരത്തണമെങ്കിൽ ആദ്യം വേണ്ടത് ഇന്ത്യയിൽ നിന്നും അവർക്കു ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുകയാണ് വേണ്ടതെന്നുമുള്ള തീരുമാനപ്രകാരം ഗാന്ധിയും അനുയായികളും 1922 ഫെബ്രുവരി 1-ന് സിവിൽ ആജ്ഞാലംഘനം ഗുജറാത്തിലെ ബർദോളിയിൽ നിന്നും തുടങ്ങാൻ തീരുമാനിച്ചു. [2] തുച്ഛമായ വിലയ്ക്ക് ബ്രിട്ടൺ ഇന്ത്യയിൽ നിന്നും പരുത്തി വാങ്ങിക്കൊണ്ടുപോയി തുണി നെയ്തുണ്ടാക്കി അത് കപ്പലിൽ ഇന്ത്യയിൽ കൊണ്ടുവന്ന് ഗണ്യമായ ലാഭത്തിന് വിറ്റുപോന്ന പ്രവണത അവസാനിപ്പിക്കുവാൻ വിദേശവസ്ത്രങ്ങൾ വലിച്ചെറിയുവാൻ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു.[3] ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങളുടെ കൂമ്പാരങ്ങൾക്ക് നാടെങ്ങും തീയീട്ടാണ് ജനങ്ങളിതിനോട് പ്രതികരിച്ചത്.

ബ്രിട്ടീഷുകാരുടെ പ്രതികരണം പെട്ടെന്നായിരുന്നു. അവർ മുപ്പതിനായിരത്തോളമാളുകളെ അറസ്റ്റ് ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ സമരം കൂടുതൽ ശക്തമാകാൻ പോവുകയാണെന്ന് ഗാന്ധി വൈസ്രോയിയെ എഴുതി അറിയിച്ചു. നികുതി കൊടുക്കുവാൻ വിസമ്മതിക്കുവാനും ബ്രിട്ടീഷ് നിയമങ്ങളെ അവഗണിക്കുവാനും ഗാന്ധിജി ജനങ്ങളോടാവശ്യപ്പെട്ടു.[3]

അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഊർജ്ജം സംഭരിച്ച് ആയിരക്കണക്കിനാളുകൾ ജയിലിൽ പോയി. ബോംബേയിലെ ഗവർണർ ഈ സമരത്തെ ലോകചരിത്രത്തിലെ ഏറ്റവും ഭീമമായ പരീക്ഷണം എന്നാണ് വിശേഷിപ്പിച്ചത്.[3] അങ്ങനെ സമരം എല്ലാ അർത്ഥത്തിലും വിജയത്തിനടുത്തെത്താറായി നിന്നദിവസങ്ങളിലാണ് ചൗരിചൗരാ സംഭവം അരങ്ങേറുന്നത്.

അവലംബം

  1. ഗാന്ധി: എ പൊളിറ്റിക്കൽ ആന്റ് സ്പിരിച്വൽ ലൈഫ് (കാതറിൻ ടിഡ്രിക്). 2006. p. 176-180.
  2. മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.
  3. 3.0 3.1 3.2 ഡൊമിനിക് ലാപ്പിയർ, ലാറി കൊളിൻസ് (2012-08-24). സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഡി.സി. ബുക്സ്. ISBN 9788171300938.
"https://ml.wikipedia.org/w/index.php?title=ചൗരി_ചൗരാ_സംഭവം&oldid=1780494" എന്ന താളിൽനിന്ന് ശേഖരിച്ചത്