"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Changing വിഭാഗം:സസ്യലോകം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Cyperus rotundus
വരി 34: വരി 34:
[[en:Cyperus rotundus]]
[[en:Cyperus rotundus]]
[[es:Cyperus rotundus]]
[[es:Cyperus rotundus]]
[[fr:Cyperus rotundus]]
[[he:גומא הפקעים]]
[[he:גומא הפקעים]]
[[ja:ハマスゲ]]
[[ja:ハマスゲ]]

07:59, 8 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

മുത്തങ്ങ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുത്തങ്ങ (വിവക്ഷകൾ) എന്ന താൾ കാണുക. മുത്തങ്ങ (വിവക്ഷകൾ)

മുത്തങ്ങ Cyperus rotundus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. rotundus
Binomial name
Cyperus rotundus

പുല്‍ വര്‍ഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ്‌ മുത്തങ്ങ. മുത്തങ്ങ കോര എന്നും അറിയപ്പെടുന്നു. ഇതില്‍തന്നെ രണ്ടിനങ്ങള്‍കൂടിയുണ്ട്. ചെറുകോരയും പെരുംകോരയും. ചെരുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ്‌ ഔഷധങ്ങളില്‍ ചേര്‍ക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ്‌ കോരപ്പായ് അഥവാ പുല്‍പായ് എന്നറിയപ്പെടുന്നത്[1].

ത്രികോണാകൃതിയിലുള്ള പുഷ്പ ക്രമീകരണം

സവിശേഷതകള്‍

പൂവുണ്ടാകുന്ന തണ്ടിന്റെ പരിച്ഛേദം

ഭാരതത്തില്‍ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു [2]. Cyperaceae സസ്യകുടുംബത്തില്‍ Cyperus rotundus എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന മുത്തങ്ങ ഇംഗ്ലീഷില്‍ Nut grass, Coco grass എന്നീ പേരുകളിലും , ഹിന്ദിയില്‍ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു[2]. സംസ്കൃതത്തിലെ മുസ്ത എന്ന പേരില്‍ നിന്നുമാണ്‌ മുത്തങ്ങ എന്നപേര്‌ ഉണ്ടായത്[1] എന്ന് കരുതുന്നു. ശരാശരി 30 സെന്റീമീറ്റര്‍ വരെ പൊക്കത്തില്‍‍ കൂട്ടമായി വളരുന്നു. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്നു[2].

ഔഷധം

പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പര്‍പ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാല്‍ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നു[1]. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാല്‍ അതിസാരം, ഗുല്‍മം,ഛര്‍ദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് സ്തനങ്ങളില്‍ പുരട്ടിയാല്‍ പാല്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും[1]. കുട്ടികള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയില്‍ മുത്തങ്ങ അരച്ച് പുക്കിളില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറിക്കിട്ടും[1]. കൂടാതെ കരപ്പന്‍ പോലെയുള്ള അസുഖങ്ങള്‍ക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞള്‍ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌[1]. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് മുത്തങ്ങ അരി ചേര്‍ത്ത് അരച്ച് അട ചുട്ട് കുട്ടികള്‍ക്ക് നല്‍കാറുണ്ട്.

മുത്തങ്ങക്കിഴങ്ങ് (ഏകദേശം 20 മില്ലീമീറ്റര്‍ നീളം)

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 ഡോ.കെ.രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകത്തില്‍ നിന്നും.താള്‍ 118,119. H&C Publishing House, Thrissure.
  2. 2.0 2.1 2.2 http://ayurvedicmedicinalplants.com/plants/2859.html
"https://ml.wikipedia.org/w/index.php?title=മുത്തങ്ങ_(സസ്യം)&oldid=177174" എന്ന താളിൽനിന്ന് ശേഖരിച്ചത്