"ശാരദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595189 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 98: വരി 98:


{{National Film Award for Best Actress}}
{{National Film Award for Best Actress}}

{{Lifetime|1942||ജൂൺ 12|}}
[[വർഗ്ഗം:1942-ൽ ജനിച്ചവർ]]

[[വർഗ്ഗം:ജൂൺ 12-ന് ജനിച്ചവർ]]



[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]

20:49, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ശാരദ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശാരദ (വിവക്ഷകൾ) എന്ന താൾ കാണുക. ശാരദ (വിവക്ഷകൾ)
ശാ‍രദ
ജനനം
സരസ്വതി ദേവി
മറ്റ് പേരുകൾഉർവശി ശാ‍രദ
തൊഴിൽഅഭിനേത്രി
സജീവ കാലം1959 - ഇതുവരെ
ജീവിതപങ്കാളി(കൾ)ചലമ (വിവാഹമോചനം നേടി)
മാതാപിതാക്ക(ൾ)വെങ്കടേശ്വർ റാവു,
സച്യാവതി ദേവി

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാ‍രദ (ജനനം: ജൂൺ 12, 1945). ശാ‍രദ ജനിച്ചത് ആന്ധ്രപ്രദേശിലാണ് . പ്രധാനമായും മലയാള ചലച്ചിത്രങ്ങളിലാണ് ശാ‍രദ അഭിനയിച്ചിട്ടുള്ളതെങ്കിലും തെലുങ്ക് ഭാഷയിലും നല്ല വേഷങ്ങൾ ശാ‍രദ ചെയ്തിട്ടുണ്ട്.

ആദ്യ ജീവിതം

സരസ്വതി ദേവി എന്ന ജനന നാമത്തിൽ ജനിച്ച ശാരദ ഒരു തെലുങ്ക് കർഷക കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ ശാ‍രദയെ മദ്രാസിലുള്ള തന്റെ മുത്തശ്ശിയുടെ അടുത്തേക്ക് വിദ്യഭ്യാസത്തിനായി അയച്ചു. തന്റെ മുത്തശ്ശി വളരെ അച്ചടക്കത്തോടെ ആണ് വളർത്തിയതെന്ന് ഒരിക്കൽ ശാ‍രദ തന്നെ പറയുകയുണ്ടായി.[1]. തന്റെ അമ്മയുടെ മകളെ വലിയ ഒരു താരമാക്കണം എന്ന ആഗ്രഹം കൊണ്ട് തന്നെ ശാ‍രദ ആറാം വയസ്സിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു.[1]. തെലുങ്ക് നായക നടനായ ചലത്തേയാണ് ശാ‍രദ വിവാഹം ചെയ്തത്. പിന്നീട് ഇവർ വിവാഹ മോചനം നേടി.

ചലച്ചിത്ര ജീവിതം

മുതിർന്നതിനു ശേഷം ശാ‍രദ ആദ്യകാ‍ലങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി[1]. ആദ്യ ചിത്രം തെലുങ്ക് ചിത്രമായ കന്യ സുൽക്കം ആണ്. ആദ്യ കാലങ്ങളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുനതോടൊപ്പം തന്നെ ശാ‍രദ നാടകങ്ങളിലും അഭിനയിച്ച് വളരെ പ്രശസ്തി നേടിയിരുന്നു[1]. 1959 ൽ തന്റെ പേര് ശാ‍രദ എന്നാക്കി. സരസ്വതി എന്ന പേരിൽ അന്ന് ചില നടികൾ ഉണ്ടായിരുന്നതു കൊണ്ടാണ് ഇങ്ങനെ പേര് മാറ്റിയത്[1]. 1961-ൽ മലയാളചലച്ചിത്രമായ ഇണപ്രാവുകൾ എന്ന ചിത്രത്തിലഭിനയിച്ചു. ശകുന്തള, മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകൾ എന്നിവ ശാ‍രദയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങളാണ്. അതിനു ശേഷം ശാ‍രദ കൂടുതൽ മലയാള ചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്. തുടർന്ന് 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1977-ൽ തെലുങ്ക് ചിത്രമായ നിമജ്ജന എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി.

വ്യവസായം/രാഷ്ട്രീയം

ശാ‍രദ സ്വന്തമായി ഒരു ചോക്കളേറ്റ് ഫാക്ടറി നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലും കുറച്ച് കാലം ശാ‍രദ ഉണ്ടായിരുന്നു. തെലുഗുദേശം പാർട്ടിയുടെ പ്രതിനിധിയായി സ്വന്തം മണ്ഡലമായ തെനാലിയിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടൂണ്ട്.

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്കാരം

വർഷം പുരസ്കാരം ചിത്രം സംവിധായകൻ ഭാഷ
1968 ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി തുലാഭാരം എം.വിൻ‌സന്റ് മലയാളം
1972 ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി സ്വയംവരം അടൂർ ഗോപാലകൃഷ്ണൻ മലയാളം
1977 ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി നിമജ്ജനം നാരായണ ബി.എസ്. തെലുങ്ക്

കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം

  • 1979 - മികച്ച നടി (ത്രിവേണി, താര)

അവലംബം

  1. 1.0 1.1 1.2 1.3 1.4 indiainteracts.com-Column

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശാരദ&oldid=1766734" എന്ന താളിൽനിന്ന് ശേഖരിച്ചത്