"വേണു നാഗവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7920468 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 65: വരി 65:


== സിനിമാജീവിതം ==
== സിനിമാജീവിതം ==
''ഉൾക്കടൽ'' എന്ന [[ജോർജ്ജ് ഓണക്കൂർ|ജോർജ്‌ ഓണക്കൂറിന്റെ]] നോവൽ [[കെ.ജി. ജോർജ്]] ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാള ചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ''[[ശാലിനി എന്റെ കൂട്ടുകാരി]]''(1978) , ''[[ചില്ല്]]''(1982), ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്]]''(1983), ''[[എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി]]''(1985), ''[[ദേവദാസ് ]]''(1989), ''[[മിന്നാരം]]''(1994), ''[[ഭാഗ്യദേവത]]'' (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. ''[[സുഖമോ ദേവി]]'' (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. ''സുഖമോ ദേവി'' തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ ''നന്ദനെ'' [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] അവതരിപ്പിച്ചു<ref name="സണ്ണി-സൈമൺ">{{cite web|title=മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല|url=http://www.manoramaonline.com/advt/movie/venu-nagavally/venuarticle04.htm|publisher=[[മലയാള മനോരമ]]|accessdate=9 സെപ്റ്റംബർ 2010|author=ഗായത്രി മുരളീധരൻ}}</ref>. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ''സുഖമോ ദേവിയ്ക്ക്'' പുറമേ [[അർത്ഥം (ചലച്ചിത്രം|''അർത്ഥം'']], ''[[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]]'', ''[[അഹം]]'' എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ''[[ഭാര്യ സ്വന്തം സുഹൃത്ത്]]'' എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്<ref name="മാതൃഭൂമി" />. ''[[സുഖമോ ദേവി]]'' (1986), ''[[സർവ്വകലാശാല]]'' (1987), ''[[കിഴക്കുണരും പക്ഷി (മലയാളചലച്ചിത്രം)|കിഴക്കുണരും പക്ഷി]]'' (1991), ''[[ഏയ് ഓട്ടോ]]''(1990), ''[[ലാൽസലാം (മലയാളചലച്ചിത്രം)|ലാൽ സലാം]]'' (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.<br/><br/>
''ഉൾക്കടൽ'' എന്ന [[ജോർജ്ജ് ഓണക്കൂർ|ജോർജ്‌ ഓണക്കൂറിന്റെ]] നോവൽ [[കെ.ജി. ജോർജ്]] ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാള ചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ''[[ശാലിനി എന്റെ കൂട്ടുകാരി]]''(1978) , ''[[ചില്ല്]]''(1982), ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്]]''(1983), ''[[എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി]]''(1985), ''[[ദേവദാസ്]]''(1989), ''[[മിന്നാരം]]''(1994), ''[[ഭാഗ്യദേവത]]'' (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. ''[[സുഖമോ ദേവി]]'' (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. ''സുഖമോ ദേവി'' തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ ''നന്ദനെ'' [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] അവതരിപ്പിച്ചു<ref name="സണ്ണി-സൈമൺ">{{cite web|title=മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല|url=http://www.manoramaonline.com/advt/movie/venu-nagavally/venuarticle04.htm|publisher=[[മലയാള മനോരമ]]|accessdate=9 സെപ്റ്റംബർ 2010|author=ഗായത്രി മുരളീധരൻ}}</ref>. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ''സുഖമോ ദേവിയ്ക്ക്'' പുറമേ [[അർത്ഥം (ചലച്ചിത്രം|''അർത്ഥം'']], ''[[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]]'', ''[[അഹം]]'' എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ''[[ഭാര്യ സ്വന്തം സുഹൃത്ത്]]'' എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്<ref name="മാതൃഭൂമി" />. ''[[സുഖമോ ദേവി]]'' (1986), ''[[സർവ്വകലാശാല]]'' (1987), ''[[കിഴക്കുണരും പക്ഷി (മലയാളചലച്ചിത്രം)|കിഴക്കുണരും പക്ഷി]]'' (1991), ''[[ഏയ് ഓട്ടോ]]''(1990), ''[[ലാൽസലാം (മലയാളചലച്ചിത്രം)|ലാൽ സലാം]]'' (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.''ലാൽസലാം'', ''രക്തസാക്ഷികൾ സിന്ദാബാദ്'' എന്നിവ സംവിധാനം ചെയ്തതും ''മീനമാസത്തിലെ സൂര്യനിൽ'' മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേക്ഷകർ ചാർത്തി നൽകി. ''സുഖമോ ദേവി'' മുതൽ ''ഭാര്യ സ്വന്തം സുഹൃത്ത്'' വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളി തിരക്കഥയും സംഭാഷണവും എഴുതിയ ''കിലുക്കം'' എന്ന ഹാസ്യ ചിത്രം നേടിയ ജനപ്രീതി അദ്ദേഹത്തിന്റെ നർമ്മബോധത്തിന് ഉത്തമ ഉദാഹരണമാണ്.<br/><br/>
നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.''ലാൽസലാം'', ''രക്തസാക്ഷികൾ സിന്ദാബാദ്'' എന്നിവ സംവിധാനം ചെയ്തതും ''മീനമാസത്തിലെ സൂര്യനിൽ'' മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേക്ഷകർ ചാർത്തി നൽകി. ''സുഖമോ ദേവി'' മുതൽ ''ഭാര്യ സ്വന്തം സുഹൃത്ത്'' വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളി തിരക്കഥയും സംഭാഷണവും എഴുതിയ ''കിലുക്കം'' എന്ന ഹാസ്യ ചിത്രം നേടിയ ജനപ്രീതി അദ്ദേഹത്തിന്റെ നർമ്മബോധത്തിന് ഉത്തമ ഉദാഹരണമാണ്.

വാണിജ്യ സിനിമകൾക്കും ആർട്ട്‌ സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളിയുടെ ചലച്ചിത്ര സംഭാവനകളുടെ പട്ടിക ഇപ്രകാരമാണ്:<ref name="മാതൃഭൂമി2">{{cite news|title=വേണു നാഗവള്ളിയുടെ ചലച്ചിത്രജീവിതം |url=http://www.mathrubhumi.com/static/others/newspecial/index.php?id=125029&cat=659|publisher=[[മാതൃഭൂമി]]|accessdate=9 സെപ്റ്റംബർ 2010|date=9 സെപ്റ്റംബർ 2010}}</ref>
വാണിജ്യ സിനിമകൾക്കും ആർട്ട്‌ സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളിയുടെ ചലച്ചിത്ര സംഭാവനകളുടെ പട്ടിക ഇപ്രകാരമാണ്:<ref name="മാതൃഭൂമി2">{{cite news|title=വേണു നാഗവള്ളിയുടെ ചലച്ചിത്രജീവിതം |url=http://www.mathrubhumi.com/static/others/newspecial/index.php?id=125029&cat=659|publisher=[[മാതൃഭൂമി]]|accessdate=9 സെപ്റ്റംബർ 2010|date=9 സെപ്റ്റംബർ 2010}}</ref>


വരി 210: വരി 212:
== പുറമേയ്ക്കുള്ള കണ്ണികൾ ==
== പുറമേയ്ക്കുള്ള കണ്ണികൾ ==
* {{imdb|id=1964412}}
* {{imdb|id=1964412}}

{{Lifetime|1949|2010|ഏപ്രിൽ 16|സെപ്റ്റംബർ 9}}
[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2010-ൽ മരിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 16-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 9-ന് മരിച്ചവർ]]

[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]


{{actor-stub}}
{{actor-stub}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വിഭാഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[Category:മലയാള തിരക്കഥാകൃത്തുക്കൾ]]

20:44, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വേണു നാഗവള്ളി
തൊഴിൽഅഭിനേതാവ്, ചലച്ചിത്ര സം‌വിധായകൻ
മാതാപിതാക്ക(ൾ)നാഗവള്ളി ആർ. എസ് കുറുപ്പ്, രാജമ്മ

മലയാള ചലച്ചിത്രവേദിയിലെ ഒരു ചലച്ചിത്രകാരനായിരുന്നു വേണു ഗോപാൽ എന്ന വേണു നാഗവള്ളി ( 1949 ഏപ്രിൽ 16- 2010 സെപ്റ്റംബർ 9 ). അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.[1] മലയാളിത്തമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.[2][3] 12 മലയാള ചലച്ചിത്രങ്ങൾ ഇദ്ദേഹംസംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി.
ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവും വ്യാഖ്യാതാവും നാടകകൃത്തും സംവിധായകനുമായിരുന്ന നാഗവള്ളി ആർ. എസ് കുറുപ്പിന്റെ മകനാണ് വേണു.[4] മാതാവ്: രാജമ്മ.

2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വേണു നാഗവള്ളി അന്തരിച്ചു[5].

തുടക്കം

വിദ്യാഭ്യാസം തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് ആൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് സിനിമയിലെത്തുകയും ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി മാറി.

സിനിമാജീവിതം

ഉൾക്കടൽ എന്ന ജോർജ്‌ ഓണക്കൂറിന്റെ നോവൽ കെ.ജി. ജോർജ് ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാള ചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശാലിനി എന്റെ കൂട്ടുകാരി(1978) , ചില്ല്(1982), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983), എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി(1985), ദേവദാസ്(1989), മിന്നാരം(1994), ഭാഗ്യദേവത (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. സുഖമോ ദേവി (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. സുഖമോ ദേവി തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ നന്ദനെ ശങ്കർ അവതരിപ്പിച്ചു[6]. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. സുഖമോ ദേവിയ്ക്ക് പുറമേ അർത്ഥം, കിലുക്കം, അഹം എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്[5]. സുഖമോ ദേവി (1986), സർവ്വകലാശാല (1987), കിഴക്കുണരും പക്ഷി (1991), ഏയ് ഓട്ടോ(1990), ലാൽ സലാം (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ സംവിധാനം ചെയ്തതും മീനമാസത്തിലെ സൂര്യനിൽ മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേക്ഷകർ ചാർത്തി നൽകി. സുഖമോ ദേവി മുതൽ ഭാര്യ സ്വന്തം സുഹൃത്ത് വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളി തിരക്കഥയും സംഭാഷണവും എഴുതിയ കിലുക്കം എന്ന ഹാസ്യ ചിത്രം നേടിയ ജനപ്രീതി അദ്ദേഹത്തിന്റെ നർമ്മബോധത്തിന് ഉത്തമ ഉദാഹരണമാണ്.

വാണിജ്യ സിനിമകൾക്കും ആർട്ട്‌ സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളിയുടെ ചലച്ചിത്ര സംഭാവനകളുടെ പട്ടിക ഇപ്രകാരമാണ്:[7]

അഭിനയിച്ച സിനിമകൾ

സിനിമകൾ വർഷം കഥാപാത്രം
ഭാഗ്യദേവത 2009 ആന്റോ
രൗദ്രം 2008 ഡോക്ടർ
അഞ്ചിൽ ഒരാൾ അർജുനൻ 2007 പദ്മനാഭൻ
ബാബാ കല്യാണി 2006 വി. നിനൻ
ഫോട്ടോഗ്രാഫർ 2006 -
പതാക 2006 ശേഖർജി
പൌരൻ 2005 ചീഫ് മിനിസ്റ്റർ
ദീപങ്ങൾ സാക്ഷി 2005 അഡ്വക്കേറ്റ്
കാഴ്ച 2004 മജിസ്‌ട്രേറ്റ്
സത്യം 2004 ചീഫ് മിനിസ്റ്റർ
വാണ്ടഡ് 2004 കൃഷ്ണദാസ്
ഹരികൃഷ്ണൻസ് 1998 വിശ്വംഭരൻ
മിന്നാരം 1994 -
പക്ഷെ 1994 ഉണ്ണിയേട്ടൻ
ദേവദാസ് 1989 ദേവദാസ്
വാർത്ത 1986 -
ഒരു കഥ ഒരു നുണക്കഥ 1986 -
സുനിൽ വയസ്സ് 20 1986 ജയകുമാർ
അധ്യായം ഒന്ന് മുതൽ 1985 രമേശൻ നായർ
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി 1985 ശക്തി
മീനമാസത്തിലെ സൂര്യൻ 1985 മഠത്തിൽ അപ്പു
ഉയരും ഞാൻ നാടാകെ 1985 -
ആരാന്റെ മുല്ല കൊച്ചു മുല്ല 1984 ജോയ്
ആദാമിന്റെ വാരിയെല്ല് 1983 ഗോപി
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് 1983
പ്രശ്‌നം ഗുരുതരം 1983 വേണു
ഓമനതിങ്കൾ 1983 -
ചില്ല് 1982 അനന്തൻ
ഇത്തിരി നേരം ഒത്തിരി കാര്യം 1982 -
യവനിക 1982 ജോസഫ്
കോലങ്ങൾ 1981 വേണു നാഗവള്ളി
അർച്ചന ടീച്ചർ 1981
അണിയാത്ത വളകൾ 1980 രവി ശങ്കർ
ശാലിനി എന്റെ കൂട്ടുകാരി 1978 പ്രഭ
ഉൾക്കടൽ 1978 രാഹുലൻ

സംവിധാനം ചെയ്ത സിനിമകൾ

സിനിമകൾ വർഷം
ഭാര്യ സ്വന്തം സുഹൃത്ത് 2009
രക്തസാക്ഷികൾ സിന്ദാബാദ് 1998
അഗ്‌നിദേവൻ 1995
ആയിരപ്പറ 1993
കളിപ്പാട്ടം 1993
കിഴക്കുണരും പക്ഷി 1991
ഏയ് ഓട്ടോ 1990
ലാൽസലാം 1990
സ്വാഗതം 1989
അയിത്തം 1987
സർവകലാശാല 1987
സുഖമോദേവി 1986

തിരക്കഥ എഴുതിയ സിനിമകൾ

സിനിമകൾ വർഷം
ഭാര്യ സ്വന്തം സുഹൃത്ത് 2009
വിഷ്ണു 1994
ആയിരപ്പറ 1993
കളിപ്പാട്ടം 1993
കിലുക്കം 1991
കിഴക്കുണരും പക്ഷി 1991
ഏയ് ഓട്ടോ 1990
അർത്ഥം 1989
സർവകലാശാല 1987
സുഖമോദേവി 1986

കുടുംബം

ഭാര്യ മീര. മകൻ വിവേക്.

അവലംബം

  1. "Venu Nagavally returns to direction after eight years" (in English). The Hindustan Times. 2 March 2009. Retrieved 23 July 2009.{{cite news}}: CS1 maint: unrecognized language (link)
  2. "Venu Nagavally is back, with a new theme" (in English). The Hindu. 24 April 2007. Retrieved 23 July 2009.{{cite news}}: CS1 maint: unrecognized language (link)
  3. "Malayalam films have lost the Malayalee touch". oneindia.com. Retrieved 2009-07-23.
  4. "Nagavally R.S.Kurup dead". The Hindu. 2008-12-28. Retrieved 2009-10-07.
  5. 5.0 5.1 "വേണു നാഗവള്ളി അന്തരിച്ചു". മാതൃഭൂമി. 9 സെപ്റ്റംബർ 2010. Retrieved 9 സെപ്റ്റംബർ 2010.
  6. ഗായത്രി മുരളീധരൻ. "മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല". മലയാള മനോരമ. Retrieved 9 സെപ്റ്റംബർ 2010.
  7. "വേണു നാഗവള്ളിയുടെ ചലച്ചിത്രജീവിതം". മാതൃഭൂമി. 9 സെപ്റ്റംബർ 2010. Retrieved 9 സെപ്റ്റംബർ 2010.

പുറമേയ്ക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=വേണു_നാഗവള്ളി&oldid=1766676" എന്ന താളിൽനിന്ന് ശേഖരിച്ചത്