"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 69: വരി 69:
{{എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരന്മാർ}}
{{എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരന്മാർ}}
{{കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം - മലയാളം}}
{{കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം - മലയാളം}}

{{lifetime|1923|2010|ജൂലൈ 9|ജൂൺ 2}}
[[വർഗ്ഗം:1923-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2010-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 9-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 2-ന് മരിച്ചവർ]]

[[വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ]]
വരി 75: വരി 80:
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ]]
[[Category:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]

18:35, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ
കോവിലൻ
ജനനം9 ജൂലൈ 1923 (1923-07-09)
കണ്ടാണിശ്ശേരി, ഗുരുവായൂർ, തൃശ്ശൂർ
മരണം2 ജൂൺ 2010 (2010-06-03)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾകോവിലൻ
തൊഴിൽനോവലിസ്റ്റ്
അറിയപ്പെടുന്നത്ഏഴമെടങ്ങൾ, തട്ടകം

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.

ജീവിതരേഖ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരിയിലാണ് 1923 ജൂലൈ 9-നു (മലയാള വർഷം 1098 മിഥുനം 25) കോവിലൻ ജനിച്ചത്. കണ്ടാണിശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 - 46 ൽ, റോയൽ ഇന്ത്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.

കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.

2010 ജൂൺ 2-ന് വാർദ്ധക്യസഹജമായ അസുഖം മൂലം 87-ആം വയസ്സിൽ കുന്ദംകുളത്തു വെച്ച് കോവിലൻ മരണമടഞ്ഞു.[1]

കൃതികൾ

  • തോറ്റങ്ങൾ
  • ശകുനം
  • ഏ മൈനസ് ബി
  • ഏഴമെടങ്ങൾ
  • താഴ്വരകൾ
  • ഭരതൻ
  • ഹിമാലയം
  • തേർവാഴ്ചകൾ
  • ഒരു കഷ്ണം അസ്ഥി
  • ഈ ജീവിതം അനാഥമാണ്
  • സുജാത
  • ഒരിക്കൽ മനുഷ്യനായിരുന്നു
  • തിരഞ്ഞെടുത്ത കഥകൾ
  • പിത്തം
  • തകർന്ന ഹൃദയങ്ങൾ
  • ആദ്യത്തെ കഥകൾ
  • ബോർഡ്‌ഔട്ട്
  • കോവിലന്റെ കഥകൾ
  • കോവിലന്റെ ലേഖനങ്ങൾ
  • ആത്മഭാവങ്ങൾ
  • തട്ടകം
  • നാമൊരു ക്രിമിനൽ സമൂഹം

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങൾ എന്ന നോവലിനു്
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാ‍രം)
  • മുട്ടത്തു വർക്കി പുരസ്കാരം (1995)
  • ബഷീർ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏർപ്പെടുത്തിയത്), (1995)
  • എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവൽ)
  • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
  • കേരള സാഹിത്യ പരിഷത്ത് അവാർഡ് (1998): തട്ടകം (നോവൽ)
  • സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവൽ)
  • എൻ.വി. പുരസ്കാരം (1999): തട്ടകം (നോവൽ)
  • വയലാർ പുരസ്കാരം (1999): തട്ടകം (നോവൽ)
  • എഴുത്തച്ഛൻ പുരസ്കാരം (2006)
  • ഖത്തർ ‘പ്രവാസി’യുടെ ബഷീർ പുരസ്കാരം
  • മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോവിലൻ&oldid=1765098" എന്ന താളിൽനിന്ന് ശേഖരിച്ചത്