"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 29: വരി 29:
* അനുഭ‍വങ്ങൾ പാളിച്ചകൾ
* അനുഭ‍വങ്ങൾ പാളിച്ചകൾ
* [[ശ്രീരാമ പട്ടാഭിഷേകം]]
* [[ശ്രീരാമ പട്ടാഭിഷേകം]]
* [[പൂത്താലി (ചലച്ചിത്രം)|ശ്രീ ഗുരുവായൂരപ്പൻ]]
* ശ്രീ ഗുരുവായൂരപ്പൻ
* പൂത്താലി
* [[പൂത്താലി (ചലച്ചിത്രം)|പൂത്താലി]]


==== ടി. കെ. ബി. അഭിനയിച്ച തമിഴ് ചിത്രങ്ങൾ ====
==== ടി. കെ. ബി. അഭിനയിച്ച തമിഴ് ചിത്രങ്ങൾ ====

16:44, 17 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ടി.കെ. ബാലചന്ദ്രൻ
ജനനം1928 ഫെബ്രുവരി 02
മരണം2005 ഡിസംബർ 15
തൊഴിൽനടൻ
നിർമാതാവ്
കഥാകൃത്ത്
ജീവിതപങ്കാളി(കൾ)വിശാലാക്ഷി
കുട്ടികൾഒരു മകൻ - വിനോദ് ചന്ദ്രൻ
വെബ്സൈറ്റ്http://actortkb.com

തെന്നിന്ത്യൻ നാടക-ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്നു ടി.കെ. ബാലചന്ദ്രൻ (ടി. കെ. ബി.). (ജനനം: 1928 ഫെബ്രുവരി 02 -മരണം: 2005 ഡിസംബർ 15). തിരുവനന്തപുരത്തു ജനിച്ച ഇദ്ദേഹം ബാലനടനായി നാടക രംഗത്ത് തുടക്കം കുറിച്ചു. നടൻ എന്ന നിലയിലും നർത്തകൻ എന്ന നിലയിലും ടി. കെ. ബി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.[1] 1960 ൽ പുറത്തിറങ്ങിയ പൂത്താലി എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച ടി. കെ. ബാലചന്ദ്രൻ മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്ര നടൻ എന്ന ബഹുമതി നേടി. 18 മലയാള ചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയുമായിരുന്നു. മോഹൻ ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചതാണു്.

ജീവിതരേഖ

ബാലചന്ദ്രന്റെ അഭിനയിക്കാനുള്ള ആഗ്രഹം മനസിലാക്കി, നാടക നടനായിരുന്ന പിതാവ് അതിനുള്ള അനുവാദം നൽകി. അങ്ങനെ പതിമൂന്നാം വയസ്സിൽ മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ പ്രഹ്ലാദ എന്ന ചലച്ചിത്രത്തിൽ ബാലചന്ദ്രൻ വേഷമിട്ടു. പിന്നീട് അദ്ദേഹം തമിഴ്നാട്ടിലെ നാടകപ്രമാണിയായ നവാബ് രാജമാണിക്കത്തിന്റെ നാടക സംഘത്തിൽ (ബോയ്സ് ഡ്രാമ ട്രൂപ്പ്)ചേർന്നു. അതോടെ അദ്ദേഹത്തിന് പ്രസിദ്ധിയും അഭിനയ ചാതുരിയും കൈവന്നു. ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിൽ കുറേക്കാലം നൃത്തം അഭ്യസിച്ചിട്ടുണ്ട്. [2] [3]

ചലച്ചിത്ര നടൻ

പതിമൂന്നാം വയസ്സിൽ പ്രഹ്ലാദൻ എന്ന മലയാള ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് ചലച്ചിത്ര വേദിയിലെത്തിയ ടി. കെ. ബി, മലയാളം, തമിഴ്, കന്നട ഭാഷകളിലായി നന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇദ്ദേഹം അഭിനയിച്ച കുമാര സംഭവത്തിലെ നാരദന്റെ വേഷം ഒരുപാട് പ്രശംസകൾ നേടി.

ടി. കെ. ബി. അഭിനയിച്ച മലയാള ചിത്രങ്ങൾ

ടി. കെ. ബി. അഭിനയിച്ച തമിഴ് ചിത്രങ്ങൾ

  • ജാതകം
  • പാതൈ തെരിയുതു പാർ
  • പാണ്ടിതേവൻ
  • യാർ മണമകൻ
  • മാടപ്പുര
  • നാടോടി മന്നൻ
  • അന്തനാൾ
  • നീതി
  • കർപ്പൂരം
  • കുലവിളക്ക്

ടി. കെ. ബി. അഭിനയിച്ച കന്നട ചിത്രങ്ങൾ

  • ശുക്രദശ


ചലച്ചിത്ര നിർമ്മാതാവ്

പ്രേം നസീറും ജയഭാരതിയും പ്രധാന വേഷങ്ങളിലെത്തിയ പൊയ്മുഖങ്ങൾ തുടങ്ങി പതിനെട്ടു ഫീച്ചർ ചിത്രങ്ങൾ കൂടാതെ കുട്ടികൾക്കുള്ള പതിനേഴു ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ള ചലച്ചിത്ര നിർമ്മാതാവാണ് ഇദ്ദേഹം. മോഹൻലാൽ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ടി. പി. ബാലഗോപാലൻ എം. എ എന്ന ചിത്രം ഇദ്ദേഹം നിർമ്മിച്ചതാണു്.

ടി. കെ. ബി. നിർമ്മിച്ച ചലച്ചിത്രങ്ങൾ

  • പൊയ്മുഖങ്ങൾ
  • പ്രസാദം
  • ദീപാരാധന
  • സഖാക്കളേ, മുന്നോട്ട്
  • രക്തസാക്ഷി
  • കാട്ടുകള്ളൻ
  • പ്രളയം
  • ടി. പി. ബാലഗോപാലൻ എം. എ

ടി. കെ. ബി. നിർമ്മിച്ച കുട്ടികളുടെ ചലച്ചിത്രങ്ങൾ

ഹിന്ദിയിൽ ഇറങ്ങിയ പതിനേഴ് കുട്ടികളുടെ ചലച്ചിത്രങ്ങൾ ടി. കെ. ബാലചന്ദ്രൻ മലയാളത്തിലേക്കു മൊഴിമാറ്റി നിർമ്മിച്ചു. അവയിൽ ചിലത് താഴെ ചേർത്തിരിക്കുന്നു.

  • ദീപക്
  • ജവാബ് ആയേഗ
  • കുത്തേ കി കഹാനി
  • ത്രിയാത്രി

പുരസ്കാരങ്ങൾ

അവലംബം

  1. http://www.actortkb.com/home.html
  2. മലയാളസംഗീതം ഇൻഫോയിൽ നിന്ന് ടി.കെ. ബാലചന്രൻ.
  3. metro വാർത്ത നവംബർ 5,2009

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ടി.കെ._ബാലചന്ദ്രൻ&oldid=1752967" എന്ന താളിൽനിന്ന് ശേഖരിച്ചത്