"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 30°38′N 72°52′E / 30.633°N 72.867°E / 30.633; 72.867
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 20: വരി 20:
ഇന്നുവരെ ഖനനം ചെയ്ത് എടുത്തതിൽ ഏറ്റവും വിശിഷ്ടവും, എന്നാൽ ദുർഗ്രാഹ്യവുമായ വസ്തുക്കൾ ചെറുതും, ചതുരത്തിലുള്ളതുമായ, മനുഷ്യന്റെയോ മൃഗങ്ങളുടെയോ ചിത്രങ്ങൾ മുദ്രണം ചെയ്ത [[steatite|സ്റ്റീറ്റൈറ്റ്]] അച്ചുകൾ (seals) ആണ്. ഇത്തരത്തിലുള്ള അനേകം അച്ചുകൾ മോഹൻജൊ-ദാരോയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, ഇവയിൽ പലതിലും ചിത്രങ്ങൾ പോലെ തോന്നിപ്പിക്കുന്ന ലിഖിതങ്ങളും ഉണ്ട് - ഒരു ലിപിയായി ഇവയെ പൊതുവെ കരുതുന്നു. ഈ ലിഖിതങ്ങളെ ഇതുവരെ കുരുക്കഴിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇവ പ്രോട്ടോ ദ്രവീഡിയൻ ആണോ, പ്രോട്ടോ-ശ്രമണിക്ക് ആണോ, അതോ ബ്രഹ്മിയുമായി ബന്ധമുള്ള വൈദികേതര ഭാഷയാണോ എന്ന് ഇപ്പോഴും അജ്ഞേയമാണ്.
ഇന്നുവരെ ഖനനം ചെയ്ത് എടുത്തതിൽ ഏറ്റവും വിശിഷ്ടവും, എന്നാൽ ദുർഗ്രാഹ്യവുമായ വസ്തുക്കൾ ചെറുതും, ചതുരത്തിലുള്ളതുമായ, മനുഷ്യന്റെയോ മൃഗങ്ങളുടെയോ ചിത്രങ്ങൾ മുദ്രണം ചെയ്ത [[steatite|സ്റ്റീറ്റൈറ്റ്]] അച്ചുകൾ (seals) ആണ്. ഇത്തരത്തിലുള്ള അനേകം അച്ചുകൾ മോഹൻജൊ-ദാരോയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, ഇവയിൽ പലതിലും ചിത്രങ്ങൾ പോലെ തോന്നിപ്പിക്കുന്ന ലിഖിതങ്ങളും ഉണ്ട് - ഒരു ലിപിയായി ഇവയെ പൊതുവെ കരുതുന്നു. ഈ ലിഖിതങ്ങളെ ഇതുവരെ കുരുക്കഴിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇവ പ്രോട്ടോ ദ്രവീഡിയൻ ആണോ, പ്രോട്ടോ-ശ്രമണിക്ക് ആണോ, അതോ ബ്രഹ്മിയുമായി ബന്ധമുള്ള വൈദികേതര ഭാഷയാണോ എന്ന് ഇപ്പോഴും അജ്ഞേയമാണ്.


പ്രധാനപ്പെട്ട പതന കാരണങ്ങൾ -ഒറ്റനോട്ടത്തിൽ
===== പ്രധാനപ്പെട്ട പതന കാരണങ്ങൾ -ഒറ്റനോട്ടത്തിൽ =====


1.ആര്യനാക്രമണം
1.ആര്യനാക്രമണം

14:25, 16 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിന്ധൂ നദീതടത്തിൽ ഹരപ്പയുടെ സ്ഥാനവും സിന്ധൂ നദീതട സംസ്കാരത്തിന്റെ വ്യാപ്തിയും (പച്ചനിറത്തിൽ).

വടക്കുകിഴക്കൻ പാകിസ്താനിലെ പഞ്ചാബിലുള്ള ഒരു നഗരമാണ് ഹരപ്പ (ഉർദ്ദു: ہڑپہ‬, ഹിന്ദി: हड़प्पा). സഹിവാളിന് ഏകദേശം 35 കിലോമീറ്റർ (22 മൈൽ) തെക്കുപടിഞ്ഞാറായി ആണ് ഹരപ്പയുടെ സ്ഥാനം.

രവി നദിയുടെ മുൻകാല പ്രവാഹവഴിയുടെ തീരത്താണ് ഇന്നത്തെ ഹരപ്പ നഗരം. ഇതിനു വശത്തായി, ശ്മശാന എച്ച് സംസ്കാരത്തിന്റെയും സിന്ധൂ നദീതട സംസ്കാരത്തിന്റെയും ഭാഗമായിരുന്ന, പുരാതന സം‌രക്ഷിത നഗരത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നു.

പുരാതന ജനവാസം ഇവിറടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതൽ ആണ്. 23,500 വരെ ജനങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായിരുന്നു ഹരപ്പ. ഹരപ്പ സംസ്കൃതി ഇന്നത്തെ പാകിസ്താൻ അതിർത്തികൾക്കും പുറത്തേയ്ക്ക് വ്യാപിച്ചിരുന്നെങ്കിലും അതിന്റെ കേന്ദ്രങ്ങൾ സിന്ധ്, പഞ്ചാബ് പ്രവിശ്യ എന്നിവയായിരുന്നു.[1]

2005-ൽ ഇവിടെ വിവാദമുയർത്തിക്കൊണ്ട് ഒരു ഉല്ലാസോദ്യാനം നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിർമ്മിതാക്കൾ നിർമ്മിതിയുടെ ആദ്യ ഘട്ടത്തിൽ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാകിസ്താനി പുരാവസ്തു ഗവേഷകനായ അഹ്മദ് ഹസൻ ദാനി പാകിസ്താനിലെ സാംസ്കാരിക മന്ത്രാലയത്തിനു നൽകിയ ഹർജ്ജിയെത്തുടർന്ന് ഈ അവശിഷ്ടങ്ങൾ പുന:സ്ഥാപിച്ചു. [2]

ചരിത്രം

പുരാതന ലോകത്തിലെ പ്രധാനവും എന്നാൽ ഇന്നും ദുർഗ്രാഹ്യവുമായ സംസ്കൃതികളിലൊന്നാണ് ഹരപ്പൻ നാഗരികത. ഹരപ്പ നഗരത്തെ കേന്ദ്രീകരിച്ച് വികസിച്ചതുകൊണ്ട് ഇത് ഹരപ്പൻ സംസ്കാരം എന്ന് അറിയപ്പെടുന്നു. ഹരപ്പയും മോഹൻജൊ-ദാരോയും അവയുടെ ക്രമീകൃതവും ചിട്ടയുമായ നഗരാസൂത്രണത്തിന് പ്രശസ്തമാണ്. ഈ പ്രദേശത്ത് നൂറിൽ കൂടുതൽ ഗ്രാമങ്ങളും പട്ടണങ്ങളും സ്ഥിതിചെയ്തു. ഇന്നും ഈ സംസ്കൃതിയുടെ ഭാഷ പൂർണ്ണമായി കുരുക്കഴിക്കുവാൻ കഴിഞ്ഞിട്ടില്ല.

ഹരപ്പൻ സംസ്കൃതി എന്നും അറിയപ്പെട്ട സിന്ധൂ നദീതട നാഗരികതയുടെ തുടക്കം ഏകദേശം ക്രി.മു. 6000 വർഷം പഴക്കമുള്ള മേർഗഢ് തുടങ്ങിയ സംസ്കാരങ്ങളിലാണ്. സിന്ധൂ നദീതട സംസ്കാരത്തിലെ പ്രധാന നഗരങ്ങളായ ഹരപ്പയും മോഹൻജൊ-ദാരോയും സിന്ധൂ നദീതീരത്ത് പഞ്ചാബ്, സിന്ധ് പ്രദേശങ്ങളുടെ താഴ്വരയിൽ ഏകദേശം ക്രി.മു. 2600-ൽ നിലവിൽ വന്നു. [3]. ഒരു ലിഖിത ലിപിയും, നഗര കേന്ദ്രങ്ങളും, നാനാമുഖമായ സാമൂഹിക, സാമ്പത്തിക ക്രമങ്ങളും ഉൺറ്റായിരുന്ന ഈ സംസ്കൃതിയെ വീൺറ്റും കണ്ടെത്തിയത് 1920-കളിൽ സിന്ധിലെ സുക്കൂറിന് അടുത്തുള്ള മോഹൻജൊ-ദാരോ (മരിച്ചവരുടെ കുന്ന് എന്നാന് മോഹൻജൊ-ദാരോ എന്ന പദത്തിന്റെ അർത്ഥം), ലാഹോറിനു തെക്ക് iപടിഞ്ഞാറേ പഞ്ചാബിലെ ഹരപ്പ, എന്നിവിടങ്ങളിലെ ഖനനങ്ങളിൽ ആയിരുന്നു. ഇതോട് അനുബന്ധിച്ച് വടക്ക് ഹിമാലയത്തിന്റെ മലയടിവാരങ്ങൾ മുതൽ (കിഴക്കേ പഞ്ചാബ്) തെക്കുകിഴക്ക് ഗുജറാത്ത് വരെയും, പടിഞ്ഞാറ് ബലൂചിസ്ഥാൻ വരെയും പല പുരാവസ്തുസ്ഥലങ്ങളും കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. ലാഹോർ- മുൾത്താൻ റെയിൽ പാത നിർമ്മിക്കുന എഞ്ജിനിയർമാർ 1857-ൽ ഹരപ്പൻ അവശിഷ്ടങ്ങളിൽ നിന്നുള്ള ചുടുകട്ടകൾ റെയിൽ പാളങ്ങളെ താങ്ങിനിറുത്താൻ ഉപയോഗിച്ചതിനെ തുടർന്ന് ഹരപ്പയിലെ പുരാവസ്തു സ്ഥലം ഭാഗികമായി നശിച്ചു, എങ്കിലും ഹരപ്പയിൽ നിന്നും ധാരാളം പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. [4]

സംസ്കാരവും സമ്പദ്‌വ്യവസ്ഥയും

പ്രധാനമായും ഒരു നാഗരിക സംസ്കാരമായിരുന്നു സിന്ധൂ നദീതട നാഗരികത. ഇതിനെ നിലനിറുത്തിയിരുന്നത് മിച്ചമായി ഉല്പാദിപ്പിച്ച കാർഷിക ഉല്പ്പാദനവും വാണിജ്യവുമാണ്. ഇതിൽ തെക്കേ മെസൊപ്പൊട്ടേമിയയിലെ സുമേറുമായി ഉള്ള വ്യാപാരവും ഉൾപ്പെടും. മോഹൻജൊ-ദാരോയും ഹരപ്പയും ഒരേപോലെയുള്ള നഗര പ്ലാനുകൾ അനുസരിച്ച്, വ്യക്തമായി തിരിച്ച തെരുവുകൾ, വേർതിരിച്ച വാസഗൃഹങ്ങൾ, പരന്ന മേൽക്കൂരയുള്ള ചുടുകൽ വീടുകൾ, ശക്തിപ്പെടുത്തിയ ഭരണകേന്ദ്രങ്ങളോ മത കേന്ദ്രങ്ങളോ, എന്നിവയോടുകൂടി നിർമ്മിച്ചവയാണ്."[5] അളവുകളും തൂക്കങ്ങളും ഏകദേശം ഒരേപോലെയായിരുന്നു (ഇവ പൂർണ്ണമായി നിർണ്ണയിച്ച് ചിട്ടപ്പെടുത്തിയിരുന്നില്ലെങ്കിലും). ഈ പ്രദേശത്ത് ആകെ വ്യതിരിക്തമായ (അച്ചുകൾ) സീലുകൾ ഉപയോഗിച്ചിരുന്നു. മറ്റ് ഉപയോഗങ്ങൾക്കു പുറമേ ഇവ, വസ്തുവകകളെ തിരിച്ചറിയുന്നതിനും വസ്തുക്കൾ കയറ്റിയയയ്ക്കുന്നതിനും ഇവ ഉപയോഗിച്ചിരുന്നു. ചെമ്പ്, വെങ്കലം എന്നിവ ഉപയോഗിച്ചിരുന്നെങ്കിലും, ഇരുമ്പ് ഇവർ ഉപയോഗിച്ചിരുന്നില്ല. "പരുത്തി നെയ്യുകയും, നിറംപിടിപ്പിച്ച് (ഡൈ ചെയ്ത്) വസ്ത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു; അരി, ഗോതമ്പ്, പലതരം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയെ കൃഷി ചെയ്തിരുന്നു; പൂഞ്ഞ ഉള്ള കാള ഉൾപ്പെടെ പല മൃഗങ്ങളെയും ഇവർ ഇണക്കി വളർത്തിയിരുന്നു". [5]. കുശവന്റെ ചക്രം കറക്കി ഉണ്ടാക്കിയ പാത്രങ്ങൾ - അവയിൽ ചിലത് മൃഗങ്ങളുടെ ചിത്രങ്ങളും ജ്യാമിതീയ രൂപങ്ങളും കൊണ്ട് അലങ്കരിച്ചവ - മിക്ക സിന്ധൂനദീതട സ്ഥലങ്ങളിലും നിന്ന് ധാരാളമായി ലഭിച്ചിട്ടുണ്ട്. മുഴുവൻ സംസ്കൃതിയ്ക്കും കേന്ദ്രികൃതമായ ഒരു ഭരണസംവിധാനം ഇല്ലായിരുന്നെങ്കിലും, ഓരോ നഗരത്തിഉം കേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനം ഉണ്ടായിരുന്നു എന്ന് സാംസ്കാരികമായ ഏകതയിൽ നിന്നും മനസ്സിലാക്കാം. എന്നാൽ, ഇത്തരം ഒരു അധികാരം ആരിൽ നിക്ഷേപിതമായിരുന്നു എന്ന് വ്യക്തമല്ല. മറ്റ് നാഗരികതകളിൽ പൊതുവായി കാണപ്പെടുന്ന പൗരോഹിത്യത്തിന്റെ ധാരാളിത്തമോ പ്രദർശന പരതയോ ഈ സംസ്കാരത്തിൽ പൂർണ്ണമായും കാണപ്പെടുന്നില്ല.

പുരാവസ്തു ഗവേഷണം

ഇന്നുവരെ ഖനനം ചെയ്ത് എടുത്തതിൽ ഏറ്റവും വിശിഷ്ടവും, എന്നാൽ ദുർഗ്രാഹ്യവുമായ വസ്തുക്കൾ ചെറുതും, ചതുരത്തിലുള്ളതുമായ, മനുഷ്യന്റെയോ മൃഗങ്ങളുടെയോ ചിത്രങ്ങൾ മുദ്രണം ചെയ്ത സ്റ്റീറ്റൈറ്റ് അച്ചുകൾ (seals) ആണ്. ഇത്തരത്തിലുള്ള അനേകം അച്ചുകൾ മോഹൻജൊ-ദാരോയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, ഇവയിൽ പലതിലും ചിത്രങ്ങൾ പോലെ തോന്നിപ്പിക്കുന്ന ലിഖിതങ്ങളും ഉണ്ട് - ഒരു ലിപിയായി ഇവയെ പൊതുവെ കരുതുന്നു. ഈ ലിഖിതങ്ങളെ ഇതുവരെ കുരുക്കഴിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇവ പ്രോട്ടോ ദ്രവീഡിയൻ ആണോ, പ്രോട്ടോ-ശ്രമണിക്ക് ആണോ, അതോ ബ്രഹ്മിയുമായി ബന്ധമുള്ള വൈദികേതര ഭാഷയാണോ എന്ന് ഇപ്പോഴും അജ്ഞേയമാണ്.

പ്രധാനപ്പെട്ട പതന കാരണങ്ങൾ -ഒറ്റനോട്ടത്തിൽ

1.ആര്യനാക്രമണം

2.പ്രകൃതി ക്ഷോഭങ്ങൾ വെള്ളപ്പൊക്കവും ഭകമ്പവും

3.സിന്ധു നദിയുടെ ഗതി മാറ്റം

4.വരൾച്ചയും വന നശീകരണവും

5.പാരിസ്ഥിതിക അസന്തുലനം

6.കൃഷിനാശം


അവലംബം

  1. Basham, A. L. 1968. Review of A Short History of Pakistan by A. H. Dani (with an introduction by I. H. Qureshi). Karachi: University of Karachi Press. 1967 Pacific Affairs 41(4) : 641-643.
  2. Tahir, Zulqernain. 26 May 2005. Probe body on Harappa park, Dawn. Retrieved 13 January 2006.
  3. Beck, Roger B. (1999). World History: Patterns of Interaction. Evanston, IL: McDougal Littell. ISBN 0-395-87274-X. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: extra punctuation (link)
  4. Kenoyer, J.M., 1997, Trade and Technology of the Indus Valley: New insights from Harappa Pakistan, World Archaeology, 29(2), pp. 260-280, High definition archaeology
  5. 5.0 5.1 Library of Congress: Country Studies. 1995. Harappan Culture. Retrieved 13 January 2006.

ഇതും കാണുക

പുറത്തുനിന്നുള്ള കണ്ണികൾ

30°38′N 72°52′E / 30.633°N 72.867°E / 30.633; 72.867

"https://ml.wikipedia.org/w/index.php?title=ഹരപ്പ&oldid=1752294" എന്ന താളിൽനിന്ന് ശേഖരിച്ചത്