"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 47: വരി 47:


==വിജ്ഞാനകോശത്തിന്റെ ഭാഗമല്ല==
==വിജ്ഞാനകോശത്തിന്റെ ഭാഗമല്ല==
വിജ്ഞാനകോശത്തിന്റെ [[Wikipedia:Content|ഉള്ളടക്കം]] സംബന്ധിച്ച് വിക്കിപീഡിയയിൽ ധാരാളം മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളുമുണ്ട്. ഈ വ്യവസ്ഥകൾ പരിശോധനായോഗ്യവും നിഷ്പക്ഷവും ജീവിച്ചിരിക്കുന്ന ആളുകളോട് ബഹുമാനമുള്ളതും മറ്റുമായിരിക്കേണ്ടതുണ്ട്.


== പേരിടൽ ==
== പേരിടൽ ==

11:48, 13 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയയുടെ നയങ്ങളും മാർഗ്ഗരേഖകളും സംശോധകരുടെ പ്രവർത്തനത്തിന്റെ ഗതി സുഗമമാക്കുവാൻ വേണ്ടിയാണ് നിലകൊള്ളുന്നത്, പൊതുവെ അവ എല്ലാവരും പിന്തുടരേണ്ടതാണ്.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

ഒരു സ്വതന്ത്രവിജ്ഞാനകോശം നിർമ്മിക്കുകയെന്ന ലക്ഷ്യം സാധിക്കുന്നതിനായി, വിക്കിപീഡിയ ചില നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. നയങ്ങൾ, എല്ലാ ലേഖകരും നിർബന്ധമായി പാലിക്കേണ്ട ചിട്ടങ്ങളായാണ് പരിഗണിക്കപ്പെടേണ്ടത്. എന്നാൽ, മാർഗ്ഗരേഖകൾ, പൊതുവേ ശുപാർശാസ്വഭാവമുള്ളവയാണ്.

വിക്കിപീഡിയയിൽ പാറപോലെ ഉറച്ച ചട്ടങ്ങൾ നിലവിലില്ല എങ്കിലും വിക്കിക്കൂട്ടായ്മയുടെ പൊതുസമ്മതം നേടിയ ചിട്ടകളാണ്, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും. തത്ത്വങ്ങൾക്ക് വ്യക്തതവരുത്തുവാനും അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരം കാണുവാനുമാണ് ഈ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിച്ചിട്ടുള്ളത്. സാമാന്യയുക്തിയ്ക്ക് അനുസരിച്ചാണ് അവ പ്രയോഗിക്കേണ്ടത്. ചിട്ടകൾ, പ്രത്യക്ഷരം പാലിക്കുന്നതിനേക്കാളുപരി, അവയുടെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കി പ്രയോഗിക്കുകയാണു വേണ്ടത്. വിജ്ഞാനകോശം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു വിരുദ്ധമായി വരുന്ന അപൂർവം ചില സന്ദർഭങ്ങളിൽ, ചിട്ടകൾ അവഗണിക്കാനും തയാറാവണം. വിക്കിപീഡിയയിൽ തിരുത്തൽ ആരംഭിക്കുന്നതിന് ഈ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ വായിച്ചിരിക്കണം എന്ന് നിർബന്ധമില്ല. five pillars|വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ ഇത്തരം തത്ത്വങ്ങളുടെ ഒരു സംക്ഷിപ്ത രൂപമാണ്.

സംസ്കാരത്തോടെ, ഉത്തമ വിശ്വാസത്തോടെ, പൊതുസമ്മതമനുസരിച്ച് ലേഖനങ്ങൾ രചിക്കുവാനും, ഒരു മഹനീയ വിജ്ഞാനകോശം നിർമ്മിക്കുവാനും പരിശ്രമിക്കുന്ന എല്ലാവർക്കും സ്വാഗതമോതുന്ന ഒരന്തരീക്ഷം നൽകുവാൻ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിക്കുന്നതിലൂടെ സാധിക്കണം.

വിക്കിപീഡിയ നയങ്ങൾ രൂപീകരിക്കുന്നത്

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനാണ് വിക്കിപീഡിയയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന് ഇതുസംബന്ധിച്ച് ചില നിയമപരമായ അവകാശങ്ങളുണ്ട് (ഇവിടെ വിക്കിമീഡിയ ഫൗണ്ടേഷന്റെ നയങ്ങളുടെ പട്ടിക കാണാം). സംബന്ധിച്ചുള്ള വിവരങ്ങൾ ഇവിടെ കാണാവുന്നതാണ്. എങ്കിലും സാധാരണഗതിയിൽ വിക്കി സമൂഹത്തിന്റെ സ്വയം ഭരണത്തിൻ കീഴിലുള്ള ഒരു സംരഭമായാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്. ഇതിന്റെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സമൂഹം രൂപീകരിച്ച അഭിപ്രായസമന്വയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

പങ്ക്

നയങ്ങൾക്ക് ഉപയോക്താക്കൾക്കിടയിൽ പരക്കെ സ്വീകാര്യതയുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ പ്രവൃത്തികളിൽ സാധാരണഗതിയിൽ പിന്തുടരേണ്ട നിലവാരത്തെപ്പറ്റിയാണ് നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. എല്ലാ നയങ്ങളും വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക, വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. പ്രധാന നയങ്ങളുടെ സംക്ഷിപ്ത രൂപത്തിന് നയങ്ങളുടെ പട്ടിക കാണുക.
മാർഗ്ഗനിർദ്ദേശങ്ങ‌ൾ അഭിപ്രായസമന്വയത്തിലൂടെ രൂപപ്പെടുത്തിയെടുത്ത നല്ല പെരുമാറ്റരീതികളാണ്. ഉപയോക്താക്കൾ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രമിക്കേണ്ടതുണ്ടെങ്കിലും സാമാന്യയുക്തിക്കനുസരിച്ചായിരിക്കണം ഇവ സ്വീകരിക്കേണ്ടത്. ഇടയ്ക്കിടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടാത്ത സാഹചര്യങ്ങളുമുണ്ടാകും. മാർഗ്ഗനിർദ്ദേശങ്ങൾ വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക, വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കും. പ്രധാന മാർഗ്ഗനിർദ്ദേശങ്ങളുടെ സംക്ഷിപ്തരൂപത്തിന് നയങ്ങളുടെ പട്ടിക കാണുക.

ഉപന്യാസങ്ങൾ ഒന്നോ അതിലധികമോ ഉപയോക്താക്കളുടെ അഭിപ്രായമോ ഉപദേശമോ ആണ് (പരക്കെ അഭിപ്രായസമന്വയത്തിലെത്താൻ സാധിക്കാത്ത വിക്കി പദ്ധതി ഉദാഹരണം). ഇവ സമൂഹത്തിന്റെ മുഴുവൻ അഭിപ്രായമായി കണക്കാക്കാനാവില്ല. സമൂഹത്തിന്റെ അനുമതിയില്ലാതെ തന്നെ ഇവ തയ്യാറാക്കാൻ സാധിക്കും. മറ്റുപയോക്താക്കൾ തിരുത്തരുതെന്ന് താല്പര്യമുള്ളതോ പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായസമന്വയത്തിന് എതിരായതോ ആയ ഉപന്യാസങ്ങൾ ഉപയോക്തൃ നാമമേഖലയിലാണ് ചേർക്കേണ്ടത്. വിക്കിപീഡിയ:ഉപന്യാസങ്ങ‌ൾ കാണുക.

വിക്കിപീഡിയ നാമമേഖലയിൽ കാണാവുന്ന മറ്റു പേജുകളിൽ കമ്യൂണിറ്റി പ്രോസസ് പേജുകൾ (നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് സഹായിക്കാൻ ഈ പേജുകൾ ഉതകും), ഹിസ്റ്റോറിക്കൽ താളുകൾ,[1] വിക്കിപദ്ധതി താളുകൾ, എങ്ങനെ-ചെയ്യണം എന്ന് വിശദീകരിയ്ക്കുന്ന താളുകളോ സഹായം താളുകളോ (സഹായനാമമേഖലയിലും കാണാവുന്നതാണ്), സമൂഹസംവാദം താളുകൾ നോട്ടീസ് ബോർഡുകൾ എന്നിവയും ഉൾപ്പെടുന്നു. ഈ താളുകൾ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ അല്ല. ഇവയിൽ വിലപിടിച്ച ഉപദേശങ്ങളോ നിർദ്ദേശങ്ങ‌ളോ കണ്ടേയ്ക്കാം.

നയങ്ങൾ അനുസരിക്കുന്നത്

നയങ്ങളും മാർഗ്ഗരേഖകളും വ്യാഖ്യാനിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സാമാന്യബുദ്ധി ഉപയോഗിക്കുക; ഈ നിയമങ്ങൾക്ക് ചിലപ്പോൾ അപവാദങ്ങളുണ്ടായിരിക്കാം. നേരേമറിച്ച് നയങ്ങളോ മാർഗ്ഗരേഖകളോ സാങ്കേതികാർത്ഥത്തിൽ ലംഘിച്ചിട്ടില്ലെങ്കിലും ഇവയുടെ അടിസ്ഥാനലക്ഷ്യം ഉല്ലംഘിക്കുന്നവരെ താക്കീതു ചെയ്യേണ്ടി വന്നേയ്ക്കാം.

ഒരു നയമോ മാർഗ്ഗനിർദ്ദേശമോ ശരിയായ ദിശയിലുള്ളതാണോ എന്ന് അഭിപ്രായസമന്വയത്തിലൂടെ വിക്കി സമൂഹമാണ് തീരുമാനിക്കുന്നത്.

സംവാദം താളുകളിലും, തിരുത്തലിന്റെ ചുരുക്കത്തിലും, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ചൂണ്ടിക്കാട്ടാൻ തിരിച്ചുവിടൽ താളുകളാണ് സാധാരണഗതിയിൽ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, WP:NOR, WP:NPOV, WP:LIVE പോലെയുള്ളവ. ഇതുപോലെയുള്ള തിരിച്ചുവിടലുകൾ മറ്റു പദ്ധതികൾക്കും ഉപയോഗിക്കാറുണ്ട്. ഇത്തരം തിരിച്ചുവിടലുകൾക്ക് ഇത് നയത്തിലേക്കോ മാർഗ്ഗനിർദ്ദേശത്തിലേയ്ക്കോ ഉള്ള ചൂണ്ടുപലകയാണെന്ന അർത്ഥമില്ല.

നടപ്പിലാക്കൽ

ഏതൊരു സാമൂഹിക വ്യാപാരത്തിലേയും പോലെയാണ് വിക്കിപീഡിയയിലെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കപ്പെടുന്നത്. നയങ്ങളിലും മാർഗ്ഗരേഖകളിലും വിവരിച്ചിട്ടുള്ള മാർഗ്ഗരേഖകൾ ഒരു ഉപയോക്താവ് ലംഘിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അദ്ദേഹത്തെ സ്വീകാര്യമായ പാതയിലേയ്ക്ക് നയിക്കാൻ ശ്രമിക്കാവുന്നതാണ്. വഴിയേ കാര്യനിർവാഹകരുടെയോ സ്റ്റിവാർഡുകളുടെയോ പ്രവൃത്തികൾ പോലെ കൂടുതൽ ശക്തമായ നടപടികളും സ്വീകരിക്കാവുന്നതാണ്. സമൂഹത്തിന്റെ രീതികളുടെ ലംഘനം ആഴത്തിലുള്ളതാണെങ്കിൽ പെട്ടെന്നുതന്നെ ശക്തമായ നടപടികൾ ഉണ്ടായേക്കാം. ഈ താളുകളിൽ നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും നയങ്ങ‌ൾക്കും എതിരായി നീങ്ങുന്നത് സ്വീകരിക്കപ്പെടാൻ സാദ്ധ്യത വളരെക്കുറവാണ്. പക്ഷേ ചിലപ്പോൾ ഈ തത്ത്വത്തിന്റെ അപവാദങ്ങൾ സ്വീകരിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ സാദ്ധ്യമാണ്. താങ്കളുൾപ്പെടെയുള്ള ഉപയോക്താക്കളാണ് ഈ നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കുകയും ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്.

ഒരുപയോക്താവ് നയത്തിനെതിരായാണ് പ്രവർത്തിക്കുന്നതെന്നോ (നയം ലംഘിക്കും വിധം മാർഗ്ഗനിർദ്ദേശത്തിനെതിരായാണ് പ്രവർത്തിക്കുന്നതെന്നോ) കാണപ്പെടുകയാണെങ്കിൽ - പ്രത്യേകിച്ചും മനഃപൂർവ്വം വീണ്ടും വീണ്ടും ഇത് ചെയ്യുന്നുണ്ടെങ്കിൽ - ആ ഉപയോക്താവിനെ താൽക്കാലികമായോ അനിശ്ചിതകാലത്തേയ്ക്കോ താളുകൾ തിരുത്തുന്നതിൽ നിന്നും തടയാൻ കാര്യനിർവാഹകർക്ക് സാധിക്കും.

ഉള്ളടക്കം

നയമോ മാർഗ്ഗനിർദ്ദേശമോ സംബന്ധിച്ചുള്ള താളുകൾ:

  • വ്യക്തമായിരിക്കണം. ഗൂഢമായതോ നിയമങ്ങളെഴുതുന്നതുപോലുള്ളതോ ആയ ഭാഷയോ ആവശ്യത്തിലധികം ലഘുവായ ഭാഷയോ ഉപയോഗിക്കാതിരിക്കുക. ലളിതവും വ്യക്തവും സംശയത്തിനിട നൽകാത്തതും നിയതമായതുമായ വിവരണം നൽകുക. എല്ലാവർക്കുമറിയാവുന്ന കാര്യങ്ങളും സാമാന്യവൽക്കരണങ്ങളും ഒഴിവാക്കുക. ഉപയോക്താക്കൾ എന്തെങ്കിലുമൊരു കാര്യം ചെയ്തേ പറ്റൂ എന്ന് പറയാൻ മടികാണിക്കാതിരിക്കുക.
  • സാദ്ധ്യമായത്രയും ചുരുക്കി കാര്യങ്ങൾ പറയുക—അതിലധികം ചുരുക്കാതിരിക്കുക. തെറ്റിദ്ധരിച്ചേക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കാൻ അമിതമായി സംസാരിക്കുകയല്ല വേണ്ടത്. ആവശ്യമില്ലാത്ത വാക്കുകൾ ഉപേക്ഷിക്കുക. നേരിട്ടുള്ള ഭാഷയിൽ ചുരുക്കിപ്പറയുന്നതാവും നീട്ടിപ്പരത്തിയ ഉദാഹരണങ്ങളേക്കാൾ വ്യക്തമായ ചിത്രം നൽകുന്നത്. കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ അടിക്കുറിപ്പുകളോ മറ്റു താളുകളിലേയ്ക്കുള്ള കണ്ണികളോ ഉപയോഗിക്കുക.
  • ചട്ടത്തിന്റെ അടിസ്ഥാനലക്ഷ്യമെന്താണെന്നതിന് പ്രാധാന്യം കൊടുക്കുക. ഉപയോക്താക്കൾ സാമാന്യബുദ്ധി ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുക. ചട്ടത്തിന്റെ അടിസ്ഥാനലക്ഷ്യമെന്താണെന്നത് വ്യക്തമാണെങ്കിൽ കൂടുതലൊന്നും പറയാതിരിക്കുക.
  • വിഷയത്തിനുള്ളിൽ നിൽക്കുകയും അനാവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുക നയമോ മാർഗ്ഗനിർദ്ദേശമോ സംബന്ധിച്ച താളിന്റെ തുടക്കത്തിൽ തന്നെ താളിന്റെ ഉദ്ദേശവും വ്യാപ്തിയും വ്യക്തമായി പ്രസ്താവിക്കുക. ഇതിനു പുറത്തേയ്ക്ക് പോകാതിരിക്കുക. ഒരു ലേഖനത്തിന്റെ ഉള്ളടക്കം മറ്റൊന്നിലേയ്ക്ക് അതിക്രമിച്ചുകയറുന്നുവെങ്കിൽ അനാവശ്യമായ ഭാഗങ്ങൾ ഒഴിവാക്കുക. ഒരു നയത്തിൽ മറ്റൊന്നിനെപ്പറ്റി വിശദീകരിക്കുന്നുണ്ടെങ്കിൽ ഇത് വ്യക്തമായും സംക്ഷിപ്തമായും പ്രസ്താവിക്കുക
  • ആവശ്യത്തിലധികം കണ്ണികൾ ചേർക്കാതിരിക്കുക മറ്റു നയങ്ങളിലേയ്ക്കോ മാർഗ്ഗനിർദ്ദേശങ്ങളിലേയ്ക്കോ ഉപന്യാസങ്ങളിലേയ്ക്കോ ലേഖനങ്ങളിലേയ്ക്കോ കണ്ണികൾ ചേർക്കുന്നത് കൂടുതൽ വ്യക്തത ആവശ്യമുള്ളപ്പോഴോ സന്ദർഭം വ്യക്തമാക്കേണ്ടപ്പോഴോ മാത്രമായിരിക്കണം. മറ്റൊരു പേജിലേയ്ക്കുള്ള ലിങ്ക് ഒരു പക്ഷേ ഈ താളിൽ പ്രസ്താവിച്ചിരിക്കുന്ന വിഷയങ്ങളുടെ പ്രാമാണികത്വം കുറയ്ക്കാനിടയാക്കും. കണ്ണി ചേർത്തിട്ടുള്ള മറ്റു താളുകൾക്ക് പ്രാമാണികത്വമുള്ളതെപ്പൊഴെന്നും ഇല്ലാത്തതെപ്പോഴെന്നും വ്യക്തമാക്കുക.
  • പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഉൾപ്പെടുത്താതിരിക്കുക. "എ" ശരിയാണ് എന്നും "എ" ശരിയല്ല എന്നും ഒരേസമയം സമൂഹത്തിന് തീരുമാനിക്കാൻ സാദ്ധ്യമല്ല. താളുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട് എന്നു കാണുമ്പോൾ എങ്ങനെയാണ് സമൂഹത്തിന്റെ നിലവിലുള്ള നിലപാട് വ്യക്തമാകും വിധം ഈ താളുകളെല്ലാം ശരിപ്പെടുത്താൻ സാധിക്കുക എന്ന് ഉപയോക്താക്കൾ ചർച്ച ചെയ്യേണ്ടതാണ്. വൈരുദ്ധ്യമുള്ള എല്ലാ താളുകളും സമൂഹ‌ത്തിന്റെ കാഴ്ച്ചപ്പാട് വ്യക്തമാകും വിധം തിരുത്തേണ്ടതാണ്. ഇത്തരം ചർച്ചകൾ ഒരു സംവാദം താളിൽ നടത്തുക. ചർച്ചയി‌ൽ പങ്കെടുക്കാനുള്ള ക്ഷണം വൈരുദ്ദ്യമുള്ള എല്ലാ താളുകളുടെയും സംവാദം താളിൽ ചേർക്കുകയും ചെയ്യണം; ഇല്ലെങ്കിൽ തിരുത്തലുകൾ വീണ്ടും പരസ്പരവിരുദ്ധമായി തുടർന്നേയ്ക്കാം.

വിജ്ഞാനകോശത്തിന്റെ ഭാഗമല്ല

വിജ്ഞാനകോശത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് വിക്കിപീഡിയയിൽ ധാരാളം മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളുമുണ്ട്. ഈ വ്യവസ്ഥകൾ പരിശോധനായോഗ്യവും നിഷ്പക്ഷവും ജീവിച്ചിരിക്കുന്ന ആളുകളോട് ബഹുമാനമുള്ളതും മറ്റുമായിരിക്കേണ്ടതുണ്ട്.

പേരിടൽ

നയസംബന്ധിയായതോ മാർഗ്ഗനിർദ്ദേശവുമായി ബന്ധപ്പെട്ടതോ ആയ താളുകളുടെ തലക്കെട്ടിൽ "നയം" എന്നോ "മാർഗ്ഗനിർദ്ദേശം" എന്നോ സാധാരണഗതിയിൽ ഉ‌ൾപ്പെടുത്താറില്ലെങ്കിലും ഇത്തരത്തിലുള്ള മറ്റൊരു താളുമായി തിരിച്ചറിയുന്നതിന് ആവശ്യമാണെങ്കിൽ ഇത് ചെയ്യാവുന്നതാണ്.


  1. Many historical essays can still be found within Meta's essay category. The Wikimedia Foundation's Meta-wiki was envisioned as the original place for editors to comment on and discuss Wikipedia, although the "Wikipedia" project space has since taken over most of that role.