"ശകുന്തള ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
മരണദിവസം ചേർത്തു
No edit summary
വരി 1: വരി 1:
{{prettyurl|Shakuntala Devi}}
{{prettyurl|Shakuntala Devi}}
{{Infobox person
| name = Shakuntala Devi
| image = Shakuntala-devi.jpg
| other names = [[Human computer]]
| birth_date = {{Birth date|1939|11|4|mf=y}}
| birth_place = [[Bangalore]], [[Karnataka]], India.
| death_date = {{Death date and age|2013|4|21|1929|4|11}}
| death_place = [[Bangalore]], [[Karnataka]], India
| death_cause = [[Heart attack]]
| nationality = Indian
| occupation = [[Mathematician]], [[Astrologer]]
| Honor = [[Guinness World Records]] as the world's fastest [[Human computer]]
}}
[[ഇന്ത്യ|ഭാരതത്തിൽ]] ജനിച്ച [[ഗണിതം|ഗണിതശാസ്ത്രപ്രതിഭയായ]] വനിതയാണ് ശകുന്തളാ ദേവി ([[1939]] [[നവംബർ 4]] - [[2013]] [[ഏപ്രിൽ 21]]). നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.
[[ഇന്ത്യ|ഭാരതത്തിൽ]] ജനിച്ച [[ഗണിതം|ഗണിതശാസ്ത്രപ്രതിഭയായ]] വനിതയാണ് ശകുന്തളാ ദേവി ([[1939]] [[നവംബർ 4]] - [[2013]] [[ഏപ്രിൽ 21]]). നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.



13:48, 21 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Shakuntala Devi
പ്രമാണം:Shakuntala-devi.jpg
ജനനം(1939-11-04)നവംബർ 4, 1939
മരണംഏപ്രിൽ 21, 2013(2013-04-21) (പ്രായം 84)
മരണ കാരണംHeart attack
ദേശീയതIndian
മറ്റ് പേരുകൾHuman computer
തൊഴിൽMathematician, Astrologer

ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി (1939 നവംബർ 4 - 2013 ഏപ്രിൽ 21). നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.

ജീവിത രേഖ

ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സർക്കസ് കായികതാരമായിരുന്നു. ട്രപ്പീസ്, വലിച്ചുമുറുക്കിയ കയറിനുമുകളിലൂടെയുള്ള നടത്തം, പീരങ്കിയിൽ മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദർശിപ്പിച്ചിരുന്നത്. പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകൾ പ്രദർശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം 3-ആം വയസ്സിൽ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ ജ്യോതിശാസ്ത്രത്തെയും സംഖ്യകളെയും മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിച്ചു. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു.

ട്രൂമാൻ ഹെന്രി സാഫ്ഫോര്ഡിണ്ടേതു പോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്ക്ക് കണക്കുകൂട്ടലിലുണ്ടായിരുന്ന കഴിവ്. 1977-ൽ ഒരു 201 അക്ക സംഖ്യയുടെ 23-ം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

ഇമ്പീരിയൽ കോളേജിലെ അത്ഭുതം

ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ ഒത്തുകൂടി. ശകുന്തളാ ദേവിയും സന്നിഹിതയായിട്ടുണ്ട്. അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിര്ദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കർത്തവ്യം. വെറും ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവർ എത്തി. 1995 ലെ ഗിന്നസ് ബുക്കിൽ 26-ആം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തകങ്ങൾ

  • Puzzles to Puzzle You
  • More Puzzles to Puzzle You
  • Book of Numbers
  • Figuring: The Joy of Numbers
  • In the Wonderland of Numbers
  • Mathability: Awaken the Math Genius in Your Child[1]
  • Astrology for You[2]
  • In the Wonderland of Numbers

അവലംബം

  1. http://www.tribuneindia.com/2003/20030420/spectrum/book7.htm
  2. http://books.google.com/books?id=eRxOAAAACAAJ&dq=isbn:8122200672

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശകുന്തള_ദേവി&oldid=1732898" എന്ന താളിൽനിന്ന് ശേഖരിച്ചത്