"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 79: വരി 79:
{{അനുകൂലം}} --[[ഉപയോക്താവ്:അച്ചുകുളങ്ങര|അച്ചുകുളങ്ങര]] ([[ഉപയോക്താവിന്റെ സംവാദം:അച്ചുകുളങ്ങര|സംവാദം]]) 03:26, 19 ഏപ്രിൽ 2013 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:അച്ചുകുളങ്ങര|അച്ചുകുളങ്ങര]] ([[ഉപയോക്താവിന്റെ സംവാദം:അച്ചുകുളങ്ങര|സംവാദം]]) 03:26, 19 ഏപ്രിൽ 2013 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:സുപ്പു|സുപ്പു]] ([[ഉപയോക്താവിന്റെ സംവാദം:സുപ്പു|സംവാദം]]) 03:27, 19 ഏപ്രിൽ 2013 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:സുപ്പു|സുപ്പു]] ([[ഉപയോക്താവിന്റെ സംവാദം:സുപ്പു|സംവാദം]]) 03:27, 19 ഏപ്രിൽ 2013 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Aneeshgs|<span style="text-shadow:green 0.118em 0.118em 0.118em; class=texhtml">Aneeshgs</span>]] | [[ഉപയോക്താവിന്റെ സംവാദം:Aneeshgs| അനീഷ്]] 06:18, 19 ഏപ്രിൽ 2013 (UTC)


== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം ==
== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം ==

06:18, 19 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

സുജിത്

Adv.tksujith (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

മലയാളം വിക്കിപീഡിയക്കകത്തും, പുറത്ത് വിക്കിസമൂഹത്തിന്റെ വളർച്ചക്കും സംഭാവനകൾ നൽകുന്ന സുജിത്തിനെ കാര്യനിർവാഹക സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുന്നു ബിപിൻ (സംവാദം) 11:38, 16 ഏപ്രിൽ 2013 (UTC)[മറുപടി]

സമ്മതമറിയിക്കുന്നു. നാമനിർദ്ദേശം നടത്തിയ ബിപിന് നന്ദി. സമൂഹത്തിന്റെ അംഗീകാരം ലഭിക്കുക എന്നത് സന്തോഷവും പ്രധാനവുമായി കരുതുന്നു. ഒരെണ്ണം കഴിഞ്ഞിട്ടുപോരായിരുന്നോ എന്ന സംശയം മാത്രമേയുള്ളു :) --Adv.tksujith (സംവാദം) 11:57, 16 ഏപ്രിൽ 2013 (UTC)[മറുപടി]
സംവാദം
ചോദ്യങ്ങൾ
User:Drajay1976 ഉന്നയിച്ചവ

ബിപിനോട് കിരണും സുനിലും ചോദിച്ച ചോദ്യങ്ങളിൽ സുജിത്തിന്റെ മറുപടികളും പ്രതീക്ഷിക്കുന്നു.

  • താളുകൾ നീക്കം ചെയ്യുന്നതിനെ മാനദണ്ഡത്തെക്കുറിച്ച് സുജിത്തിന്റെ അഭിപ്രായമെന്താണ്?
  • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?
  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണത്തിന് ലേഖനങ്ങളുടെ മെർജിങ്, പ്രധാനതാളിലെ ഏതെങ്കിലും വിഭാഗത്തിന്റെ പരിപാലനം തുടങ്ങിയവ? --അജയ് ബാലചന്ദ്രൻ (സംവാദം) 12:37, 16 ഏപ്രിൽ 2013 (UTC)[മറുപടി]

ചോദ്യങ്ങൾക്ക് നന്ദി അജയ്. ഇത് അപ്രതീക്ഷിതമായതിനാൽ പെട്ടെന്ന് മനസ്സിൽ വന്ന ഉത്തരങ്ങൾ മാത്രം കുറിക്കാം.

മനുഷ്യന് വിവരം പ്രദാനം ചെയ്യുന്ന എന്തും വിക്കിപീഡയിയിലുണ്ടാവണം. വിക്കിപീഡിയ സാധാരണ വിജ്ഞാനകോശമല്ല., ഓൺലൈൻ വിജ്ഞാനകോശമാണ്. ഇന്റർനെറ്റിന്റെ സാദ്ധ്യതയും പ്രത്യേകതയും അതിന്റെ അപരിമേയമായ ഉള്ളടക്കവികസനസാദ്ധ്യതയാണ്. താളുകൾ നീക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് അതിന് തത്തുല്യമായ നിലയിലേക്ക് കേറേക്കൂടി വിശാലമാകണം, ആകും എന്ന് കരുതുന്നു. അതിന് അനുയോജ്യമായ നിലപാടാണ് എനിക്കുള്ളത്.
വിക്കിപീഡിയയിലെ തൂപ്പുകാരൻ എന്ന പ്രാഥമിക ചുമതല എന്നാലാവും വിധം ഭംഗിയായി വിനിയോഗിക്കണം എന്ന് കരുതുന്നു. കാര്യനിർവ്വാഹക ഉപകരണങ്ങളുടെ ദുരുപയോഗം ഒഴിവാക്കുക എന്നതിൽ പരമാവധി ശ്രദ്ധിക്കും. എന്നാൽ വിക്കിപീഡിയതാളുകളിൽ മിനിമം അവലംബം ചേർക്കുവാനും ചേർപ്പിക്കുവാനും ഉള്ള ശ്രമങ്ങൾ കർശനമായി നടപ്പാക്കുവാൻ ശ്രമിക്കും.
വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും സംബന്ധിച്ച് മലയാളം വിക്കിപീഡിയിയിൽ ഇനിയും വികസിച്ചിട്ടില്ലാത്ത താളുകൾ വികസിപ്പിക്കാനും പൂർത്തിയാക്കുവാനുമുള്ള ചുമതല സാധാരണ ഉപയോക്താവിനും ചെയ്യാൻ കഴിയുന്ന കാര്യമാണ്. എന്നാൽ ആ പ്രക്രിയ പൂർത്തിയാക്കുവാനുള്ള ചുമതല കാര്യനിർവ്വാഹകർക്കുണ്ടെന്ന് കരുതുന്നു. ഡോ. അജയ് ക്കൊപ്പം ആ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കരുതുന്നു. ഒപ്പം തെരഞ്ഞെടുത്ത ലേഖനങ്ങളായി ശുപാർശ ചെയ്യാൻ കഴിയുന്ന ലേഖനങ്ങളെ കണ്ടെത്തി, അവയെ ആ നിലവാരത്തിലുള്ളവയാക്കി മാറ്റുന്നതിൽ കഴിവിനനുസരിച്ച് പ്രവർത്തിക്കണമെന്നാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. --Adv.tksujith (സംവാദം) 13:06, 16 ഏപ്രിൽ 2013 (UTC)[മറുപടി]
സുജിത്, എന്നാൽ വിക്കിപീഡിയതാളുകളിൽ മിനിമം അവലംബം ചേർക്കുവാനും ചേർപ്പിക്കുവാനും ഉള്ള ശ്രമങ്ങൾ കർശനമായി നടപ്പാക്കുവാൻ ശ്രമിക്കും. ഇക്കാര്യം എങ്ങനെ നടപ്പിലാക്കാനാണു താങ്കൾ ഉദ്ദേശിക്കുന്നത്? പ്രത്യേകിച്ച് ചേർപ്പിക്കുവാനും എന്നുള്ള വാചകത്തിനാണു എന്റെ ഊന്നൽ. --Anoop | അനൂപ് (സംവാദം) 13:16, 16 ഏപ്രിൽ 2013 (UTC)[മറുപടി]
  • വിക്കിവൽക്കരണത്തിന്റെ ഒരു പ്രധാനഭാഗം അവലംബങ്ങളാണല്ലോ. അതിന്റെ പ്രാധാന്യം പിടികിട്ടാത്ത ചില പുതിയ ഉപയോക്താക്കൾ അവലംബമില്ലാതെ എഴുതിക്കാണുന്നുണ്ട്. അതേസമയം അവലംബത്തിലല്ല, ലേഖനത്തിലാണ് കാര്യം എന്ന് വിശ്വസിച്ചിരിക്കുന്ന തഴക്കം ചെന്ന ഉപയോക്താക്കളെയും കാണാം. (മുൻപ് ഞാനുമിങ്ങനെയായിരുന്നു.) ഇവരോട് സംവദിച്ചുകൊണ്ട് അവലംബം ചേർപ്പിക്കുന്നതിന്റെ പ്രാധാന്യം അവരെ ബോദ്ധ്യപ്പെടുത്തുകയും അവരെ ആ ശീലത്തിലേക്ക് കൊണ്ടുവരുകയുമാണ് "ചേർപ്പിക്കുവാനും" ശ്രദ്ധിക്കും എന്ന ഊന്നലിലൂടെ ഉദ്ദേശിച്ചത്. ഈ ശ്രമം ഇപ്പോൾ തന്നെ ചെയ്യുന്ന സംഗതിയാണ്. വിക്കിയിലെ നല്ല ഒന്നുരണ്ട് എഴുത്തുകാരെ അത്തരം ശീലക്കാരാക്കുവാൻ കഴിഞ്ഞിട്ടുമുണ്ട്. അത് സജീവമായി ചെയ്യാം എന്ന് കരുതുന്നു. "ചേർക്കുവാൻ" എന്നതിന്റെ അർത്ഥം വ്യക്തമാണല്ലോ. --Adv.tksujith (സംവാദം) 16:31, 16 ഏപ്രിൽ 2013 (UTC)[മറുപടി]
നന്ദി സുജിത്. --Anoop | അനൂപ് (സംവാദം) 17:02, 16 ഏപ്രിൽ 2013 (UTC)[മറുപടി]

ബിപിനോടുള്ള എന്റെ ചോദ്യം, ഇവിടെ ഉന്നയിച്ചതിന് നന്ദി അജയ്. ആ ചോദ്യത്തിന് സുജിത്ത് കൃത്യമായി ഉത്തരം തന്നു എന്നുവിചാരിക്കുന്നില്ല. ഉള്ളടക്കവികസനം, അവലംബം ചേർക്കൽ/ചേർപ്പിക്കൽ എന്നിവയാണ് ഉദ്ദേശിച്ചതെങ്കിൽ, അത് ഉപയോക്താവിന്റെ ലെവലിലുള്ള കാര്യങ്ങളാണെന്ന് വിശ്വസിക്കുന്നു. --Vssun (സംവാദം) 14:47, 16 ഏപ്രിൽ 2013 (UTC)[മറുപടി]

  • സത്യത്തിൽ സുനിൽമാഷ് ഉദ്ദേശിക്കുന്നത് എന്തെന്ന് എനിക്ക് പൂർണ്ണാമായും പിടികിട്ടിയില്ല. പ്രധാനതാളിലെയും മറ്റും വിഭാഗങ്ങളുടെ പരിപാലനം നിലവിൽ ഓരോരുത്തരായി ചെയ്തുവരുന്നതായാണ് മനസ്സിലാകുന്നത്. അത്തരം ഉത്തരവാദിത്വങ്ങൾ പങ്കുവെയ്കാൻ തയ്യാറാണ്. എനിക്ക് സവിശേഷ താല്പര്യമുള്ളതും ഇനിയും കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലാത്തതുമായ ഒരു മേഖല കവാടങ്ങളുടെ പരിപാലനമാണ്. അത്ര സജീവമല്ലാത്ത ആ മേഖലയിൽ സഹകരിക്കുവാൻ താല്പര്യമുണ്ട്. --Adv.tksujith (സംവാദം) 16:31, 16 ഏപ്രിൽ 2013 (UTC)[മറുപടി]
വർഗ്ഗം:വിക്കിപീഡിയ പരിപാലനം കാണുക. ഇതിലെ ഉപവർഗ്ഗങ്ങളിൽക്കൊടുത്തിരിക്കുന്ന ലേഖനങ്ങൾ ഏതെങ്കിലും വിധത്തിൽ പ്രശ്നങ്ങളുള്ളവയും പരിഗണനയർഹിക്കുന്നവയാണ്. ഭൂരിഭാഗം ലേഖനങ്ങളുടെയും പ്രശ്നങ്ങൾ ഉപയോക്താക്കൾക്ക് തീർക്കാവുന്നതാണ്. ചിലതിൽ കാര്യനിർവാഹകരുടെ ഇടപെടലും ആവശ്യംവന്നേക്കും. ഏതെങ്കിലും ഒരൊറ്റമേഖലയിൽ കൈവെച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുമോ എന്നാണ് ചോദ്യം. --Vssun (സംവാദം) 17:28, 16 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി മാഷേ, ആ വർഗ്ഗം ചൂണ്ടിക്കാട്ടിയതിന്. തീർച്ചയായും അവയിൽ പ്രവർത്തനരഹിതമായ കണ്ണികൾ മാറ്റിസ്ഥാപിക്കലാണ് ഞാൻ ചെയ്യുവാനാഗ്രഹിക്കുന്ന പണി. അതോടൊപ്പം വിക്കിവൽക്കരണവും നടന്നേക്കുമെന്ന് തോന്നുന്നു --Adv.tksujith (സംവാദം) 19:01, 16 ഏപ്രിൽ 2013 (UTC)[മറുപടി]

വ്യക്തമായ ഉത്തരത്തിന് നന്ദി --Vssun (സംവാദം) 01:47, 17 ഏപ്രിൽ 2013 (UTC)[മറുപടി]
User:Kiran Gopi ഉന്നയിച്ചവ

താളുകൾ നീക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് അതിന് തത്തുല്യമായ നിലയിലേക്ക് കേറേക്കൂടി വിശാലമാകണം, ആകും എന്ന് കരുതുന്നു. അതിന് അനുയോജ്യമായ നിലപാടാണ് എനിക്കുള്ളത്. ഒന്ന് വിശദമാക്കാമോ?--KG (കിരൺ) 13:26, 16 ഏപ്രിൽ 2013 (UTC)[മറുപടി]

  • കേവല സാങ്കേതികത്വം ഉയർത്തിക്കാട്ടി താളുകൾ നീക്കം ചെയ്യുന്നതിനോട് യോജിപ്പില്ല. "എല്ലാവിവരവും ഉൾക്കൊള്ളുന്നില്ല" എന്നത് ഒരു പൊതുനയമാണ്. പക്ഷേ വിക്കിപീഡിയ ഉൾക്കൊള്ളുന്ന "എല്ലാവിവരങ്ങളും" "വിക്കിവൽക്കരിക്കപ്പെട്ടതാണ്" അഥവാ ആവണം (ആധികാരികത സാമൂഹ്യ ഇടപെടലിലൂടെ ഉറപ്പാക്കപ്പെടുന്ന, സന്തുലിതമായ കാഴ്ചപ്പാടോടെ എഴുതപ്പെടുന്ന, വിജ്ഞാനകോശ സ്വഭാവമുള്ള, കൃത്യമായ ശൈലീപുസ്തകം പിന്തുടരാൻ ശ്രമിക്കുന്ന .... തുടങ്ങിയവയൊക്കെയാണ് ഈ വിക്കിവൽക്കരണത്തിൽ ഉള്ളതായി ഞാൻ കാണുന്ന പ്രധാനപ്പെട്ടവ). അതായത് "ചവറായാലും" ഇവിടെ നാം സംസ്കരിച്ച് പൊന്നാക്കിമാറ്റിയാണ് പുറത്തേക്ക് വിടേണ്ടതെന്ന് ചുരുക്കം. ലോകത്തിലെ മറ്റൊരു വിജ്ഞാനകോശത്തിനും ഇല്ലാത്ത സവിശേഷതയാണത്. അതുകൊണ്ട് വിവരങ്ങളെ ഭയക്കാതെ നിലനിർത്താനാണ് നോക്കേണ്ടതെന്നാണ് വ്യക്തിപരമായ അഭിപ്രായം. സമൂഹമാണ് അത്തരം കാര്യങ്ങളിൽ അവസാനവാക്ക് പറയേണ്ടത്. --Adv.tksujith (സംവാദം) 16:31, 16 ഏപ്രിൽ 2013 (UTC)[മറുപടി]
അതായത് ശ്രദ്ധേയത ഇല്ലാത്ത ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുക എന്നു കരുതുക. അഞ്ച് പേർ നീക്കം ചെയ്യലിനെ എതിർത്തും മൂന്ന് പേർ അനുകൂലിച്ചെന്നും കരുതുക. ഈ സന്ദർഭത്തിൽ താങ്കൾ സമൂഹതീരുമാനംമെന്നു കരുതി ഭൂരിപക്ഷത്തിനൊപ്പം നിക്കുമോ താങ്കളുടെ വിവേചനാധികാരംമുപയോഗിച്ച് നീക്കം ചെയ്യുമോ?--KG (കിരൺ) 16:45, 16 ഏപ്രിൽ 2013 (UTC)[മറുപടി]
വിക്കിപീഡിയയിൽ ഭൂരിക്ഷ ജനാധിപത്യമോ, ജനാധിപത്യകേന്ദ്രീകരണമോ ഇല്ലാത്തതിനാൽ സമവായ ജനാധിപത്യത്തിന് ഊന്നൽകൊടുത്തുകൊണ്ട് ചിലപ്പോൾ മൂന്ന് പേരുടെ തീരുമാനമാണ് ശരിയെന്നും അതാണ് സമൂഹതീരുമാനമായി കണക്കാക്കേണ്ടതെന്നും കണ്ടെത്തേണ്ടിവന്നേക്കാം. അപ്പോൾ അവരോടൊപ്പം നിൽക്കേണ്ടി വന്നാൽ അതുതന്നെ ചെയ്യൂം. എന്നാൽ താളുകൾ നീക്കം ചെയ്യുന്നകാര്യത്തിൽ നിലവിലുള്ള മാനദണ്ഡങ്ങളിൽപ്പോലും പുന:പ്പരിശോധന വേണ്ടതുണ്ട് എന്നതാണ് എന്റെ വ്യക്തപരമായ അഭിപ്രായം. --Adv.tksujith (സംവാദം) 17:08, 16 ഏപ്രിൽ 2013 (UTC)[മറുപടി]
വോട്ടെടുപ്പ്

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.