"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Drajay1976 (സംവാദം | സംഭാവനകൾ) |
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PU|Onathinu Oru Para Nellu}} |
{{PU|Onathinu Oru Para Nellu}} |
||
കെ.എസ്.യു. നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഓണത്തിന് ഒരു പറ നെല്ല്'''.<ref>http://veekshanam.com/content/view/2238/</ref> [[ഉമ്മൻ ചാണ്ടി]] കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് ഈ പരിപാടി നടപ്പിലാക്കിയത്.<ref name = veekshanam>{{cite news|first=സുധീരൻ|last=എസ്|title=ജോലി കുറുക്കുവഴി ജയിൽ നേർവഴി|url=http://veekshanam.com/content/view/9187/37/|accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref> |
കെ.എസ്.യു. നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഓണത്തിന് ഒരു പറ നെല്ല്'''.<ref>[http://veekshanam.com/content/view/2238/ വീക്ഷണം]</ref> [[ഉമ്മൻ ചാണ്ടി]] കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് ഈ പരിപാടി നടപ്പിലാക്കിയത്.<ref name = veekshanam>{{cite news|first=സുധീരൻ|last=എസ്|title=ജോലി കുറുക്കുവഴി ജയിൽ നേർവഴി|url=http://veekshanam.com/content/view/9187/37/|accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref> |
||
==വിശദാംശങ്ങൾ== |
==വിശദാംശങ്ങൾ== |
08:07, 17 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എസ്.യു. നടപ്പിലാക്കിയ ഒരു പരിപാടിയാണ് ഓണത്തിന് ഒരു പറ നെല്ല്.[1] ഉമ്മൻ ചാണ്ടി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് ഈ പരിപാടി നടപ്പിലാക്കിയത്.[2]
വിശദാംശങ്ങൾ
ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്യാനുണ്ടായ കാരണം. തൈനാൻ -3 നെല്ലിനത്തിന്റെ വിത്തും രാസവളങ്ങളും കീടനാശിനികളും ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഇക്കാലത്ത് ബ്ളോക്ക് ഓഫിസുകൾ വഴി വിതരണം ചെയ്യുകയുണ്ടായി. ഇത് പത്രങ്ങളിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പുതിയ രോഗങ്ങളും ഈ കാലയളവിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഫോളിഡോൾ, എൻഡ്രിൻ, ആൽഡ്രിൻ തുടങ്ങിയ കീടനാശിനികൾ ഈ കാലയളവിൽ വ്യാപകമായി പരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ പരിസ്ഥിതി നാശത്തിന് കാരണമായത്രേ.[3]
റോഡ് വക്കുകളിലും പുറംപോക്കുകളിലുമൊക്കെ കൃഷിയിറക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതും ഒക്കെ വാർത്തയായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ ആകർഷകത ചർച്ചാവിഷയമായിരുന്നു. [2]സ്കൂൾകുട്ടികൾക്കു മുന്തിയതരം നെല്ലിന്റെ വിത്ത് പൊതികളായി രാസവള മിശ്രിതത്തിനൊപ്പം വിതരണം ചെയ്യുക ഈ പദ്ധതിയുടെ ഭാഗമായിരുന്നു. കുട്ടികൾ വീട്ടിലോ, സ്കൂളിലോ ഇത് വിതയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ദീപിക ബാലജനസഖ്യം ഈ പരിപാടിയുടെ നടത്തിപ്പിൽ ഉൾപ്പെട്ടിരുന്നു.[4]
അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തും ഈ പരിപാടി നിലവിലുണ്ടായിരുന്നു. എം.എൻ. ആയിരുന്നു ആ സമയത്തെ കൃഷി വകുപ്പ് മന്ത്രി. കെ.എസ്.യു.വിന്റെ മുദ്രാവാക്യത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായി.[5]
അവലംബം
- ↑ വീക്ഷണം
- ↑ 2.0 2.1 എസ്, സുധീരൻ. "ജോലി കുറുക്കുവഴി ജയിൽ നേർവഴി". വീക്ഷണം. Retrieved 17 ഏപ്രിൽ 2013.
- ↑ എ., മോഹൻകുമാർ (13 ഏപ്രിൽ 2013). "അതിജീവനസമരം". മാദ്ധ്യമം. Retrieved 17 ഏപ്രിൽ 2013.
- ↑ ഡോ. സി.വി., ആനന്ദബോസ്. "ഓർമകളിൽ മായാത്ത മാഞ്ഞൂസച്ചൻ". സീറോമലബാർ ചർച്ച്. Retrieved 17 ഏപ്രിൽ 2013.
- ↑ വയലാർ, രവി. "എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?". വീക്ഷണം. Retrieved 17 ഏപ്രിൽ 2013.