"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 255: വരി 255:


മൂന്ന് പുസ്തകം രചിച്ചിട്ടുള്ളയാളാണെങ്കിലും ([http://books.google.co.in/books/about/Citr%CC%B2akal%C4%81_v%C4%ABk%E1%B9%A3a%E1%B9%87a%E1%B9%83.html?id=2pURAQAAIAAJ&redir_esc=y ഒന്ന്], [http://books.google.co.in/books/about/Jalacc%C4%81ya_citr%CC%B2amel%CC%B2uttu.html?id=-I4RAQAAIAAJ&redir_esc=y രണ്ട്], [http://books.google.co.in/books/about/Citr%CC%B2akal%C4%81sindh%C4%81nta%E1%B9%83.html?id=QnwRAQAAIAAJ&redir_esc=y മൂന്ന്]) പൊതുമാനദണ്ഡമനുസരിച്ചുള്ള സ്രോതസ്സുകൾ (സ്വതന്ത്രവും ദ്വിതീയവുമായ ഒന്നിലധികം സ്രോതസ്സുകൾ) ലഭിച്ചില്ല. എഴുത്തുകാരൻ എന്ന മാനദണ്ഡമനുസരിച്ചും ലേഖനം നിലനിൽക്കില്ല. നീക്കം ചെയ്യുക. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 10:55, 11 ഏപ്രിൽ 2013 (UTC)
മൂന്ന് പുസ്തകം രചിച്ചിട്ടുള്ളയാളാണെങ്കിലും ([http://books.google.co.in/books/about/Citr%CC%B2akal%C4%81_v%C4%ABk%E1%B9%A3a%E1%B9%87a%E1%B9%83.html?id=2pURAQAAIAAJ&redir_esc=y ഒന്ന്], [http://books.google.co.in/books/about/Jalacc%C4%81ya_citr%CC%B2amel%CC%B2uttu.html?id=-I4RAQAAIAAJ&redir_esc=y രണ്ട്], [http://books.google.co.in/books/about/Citr%CC%B2akal%C4%81sindh%C4%81nta%E1%B9%83.html?id=QnwRAQAAIAAJ&redir_esc=y മൂന്ന്]) പൊതുമാനദണ്ഡമനുസരിച്ചുള്ള സ്രോതസ്സുകൾ (സ്വതന്ത്രവും ദ്വിതീയവുമായ ഒന്നിലധികം സ്രോതസ്സുകൾ) ലഭിച്ചില്ല. എഴുത്തുകാരൻ എന്ന മാനദണ്ഡമനുസരിച്ചും ലേഖനം നിലനിൽക്കില്ല. നീക്കം ചെയ്യുക. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 10:55, 11 ഏപ്രിൽ 2013 (UTC)



== കെ.വി. സുധീഷ്==
== കെ.വി. സുധീഷ്==
വരി 267: വരി 268:


{{keep}} ശ്രദ്ധേയത ഉള്ള ലേഖനമാണ് --[[ഉപയോക്താവ്:Sivahari|Sivahari]] ([[ഉപയോക്താവിന്റെ സംവാദം:Sivahari|സംവാദം]]) 12:24, 11 ഏപ്രിൽ 2013 (UTC)
{{keep}} ശ്രദ്ധേയത ഉള്ള ലേഖനമാണ് --[[ഉപയോക്താവ്:Sivahari|Sivahari]] ([[ഉപയോക്താവിന്റെ സംവാദം:Sivahari|സംവാദം]]) 12:24, 11 ഏപ്രിൽ 2013 (UTC)

{{keep}} ശ്രദ്ധേയത ഉള്ള ലേഖനമാണ്. റോജി, എന്തു കൊണ്ട് ശ്രദ്ധേയതയില്ലയെന്നും കൂടെ വ്യക്തമാക്കേണ്ടതുണ്ട്. --[[ഉപയോക്താവ്:Raviscn|രവി]] ([[ഉപയോക്താവിന്റെ സംവാദം:Raviscn|സംവാദം]]) 13:01, 11 ഏപ്രിൽ 2013 (UTC)


== എം. രാജേഷ്‌==
== എം. രാജേഷ്‌==

13:01, 11 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം


1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  5 -  6 -  7 -  8 -  9 -  10 -  11 -  12 -  13 -  14 -  15 -  16 -  17 -  18 -  19 -  20 -  21 -  22 -  23 -  ... (100 വരെ)



മുത്തന്നൂർ പള്ളിക്കേസ്

ഇതിന് ശ്രദ്ധേയത ഉണ്ടോ എന്ന കാര്യം സംശയമാണ്. ഒരു കേസ് എന്ന രീതിയിൽ നിയമ പരമായി ഇതിന് വലിയ പ്രാധാന്യമില്ല. കേരളത്തിൽ മുജീഹിദുകളുടെ വളർച്ചയെ തടയാനായി സുന്നി വിഭാഗത്തിലുണ്ടായ പ്രതിരോധവും അതുമായി ബന്ധപ്പെട്ട കേസും എന്ന മതപരമായ പ്രാധാന്യമാണ് ഇതിനുള്ളത്. ആകെ ലഭ്യമാകുന്ന അവലംബം ഇവിടെ കാണുന്ന സൈറ്റാണ്. അതു തന്നെ സ്വതന്ത്രമെന്നോ നിഷ്പക്ഷമെന്നോ പറയാനാവില്ല. സ്വതന്ത്രമായ മൂന്നാംകക്ഷി അവലംബവും മറ്റും ലഭ്യമാകുവാൻ സാദ്ധ്യതയില്ല. മുജാഹിദുകളുടെ അവകാശവാദം വിക്കിപീഡിയിയിൽ അവതരിപ്പിക്കുക എന്നതിനപ്പുറം ഇതിന് സാംഗത്യവുമില്ല. ലേഖനം ഒഴിവാക്കുക. അല്ലെങ്കിൽ മുജാഹിദ്_പ്രസ്ഥാനം_(കേരളം) എന്നതാളിലെ ഉപവിഭാഗമായി മാറ്റണമെന്ന് അഭിപ്രായപ്പെടുന്നു. --Adv.tksujith (സംവാദം) 00:38, 10 ഫെബ്രുവരി 2013 (UTC)[മറുപടി]

കോടതിവ്യവഹാരം എന്ന പേരിൽ ശ്രദ്ധേയമല്ലെങ്കിലും ചരിത്രസംഭവം എന്നപേരിൽ ശ്രദ്ധേയമാണെന്ന് വിചാരിക്കുന്നു. നിലനിർത്തണമെന്ന് അഭിപ്രായം. --Vssun (സംവാദം) 10:00, 26 ഫെബ്രുവരി 2013 (UTC)[മറുപടി]
സ്വതന്ത്രമായ അവലംബം കിട്ടുകയാണെങ്കിൽ ലേഖനം നിലനിർത്താമോ എന്ന് ആലോചിക്കാവുന്നതാണ്.--സിദ്ധാർത്ഥൻ (സംവാദം) 02:23, 31 മാർച്ച് 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല. അഥവാ തെളിയിക്കാൻ തക്ക അവലംബങ്ങളും ഇല്ല--റോജി പാലാ (സംവാദം) 07:28, 7 ഏപ്രിൽ 2013 (UTC)[മറുപടി]

മണ്ണേനമ്പിലേലയ്യാ

വിജ്ഞാനകോശസ്വഭാവമില്ല. വേണമെങ്കിൽ ഇരുളർ എന്ന താളിലേക്ക് ഉപശീർഷകമായി നല്കി തിരിച്ചുവിടാം. --സിദ്ധാർത്ഥൻ (സംവാദം) 10:37, 27 മാർച്ച് 2013 (UTC)[മറുപടി]

വിജ്ഞാനകോശസ്വഭാവമുണ്ട്. നീക്കം ചെയ്യരുത്. ഒറ്റക്കുനിൽക്കാനുള്ള ത്രാണിയില്ലെന്ന് കരുതുന്നെങ്കിൽ ലയിപ്പിക്കാം. --Vssun (സംവാദം) 09:20, 28 മാർച്ച് 2013 (UTC)[മറുപടി]
ലയിപ്പിക്കുക--റോജി പാലാ (സംവാദം) 13:21, 28 മാർച്ച് 2013 (UTC)[മറുപടി]

വി.ടി. മെമ്മോറിയൽ ട്രസ്റ്റ്

വി.ടി. മെമ്മോറിയൽ ട്രസ്റ്റ് എന്ന ലേഖനത്തിന് ശ്രദ്ധേയതയില്ലതന്നെ--Roshan (സംവാദം) 02:50, 30 മാർച്ച് 2013 (UTC)[മറുപടി]

ശ്രദ്ധേയത ഇല്ല എങ്കിൽ നീക്കം ചെയ്തേരെ..--സുഗീഷ് (സംവാദം) 04:16, 30 മാർച്ച് 2013 (UTC)[മറുപടി]
 നിലനിർത്തുക ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:28, 31 മാർച്ച് 2013 (UTC)[മറുപടി]

ആണെങ്കിൽ തന്നെ പുരസ്കാരത്തിന്റെ ലേഖനമാണ് ആവശ്യം.--Roshan (സംവാദം) 16:39, 3 ഏപ്രിൽ 2013 (UTC)[മറുപടി]

എങ്കിൽ ലേഖനം അതിനനുസരിച്ച് മാറ്റിയെഴുതി തലക്കെട്ട് മാറ്റിയാൽ പോരേ? മാത്രമല്ല, വിഷയം ലേഖനത്തിന്റെ സംവാദം താളിലാണ് ചർച്ച ചെയ്യേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:17, 4 ഏപ്രിൽ 2013 (UTC)[മറുപടി]

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 07:26, 7 ഏപ്രിൽ 2013 (UTC)[മറുപടി]

രചന നാരായണൻകുട്ടി

user:sugeesh പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിച്ച ലേഖനത്തെ ഇവിടെ ചർച്ചക്കായി വക്കുന്നു --Vssun (സംവാദം) 17:39, 30 മാർച്ച് 2013 (UTC)[മറുപടി]

 നിലനിർത്തുക ലേഖനത്തിന്റെ സംവാദം കാണുക. ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. ഒഴിവാക്കുന്നതിനെ എതിർക്കുന്നു. --Vssun (സംവാദം) 17:42, 30 മാർച്ച് 2013 (UTC)[മറുപടി]
 നിലനിർത്തുക ഈ ലേഖനത്തിന്റെ ശ്രദ്ധേയതയെക്കുറിച്ച് എനിക്ക് പറയാനുള്ളതെല്ലാം സംവാദം താളിൽ പറഞ്ഞിട്ടുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 17:44, 30 മാർച്ച് 2013 (UTC)[മറുപടി]
 നിലനിർത്തുക ഒഴിവാക്കുന്നതിനെ എതിർക്കുന്നു. --നിജിൽ പറയൂ 18:04, 30 മാർച്ച് 2013 (UTC)[മറുപടി]
 നിലനിർത്തുക ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:23, 30 മാർച്ച് 2013 (UTC)[മറുപടി]
മുകളിൽ ഒഴിവാക്കുന്നതിനെ എതിർക്കുന്നവർക്ക് ശ്രദ്ധേയതയുണ്ട് എന്ന കാര്യത്തിൽ തീരുമാനമില്ല. ശ്രദ്ധേയത ഉണ്ട് എന്നു കരുതിയാൽ പോര, ശ്രദ്ധേയത വേണം. ശ്രദ്ധേയത ഇല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.--സുഗീഷ് (സംവാദം) 05:01, 31 മാർച്ച് 2013 (UTC)[മറുപടി]

ഒന്നിലധികം സിനിമകളിൽ ശ്രദ്ധേയവേഷങ്ങളിൽ അഭിനയിക്കുകയും സിനിമക്ക് പുറത്ത് ടെലിവിഷൻ അവതാരകയായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിക്ക് നിലവിലെ വിക്കി നയങ്ങൾക്കനുസരിച്ച് ശ്രദ്ധേയതയുണ്ടെന്നുതന്നെയാണ് കരുതുന്നത്. ഇക്കാര്യം സംവാദം താളിൽ വ്യക്തമാക്കിയിട്ടുള്ളതിനാലാണ് ഇവിടെ വീണ്ടും എഴുതാതിരിക്കുന്നത്. --Vssun (സംവാദം) 05:12, 31 മാർച്ച് 2013 (UTC)[മറുപടി]

 നിലനിർത്തുക ശ്രദ്ധേയതയുണ്ട്.--അജയ് ബാലചന്ദ്രൻ (സംവാദം) 05:57, 31 മാർച്ച് 2013 (UTC)[മറുപടി]
ഒഴിവാക്കുക മറുപടി താളിന്റെ സംവാദത്തിൽ നൽകിയിട്ടുണ്ട്.--സുഗീഷ് (സംവാദം) 06:02, 31 മാർച്ച് 2013 (UTC)[മറുപടി]
 നിലനിർത്തുക ശ്രദ്ധേയതയുണ്ട്--Fotokannan (സംവാദം) 16:45, 3 ഏപ്രിൽ 2013 (UTC)[മറുപടി]
 നിലനിർത്തുക സാങ്കിതകത്വത്തിൽ കടിച്ചുതൂങ്ങി താളുകൾ ഓരോന്നായി ഒഴിവാക്കുന്നതിനോട് യോജിപ്പില്ല. ഒരു താൾ ഒഴിവാക്കാൻ എളുപ്പമാണ്, പക്ഷേ, ഒരു താൾ തുടങ്ങുന്നത്, അത് എഴുതന്ന ആളുകളെ നിലനിർത്തുന്നത് ഒക്കെ അത്രകണ്ട് എഴുപ്പമല്ല. ഒട്ടും നിലനിർത്താൻ കഴിയാത്ത, മാനദണ്ഡങ്ങൾ ഒന്നുപോലും പാലിക്കാത്ത, താളുകൾ മാത്രമേ ഒഴിവാക്കേണ്ടതുള്ളു എന്നതാണ് വ്യക്തിപരമായ അഭിപ്രായം --Adv.tksujith (സംവാദം) 08:21, 4 ഏപ്രിൽ 2013 (UTC)[മറുപടി]
സാങ്കിതകത്വത്തിൽ കടിച്ചുതൂങ്ങി താളുകൾ ഓരോന്നായി ഒഴിവാക്കുന്നതിനോട് യോജിപ്പില്ല. ആ സാങ്കേതികത്വം തന്നെയാണ് വിവരമവേഷിച്ചു വരുന്നവരെ ഒരു പരിധിവരെ സംതൃപ്തരാക്കുന്നത്.

എഴുതന്ന ആളുകളെ നിലനിർത്തുന്നത് ഒക്കെ അത്രകണ്ട് എഴുപ്പമല്ല.: ഞാനെഴുതിയ താൾ ഒഴിവാക്കി എന്നത് ഒരാൾക്ക് ഒഴിഞ്ഞുപോകാനുള്ള മറയാണ് എങ്കിൽ അത്തരക്കാരെ സന്തോഷിപ്പിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് നൽകുക എന്നുമാത്രം --സുഗീഷ് (സംവാദം) 09:35, 4 ഏപ്രിൽ 2013 (UTC).[മറുപടി]

  • സംവാദം ഈ ലേഖനത്തിന്റെ സംവാദം താളിലും സന്നിധാനന്ദൻ എന്ന താളിന്റെ സംവാദത്തിലും പലർ പോസ്റ്റിയതാണ് പണ്ടേ ഉള്ള നയങ്ങൾ. സുഗീഷ് അത് കണ്ടില്ല എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. വീണ്ടും വീണ്ടും പോസ്റ്റിക്കൊണ്ടിരിക്കാൻ താല്പര്യമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 14:29, 4 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രിയ സുഗീഷ്, ദയവുചെയ്ത് ഈ താളുകൾ കൂടി ഒന്ന് മനസ്സിരുത്തി വായിക്കുക :വ്യവസ്ഥകൾ ഉപയോഗിച്ച് കളിക്കരുത് എന്നതും നിയമങ്ങൾ അവഗണിച്ച് പ്രവർത്തിക്കുക എന്നതും.അതുപൊലെ ഇങ്ങനെ പാവാക്കുന്ന സമയം നമുക്ക് കൂടതൽ പുതിയ ലേഖനങ്ങളെഴുതാൻ വിനിയോഗിക്കാവുന്നതാണ്. എത്രയോ ജോലികൾ ഇവിടെ നമ്മെക്കാത്തുകിടക്കുന്നു.... സംവാദങ്ങൾ സർഗ്ഗാത്മകമായി വിനിയോഗിക്കാൻ ശ്രമിക്കുക എന്നൊരു നയം സത്യത്തിൽ വേണ്ടതാണ്. അതില്ലാത്തതിനാൽ, അതിനുപകരമായി വിക്കിപീഡിയയിലുള്ള താൾ ഇങ്ങനെയാണ്. അതും ഒന്ന് വായിക്കുക. പിന്നെ, മറ്റുള്ളവരുടെ എഴുത്തുകൾ/അഭിപ്രായങ്ങൾ എടുത്തെഴുതി വെട്ടിക്കളയുന്ന രീതി താങ്കൾ ദയവുചെയ്ത് അവസാനിപ്പിക്കണം. അത് അവരെ നിരന്തരം വെട്ടിമാറ്റുന്നതിന് തുല്യമാണ്. താങ്കൾ എഴുതിയ ഏതെങ്കിലും കാര്യം നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് വെട്ടിക്കളയുന്നതിനാണ് strike-through tag ഉപയോഗിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മറ്റൊരാളെ ഉദ്ധരിക്കുമ്പോൾ ഉദ്ധരണി ചിഹ്നം തന്നെ ധാരാളമാണല്ലോ... നല്ലൊരു വിക്കിഅനുഭവം ആശംസിച്ചുകൊണ്ട് --Adv.tksujith (സംവാദം) 15:50, 4 ഏപ്രിൽ 2013 (UTC)[മറുപടി]

നയങ്ങളും നിയമങ്ങളും പാലിക്കാനുള്ളതു തന്നെയാണ്. അത് അവഗണിക്കാനുള്ളതല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ നയങ്ങളും മാർഗ്ഗരേഖകളും അവഗളിച്ച്/ഒഴിവാക്കി ലേഖനങ്ങൾ നിലനിർത്തിയിരുന്നു എങ്കിൽ രണ്ടു-മൂന്ന് വർഷങ്ങൾക്ക് മുൻപു തന്നെ അൻപതിനായിരവും കടന്ന് ഇപ്പോൾ ഒരു ലക്ഷത്തിനുമേലെ ലേഖനങ്ങൾ ഉണ്ടായേനേ.

വ്യവസ്ഥ ഉപയോഗിച്ച് കളിക്കരുത് എന്നത്; ഞാൻ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നില്ല എന്നു മാത്രമേ എല്ലാ ലേഖങങ്ങളുടേയും സംവാദ താളുകളിൽ പറഞ്ഞിട്ടുള്ളൂ. ഒരു വ്യവസ്ഥയും ഞാനായിട്ട് ഇഴകീറി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല. ലേഖനം നിലനിർത്താനുള്ള വെപ്രാളത്തിൽ പലരും ആ നയം പാലിക്കുന്നു. ഈ നയത്തിൽ ഇത് പാലിക്കുന്നു എന്നു പറയുകയും അത്തരം ശസ്ത്രക്രിയാഭാഗങ്ങൾ കെട്ടിപ്പൊതിഞ്ഞു തരികയുമാണ് ചെയ്യുന്നത്. അങ്ങനെയുള്ളപ്പോൾ ആ വാദം എന്റെ കാര്യത്തിൽ നിലകിൽക്കുന്നതല്ല എന്നും പറയുന്നു.

നിയമങ്ങൾ അവഗണിക്കാനുള്ളതല്ല. അത് പാലിക്കേണ്ടതുതന്നെയാണ്. ഇനി നയങ്ങളും നിയമങ്ങളും അവഗണിച്ചു തന്നെ പ്രവർത്തിക്കണമെങ്കിൽ അങ്ങനേയുമാകാം. അന്നേരം ഇത് ലേഖനമാക്കാൻ പറ്റില്ല, ഇതങ്ങനെയല്ല തലക്കെട്ട് വരേണ്ടത് എന്നൊക്കെ പറഞ്ഞ് ആരും എങ്ങും പോകാതിരിക്കുക. ഞാനും ഒരു താളിലും ശ്രദ്ധേയത/തെളിവ്/നീക്കം ചെയ്യുക തുടങ്ങിയ ഫലകങ്ങൾ ചാർത്തുന്നത് നിർത്തിവയ്ക്കാം.

ഇനി ആരേയും വെട്ടി നിരത്താൻ ഉദ്ദേശിക്കുന്നില്ല.

ഓഫ്: രചന നാരായണൻകുട്ടിക്ക് FBയിൽ 8000-ൽ അധികം ഫാൻസ് ഒരു ശ്രദ്ധേയതയാണോ?--സുഗീഷ് (സംവാദം) 04:43, 5 ഏപ്രിൽ 2013 (UTC)[മറുപടി]

സി.പി.ഐ.എം. സമര സന്ദേശ ജാഥ

user:Sugeesh നൽകിയ SD നിർദ്ദേശത്തെ ഇവിടെ ചർച്ചക്കു വക്കുന്നു. സംവാദം കാണുക. --Vssun (സംവാദം) 10:52, 1 ഏപ്രിൽ 2013 (UTC)[മറുപടി]

ഒഴിവാക്കുന്നതാണ് നല്ലത്. ആകെ എന്തോ ഒരു വിജ്ഞാനകോശ സ്വഭാവമില്ലായ്മ. തുടക്കം തന്നെ പാളി ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി സി.പി.ഐ.(എം) ദേശീയതലത്തിൽ നടത്തിയ . അതായത് ഇതിലും വലുത് എന്തോ വരാനിരിക്കുന്നു എന്ന ധ്വനി. എന്നാൽ പിന്നെ പ്രക്ഷോഭം വരട്ടെ അതിനാകും ശരിക്കും ശ്രദ്ധേയത.--Roshan (സംവാദം) 13:37, 1 ഏപ്രിൽ 2013 (UTC)[മറുപടി]

ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 15:29, 1 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ താളിന് എത്രയധികം തെളിവുകൾ ചേർത്തിട്ടും കാര്യമില്ല. ആയിരക്കണക്കിനു തെളിവുകൾ ലഭിക്കും. ഇതിവിടെ നിലനിർത്താൻ യോഗ്യമല്ല എന്നതാണ് ചുരുക്കം. --Roshan (സംവാദം) 15:41, 1 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രതിഷേധസമരങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ വരാറുണ്ട് ഇതൊരു ഉദാഹരണം. ഒരു സംഭവത്തിന്റെ ശ്രദ്ധേയതയ്ക്ക് നമുക്ക് സ്വന്തമായി നയമില്ലാത്തതിനാൽ ഇംഗ്ലീഷ് വിക്കിയുടെ നയം സ്വീകരിക്കാവുന്നതാണ്. സമര സന്ദേശ യാത്രയെയും ഓക്യുപൈ വാൾ സ്ട്രീറ്റിനെയും രണ്ടു തരത്തിൽ കാണേണ്ടതുണ്ടോ? പല പത്രങ്ങളിൽ വരാൻ തക്ക ശ്രദ്ധേയതയുള്ള ഒരു പ്രക്ഷോഭം നമുക്ക് ലേഖനമാക്കാതിരിക്കാൻ തക്ക നയങ്ങളെന്തെങ്കിലും നിലവിൽ മലയാളം വിക്കിയിൽ ഉണ്ടോ? അദ്വാനിയുടെ രഥയാത്രയും ചന്ദ്രശേഖറിന്റെ ഡൽഹി പദയാത്രയും എന്റെ അഭിപ്രായത്തിൽ ലേഖനമാക്കാവുന്ന സംഭവങ്ങൾ തന്നെയാണ്. ലോക് പാൽ ബില്ലിനുവേണ്ടി നടത്തിയ പ്രക്ഷോഭവും വിക്കിയിൽ വരാൻ തക്ക ശ്രദ്ധേയതയുള്ള സംഭവമാണെന്നാണ് എന്റെ അഭിപ്രായം. അതല്ലെങ്കിൽ പുതിയ നയരൂപീകരണം ആവശ്യമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:11, 1 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക ഈ യാത്രയ്ക്ക് ഇപ്പോഴത്തെ നിലയിൽ ശ്രദ്ധേയതയില്ല. ഇതിന്റെ ഭാഗമായി ലക്ഷ്യങ്ങൾ എന്തെങ്കിലും പൂർത്തീകരിക്കപ്പെടുകയോ അതുവഴി സമൂഹത്തിൽ കാര്യമായ മാറ്റങ്ങൾക്ക് വഴിവെക്കുകയോ ചെയ്തിട്ടില്ല.--സിദ്ധാർത്ഥൻ (സംവാദം) 11:48, 3 ഏപ്രിൽ 2013 (UTC)[മറുപടി]
 നിലനിർത്തുക ശ്രദ്ധേയതയുണ്ട് --Fotokannan (സംവാദം) 16:47, 3 ഏപ്രിൽ 2013 (UTC)[മറുപടി]
 നിലനിർത്തുക"ദേശീയശ്രദ്ധയാകർഷിച്ച പരിപാടികൾ പ്രക്ഷോഭങ്ങൾ" എന്ന പുതുതായി രൂപീകരിക്കേണ്ട ഒരു വർഗ്ഗത്തിൽ ഈ വിഷയം വരുന്നുവെന്നും ഇതിന് സ്വതന്ത്രമായി നിലനിൽപ്പുള്ളതാണെന്നുമാണ് എനിക്ക് തോന്നുന്നത്. അത്തരം താളുകൾ ഇനിയും മലയാളം വിക്കിപീഡിയയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന്റെ തുടക്കമാവട്ടെ ഇത്. ശ്രദ്ധേയതയെ സംബന്ധിച്ച പൊതുവായ മാനദണ്ഡങ്ങൾ എല്ലാം ഇത് പാലിക്കുന്നുണ്ട്. എന്നാൽ ഈ വർഗ്ഗത്തിൽ ഏതൊക്കെ പരിപാടികൾ ഉൾപ്പെടുത്തണം എന്നതുമായി ബന്ധപ്പെട്ട "പ്രത്യേക മാനദണ്ഡങ്ങൾ/ശ്രദ്ധേയതാ നയം" സംബന്ധിച്ച് പ്രത്യേക ചർച്ച നടത്താവുന്നതാണ്.
മലയാളിയെ സംബന്ധിച്ചിടത്തോളം സി.പി.ഐ.(എം) ന്റെ പരിപാടികളിൽ പുതുമയൊന്നും കാണാൻ‌ കഴിയില്ലായിരിക്കും. പക്ഷേ ജാഥ കടന്നുപോയ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അങ്ങനെയാണോ എന്ന് നമുക്കെങ്ങനെ അറിയാം ? അതിലുപരി, പരിപാടി ഏതുപാർട്ടി നടത്തിയാലും അതിന്റെ ഇംപാക്ട് എന്താണെന്ന് പിരിശോധിക്കൽ നമ്മുടെ പരിധിയിൽ വരുന്നതല്ല എന്നകാര്യം മറക്കരുത്. ഇംപാക്ട് തീരുമാനിക്കാൻ വിക്കിസമൂഹത്തിന് എങ്ങനെയാണ് കഴിയുക? അത് നമ്മുടെ ജോലിയല്ലല്ലോ. എല്ലാ സമരങ്ങളും പരിപാടികളും ഇന്നയിന്ന ഫലങ്ങൾ ഉണ്ടാക്കിയേക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. അണ്ണാഹസാരെയുടെ സമരവും കൂടംകുളം സമരവും വാൾസ്ട്രീറ്റ് സമരവും ഉണ്ടാക്കുന്ന ഇംപാക്ട് പോലും തർക്കവിഷയമാണ്. അതിനാൽ ഈ താളിന് ശ്രദ്ധേയതയുണ്ടോ, സന്തുലിതമാണോ, വിക്കിപീഡിയയുടെ നയങ്ങൾക്കനുരോധമാണോ എന്നീകാര്യങ്ങൾ മാത്രം നാം പരിശോധിച്ചാൽ പോരേ ? --Adv.tksujith (സംവാദം) 04:00, 4 ഏപ്രിൽ 2013 (UTC)[മറുപടി]

ഹെഡ്ഡിംഗിൽ തന്നെ ഇതു സി.പി.ഐ.എം. പരസ്യമല്ലേ. നീക്കം ചെയ്യുക തന്നെ വേണം.--Roshan (സംവാദം) 04:53, 4 ഏപ്രിൽ 2013 (UTC)[മറുപടി]

തലക്കെട്ടല്ല പ്രശ്നം. അത് സ്പെസിഫിക്കാകുന്നതിന്റെ ഭാഗമായി മാറ്റിയതാണ്. യാത്രയിൽ ഇപ്പോൾ ലക്ഷ്യങ്ങളും മറ്റും മാത്രമേ പറയുന്നുള്ളൂ. ആ ലക്ഷ്യപൂർത്തീകരണത്തിന് അവലംബമുണ്ടെങ്കിലേ വിക്കിയിൽ ഇത്തരമൊരു ലേഖനം ആവശ്യമുള്ളൂ.--സിദ്ധാർത്ഥൻ (സംവാദം) 05:48, 4 ഏപ്രിൽ 2013 (UTC)[മറുപടി]
 നിലനിർത്തുക ശ്രദ്ധേയതയുണ്ട് --Sivahari (സംവാദം) 08:13, 4 ഏപ്രിൽ 2013 (UTC)[മറുപടി]
  • സംവാദം നാലുപേർ (ഫോട്ടോകണ്ണൻ, സുജിത്ത്, ശിവഹരി, അജയ്) ലേഖനം നിലനിർത്തണമെന്നും രണ്ടുപേർ (റോഷൻ, സിദ്ധാർത്ഥൻ) നീക്കം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. സുഗീഷിന്റെ അഭിപ്രായം (അത് ഇവിടെ പ്രകടിപ്പിച്ചിട്ടില്ല) കൂടി കണക്കിലെടുത്താൽ മൂന്ന് പേർ ലേഖനം നീക്കം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. സുനിൽ അഭിപ്രായമൊന്നും പറഞ്ഞില്ല. പക്ഷേ അദ്ദേഹം താൾ ഡിലീഷന് നോമിനേറ്റ് ചെയ്തതിനാൽ (സുഗീഷിന്റെ അഭിപ്രായം ഇവിടെ കൊണ്ടുവരികയാണ് എന്നാണ് അഭിപ്രായം പറഞ്ഞത് - അത് വ്യക്തമല്ല) എതിരഭിപ്രായമായി കണക്കാക്കിയാലും നാലുപേർ അനുകൂലാഭിപ്രായവും നാലുപേർ എതിരഭിപായവുമാണ് പ്രകടിപ്പിച്ചത്. നീക്കം ചെയ്യാനുള്ള തീരുമാനം ശരിയായോ എന്ന് സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:01, 10 ഏപ്രിൽ 2013 (UTC)[മറുപടി]
എന്റെ അഭിപ്രായം സിദ്ധാർത്ഥന്റേതിനു സമമാണ്. ഇവിടെ ആളെണ്ണത്തേക്കാൾ വിക്കി നയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. അഭിപ്രായങ്ങൾ വിലയിരുത്തുമ്പോൾ ഇത്തരം പരിപാടികൾ എന്തെങ്കിലും ചലനമുണ്ടാക്കിയങ്കിൽ മാത്രം ലേഖനമാക്കുന്നതായിരിക്കും നല്ലതെന്നാണ് കരുതുന്നത്. --Vssun (സംവാദം) 09:13, 10 ഏപ്രിൽ 2013 (UTC)[മറുപടി]
"ഇതിന്റെ ഭാഗമായി ലക്ഷ്യങ്ങൾ എന്തെങ്കിലും പൂർത്തീകരിക്കപ്പെടുകയോ അതുവഴി സമൂഹത്തിൽ കാര്യമായ മാറ്റങ്ങൾക്ക് വഴിവെക്കുകയോ ചെയ്തിട്ടില്ല." എന്നും "യാത്രയിൽ ഇപ്പോൾ ലക്ഷ്യങ്ങളും മറ്റും മാത്രമേ പറയുന്നുള്ളൂ. ആ ലക്ഷ്യപൂർത്തീകരണത്തിന് അവലംബമുണ്ടെങ്കിലേ വിക്കിയിൽ ഇത്തരമൊരു ലേഖനം ആവശ്യമുള്ളൂ." എന്നുമാണ് സിദ്ധാർത്ഥൻ പറഞ്ഞത്. അങ്ങനെ വിക്കിപീഡിയയിൽ ഒരു നയമില്ലല്ലോ? ഇത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമല്ലേ? ലക്ഷ്യം പൂർത്തിയാകാതെ പോയ ഒരു സമരമല്ലേ "ഓക്യുപൈ വാൾ സ്ട്രീറ്റ്"? ആ സമരത്തെപ്പറ്റി സ്വതന്ത്രവും ദ്വി‌തീയതലത്തിലുള്ളതുമായ അവലംബങ്ങൾ ഉള്ളതുകൊണ്ടാണ് ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുള്ളത് എന്നു കരുതുന്നു (നമ്മുടെ നയം ഇക്കാര്യത്തിൽ അവരുടെ നയം തന്നെ). സമരസന്ദേശ ജാഥയ്ക്കും ഒന്നിലധികം സ്വതന്ത്ര-ദ്വിതീയതല അവലംബങ്ങളുണ്ടായിരുന്നു. നമ്മുടെ പൊതു ശ്രദ്ധേയതാനയമനുസരിച്ച് അതുമതി ശ്രദ്ധേയതയ്ക്ക്. പിന്നെ ഏതു സ്പെസിഫിക് നയം അനുസരിച്ച് ഈ താൾ നീക്കം ചെയ്യാൻ സാധിക്കും? സ്പെസിഫിക് നയമനുസരിച്ചല്ല മാറ്റുന്നതെങ്കിൽ ഭൂരിപക്ഷാഭിപ്രായമല്ലേ നോക്കേണ്ടത്? അതുമല്ല പൊതുശ്രദ്ധേയതാ നയം അനുസരിക്കുന്ന ഒരു താൾ ഭൂരിപക്ഷാഭിപ്രായമുണ്ടെങ്കിലും ഡിലീറ്റ് ചെയ്യാൻ സാധിക്കുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:06, 10 ഏപ്രിൽ 2013 (UTC)[മറുപടി]
ഈ താൾ നീക്കം ചെയ്തതിൽ ശക്തിയായി പ്രതിഷേധിക്കുന്നു. വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും ചർച്ചകളിലെ സമവായങ്ങളുമാണ് ലേഖനം നിലനിർത്തണമോ എന്ന കാര്യത്തിൽ അവലംബമായി എടുക്കേണ്ടത്. അവയൊന്നും ഈ ലേഖനത്തിന്റെ ശ്രദ്ധേയതയുടെകാര്യത്തിൽ യോജിക്കാത്തവ ആയിരുന്നില്ല. വ്യക്തിപരമായ നിലപാടുകളുടെ അടിസ്ഥാനത്തിലല്ല ലേഖനം നീക്കം ചെയ്യാൻ തീരുമാനമെടുക്കേണ്ടത്. ലേഖനം നീക്കം ചെയ്യുന്നതിനുമുൻപ് സമവായത്തെക്കുറിച്ചും ആരായണമായിരുന്നു. നീക്കം ചെയ്ത നടപടി പുനപ്പരിശോധിക്കണമെന്നഭ്യർത്ഥിക്കുന്നു. --Adv.tksujith (സംവാദം) 10:31, 10 ഏപ്രിൽ 2013 (UTC)[മറുപടി]
ലയിപ്പിക്കുന്നതായിരുന്നു നല്ലത് --Manuspanicker (സംവാദം) 12:22, 10 ഏപ്രിൽ 2013 (UTC)[മറുപടി]
  • സംവാദം നീക്കിയ തീരുമാനം പുനപരിശോധിക്കണം എന്ന് അഭിപ്രായപ്പെടുന്നു. നിലവിലുള്ള നയങ്ങളനുസരിച്ച് ലേഖനത്തിന് ശ്രദ്ധേയതയുണ്ടായിരുന്നു. ഏത് നയമനുസരിച്ചാണ് ശ്രദ്ധേയത ഇല്ലാത്തത് (ഒഴിവാക്കപ്പെടേണ്ടത്) എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ആ നിലയ്ക്ക് ഭൂരിപക്ഷ പിന്തുണ പോലുമില്ലാതെ ലേഖനം നീക്കം ചെയ്തത് തെറ്റായിപ്പോയി എന്ന അഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:58, 11 ഏപ്രിൽ 2013 (UTC)[മറുപടി]
en:Wikipedia:Notability_(events)#Lasting_effects, en:Wikipedia:Notability_(events)#Don.27t_rush_to_create_articles എന്നിവപ്രകാരം ഈ യാത്രയുടെ അനന്തരഫലങ്ങൾ കാണാൻ ഇനിയും കാത്തിരിക്കണം. അങ്ങനെ സംഭവിക്കുമ്പോൾ മാത്രം ലേഖനം വീണ്ടും അവതരിപ്പിക്കാം.--സിദ്ധാർത്ഥൻ (സംവാദം) 10:11, 11 ഏപ്രിൽ 2013 (UTC)[മറുപടി]
മലയാളം വിക്കിപീഡിയയിൽ നയമില്ലാത്ത വിഷയത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയ നയം സ്വീകരിക്കാമെന്ന കീഴ്‌വഴക്കമുള്ളതിനാൽ ഇത് മാനദണ്ഡമായി പരിഗണിക്കാവുന്നതാണ്. ഇതനുസരിച്ച് ഫലം വ്യക്തമായിട്ടില്ലാത്ത താൾ ഉണ്ടായിക്കഴിഞ്ഞാൽ ഫലം വ്യക്തമാകുന്നതുവരെ ഡിലീറ്റ് ചെയ്യാനും തിരക്കു കൂട്ടരുത് എന്ന മാനദണ്ഡവും പാലിക്കേണ്ടേ? നീക്കം ചെയ്തത് ഈ നയമനുസരിച്ചും ശരിയല്ല.
ഇൻക്യുബേറ്ററിലേയ്ക്ക് നീക്കുകയായിരുന്നു (മറ്റൊരു മാർഗ്ഗവും നടക്കുകയില്ലായിരുന്നുവെങ്കിൽ) ഈ നയമനുസരിച്ച് ചെയ്യേണ്ടിയിരുന്നത്. ഇവന്റുകളെ സംബന്ധിച്ച ഇംഗ്ലീഷ് വിക്കി നയം മലയാളത്തിലേയ്ക്ക് സ്വീകരിക്കുന്ന പക്ഷം ലേഖനം നീക്കം ചെയ്ത തീരുമാനം പിൻവലിച്ച് താൾ പുനസ്ഥാപിക്കുകയും ഇൻക്യുബേറ്ററിലേയ്ക്ക് നീക്കുകയും ചെയ്യേണ്ടതാണ്. ആ നയം മലയാളത്തിൽ സ്വീകരിക്കാത്തപക്ഷം താൾ പുനഃസ്ഥാപിക്കേണ്ടതാണ്.
ഇംഗ്ലീഷ് വിക്കിയിലെ റഫ് കൺസെൻസസിന്റെ അഭാവത്തിൽ താൾ നീക്കം ചെയ്യരുത് എന്ന നയവും ഇവിടെ പാലിച്ചിട്ടില്ല. ഇവിടെ റഫ് കൺസെൻസസ് പോലുമില്ലായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:37, 11 ഏപ്രിൽ 2013 (UTC)[മറുപടി]
കാലാതിവർത്തിയായ സംഭവങ്ങൾ ഭാവിയിൽ വിക്കിയിൽ താനെ വന്നുകൊള്ളും എന്ന ഉദ്ദേശ്യത്തിലാണ് രണ്ടാമത്തെ മാനദണ്ഡം ഞാൻ സൂചിപ്പിച്ചത്. Lasting Effects എന്നതുപ്രകാരം ഈ ലേഖനത്തിന് ശ്രദ്ധേയതയുണ്ടായിരുന്നോ എന്നാണ് പ്രധാനമായി നോക്കേണ്ടത്. അതുണ്ടെങ്കിലാണ് മറ്റുള്ള മാനദണ്ഡങ്ങൾ ആലോചിക്കേണ്ടത്.--സിദ്ധാർത്ഥൻ (സംവാദം) 11:44, 11 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതിപ്പൊ ഒന്നു വ്യക്തം. നിലനിർത്തണമെന്നു പറയുന്നവർ പാർട്ടി അനുഭാവികളും നീക്കണമെന്നു പറയുന്നവർ അനുഭാവികളല്ലാത്തവരോ നടുക്കു നിക്കുന്നവരോ ആകാം. ഒരു വ്യക്തിപര അഭിപ്രായം മാത്രം. --Roshan (സംവാദം) 11:52, 11 ഏപ്രിൽ 2013 (UTC)[മറുപടി]

എന്തായാലും ഇവന്റുകൾ സംബന്ധിച്ച ഇംഗ്ലീഷ് താൾ മലയാളത്തിലേയ്ക്ക് ഒരു കരടാക്കി മാറ്റി (പൂർണ്ണമായ മൊഴിമാറ്റം പെട്ടെന്നു സാധിക്കില്ല) പഞ്ചായത്തിൽ ചർച്ചയ്ക്കിട്ട് മലയാളത്തിൽ വേണ്ട മാറ്റങ്ങളോടെ നയമാക്കാൻ ശ്രമിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:57, 11 ഏപ്രിൽ 2013 (UTC)[മറുപടി]

@ റോഷൻ അങ്ങനെ പറയല്ലേ റോഷൻ. ഞാൻ ഒന്നാന്തരമൊരു സി.പി.എം. അനുഭാവിയാണ്. വിക്കിപീഡിയയിൽ വരുമ്പോൾ നയങ്ങളും നിഷ്പക്ഷതയും അനുസരിച്ച് ചിന്തിക്കുമ്പോൾ തോന്നുന്ന കാര്യങ്ങളേ ഞാൻ പറഞ്ഞുള്ളൂ.--സിദ്ധാർത്ഥൻ (സംവാദം) 11:59, 11 ഏപ്രിൽ 2013 (UTC)[മറുപടി]

@റോഷൻ, ഞാനും ഒരു ഇടതുപക്ഷ അനുഭാവിയാണ്. ഞാൻ പക്ഷേ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് താളുകൾ കഴിയുന്നതും നിലനിർത്തണം എന്ന അഭിപ്രായക്കാരനും കൂടിയാണ്. കെ.എസ്.യു. വിന്റെ ഒരു സമരപരിപാടിയെപ്പറ്റിയുള്ള (എല്ലാ പറമ്പിലും കൃഷി എന്നെങ്ങാനമായിരുന്നു പേര്, മറന്നുപോയി) ലേഖനം അവലംബങ്ങൾ ചേർത്ത് നിലനിർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇതൊരുപക്ഷേ കോൺഗ്രസ് അനുഭാവിയും ലേഖനങ്ങളുടെ കാര്യത്തിൽ സിദ്ധാർത്ഥന്റെ നിലപാടുമുള്ള ഒരാൾ എതിർത്തേയ്ക്കും. രാഷ്ട്രീയ ചായ്‌വുള്ളയാളുകൾക്കും വിക്കിപീഡിയയിൽ സ്വതന്ത്ര നിലപാടെടുക്കാൻ സാധിക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:11, 11 ഏപ്രിൽ 2013 (UTC)[മറുപടി]

സി.വി. ജോസ്

ശ്രദ്ധേയതയില്ല, അവലംബങ്ങളില്ല, സന്തുലിതമല്ല.--റോജി പാലാ (സംവാദം) 12:06, 3 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക. --സുഗീഷ് (സംവാദം) 12:21, 3 ഏപ്രിൽ 2013 (UTC)[മറുപടി]
മായ്ക്കുക --സിദ്ധാർത്ഥൻ (സംവാദം) 15:45, 3 ഏപ്രിൽ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല - മായ്ക്കുക ---Fotokannan (സംവാദം) 16:48, 3 ഏപ്രിൽ 2013 (UTC)[മറുപടി]

സിബു മോടയിൽ

ശ്രദ്ധേയതയില്ല, അവലംബങ്ങളില്ല.--റോജി പാലാ (സംവാദം) 12:09, 3 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക--സുഗീഷ് (സംവാദം) 12:21, 3 ഏപ്രിൽ 2013 (UTC)[മറുപടി]
മായ്ക്കുക --സിദ്ധാർത്ഥൻ (സംവാദം) 15:46, 3 ഏപ്രിൽ 2013 (UTC)[മറുപടി]
മായ്ക്കുക ----Fotokannan (സംവാദം) 16:49, 3 ഏപ്രിൽ 2013 (UTC)[മറുപടി]

സെയ്താലി

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 12:12, 3 ഏപ്രിൽ 2013 (UTC)[മറുപടി]

കുറ്റകൃത്യത്തിന്റെ ഇര എന്ന നിലയിൽ ശ്രദ്ധേയതയുള്ള വ്യക്തിയാണെന്നാണ് എന്റെ അഭിപ്രായം (നിലവിൽ നൽകിയിട്ടുള്ള അവലംബങ്ങൾ ശ്രദ്ധേയത നൽകാൻ പര്യാപ്തമാണെന്നും അഭിപ്രായമുണ്ട്). അഥവാ ശ്രദ്ധേയതയില്ല എന്ന സമവായത്തിലെത്തുകയാണെങ്കിൽ പുസ്തകങ്ങളിൽ നിന്നോ മറ്റോ അവലംബങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട് എന്നതിനാൽ ഇൻക്യുബേറ്ററിലേയ്ക്ക് മാറ്റുന്നതാവും നല്ലത് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:38, 3 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക കുറ്റകൃത്യത്തിന്റെ ഇര എന്ന നിലയിൽ ശ്രദ്ധേയതയില്ല. ഇപ്പോൾ നല്കിയിരിക്കുന്ന അവലംബങ്ങളിൽ സെയ്താലിയുടെ ശ്രദ്ധേയത ഉറപ്പുവരുത്തുന്ന യാതൊന്നും നല്കിയിട്ടുമില്ല. മാതൃഭൂമി ലിങ്കിൽ എസ്എഫ്ഐയുടെ അനേകം രക്തസാക്ഷികളിൽ ആദ്യത്തേത് എന്ന പ്രസ്താവന മാത്രമേയുള്ളൂ അല്പമെങ്കിലും ഗുണകരമായിട്ടുള്ളൂ. പക്ഷേ അതിൽ വ്യക്തതയില്ലാത്തതിനാൽ കൂടുതൽ അവലംബമില്ലാതെ അത് നിലനില്ക്കുകയില്ല താനും.--സിദ്ധാർത്ഥൻ (സംവാദം) 15:53, 3 ഏപ്രിൽ 2013 (UTC)[മറുപടി]

സജീവൻ

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 12:26, 3 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക ശ്രദ്ധേയതയില്ല.--സിദ്ധാർത്ഥൻ (സംവാദം) 15:46, 3 ഏപ്രിൽ 2013 (UTC)[മറുപടി]

അണ്ടത്തോടൻ കുടുംബം

ശ്രദ്ധേയതയില്ല, സംവാദം കാണുക--റോജി പാലാ (സംവാദം) 12:37, 3 ഏപ്രിൽ 2013 (UTC)[മറുപടി]

നീക്കം ചെയ്യേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:17, 3 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക --സിദ്ധാർത്ഥൻ (സംവാദം) 15:48, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ടീൻ ഇന്ത്യ

ശ്രദ്ധേയതയില്ല. പരസ്യസ്വഭാവം. ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയതായി ലേഖനത്തിൽ ഇല്ല. മറിച്ച് പ്രഖ്യാപിതലക്ഷ്യങ്ങളും മറ്റും മാത്രമേയുള്ളൂ. --സിദ്ധാർത്ഥൻ (സംവാദം) 15:30, 3 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക--Roshan (സംവാദം) 16:38, 3 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക --അജയ് ബാലചന്ദ്രൻ (സംവാദം) 03:39, 4 ഏപ്രിൽ 2013 (UTC)[മറുപടി]


നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിന് കാരണങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്യാം. വിക്കി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാൽ നീക്കം ചെയ്യാൻ പൂർണസമ്മതം. എന്നാൽ "ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയതായി ലേഖനത്തിൽ ഇല്ല.പ്രഖ്യാപിതലക്ഷ്യങ്ങളും മറ്റും മാത്രമേയുള്ളൂ." എന്നാണ് ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇത് ഈയിടെ രൂപം കൊണ്ട

സംഘടനമാത്രമാണ് എന്ന് ലേഖനത്തിലുണ്ടല്ലോ. പുതിയ സംഘടനയെ പരിചയപ്പെടുത്തുമ്പോൾ സംഘടനാസക്ഷ്യങ്ങൾ തന്നെയല്ലേ പറയേണ്ടത്. പരിപാടികളായി വരുമ്പോൾ അതും ചേരും. പൊതു പരിപാടികൾ കാണിച്ചില്ല എന്നത് ഒരു ലേഖനത്തിൻറെ അയോഗ്യതയായി എങ്ങിനെയാണ് തീരുമാനിക്കുക?--സുഹൈറലി 04:01, 4 ഏപ്രിൽ 2013 (UTC)[മറുപടി]

  • സംവാദം "A company, corporation, organization, school, team, religion, group, product, or service is notable if it has been the subject of significant coverage in secondary sources. Such sources must be reliable, and independent of the subject. A single independent source is almost never sufficient for demonstrating the notability of an organization." എന്നതാണ് ശ്രദ്ധേയതാ മാനദണ്ഡം. ഒരു സംഘനയ്ക്ക് ഈ കവറേജ് ലഭിക്കുക സംഘടനയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മാത്രമാണ്. സംഘടന രൂപീകരിച്ചു എന്നുള്ള കവറേജ് ശ്രദ്ധേയത ഉറപ്പുവരുത്തില്ല. പുതിയ സംഘടനയെ പരിചയപ്പെടുത്തുക എന്നത് വിക്കിപീഡിയയുടെ ലക്ഷ്യമല്ല. സംഘടന ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഭാവിയിൽ അത് താനെ വിക്കിപീഡിയയിൽ വന്നുകൊള്ളുമല്ലോ.--സിദ്ധാർത്ഥൻ (സംവാദം) 04:09, 4 ഏപ്രിൽ 2013 (UTC)[മറുപടി]

"സഹായി"

"വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം" --അജയ് ബാലചന്ദ്രൻ (സംവാദം) 14:30, 7 ഏപ്രിൽ 2013 (UTC)[മറുപടി]

"വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം" - മായ്ക്കുക - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:34, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ഗ്ലോബൽ എജുക്കേഷൻ ഗൈഡൻസ് ട്രസ്റ്റ്

ശ്രദ്ധേയത തെളിയിക്കാനുള്ള ടാഗ് നൽകിയിട്ട് നാലുമാസമായെങ്കിലും ഒരു തെളിവും ലഭ്യമല്ല --അജയ് ബാലചന്ദ്രൻ (സംവാദം) 05:54, 8 ഏപ്രിൽ 2013 (UTC)[മറുപടി]

പെട്ടെന്ന് മയ്ച്ചുകൊള്ളൂ.. ഇതൊരു കണ്സൽട്ടന്സിയുടെ പരസ്യം ആണെന്ന് തോന്നുന്നു. [1] [2] ഈ ലിങ്കുകൾ കാണൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:32, 10 ഏപ്രിൽ 2013 (UTC)[മറുപടി]

എസ്.എൽ. ലാരിയസ്

ശ്രദ്ധേയതയില്ല----റോജി പാലാ (സംവാദം) 17:39, 10 ഏപ്രിൽ 2013 (UTC)[മറുപടി]

മൂന്ന് പുസ്തകം രചിച്ചിട്ടുള്ളയാളാണെങ്കിലും (ഒന്ന്, രണ്ട്, മൂന്ന്) പൊതുമാനദണ്ഡമനുസരിച്ചുള്ള സ്രോതസ്സുകൾ (സ്വതന്ത്രവും ദ്വിതീയവുമായ ഒന്നിലധികം സ്രോതസ്സുകൾ) ലഭിച്ചില്ല. എഴുത്തുകാരൻ എന്ന മാനദണ്ഡമനുസരിച്ചും ലേഖനം നിലനിൽക്കില്ല. നീക്കം ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:55, 11 ഏപ്രിൽ 2013 (UTC)[മറുപടി]


കെ.വി. സുധീഷ്

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 17:43, 10 ഏപ്രിൽ 2013 (UTC)[മറുപടി]

 നിലനിർത്തുക -- വിക്കിപീഡിയ ആവശ്യപ്പെടുന്ന ശ്രദ്ധേയതയുണ്ട്. നിലനിർത്തുക --Adv.tksujith (സംവാദം) 18:01, 10 ഏപ്രിൽ 2013 (UTC)[മറുപടി]

 നിലനിർത്തുക പൊതു ശ്രദ്ധേയതാനയമനുസരിച്ചുള്ള ശ്രദ്ധേയതയുണ്ട്. കുറ്റകൃത്യത്തിന്റെ ഇര എന്ന നിലയിലും ശ്രദ്ധേയതയുണ്ട്.--അജയ് ബാലചന്ദ്രൻ (സംവാദം) 10:50, 11 ഏപ്രിൽ 2013 (UTC)[മറുപടി]

 നിലനിർത്തുക ശ്രദ്ധേയതയുണ്ട്, നിലനിർത്തുക. --Abhilashkrishn (സംവാദം) 12:21, 11 ഏപ്രിൽ 2013 (UTC) 28-03-2024[മറുപടി]

 നിലനിർത്തുക ശ്രദ്ധേയത ഉള്ള ലേഖനമാണ് --Sivahari (സംവാദം) 12:24, 11 ഏപ്രിൽ 2013 (UTC)[മറുപടി]

 നിലനിർത്തുക ശ്രദ്ധേയത ഉള്ള ലേഖനമാണ്. റോജി, എന്തു കൊണ്ട് ശ്രദ്ധേയതയില്ലയെന്നും കൂടെ വ്യക്തമാക്കേണ്ടതുണ്ട്. --രവി (സംവാദം) 13:01, 11 ഏപ്രിൽ 2013 (UTC)[മറുപടി]

എം. രാജേഷ്‌

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 17:51, 10 ഏപ്രിൽ 2013 (UTC)[മറുപടി]

 നിലനിർത്തുക -- വിക്കിപീഡിയ ആവശ്യപ്പെടുന്ന ശ്രദ്ധേയതയുണ്ട്. നിലനിർത്തുക --Adv.tksujith (സംവാദം) 18:02, 10 ഏപ്രിൽ 2013 (UTC)[മറുപടി]
 നിലനിർത്തുക - പക്ഷേ ലേഖനത്തിന്റെ പേര് എം. രാജേഷിന്റെ കൊലപാതകം എന്നുമാറ്റണം. കൊലയ്ക്കു ശ്രദ്ധേയതയുണ്ടാവണം. പക്ഷേ ഇരയ്ക്കല്ല. --Manuspanicker (സംവാദം) 00:55, 11 ഏപ്രിൽ 2013 (UTC)[മറുപടി]
മായ്ക്കുക : ശ്രദ്ധേയതയില്ല. --Anoop | അനൂപ് (സംവാദം) 05:38, 11 ഏപ്രിൽ 2013 (UTC)[മറുപടി]

പൊതുമാനദണ്ഡമനുസരിച്ച് ശ്രദ്ധേയതയുണ്ട്. കുറ്റകൃത്യത്തിന്റെ ഇര എന്ന നിലയ്ക്കും ശ്രദ്ധേയതയുണ്ട്. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:40, 11 ഏപ്രിൽ 2013 (UTC)[മറുപടി]

ലക്ഷ്മി നായർ

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 17:55, 10 ഏപ്രിൽ 2013 (UTC)[മറുപടി]

നിലനിർത്തുക. പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ലേഖനത്തിൽ ധാരാളം അവലംബങ്ങളുമുണ്ട്. സബ്ജക്റ്റ് സ്പെസിഫിക് മാനദണ്ഡം വിക്കിപീഡിയയിൽ രൂപീകരിച്ചിട്ടില്ലാത്ത നിലയ്ക്ക് പൊതുമാനദണ്ഡമാണ് കണക്കിലെടുക്കേണ്ടത്. അതിനാൽ നിലനിർത്തേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:42, 11 ഏപ്രിൽ 2013 (UTC)[മറുപടി]

അനീഷ്‌ രാജൻ

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 17:58, 10 ഏപ്രിൽ 2013 (UTC)[മറുപടി]

 നിലനിർത്തുക -- വിക്കിപീഡിയ ആവശ്യപ്പെടുന്ന ശ്രദ്ധേയതയുണ്ട്. നിലനിർത്തുക --Adv.tksujith (സംവാദം) 18:03, 10 ഏപ്രിൽ 2013 (UTC)[മറുപടി]
 നിലനിർത്തുക -- പക്ഷേ താൾ വേണ്ടത് വധത്തിനോ/വധക്കേസിനോ ആണ്, ആൾക്കു ശ്രദ്ധേയതയില്ല. തലക്കെട്ടു മാറ്റണം, തിരുത്തിയെഴുതണം --Manuspanicker (സംവാദം) 01:06, 11 ഏപ്രിൽ 2013 (UTC)[മറുപടി]
 നിലനിർത്തുക - ശ്രദ്ധേയതയുണ്ട്. ഒരു സംഭവത്തിനോടനുബന്ധിച്ച് മാത്രമല്ല, തുടർന്നും ഇദ്ദേഹത്തിന് മാദ്ധ്യമശ്രദ്ധ ലഭിക്കുന്നു എന്നതിന് ദ്വിതീയതലത്തിലുള്ള സ്വതന്ത്ര സ്രോതസ്സുകൾ അവലംബമായുണ്ട്. അതിനാൽ ആളുടെ പേരിൽ തന്നെ താൾ നിലനിർത്താമെന്നാണ് (കുറ്റകൃത്യത്തിന്റെ ഇര എന്ന നിലയിൽ) എന്റെ അഭിപ്രായം. ലേഖനത്തിന്റെ പേരുമാറ്റം ആവശ്യമാണെങ്കിൽ ചർച്ച സംവാദം താളിൽ നടത്താവുന്നതാണല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:32, 11 ഏപ്രിൽ 2013 (UTC)[മറുപടി]
മായ്ക്കുക : ശ്രദ്ധേയതയില്ല. --Anoop | അനൂപ് (സംവാദം) 05:38, 11 ഏപ്രിൽ 2013 (UTC)[മറുപടി]
ഒരു സംഘത്തിന്റെ ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടു. സംഘർഷത്തിനിടെ വെട്ടി പരിക്കേൽക്കപ്പെട്ടു. വ്യക്തി മരിച്ചു. ആരു കൊന്നു എന്നു പോലും വ്യക്തമായി പരാമർശിക്കാൻ സാധിച്ചിട്ടില്ല. ഇത് മലയാളം വിക്കിപീഡിയയിൽ നിലനിൽക്കാനുള്ള ശ്രദ്ധേയതയല്ല. ഇത്തരം സംഭവങ്ങൾ ശേഖരിക്കാനുള്ള ഇടമല്ല വിക്കിപീഡിയ.--റോജി പാലാ (സംവാദം) 08:32, 11 ഏപ്രിൽ 2013 (UTC)[മറുപടി]

അജീഷ്‌ വിശ്വനാഥൻ

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 18:01, 10 ഏപ്രിൽ 2013 (UTC)[മറുപടി]

 നിലനിർത്തുക -- വിക്കിപീഡിയ ആവശ്യപ്പെടുന്ന ശ്രദ്ധേയതയുണ്ട്. നിലനിർത്തുക --Adv.tksujith (സംവാദം) 18:04, 10 ഏപ്രിൽ 2013 (UTC)[മറുപടി]

 നിലനിർത്തുക -- പക്ഷേ താൾ വേണ്ടത് വധത്തിനോ/വധക്കേസിനോ ആണ്, ആൾക്കു ശ്രദ്ധേയതയില്ല. തലക്കെട്ടു മാറ്റണം, തിരുത്തിയെഴുതണം --Manuspanicker (സംവാദം) 01:08, 11 ഏപ്രിൽ 2013 (UTC)[മറുപടി]
 നിലനിർത്തുക - ശ്രദ്ധേയതയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:33, 11 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കുക - ലേഖനത്തിനു ശ്രദ്ധേയതയില്ല. --Anoop | അനൂപ് (സംവാദം) 05:37, 11 ഏപ്രിൽ 2013 (UTC)[മറുപടി]

  • @ സുജിത്ത്, എന്താണ് ശ്രദ്ധേയത?
  • @ മനു, വധത്തിനോ/വധക്കേസിനോ എന്താണ് ശ്രദ്ധേയത?
  • @ അജയ്, എന്താണ് ശ്രദ്ധേയത?
  1. കോളേജിൽ വിദ്യാർത്ഥിയായിരിക്കെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
  2. പോളിടെക്നിക്ക് വിദ്യാർത്ഥികളും മെഡിക്കൽ വിദ്യാർത്ഥികളും മറ്റും സമരം ചെയ്യുന്നുണ്ടായിരുന്നു.
  3. എസ്.എഫ്.ഐ. റാഗിംഗിനെ എതിർത്തതിനെത്തുടർന്ന് റാഗിംഗ് അനുകൂലികളായ കുറച്ചുപേർ എ.ബി.വി.പി.യിൽ ചേർന്നു. കോളേജിൽ എസ്.എഫ്.ഐ. എ.ബി.വി.പി. സംഘർഷമുണ്ടാവുകയും ചെയ്തുവത്രേ (അതും അത്രേ എന്നാണ്. ഉറപ്പില്ല)
  4. ഇരുമ്പു ദണ്ഡ് കൊണ്ട് നെഞ്ചത്ത് അടിയേറ്റു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
  5. സംഘടനം നടക്കുന്ന സ്ഥലത്ത് അജീഷ് അറിയാതെ പെട്ടുപോവുകയായിരുന്നുവത്രേ.

ലേഖനത്തിൽ ഉള്ള മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എവിടെയാണ് ശ്രദ്ധേയത ഇരിക്കുന്നത്. റാഗിങ് കോളേജുകളിൽ ഇത് ആദ്യമാണോ? പിന്നെ എല്ലാക്കാര്യങ്ങളും അത്രേയാണ്. അതായത് ഒന്നിനും ഒരു ഉറപ്പുമില്ല. ചുരുക്കം, ഇത് ശരിക്കും പെട്ടെന്നു നീക്കം ചെയ്യപ്പെടേണ്ട ലേഖനമാണ്.--റോജി പാലാ (സംവാദം) 05:53, 11 ഏപ്രിൽ 2013 (UTC)[മറുപടി]

@Rojypala, ദ്വിതീയ സ്രോതസ്സുകളിൽ കാര്യമായി പ്രസ്താവനയുള്ള വ്യക്തികൾക്കോ സംഭവങ്ങൾക്കോ കാര്യങ്ങൾക്കോ ആണ് പൊതു ശ്രദ്ധേയതയുള്ളത്. മേഖലയനുസരിച്ചുള്ള ശ്രദ്ധേയത ഓരോ വിഷയങ്ങൾക്കും (നിലവിലുള്ള നയത്തിനനുസരിച്ച്) പ്രത്യേകമായി തീരുമാനിച്ച് മാനദണ്ഡമുണ്ടാക്കേണ്ടതാണ് (കുറ്റകൃത്യങ്ങളുടെ ഇര എന്ന നിലയിലുള്ള മാനദണ്ഡമാണ് പൊതു മാനദണ്ഡത്തിനുപുറമേ ഇദ്ദേഹത്തിനെപ്പറ്റിയുള്ള താളിൽ ബാധകമാകാവുന്നത്). പൊതു ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന വിഷയങ്ങളെയും വിക്കിപീഡിയ എന്തൊക്കെയല്ല എന്ന മാർഗ്ഗരേഖയനുസരിച്ച് വേണമെങ്കിൽ നീക്കം ചെയ്യാം.

  • ഈ വ്യക്തിയെക്കുറിച്ച് രണ്ട് സ്വതന്ത്ര ദിതീയ സ്രോതസ്സുകളിൽ പ്രസ്താവനയുണ്ട്.
  • അത്രേ എന്നാൽ ശബ്ദതാരാവലിയിൽ തന്നെ എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്. അത് ഉറപ്പില്ലാത്ത ഭാഷയാണ് എന്നാണ് പ്രശ്നമെങ്കിൽ അവലംബങ്ങൾ പരിശോധിച്ച് ഭാഷ ശരിയാക്കുകയല്ലേ വേണ്ടത്? അവലംബങ്ങളിൽ ഉറപ്പായ ഭാഷയിലാണല്ലോ പ്രസ്താവനകളുള്ളത്? വ്യാകരണത്തിലെ പ്രശ്നം ലേഖനം നീക്കം ചെയ്യാനുള്ള കാരണമാണോ?

എന്നാണ് ഇതുസംബന്ധിച്ച് വിക്കിപീഡിയ:ശ്രദ്ധേയത എന്ന താളിൽ പറയുന്നത്.

  • ആദ്യമായി കോളേജിൽ റാഗിംഗിൽ കൊല്ലപ്പെട്ട വ്യക്തിക്കുമാത്രമേ ശ്രദ്ധേയത ലഭിക്കുകയുള്ളോ? ആവർത്തിച്ചുണ്ടാകുന്ന കാര്യങ്ങൾക്ക് ശ്രദ്ധേയതയില്ല എന്നൊരു നയം നമുക്കില്ലല്ലോ? കാമ്പസിലെ കൊലപാതകങ്ങൾ എന്തായാലും കേരളത്തിൽ അപൂർവ്വമാണ്. അല്ല വർഷം 10 കാമ്പസ് കൊലപാതകങ്ങൾ ഉണ്ടാകുകയാണെങ്കിലും അതിലുൾപ്പെട്ട വ്യക്തിയെപ്പറ്റി ഒന്നിലധികം ദ്വിതീയ സ്രോതസ്സിൽ പരാമർശമുണ്ടെങ്കിൽ ലേഖനമുണ്ടാകാം എന്നാണ് നമ്മുടെ നയം. (മനു പറഞ്ഞതുപോലെ ഈ വിഷയവുമായി മാത്രം ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെപ്പറ്റിയുള്ള പരാമർശമെങ്കിൽ ലേഖനം കൊലപാതകത്തെപ്പറ്റിയാകാം.) --അജയ് ബാലചന്ദ്രൻ (സംവാദം) 06:21, 11 ഏപ്രിൽ 2013 (UTC)[മറുപടി]
ആദ്യമായി കോളേജിൽ റാഗിംഗിൽ കൊല്ലപ്പെട്ട വ്യക്തിക്കുമാത്രമേ ശ്രദ്ധേയത ലഭിക്കൂ എന്നു ഞാൻ പറഞ്ഞില്ല. റാഗിങ് ഇതാദ്യാമാണോ എന്നാണ്. പിന്നെ, പത്രത്തിൽ വാർത്ത വന്നാൽ വിക്കിപീഡിയയിൽ വരാം എന്നാണോ?--റോജി പാലാ (സംവാദം) 07:28, 11 ഏപ്രിൽ 2013 (UTC)[മറുപടി]
  • ഒരു കാര്യത്തെക്കുറിച്ച് ഒന്നിലധികം സ്വതന്ത്ര ദ്വിതീയസ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയുണ്ടെങ്കിൽ ലേഖനം വരാം എന്നുതന്നെയല്ലേ നിലവിലുള്ള നയം? കടലാസിലുള്ള നയമല്ലേ നമ്മൾ അനുസരിക്കേണ്ടത്?

എന്നാണ് ഇതുസംബന്ധിച്ചുള്ള കുറിപ്പിന്റെ തർജ്ജമ (ഇപ്പോൾ ഈ തർജ്ജമ പഞ്ചായത്തിന്റെ പെർമിഷൻ കാത്തുകിടക്കുകയാണ് - നിലവിലുള്ള നയത്തിൽ ഈ ലിമിറ്റേഷൻ പോലുമില്ല. രണ്ടു പത്രത്തിൽ ഒരേ സമയം വന്ന വാർത്തയും നിലവിലെ നയമനുസരിച്ച് മൾട്ടിപ്പിൾ സോഴ്സുകളായി കണക്കാക്കും).

  • ഈ ലിമിറ്റേഷനുകൾ ഈ ലേഖനത്തിന്റെ കാര്യത്തിൽ പരിഗണിക്കുക തന്നെ ചെയ്യാം. ഒരേ സമയം പല പത്രങ്ങളിൽ ഒരുപോലെ വന്ന വാർത്തകളല്ല ഈ ലേഖനത്തിന് അവലംബമായി കൊടുത്തിരിക്കുന്നത്. ഒരു പത്രത്തിൽ ഒരേ ലേഖകൻ പല പ്രാവശ്യം എഴുതിയതുമല്ല. ഈ ലേഖനത്തിലെ അവലംബങ്ങൾ ഒറ്റ സ്രോതസ്സായി കണക്കാക്കേണ്ടതില്ല. അതായത് ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ ഈ വിഷയത്തെപ്പറ്റി കാര്യമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ പൊതു ശ്രദ്ധേയത വിഷയത്തിനുണ്ട് എന്നതിൽ സംശയമില്ല.
  • പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പിന്നെ ഈ വ്യക്തി ഉൾപ്പെടുന്ന വിഭാഗത്തിലെ പ്രത്യേക ശ്രദ്ധേയതാ നയമനുസരിച്ച് (കുറ്റകൃത്യത്തിന്റെ ഇരയായ വ്യക്തി) ഒഴിവാക്കപ്പെടേണ്ടതുണ്ടോ എന്ന് നോക്കണം. അങ്ങനെയൊന്ന് ഈ താളിന്റെ വിഷയത്തിൽ ബാധകമാണെന്ന് എനിക്ക് തോന്നുന്നില്ല.
  • ഇനി നോക്കേണ്ടത് "വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന നയമനുസരിച്ച് ഇത് ഒഴിവാക്കണോ എന്നാണ്. അങ്ങനെ ഒഴിവാക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഈ ലേഖനം ഒഴിവാക്കത്തക്ക നയങ്ങളൊന്നും ഞാൻ കണ്ടില്ല.

അതായത് നിലവിലുള്ള നയമനുസരിച്ച് ഈ ലേഖനം ഒഴിവാക്കാൻ ഒരു സാദ്ധ്യതയുമില്ല. പക്ഷേ മനു പറഞ്ഞതുപോലെ ശ്രദ്ധേയതയുള്ള വിഷയമാണെങ്കിലും കൊലപാതകത്തിനാണ് ശ്രദ്ധേയത എന്ന് വാദിക്കാൻ സാധിച്ചേയ്ക്കാം. അത് ലേഖനത്തിന്റെ സംവാദം താളിൽ ചെയ്യേണ്ട കാര്യമാണ്.--അജയ് ബാലചന്ദ്രൻ (സംവാദം) 07:54, 11 ഏപ്രിൽ 2013 (UTC)[മറുപടി]

രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കെടുപ്പ് ശേഖരിക്കാനുള്ളതല്ല ഇവിടം. ഇപ്പോഴും താങ്കൾ വിശദീകരണങ്ങൾ വലിച്ചുനീട്ടുന്നതല്ലാതെ ഈ വ്യക്തിയുടെ ലേഖനത്തിന് വിക്കിപീഡിയയിൽ നിലനിൽക്കാനുള്ള ശ്രദ്ധേയത എന്തെന്നു വ്യക്തമാക്കിയിട്ടില്ല.--റോജി പാലാ (സംവാദം) 08:14, 11 ഏപ്രിൽ 2013 (UTC)[മറുപടി]
അതാണ് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. താങ്കൾ ചോദിച്ച ചോദ്യത്തിനാണ് ഞാൻ വിശദീകരിച്ച ഉത്തരം തന്നത്.
ശ്രദ്ധേയത ഉള്ളതിന്റെ കാരണം.
  1. പൊതു ശ്രദ്ധേയതയുണ്ട് - ഒന്നിലധികം സ്വതന്ത്ര ദ്വിതീയ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവന ഉള്ളതിനാൽ ശ്രദ്ധേയതയുണ്ട് എന്നത് വസ്തുതയാണ്
  2. ഒഴിവാക്കാനുള്ള കാരണങ്ങൾ ഇല്ലാത്തതിനാൽ ലേഖനത്തിന് നിലനിൽപ്പുണ്ട് എന്ന വസ്തുത (മുകളിൽ വിശദീകരിച്ചിട്ടുണ്ട്)

ഇതാണ് നമ്മുടെ നയമനുസരിച്ച് ഈ ലേഖനത്തിനുള്ള ശ്രദ്ധേയത. രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ച് ലേഖനം പാടില്ല എന്ന് വിക്കിപീഡിയയിൽ നയമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:25, 11 ഏപ്രിൽ 2013 (UTC)[മറുപടി]

നാട്ടിൽ നടക്കുന്ന എല്ലാ കൊലയ്ക്കും വിക്കിപീഡിയയിൽ ശ്രദ്ധേയത ഉണ്ടാകുമല്ലോ? ഇഷ്ടം പോലെ മാധ്യമങ്ങൾ നിരക്കുന്നതിനാൽ എല്ലാ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വാർത്തയും വരുന്നുണ്ട്. --റോജി പാലാ (സംവാദം) 08:39, 11 ഏപ്രിൽ 2013 (UTC)[മറുപടി]

അതാണ് നിലവിലുള്ള നയം (നയമാണല്ലോ നടപ്പാക്കപ്പെടേണ്ടത്?). ആ സ്ഥിതി മാറ്റണമെങ്കിൽ ചില കൊലപാതകങ്ങളെ മാത്രം ഉൾപ്പെടുത്താൻ സാധിക്കുന്ന വിധം കൂടുതൽ കർക്കശമായ സബ്ജക്റ്റ് സ്പെസിഫിക് ശ്രദ്ധേയതാമാനദണ്ഡം വരണം. ഇല്ലെങ്കി‌ൽ പൊതുമാനദണ്ഡമേ സ്വീകരിക്കാൻ സാധിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:44, 11 ഏപ്രിൽ 2013 (UTC)[മറുപടി]

സമരസന്ദേശ ജാഥയുടെ കാര്യത്തിലും അതാണ് വിഷയം. സമരങ്ങളെയോ പ്രക്ഷോഭങ്ങളെയോ സംബന്ധിച്ച് സബ്ജക്റ്റ് സ്പെസിഫിക് ശ്രദ്ധേയതാമാനദണ്ഡം ഇല്ലാത്തതിനാൽ പൊതുമാനദണ്ഡമാണ് സ്വീകരിക്കേണ്ടത്. അതല്ലാതെ നീക്കം ചെയ്യൽ നടത്തിയാൽ അത് നിലവിലുള്ള ശ്രദ്ധേയതാ നയത്തിന് വിരുദ്ധമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:48, 11 ഏപ്രിൽ 2013 (UTC)[മറുപടി]

താങ്കൾ പറയുന്നതിലൂടെ എല്ലാ ചവറുകളും ഇവിടെ വരുത്തുകയാണോ ലക്ഷ്യം. എന്തായാലും ഈ ലേഖനം ഈ പേരിൽ നിലനിൽക്കില്ല. അതിനുള്ള ശ്രദ്ധേയത വ്യക്തിക്കില്ല. ജീവിച്ചിരുന്നെങ്കിൽ ശ്രദ്ധേയത ഉണ്ടാകുമായിരുന്നോ?--റോജി പാലാ (സംവാദം) 09:23, 11 ഏപ്രിൽ 2013 (UTC)[മറുപടി]
മായ്ക്കുക വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#Crime victims and perpetrators, വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#People notable for only one event എന്നിവ പ്രകാരം ശ്രദ്ധേയതയുള്ളതായി കരുതുന്നില്ല.--സിദ്ധാർത്ഥൻ (സംവാദം) 09:53, 11 ഏപ്രിൽ 2013 (UTC)[മറുപടി]

@റോജി

  • എന്റെ ലക്ഷ്യം ഒരു ലേഖനം ഒഴിവാക്കപ്പെടുന്നെങ്കിൽ അത് നിലവിലുള്ള നയമനുസരിച്ചായിരിക്കണം എന്ന് ഉറപ്പുവരുത്തുകയാണ്. ഞാൻ വെറുതേ പറയുകയല്ലല്ലോ, നിലവിലുള്ള നയം ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഇത്തരം എല്ലാ വിഷയങ്ങളിലും സബ്ജക്റ്റ് സ്പെസിഫിക് ശ്രദ്ധേയതാനയങ്ങൾ വേണമെന്ന് എനിക്കാഗ്രഹവുമുണ്ട്.
  • ഒരു വിഷയത്തെയും ചവറായി കാണരുതെന്നും അഭ്യർത്ഥിക്കാനാഗ്രഹിക്കുന്നു. നിലവിലുള്ള നയങ്ങളനുസരിച്ച് ശ്രദ്ധേയത ഉള്ളതോ ഇല്ലാത്തതോ ആയ ലേഖനങ്ങൾ എന്ന വേർതിരിവുമാത്രം ഈ ചർച്ചയിൽ പരിഗണിച്ചാൽ മതി. ചവറ് ഒഴിവാക്കണം എന്ന് വിക്കിപീഡിയയിൽ നയമുണ്ടോ? ചവറ് എന്താണെന്ന് വിക്കിപീഡിയ നിർവചിച്ചിട്ടുണ്ടോ? വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താളിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങളെയാണ് റോജി ചവർ എന്നുദ്ദേശിച്ചതെങ്കിൽ ആ വിശേഷണം ഈ താളിന് യോജിക്കില്ല (സമര സന്ദേശ ജാഥ എന്ന താളിനും അത് യോജിക്കില്ല).--അജയ് ബാലചന്ദ്രൻ (സംവാദം) 09:56, 11 ഏപ്രിൽ 2013 (UTC)[മറുപടി]

@സിദ്ധാർത്ഥൻ

  • കുറ്റകൃത്യത്തിന്റെ ഇര എന്ന നിലയിൽ ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. ധാരാളം ലേഖനങ്ങളിലും മറ്റും പ്രതിപാദിക്കപ്പെട്ട ഒരു സംഭവം a well-documented historic event തന്നെയാണ്. persistent coverage of the event in reliable secondary sources that devote significant attention to the individual's role എന്ന മാനദണ്ഡവും പാലിക്കുന്നുണ്ട്. ലേഖനത്തിലെ അവലംബങ്ങൾ പല കാലയളവിലുള്ളവയാണ്. മാത്രമല്ല A person who is notable only for being the victim of or committing a crime or crimes should not normally be the subject of a separate Wikipedia article if there are any existing articles that do or could incorporate the available encyclopaedic material relating to that person എന്നാണ് നയം. ശ്രദ്ധേയമായ ഒരു സംഭവമാണെന്ന് പൊതുമാനദണ്ഡമനുസരിച്ച് വ്യക്തമാകുകയും അത് കൂട്ടിയോജിപ്പിക്കാൻ വേറേ താളുകൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മായ്ക്കുകയല്ലല്ലോ വേണ്ടത്? താൾ നിലനിർത്തുകയല്ലേ?
  • വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#People notable for only one event ഇതനുസരിച്ച് വ്യക്തിക്കും സംഭവത്തിനും വെവ്വേറേ താളുകളുണ്ടാക്കാൻ തക്ക ശ്രദ്ധേയതയില്ലെങ്കിൽ താളിൽ മാറ്റം വരുത്തുകയല്ലേ വേണ്ടത്? ഇവന്റിന് ശ്രദ്ധേയതയുണ്ടെന്നത് പൊതുമാനദണ്ഡമനുസരിച്ച് വ്യക്തമാണല്ലോ? അത് മായ്ക്കാനുള്ള കാരണമല്ലല്ലോ? ഇവന്റിനും ശ്രദ്ധേയതയില്ലെങ്കിലല്ലേ മായ്ക്കേണ്ടതുള്ളൂ?--അജയ് ബാലചന്ദ്രൻ (സംവാദം) 10:05, 11 ഏപ്രിൽ 2013 (UTC)[മറുപടി]
റാഗിംഗ് എന്ന് പൊതുവായി പറഞ്ഞാൽ മതിയാകില്ലല്ലോ. ഇവിടെ നടന്ന സംഭവത്തിന് അത്രമാത്രം ശ്രദ്ധേയതയുണ്ടെന്ന് പറയാൻ കഴിയുമോ? നിലവിൽ നല്കിയിരിക്കുന്ന അവലംബങ്ങൾ എന്തായാലും അതിന് പര്യാപ്തമല്ല.--സിദ്ധാർത്ഥൻ (സംവാദം) 10:20, 11 ഏപ്രിൽ 2013 (UTC)[മറുപടി]

അജീഷിനെ(അല്ലെങ്കിൽ അയാളുടെ മരണത്തെ) സംബന്ധിച്ച് കാര്യമായ പ്രസ്താവനയുള്ള രണ്ട് സ്വതന്ത്ര ദ്വിതീയ സ്രോതസ്സുകളുണ്ട് എന്നുമാത്രമേ ഞാൻ പറയുന്നുള്ളൂ. പൊതുമാനദണ്ഡമനുസരിച്ച് ഇതു മാത്രം മതി ഒരു സംഭവത്തിന് (അല്ലെങ്കിൽ വ്യക്തിക്ക്) ശ്രദ്ധേയത കിട്ടാൻ (അതെന്ത് സംഭവമാണെങ്കിലും). റാഗിംഗാണോ അല്ലയോ എന്നതൊന്നും വിഷയമല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 10:35, 11 ഏപ്രിൽ 2013 (UTC)[മറുപടി]

രാഹുൽ വിജയ്

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 09:36, 11 ഏപ്രിൽ 2013 (UTC)[മറുപടി]

തിരഞ്ഞുനോക്കിയെങ്കിലും അവലംബങ്ങളൊന്നും ലഭിച്ചില്ല. അതിനാൽ പൊതുമാനദണ്ഡമനുസരിച്ച് ശ്രദ്ധേയതയില്ല. നീക്കം ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:09, 11 ഏപ്രിൽ 2013 (UTC)[മറുപടി]