"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: ar:تعداد السكان (strong connection between (2) ml:കാനേഷുമാരി and ar:إحصاء سكان)
(ചെ.) 74 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q39825 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 21: വരി 21:


[[വർഗ്ഗം:ജനസംഖ്യ]]
[[വർഗ്ഗം:ജനസംഖ്യ]]

[[af:Sensus]]
[[ast:Censu de población]]
[[be:Перапіс насельніцтва]]
[[be-x-old:Перапіс насельніцтва]]
[[br:Niveradeg]]
[[ca:Cens de població]]
[[ckb:سەرژمێریی دانیشتووان]]
[[cs:Sčítání lidu]]
[[cv:Çырав]]
[[cy:Cyfrifiad]]
[[da:Folketælling]]
[[de:Volkszählung]]
[[el:Απογραφή]]
[[en:Census]]
[[eo:Popolnombrado]]
[[es:Censo (estadística)]]
[[et:Rahvaloendus]]
[[eu:Zentsu (estatistika)]]
[[fa:سرشماری]]
[[fi:Väestönlaskenta]]
[[fr:Recensement de la population]]
[[ga:Daonáireamh]]
[[gl:Censo]]
[[he:מפקד אוכלוסין]]
[[hi:जनगणना]]
[[hr:Popis stanovništva]]
[[hu:Népszámlálás]]
[[ia:Censo]]
[[id:Sensus]]
[[io:Censo]]
[[is:Manntal]]
[[it:Censimento]]
[[ja:国勢調査]]
[[jv:Sènsus]]
[[ka:ცენზი]]
[[kn:ಜನಗಣತಿ (ಗಣತಿ)]]
[[ko:인구 조사]]
[[la:Census]]
[[lt:Gyventojų surašymas]]
[[lv:Tautas skaitīšana]]
[[mk:Попис]]
[[mn:Хүн амын тооллого судалгаа]]
[[ms:Banci]]
[[nds:Zensus]]
[[ne:राष्ट्रिय जनगणना]]
[[nl:Volkstelling]]
[[nn:Folketeljing]]
[[no:Folketelling]]
[[pl:Spis statystyczny]]
[[pms:Censiment]]
[[ps:سرشمېرنه]]
[[pt:Censo demográfico]]
[[qu:Runa yupay]]
[[ro:Recensământ]]
[[ru:Перепись населения]]
[[sh:Popis stanovništva]]
[[simple:Census]]
[[sk:Sčítanie obyvateľov, domov a bytov]]
[[sl:Popis prebivalstva]]
[[sn:Kuverengwa kweVanhu]]
[[sq:Census]]
[[sr:Попис становништва]]
[[su:Sénsus]]
[[sv:Folkräkning]]
[[sw:Sensa]]
[[te:జనాభా గణన]]
[[tr:Nüfus sayımı]]
[[tt:Җанисәп]]
[[uk:Перепис населення]]
[[ur:مردم شماری]]
[[vi:Điều tra dân số]]
[[war:Senso]]
[[yi:צענזוס]]
[[zh:人口普查]]

04:49, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളേയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങൾ അവരവരിൽനിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്തു വിശകലനം ചെയ്യുന്നതുമായ പ്രവർത്തനമാണു് കാനേഷുമാരി. ഒരേസമയത്ത് എല്ലാവരിൽ നിന്നും അവരവരെകുറിച്ചു് വിവരം ശേഖരിക്കുന്നതു് കാനേഷുമാരിയുടെ ഒരു പ്രത്യേകതയാണ്. സാധാരണയായി ഈ വാക്കു് ഒരു രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിനെക്കുറിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഉപദേശപ്രകാരം അഞ്ച് അല്ലെങ്കിൽ പത്തുവർഷത്തിലൊരിക്കൽ കാനേഷുമാരി നടത്തേണ്ടതാണ്.

കാനേഷുമാരിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ജനാധിപത്യപ്രക്രീയ (നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം), ധനകാര്യാസൂത്രണം (നികുതിവരുമാനത്തിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളവിഹിതം നിശ്ചയിക്കൽ) ഗവേഷണം, വ്യാവസായികാവശ്യങ്ങൾ, പദ്ധതിനിർവഹണം മുതലായവയ്ക്ക്‌ ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ്‌ വളരെ അത്യാവശ്യമാണെങ്കിലും അവയുടെ പരമ്പരാഗതരീതികൾ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെൻസസ്(നോർവേ, സ്വീഡൻ)'മൈക്രോ സെൻസസ്‌' അഥവാ 'സാമ്പിൾ സെൻസസ്‌' (ഫ്രാൻസ് , ജർമ്മനി ) മുതലായ രാഷ്ട്രങ്ങളിൽ പ്രചാരത്തിലുണ്ട്‌. ഇന്ത്യയിലും സാമ്പിൾ ഉപയോഗിച്ച് കാനേഷുമാരിയിൽ ചില വിവരങ്ങൾ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ൽ)

പേരിനു പിന്നിൽ

കാനേഷുമാരി എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നാണു വന്നത്. ഈ വാക്കിന്റെ വാച്യാർത്ഥം വീട്ടുനമ്പർ എന്നു മാത്രമാണ്‌. പേർഷ്യൻ ഭാഷയിൽ ഖനേ(Khaneh) എന്നാൽ വീട് എന്നാണർത്ഥം. ഷൊമാരേ(Shomareh) എന്നാൽ എണ്ണം എന്നർത്ഥം . പിന്നീട് ഈ രണ്ടു പദങ്ങളും യോജിച്ച് കാനേഷുമാരി എന്നായി.[1]

കാനേഷുമാരി ഭാരതത്തിൽ

ഭാരതത്തിൽ പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തിയായിരുന്ന അശോകന്റെ ഭരണകാലത്തും ഗുപ്ത ഭരണകാലത്തും ഭാരതത്തിൽ ജനസംഖ്യയുടെ കണക്കെടുപ്പുകൾ നടന്നിട്ടുണ്ട്[അവലംബം ആവശ്യമാണ്]. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 10 കോടി ജനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്].

ബ്രിട്ടീഷ് ഇന്ത്യയിൽ 1865 നും 1872 നും ഇടയ്ക്ക് പല പ്രദേശങ്ങളിലായി പല സമയങ്ങളിൽ കാനേഷുമാരി നടന്നു[അവലംബം ആവശ്യമാണ്]. 1881 ൽ നടന്ന ആദ്യത്തെ ദശവത്സര കാനേഷുമാരിയുടെ വിവരങ്ങൾ 1885-87 കാലത്ത് പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റിൽ ചേർത്തിട്ടുണ്ട്. ആദ്യകാലത്ത് ജനസംഖ്യക്കൊപ്പം ജാതി, മതം തുടങ്ങിയ വിവരങ്ങൾ കൂടി ശേഖരിച്ചിരുന്നു. പിന്നീട് ആയൂർദൈർഘ്യം, ശിശുമരണം, മാതൃമരണം, സാക്ഷരത, ജനസാന്ദ്രത, സ്ത്രീ-പുരുഷ അനുപാതം തുടങ്ങിയ വിവരങ്ങളും കാനേഷുമാരിയിൽ ഉൾപ്പെടുത്തുകയുണ്ടായി.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്കെടുപ്പു് നടന്നത് 1951 ലാണ്[അവലംബം ആവശ്യമാണ്]. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്[അവലംബം ആവശ്യമാണ്]. ഇതിനു പുറമേ കുടുംബം, തൊഴിൽ, മതം, അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2001- ലേത് ഭാരതത്തിലെ 14 ആം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം സഹസ്രാബ്ദത്തിലേയും ആദ്യത്തെ കണക്കെടുപ്പും. ഇന്ത്യയിലെ 15-മത് സെൻസസ് ( കാനേഷുമാരി) ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ചു. ഇതിന്റെ, 2011 മാർച്ച് 31ന് പുറത്തുവിട്ട പ്രാഥമിക കണക്കു പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121.02 കോടിയായി ഉയർന്നു. 18 കോടിയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പുരുഷന്മാർ 62.37 കോടി, സ്ത്രീകൾ 58.65 കോടിഎന്നതാണ് ഇപ്പോഴത്തെ നില. കേരളത്തിൽ 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ ഉള്ളതായും പുതിയ കാനേഷുമാരി കണക്ക് അറിയിക്കുന്നു.ദേശീയ തലത്തിൽ ഇത് 1000 പുരുഷന്മാർക്ക് 914 സ്ത്രീകൾ എന്ന നിലയിലാണ്. [2]

അവലംബം

  1. കിളിവാതിൽ - ദേശാഭിമാനി ദിനപ്പത്രം 2010 ഏപ്രിൽ 23
  2. Biggest "Census operation in history kicks off". The Hindu. April 1, 2010. Retrieved April 1, 2010. {{cite news}}: Check |url= value (help)
"https://ml.wikipedia.org/w/index.php?title=കാനേഷുമാരി&oldid=1713109" എന്ന താളിൽനിന്ന് ശേഖരിച്ചത്