"യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 18: വരി 18:
=== ആഭ്യന്തരയുദ്ധം ===
=== ആഭ്യന്തരയുദ്ധം ===
{{പ്രധാന ലേഖനം|ആഭ്യന്തരയുദ്ധം}}
{{പ്രധാന ലേഖനം|ആഭ്യന്തരയുദ്ധം}}
ഒരു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം.<ref name=fearon>[[James Fearon]], [http://www.foreignaffairs.org/20070301faessay86201/james-d-fearon/iraq-s-civil-war.html "Iraq's Civil War"] in ''[[Foreign Affairs]]'', March/April 2007</ref> ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം [[സർക്കാർ]] തന്നെയാകാം. രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഇവ പൊതുവെ അതീവതീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്. വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു.<ref name=hironaka3>Ann Hironaka, ''Neverending Wars: The International Community, Weak States, and the Perpetuation of Civil War'', Harvard University Press: Cambridge, Mass., 2005, p. 3, ISBN 0-674-01532-0</ref>.
ഒരു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം.<ref name=fearon>[[James Fearon]], [http://www.foreignaffairs.org/20070301faessay86201/james-d-fearon/iraq-s-civil-war.html "Iraq's Civil War"] in ''[[Foreign Affairs]]'', March/April 2007</ref> ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം [[ഭരണകൂടം]] തന്നെയാകാം. രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഇവ പൊതുവെ അതീവതീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്. വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു.<ref name=hironaka3>Ann Hironaka, ''Neverending Wars: The International Community, Weak States, and the Perpetuation of Civil War'', Harvard University Press: Cambridge, Mass., 2005, p. 3, ISBN 0-674-01532-0</ref>.


== ഇവയും കാണുക ==
== ഇവയും കാണുക ==

08:43, 1 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

യുദ്ധം കഴിഞ്ഞ് നെപ്പോളിയൻ ബോണപ്പാർട്ട് തിരിച്ചുപോകുവാൻ ഒരുങ്ങുന്ന ചിത്രം

രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. കീഴടക്കുക ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക അവകാശം പിടിച്ചു വങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ രാഷ്ട്രീയം, വ്യവസായം, മതം, വംശീയത എന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം, യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. യുദ്ധത്താൽ നാശനഷ്ടങ്ങൾ വളരെ വലിയ അളവിൽ സംഭവിക്കുന്നു. പുരാണിക കാലങ്ങളിൽ ഒരു യുദ്ധത്തിൽ സാധാരണ തുടർച്ചയായ ഒരൊറ്റ സംഘട്ടനം മാത്രമേ കാണൂ. കാലക്രമേണ സൈന്യങ്ങളുടെ വലിപ്പം വർദ്ധിച്ചതോടെ ഒരു യുദ്ധത്തിൽ പല മുന്നണികളും (front), ഒരോ മുന്നണിയിൽ പല സംഘട്ടനങ്ങളും (battles) ഉണ്ടാവാം. ഉദാഹരണത്തിന് 1971 ലെ ഇൻഡോ പാക് യുദ്ധത്തിൽ പശ്ചിമ പാകിസ്ഥാനുമായുള്ള അതൃത്തിയിൽ പശ്ചിമ മുന്നണിയും (western front) കിഴക്കൻ പാകിസ്ഥാനുമായുള്ള (ഇപ്പോഴത്തെ ബംഗ്ലാദേശ്) അതൃത്തിയിൽ കിഴക്കൻ മുന്നണിയും (eastern front) ഉണ്ടായിരുന്നു. സംഘട്ടനങ്ങൾ (battles) പല തരമുണ്ട് :നാവിക സംഘട്ടനം (naval battles), വായു സംഘട്ടനം (air battles), കര സേനാ സംഘട്ടനം (land battles). ചില സംഘട്ടനങ്ങളിൽ മിശ്രിത ഘടകങ്ങളുണ്ടാവാം കടൽ-വായു (sea-air battles), കര-വായു (land air) , കടൽ-കര ആക്രമണം (Amphibious assault) എന്നിങ്ങനെ പല തരം സംഘട്ടനങ്ങൾ ഒരു യുദ്ധത്തിലുണ്ടാവാം.

വിഭാഗങ്ങൾ

ലോകമഹായുദ്ധം

ലോകത്തെ രാഷ്ട്രങ്ങൾ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയ രണ്ടു യുദ്ധപരമ്പരകളെയാണ്‌ ലോകമഹായുദ്ധങ്ങൾ എന്നു വിളിക്കുന്നത്.

ഒന്നാം ലോകമഹായുദ്ധം

1914-നും 1918-നുമിടയ്ക്ക് ആഗോളതലത്തിൽ അരങ്ങേറിയ സൈനിക സംഘർഷങ്ങളെ മൊത്തത്തിൽ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു യൂറോപ്യൻ വൻ‌കരയാണ്. ദശലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട ഈ സമ്പൂർണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു.

ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന അച്ചുതണ്ടു ശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്.

രണ്ടാം ലോകമഹായുദ്ധം

രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിലൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തി.

ആഭ്യന്തരയുദ്ധം

പ്രധാന ലേഖനം: ആഭ്യന്തരയുദ്ധം

ഒരു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം.[1] ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം ഭരണകൂടം തന്നെയാകാം. രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഇവ പൊതുവെ അതീവതീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്. വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു.[2].

ഇവയും കാണുക

അവലംബം

  1. James Fearon, "Iraq's Civil War" in Foreign Affairs, March/April 2007
  2. Ann Hironaka, Neverending Wars: The International Community, Weak States, and the Perpetuation of Civil War, Harvard University Press: Cambridge, Mass., 2005, p. 3, ISBN 0-674-01532-0
"https://ml.wikipedia.org/w/index.php?title=യുദ്ധം&oldid=1707767" എന്ന താളിൽനിന്ന് ശേഖരിച്ചത്