"ഡേവിഡ് നിവെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: hr:David Niven
(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q181917 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 83: വരി 83:
}}
}}
{{സർവ്വവിജ്ഞാനകോശം|നിവെ{{ൻ}},_ഡേവിഡ്_(1910_-_1983)|നിവെൻ, ഡേവിഡ് (1910 - 1983)}}
{{സർവ്വവിജ്ഞാനകോശം|നിവെ{{ൻ}},_ഡേവിഡ്_(1910_-_1983)|നിവെൻ, ഡേവിഡ് (1910 - 1983)}}

[[an:David Niven]]
[[arz:ديفيد نيفن]]
[[bg:Дейвид Нивън]]
[[ca:David Niven]]
[[cs:David Niven]]
[[da:David Niven]]
[[de:David Niven]]
[[en:David Niven]]
[[es:David Niven]]
[[eu:David Niven]]
[[fi:David Niven]]
[[fr:David Niven]]
[[ga:David Niven]]
[[gd:David Niven]]
[[he:דייוויד ניבן]]
[[hr:David Niven]]
[[hu:David Niven]]
[[id:David Niven]]
[[it:David Niven]]
[[ja:デヴィッド・ニーヴン]]
[[ko:데이비드 니븐]]
[[lv:Deivids Naivens]]
[[nl:David Niven]]
[[no:David Niven]]
[[pl:David Niven]]
[[pt:David Niven]]
[[ro:David Niven]]
[[ru:Нивен, Дэвид]]
[[sh:David Niven]]
[[simple:David Niven]]
[[sk:David Niven]]
[[sr:Дејвид Нивен]]
[[sv:David Niven]]
[[th:เดวิด นิเวน]]
[[tl:David Niven]]
[[tr:David Niven]]
[[yo:David Niven]]
[[zh:大衛·尼文]]

18:53, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഡേവിഡ് നിവെൻ
ജനനം
James David Graham Niven

(1910-03-01)1 മാർച്ച് 1910
മരണം29 ജൂലൈ 1983(1983-07-29) (പ്രായം 73)
Château-d'Oex, Switzerland
തൊഴിൽActor, author
സജീവ കാലം1932–83
ജീവിതപങ്കാളി(കൾ)Primula Rollo (1940-1946; her death)
Hjordis Paulina Tersmeden (1948-1983; his death)

ഡേവിഡ് നിവെൻ ബ്രിട്ടീഷ് ചലച്ചിത്ര നടനായിരുന്നു. ജെയിംസ് ഡേവിഡ് ഗ്രഹാം നിവെൻ എന്നാണ് യഥാർഥ നാമധേയം. 1910 മാർച്ച് 1-ന് ലണ്ടനിൽ ജനിച്ചു. അഞ്ചാം വയസ്സിൽത്തന്നെ പിതാവ് കൊല്ലപ്പെടുകയും മാതാവ് വേറെ വിവാഹം കഴിക്കുകയും ചെയ്തതോടെ, ചെറുപ്പകാലം ഏറെക്കുറെ ഒറ്റയ്ക്കാണ് കഴിച്ചുകൂട്ടിയത്. ബാൻഡ് ഹർട്സിലെ റോയൽ മിലിട്ടറി അക്കാദമിയിൽനിന്നും പട്ടാള പരിശീലനം പൂർത്തിയാക്കിയശേഷം ഡോവറിലും മാൾട്ടയിലുമായി ഹൈലാൻഡ്-ഇൻഫന്ററിയിൽ 1932 വരെ സേവനമനുഷ്ഠിച്ചു. പിന്നീട്, സിനിമാമോഹവുമായി ഹോളിവുഡിലെത്തി. 1932 മുതൽ 35 വരെയുള്ള കാലത്ത് ഇദ്ദേഹം കാനഡയിലും, വെസ്റ്റ് ഇൻഡീസിലും യു.എസ്സിലുമാണ് ജീവിച്ചത്. അവിടങ്ങളിൽ മദ്യവില്പനക്കാരനായും അലക്കുകാരനായും ഉപജീവനം നടത്തി. 1939 വരെയുള്ള കാലത്ത് 25-ഓളം സിനിമകളിൽ ചെറിയ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. 1939-ൽ പുറത്തിറങ്ങിയ റാഫിൾസ് ഏറെ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ്.

ആദ്യകാല മികച്ച ചിത്രങ്ങൾ

  • ക്ലിയോപാട്ര (1934)
  • എ ഫെദർ ഇൻ ബാർഹാറ്റ് (1935)
  • റോസ്മേരി (1936)
  • ഡോഡ്സ് വർത്ത് (1936)
  • ദ് ചാർജ് ഒഫ് ദ് ലൈറ്റ് ബ്രിഗേഡ് (1936)
  • ദ് പ്രിസണർ ഒഫ് സൻസ (1937)
  • വോർ മെൻ ആൻഡ് എ പ്രയർ (1938)
  • ത്രീ ബ്ലൈൻഡ് മൈസ് (1938)
  • ദ് റിയൽ ഗ്ലോറി (1939)

തുടങ്ങിയവയായിരുന്നു നീവൻ ഡേവിഡിന്റെ ആദ്യകാല മികച്ച ചിത്രങ്ങൾ.

രണ്ടാം ലോകയുദ്ധകാലത്ത്

രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം ചേർന്നു പ്രവർത്തിച്ചു. എന്നാൽ യുദ്ധകാലത്തും ഇദ്ദേഹം രണ്ടു സിനിമകളിൽ അഭിനയിക്കുകയുണ്ടായി. ദ് ഫസ്റ്റ് ഒഫ് ദ് ഫ്യൂ (1942), ദ് വെ അണസ് (1944) എന്നിവയായിരുന്നു അവ.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഹോളിവുഡിൽ തിരിച്ചെത്തുകയും, എ മാറ്റർ ഒഫ് ലൈഫ് ആൻഡ് ഡെത്ത് (1946), എറൌണ്ട് ദ് വേൾഡ് ഇൻ 84 ഡെയ്സ് (1956), ദ് പിങ്ക് പാന്തർ (1963) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലഭിനയിക്കുകയും ചെയ്തു. 1958-ൽ പുറത്തിറങ്ങിയ സെപ്പറേറ്റ് ടേബിൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിച്ചു.നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മറ്റു പ്രധാന ചിത്രങ്ങൾ

  • ദ് ബിഷപ്സ് വൈഫ് (1947)
  • എ കിസ് ഇൻ ദ് ഡാർക്ക് (1949)
  • ഹാപ്പി ഗോ ലൌവ്ലി (1951)
  • ദ് ലേഡി ഡെയ്സ് നോ (1952)
  • ദ് മൂൺ ഈസ്റ്റ് ബ്ളൂ (1953)
  • ദ് കിങ്സ് തീഫ് (1955)
  • ദ് ലിറ്റിൽ ഹട്ട് (1957)
  • ആസ്ക് എനി ഗേൾ (1959)
  • ദ് ഷോർട്ടസ്റ്റ് സേ (1962)
  • ദ് ബെസ്റ്റ് ഒഫ് എനിമീസ് (1962)
  • ഗൺസ് ഒഫ് ഡാർക്ക്നെസ് (1962)
  • ലേഡി എൻ (1965)
  • ഐ ഒഫ് ദ് ഡെവിൾ (1966)
  • ദ് ബ്രൈൻ (1969)
  • പേപ്പർ ടൈഗർ (1975)
  • മർഡർ ബൈ ഡെത്ത് (1976)
  • സ്പീസ് ഫീവർ (1978)
  • റഫ് കട്ട് (1980)
  • കഴ്സ് ഒഫ് ദ് പിങ്ക് പാന്തർ (1983)

തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.

വിവാഹ ജീവിതം

1940-ൽ ഇദ്ദേഹം പ്രിമൂല സൂസൻ റോളോയെ വിവാഹം ചെയ്തു. ആറു വർഷത്തെ ദാമ്പത്യത്തിനുശേഷം അവർ ഒരു അപകടത്തിൽ കൊല്ലപ്പെട്ടു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. പിന്നീട്, 1948-ൽ പ്രശസ്ത സ്വീഡിഷ് മോഡലും അഭിനേത്രിയുമായിരുന്ന പൌലീന ടെർസ്മിസനെ വിവാഹം ചെയ്തു.

രചനകൾ

രണ്ട് ആത്മകഥകൾ ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദ് മൂൺ എ ബലൂൺ (1971), ഓൺ ദി എംപ്റ്റി ഹോർസസ് (1975) എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ ആത്മകഥാ രചനകൾ. ഗോ സ്ലോ വി കംബാക്ക് ക്യുക്‌ലി എന്ന ഒരു നോവലും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1983 ജൂലൈ 29-ന് സ്വിറ്റ്സർലണ്ടിൽവച്ച് അസുഖബാധിതനായിരിക്കെ നിവെൻ ഡേവിഡ് അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിവെൻ, ഡേവിഡ് (1910 - 1983) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_നിവെൻ&oldid=1699680" എന്ന താളിൽനിന്ന് ശേഖരിച്ചത്