"മാലിക് ബിന്നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de:Malek Bennabi
(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1887149 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 19: വരി 19:


[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ജീവചരിത്രം]]

[[ar:مالك بن نبي]]
[[az:Malik ibn Nəbi]]
[[de:Malek Bennabi]]
[[en:Malek Bennabi]]
[[fr:Malek Bennabi]]

18:40, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം


പ്രമുഖ അൾജീരിയൻ ദാർശനികനും എഴുത്തുകാരനുമാണ്‌ മാലിക് ബിന്നബി(അറബി:مالك بن نبي). നാഗരികതകളുടെ ഉത്ഥാന-പതനങ്ങളെക്കുറിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിന്നബി ഉത്തരാഫ്രിക്കൻ അപ-കോളനീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു.

1905-ൽ അൾജീരിയയിലെ കോൺസ്റ്റന്റൈനിൽ ജനനം. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം പാരീസിലേക്ക് താമസം മാറ്റിയ അദ്ദേഹം അവിടെ വെച്ച് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. കോളനീകരണത്തിന്റെ പിടിയിലമർന്നിരുന്ന മൂന്നാം ലോകത്തിന്റെ പുരോഗതിയുടെയും നാഗരികതയുടേയും പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളിലെ മുഖ്യ പ്രമേയം. കോളനീകൃത ജനതകളുടെ മനഃശാസ്ത്രം അപഗ്രഥിച്ച് അദ്ദേഹം എത്തിച്ചേർ‍ന്ന സിദ്ധാന്തമാണ്‌ കൊളൊണൈസിബിലിറ്റി (കോളനീകരണത്തിന് വിധേയമാവാനുള്ള സന്നദ്ധത). കോളനീകരണം സ്വീകരിക്കാൻ പാകത്തിലെത്തിച്ചേർന്ന ഒരു സമൂഹത്തിൽ മാത്രമേ കോളനിശക്തികൾ അധികാരം സ്ഥാപിക്കുകയുള്ളൂ എന്നും അപ-കോളനീകരണ പ്രസ്ഥാനങ്ങൾ കോളോണിയലിസത്തിന്റെ യഥാർഥ കാരണമായ കൊളോണൈസിബിലിറ്റിയെ മറികടക്കുന്നതിൽ വിജയിക്കേണ്ടതുണ്ട് എന്നും അദ്ദേഹം സിദ്ധാന്തിച്ചു.

രചനകൾ

  • Les conditions de la renaissance (നവോത്ഥാനത്തിന്റെ നിബന്ധനകൾ)
  • കോളനീകൃത രാജ്യങ്ങളിലെ ചിന്താ സം‌ഘർഷം
  • Le phénomène coranique (ഖുർആനിക പ്രതിഭാസം)
  • Idée d'un commenwealth islamique (ഇസ്ലാമിക് കോമൺവെൽത്ത്)
  • L'Afro-asiatisme (ആഫ്രോ-ഏഷ്യൻ ഐക്യം)
  • Mémoires d'un témoin du siècle, tome1 et tome2 (നൂറ്റാണ്ടിന്റെ സാക്ഷിയുടെ കുറിപ്പുകൾ)
  • Le problème des idées dans le monde musulman (ഇസ്ലാമിക ലോകത്തെ ചിന്തയുടെ പ്രശ്നങ്ങൾ)
  • സംസ്കാരത്തിന്റെ പ്രശ്നങ്ങൾ
  • മാറ്റത്തിന് വേണ്ടി
  • Naissance d'une société (ഒരു ജനതയുടെ ഉദയം)
  • പാൻ-ഇസ്ലാമികത
"https://ml.wikipedia.org/w/index.php?title=മാലിക്_ബിന്നബി&oldid=1699519" എന്ന താളിൽനിന്ന് ശേഖരിച്ചത്