"കെ.പി.എ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6393380 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 17: വരി 17:


[[Category:കേരളത്തിലെ നാടകസംഘങ്ങൾ]]
[[Category:കേരളത്തിലെ നാടകസംഘങ്ങൾ]]

[[en:Kerala People's Arts Club]]

17:46, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം


കെ പി എ സി ( കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചു.

1951 ൽ അവരുടെ ആദ്യ നാടകമായ എന്റെ മകനാണ് ശരി അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.[1]

കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.[2]

അവലംബം


പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി.&oldid=1698802" എന്ന താളിൽനിന്ന് ശേഖരിച്ചത്