"യു.എ. ബീരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6543251 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 23: വരി 23:


{{politician-stub}}
{{politician-stub}}
[[en:U. A. Beeran]]

16:10, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

യു.എ. ബീരാൻ (1925 മാർച്ച് 9 – 2001 മേയ് 31) കോട്ടയ്ക്കൽ കാരനായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് അംഗമായിരുന്ന ഇദ്ദേഹം കേരളത്തിലെ മന്ത്രിയായിരുന്നിട്ടുണ്ട്.[1] ഇദ്ദേഹം ഇൻഡ്യൻ നാഷണൽ ലീഗിൽ ചേരുകയുണ്ടായി.

ആദ്യകാലവും രാഷ്ട്രീയജീവിതവും

നാല്പതുകളിൽ ഇൻഡ്യൻ സൈന്യത്തിലും അൻപതുകളുടെ ആദ്യസമയത്ത് ബോംബെയിൽ ഒരു ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് മുസ്ലീം ലീഗിൽ ചേരുകയും കോഴിക്കോട് ലീഗിന്റെ ജില്ലാ സെക്രട്ടറിയാവുകയും ചെയ്തു. 1970, 1977, 1980, 1982,1991 എന്നീ വർഷങ്ങളിൽ ഇദ്ദേഹം മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1978 ജനുവരി 27-നും 1978 ഒക്റ്റോബർ 3-നും ഇടയിൽ ഇദ്ദേഹം ആന്റണിയുടെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1982 മേയ് 24-നും 1987 മാർച്ച് 3-നും ഇടയിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ഇദ്ദേഹം ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.

ഇദ്ദേഹം 1970-71 കാലത്ത് ഇദ്ദേഹം ലൈബ്രറി അഡ്വൈസറി കമ്മിറ്റിയുടെയും 1979-81 കാലത്ത് ഹൗസ് കമ്മിറ്റിയുടെയും 1991- 94 കാലത്ത് സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റിയുടെയും ഭാഗമായിരുന്നു.

സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, കേരള ഫിഷർമെൻ വെൽഫെയർ കോർപ്പറേഷൻ ചെയർമാൻ, എന്നീ നിലകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ചന്ദ്രിക പത്രത്തിന്റെ മുൻ സബ് എഡിറ്ററും അസിസ്റ്റന്റ് എഡിറ്ററുമായിരുന്നു. "അറബ് വേൾഡ് ആൻഡ് യൂറോപ്പ്", നാസറിന്റെ ആത്മകഥ[2] ഉൾപ്പെടെ ധാരാളം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. “സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ” സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

അവലംബം

  1. "U.A. BEERAN". Retrieved 12 November 2010.
  2. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. Retrieved 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
Persondata
NAME Beeran, U. A.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 9 March 1925
PLACE OF BIRTH
DATE OF DEATH 31 May 2001
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=യു.എ._ബീരാൻ&oldid=1697376" എന്ന താളിൽനിന്ന് ശേഖരിച്ചത്