"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5006730 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 23: വരി 23:


[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]
[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]

[[en:C. N. Sreekantan Nair]]

15:43, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എൻ. ശ്രീകണ്ഠൻ നായർ (1928-1976).

1928-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. അച്‌ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. വിദ്യാർത്ഥികോൺഗ്രസ്, ആർ.എസ്.പി എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപ്പത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.

കൃതികൾ

  • കാഞ്ചനസീത
  • ലങ്കാലക്ഷ്മി
  • സാകേതം
  • നഷ്ടക്കച്ചവടം
  • ആ കനി തിന്നരുത്
  • ഏട്ടിലെ പശു
  • മധുവിധു
  • സിന്ദൂരപ്പൊട്ട്
  • തിളക്കുന്ന മണ്ണ്
  • പിച്ചിപ്പൂ
  • പുളിയിലക്കര നേര്യത്

കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാർഡ് ലഭിച്ചു. ഈ നാടകത്തിന്റെ ആശയത്തിൽ അരവിന്ദൻ, ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും സം‌വിധാനം ചെയ്തിട്ടുണ്ട്. എം.പി. പോൾ സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എൻ.ശ്രീകണ്ഠൻ നായർ 1976-ൽ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=സി.എൻ._ശ്രീകണ്ഠൻ_നായർ&oldid=1697023" എന്ന താളിൽനിന്ന് ശേഖരിച്ചത്