"മേഘം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Jairodz എന്ന ഉപയോക്താവ് മേഘം‌ (ചലച്ചിത്രം) എന്ന താൾ മേഘം (ചലച്ചിത്രം) എന്നാക്കി മാറ്റിയിരിക്കുന...
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6809025 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 96: വരി 96:
[[വർഗ്ഗം:1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രിയദർശൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രിയദർശൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]

[[en:Megham]]

15:32, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മേഘം
പോസ്റ്റർ
സംവിധാനംപ്രിയദർശൻ
നിർമ്മാണംസുരേഷ് ബാലാജി
കഥപ്രിയദർശൻ
തിരക്കഥടി. ദാമോദരൻ
അഭിനേതാക്കൾമമ്മൂട്ടി
ദിലീപ്
ശ്രീനിവാസൻ
പൂജ ബത്ര
പ്രിയ ഗിൽ
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോസിത്താര കമ്പൈൻസ്
വിതരണംപ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ്
റിലീസിങ് തീയതി1999 ജനുവരി 1
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രിയദർശന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, ശ്രീനിവാസൻ, പൂജ ബത്ര, പ്രിയ ഗിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മേഘം. ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും യേശുദാസും പ്രിയദർശനും ഒരുമിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രമാണ് ഇത്. സിതാര കമ്പൈൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പ്രിയദർശന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി. ദാമോദരൻ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി രവി തമ്പുരാൻ
ദിലീപ് മണി
ശ്രീനിവാസൻ ഷണ്മുഖൻ
നെടുമുടി വേണു കുമാരൻ
വേണു നാഗവള്ളി സണ്ണി
കൊച്ചിൻ ഹനീഫ കുഞ്ഞൂട്ടൻ
മാമുക്കോയ കുറുപ്പ്
പൂജ ബത്ര
സ്വാതി പ്രിയ ഗിൽ മീനാക്ഷി
കെ.പി.എ.സി. ലളിത
സുകുമാരി
കവിയൂർ രേണുക

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മഞ്ഞുകാലം നോൽക്കും കുഞ്ഞുപൂവിൻ – കെ.ജെ. യേശുദാസ്
  2. വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ – എം.ജി. ശ്രീകുമാർ
  3. തുമ്പയും തുളസിയും – കെ.എസ്. ചിത്ര
  4. മാർഗഴിയേ മല്ലികയേ – എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, കെ.എസ്. ചിത്ര
  5. ഞാനൊരു പാട്ട് പാടാം – കെ.ജെ. യേശുദാസ്
  6. മഞ്ഞുകാലം നോൽക്കും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  7. തുമ്പയും തുളാസിയും – എം.ജി. ശ്രീകുമാർ, കോറസ്
  8. വിളക്കുവയ്ക്കും വിണ്ണിൽ (ഇൻസ്ട്രമെന്റൽ) – ഔസേപ്പച്ചൻ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം എൻ. ഗോപാലകൃഷ്ണൻ
കല സാബു സിറിൾ
നൃത്തം ജി. കല
സംഘട്ടനം ത്യാഗരാജൻ
കോറിയോഗ്രാഫി കല
നിർമ്മാണ നിയന്ത്രണം വി. സച്ചിദാനന്ദൻ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മേഘം_(ചലച്ചിത്രം)&oldid=1696897" എന്ന താളിൽനിന്ന് ശേഖരിച്ചത്