"ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ro:Denumire Flamsteed
(ചെ.) 26 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q111116 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 20: വരി 20:


[[വർഗ്ഗം:ജ്യോതിശാസ്ത്ര കാറ്റലോഗുകൾ]]
[[വർഗ്ഗം:ജ്യോതിശാസ്ത്ര കാറ്റലോഗുകൾ]]

[[bn:ফ্ল্যামস্টিড সূচক]]
[[ca:Nomenclatura de Flamsteed]]
[[cs:Flamsteedovo označení]]
[[de:Flamsteed-Bezeichnung]]
[[en:Flamsteed designation]]
[[es:Denominación de Flamsteed]]
[[eu:Flamsteeden izendapena]]
[[fi:Flamsteedin designaatio]]
[[fr:Désignation de Flamsteed]]
[[he:ציון פלמסטיד]]
[[hr:Flamsteedovi objekti]]
[[it:Nomenclatura di Flamsteed]]
[[ja:フラムスティード番号]]
[[ko:플램스티드 명명법]]
[[lb:Flamsteed-Bezeechnung]]
[[mk:Флемстидово означување]]
[[nds:Flamsteed-Beteken]]
[[no:Flamsteedbetegnelse]]
[[pt:Designação de Flamsteed]]
[[ro:Denumire Flamsteed]]
[[ru:Обозначения Флемстида]]
[[simple:Flamsteed designation]]
[[sk:Flamsteedovo označenie]]
[[sv:Flamsteed-beteckning]]
[[tr:Flamsteed belirtmesi]]
[[zh:佛蘭斯蒂德命名法]]

12:48, 24 മാർച്ച് 2013-നു നിലവിലുള്ള രൂപം

നക്ഷത്രങ്ങൾ പേരിടുന്നതിനു പലതരത്തിലുള്ള സമ്പ്രദായങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം (The Flamsteed Naming System).


നാമകരണം ചെയ്യുന്ന രീതി[തിരുത്തുക]

ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം


ഈ സമ്പ്രദായത്തിൽ ഫ്ലാംസ്റ്റീഡ്, ബെയറുടെ സമ്പ്രദായത്തിൽ ഉപയോഗിക്കുന്നതു പോലെ നക്ഷത്രങ്ങളുടെ പേരിനൊപ്പം നക്ഷത്രരാശിയുടെ Latin genetive നാമം തന്നെ ഉപയോഗിച്ചു. പക്ഷെ നക്ഷത്രരാശിയുടെ Latin genetive നാമത്തോടൊപ്പം ഗ്രീക്ക് അക്ഷരങ്ങളും മറ്റും ഉപയോഗിക്കുന്നതിനു പകരം അറബിക്ക് സംഖ്യകൾ ഉപയോഗിച്ചു. മാത്രമല്ല നക്ഷത്രങ്ങളെ വർഗ്ഗീകരിച്ചത് അതിന്റെ പ്രഭ അനുസരിച്ചായിരുന്നില്ല. മറിച്ച് ഏത് നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ആണോ നാമകരണം ചെയ്യേണ്ടത് ആ നക്ഷത്രരാശിയുടെ പടിഞ്ഞാറേ അറ്റത്ത് നിന്ന് നക്ഷത്രങ്ങളെ എണ്ണാനാരംഭിച്ചു. നക്ഷത്രരാശിയുടേ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള നക്ഷത്രത്തെ 1, അതിന്റെ കിഴക്കുഭാഗത്തുള്ള തൊട്ടടുത്ത നക്ഷത്രത്തെ 2 എന്നിങ്ങനെ അദ്ദേഹം എണ്ണി. ഉദാഹരണത്തിന് ഓറിയോൺ നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം പ്രകാരം പടിഞ്ഞറേ അറ്റത്തുനിന്ന് എണ്ണി 1-orionis, 2-orionis, 3-orionis എന്നിങ്ങനെ വിളിച്ചു.

ചുരുക്കി പറഞ്ഞാൽ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായത്തിൽ ബെയറുടെ നാമകരണ സമ്പ്രദായത്തിലെ ആദ്യത്തെ രണ്ടു പരിമിതികൾ വളരെ എളുപ്പം മറികടന്നു. അതായത് സംഖ്യകൾ ഉപയോക്കുന്നതിനാൽ സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡിന്റെ സമ്പ്രദായത്തിൽ എത്ര നക്ഷത്രങ്ങളെ വേണമെങ്കിലും ഉൾപ്പെടുത്താം. പ്രഭയുടെ പ്രശ്നവും വരുന്നില്ല. കാരണം നാമകരണം നക്ഷത്രത്തിന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ്. ബെയർ നാമം ഉള്ള മിക്കവാറും എല്ലാ നക്ഷത്രങ്ങൾക്കും ഫ്ലാംസ്റ്റീഡ് നാമവും ഉണ്ട്.

താഴെയുള്ള ചിത്രത്തിൽ മിഥുനം (Gemini) രാശിയിലെ നക്ഷത്രങ്ങളുടെ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രവും നോക്കൂ. ഈ ചിത്രത്തിൽ ദൃശ്യകാന്തിമാനം +5-നു മുകളിലുള്ള നക്ഷത്രങ്ങളേ കാണിച്ചിട്ടുള്ളൂ. അതിനാൽ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രത്തിൽ ചില സംഖ്യകൾ കണ്ടെന്ന് വരില്ല.


നാമകരണ സമ്പ്രദായത്തിന്റെ പരിമിതികൾ[തിരുത്തുക]

സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡ് സമ്പ്രദായം ഉപയോഗിച്ച് ഒരു രാശിയിലെ എത്ര നക്ഷത്രത്തെ വേണമെങ്കിലും നാമകരണം ചെയ്യമെങ്കിലും അത് അങ്ങനെ അനന്തമായി പോയില്ല. ഏറ്റവും ഉയർന്ന ഫ്ലാംസ്റ്റീഡ് സംഖ്യ ലഭിച്ചത് Taurus നക്ഷത്രരാശിയിലെ 140-Tauri എന്ന നക്ഷത്രത്തിനാണ്. ഫ്ലാംസ്റ്റീഡ് ഈ നാമകരണം നടത്തി വളരെയധികം വർഷം കഴിഞ്ഞാണ് 1930-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ 88 നക്ഷത്രരാശികളെ നിർവചിച്ച് അതിന്റെ അതിർത്തി രേഖകൾ മാറ്റി വരച്ചത്. അതിനാൽ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചില നക്ഷത്രങ്ങളുടെ രാശിക്ക് വ്യത്യാസം വന്നു. അങ്ങനെ പ്രശ്നമുള്ള നക്ഷത്രങ്ങൾക്ക് ഈ നാമകരണ സമ്പ്രദായം ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഇത് ബെയർ സമ്പ്രദായത്തിനും ബാധകമാണ്.