"പൊതുജന സേവന പ്രക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: et:Ringhäälinget:Rahvusringhääling
(ചെ.) 28 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q26398 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 15: വരി 15:
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
{{bcast-stub}}
{{bcast-stub}}

[[az:İctimai Televiziya]]
[[cs:Veřejnoprávní médium]]
[[cy:Darlledwr cyhoeddus]]
[[da:Public service]]
[[de:Öffentlich-rechtlicher Rundfunk]]
[[en:Public broadcasting]]
[[es:Radiodifusión pública]]
[[et:Rahvusringhääling]]
[[eu:Irrati-telebista publiko]]
[[fi:Julkisen palvelun yleisradiotoiminta]]
[[fo:Public service]]
[[he:שידור ציבורי]]
[[id:Penyiaran umum]]
[[it:Radiodiffusione pubblica]]
[[ja:公共放送]]
[[ko:공영 방송]]
[[mn:Олон нийтийн телевиз]]
[[ms:Penyiaran awam]]
[[nl:Publieke omroep]]
[[no:Allmennkringkasting]]
[[pl:Telewizja publiczna]]
[[pt:Radiodifusão pública]]
[[ru:Общественно-правовое вещание]]
[[sk:Verejnoprávne vysielanie]]
[[sv:Public service]]
[[th:การแพร่ภาพกระจายเสียงสาธารณะ]]
[[uk:Громадське мовлення]]
[[zh:公共廣播]]

12:01, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഏതൊരു മനുഷ്യനും അവനു ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ മൌലികാവകാശം സംരക്ഷിക്കപ്പെടുന്ന തരത്തിൽ, സാമ്പത്തികനേട്ടം ഉന്നം വെയ്ക്കാതെ, പൂർണ്ണമായും ജനസേവനം ലക്ഷ്യമിട്ടുകൊണ്ട്, ജനങ്ങളിൽ നിന്നു തന്നെ സാമ്പത്തികസമാഹരണം നടത്തി ജനങ്ങളിൽ തന്നെ നിയന്ത്രണാധികാരം നിക്ഷിപ്തമാക്കി കൊണ്ടുള്ള മാധ്യമപ്രക്ഷേപണ സമ്പ്രദായമാണ് പൊതുജന സേവന പ്രക്ഷേപണം (പബ്ലിക്ക് സർവീസ് ബ്രോഡ് കാസ്റ്റിങ്ങ് ). ഇത്തരം മാധ്യമപ്രവർത്തനങ്ങൾക്ക് യാതൊരു വിധ വാണിജ്യബന്ധങ്ങളോ ദേശ-വർഗ്ഗ വിവേചനമോ രാഷ്ട്രീയ ബന്ധങ്ങളോ രാഷ്ട്രീയ സമ്മർദ്ദങ്ങളോ വാണിജ്യസമ്മർദ്ദങ്ങളോ ഉണ്ടാകാൻ പാടില്ല. പൊതുജന സേവന പ്രക്ഷേപണത്തിലൂടെ ജനങ്ങളിലേക്ക് വിവരം, വിജ്ഞാനം, വിനോദം എന്നിവ വസ്തുനിഷ്ഠമായി യഥാസമയം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാതരം ജനവിഭാഗങ്ങളേയും ഉൾകൊള്ളിക്കുന്നതിലൂടെയും, പ്രക്ഷേപണം ചെയ്യുന്ന പരിപാടികളിലെ വൈവിധ്യം കൊണ്ടും, പക്ഷപാതമില്ലാത്ത എഡിറ്റോറിയൽ രീതി കോണ്ടും, മതിയായ സാമ്പത്തിക ലഭ്യതയും സമാഹരണവും പ്രവർത്തന സുതാര്യതയും ഉള്ളിടത്തോളം പബ്ലിക്ക് സർവീസ് ബ്രോഡ് കാസ്റ്റിങ്ങിന് ജനാധിപത്യത്തിന്റെ ഒരു സുപ്രധാന ആണിക്കലായിട്ട് നിലനിൽക്കുവാൻ കഴിയും.

പി.എസ്.ബിയ്ക്ക് ആഗോളതലത്തിൽ നൽകിയിട്ടുള്ള നിർവചനം ഇങ്ങനെയാണ്: “ഒരു സാർവ്വദേശീയ പൌരനായി നിന്നു കൊണ്ട് ജനങ്ങൾക്ക് വേണ്ടി ജനപക്ഷത്ത് നിന്നുകൊണ്ട് ജനങ്ങളോട് സംസാരിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഒരു പൊതു സേവന സമ്പ്രദായമാണ് പി.എസ്.ബി. പി.എസ്.ബിക്ക് വേണ്ടി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടുള്ള ബ്രിട്ടീഷ് മോഡൽ വ്യവസ്ഥകൾ താഴെ പറയുന്നു:

  • പി.എസ്.ബി പരിപാടികൾ എല്ലാ ജനങ്ങളിലും എത്തിക്കുവാൻ കഴിയണം
  • ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം
  • പ്രക്ഷേപണം നടത്തുന്ന രാജ്യങ്ങളിൽ ദേശത്തോടും അവിടുള്ള സമൂഹങ്ങളോടും കൂറ് പുലർത്തണം
  • സാർവികവും സുതാര്യവും നേരിട്ടുള്ളതുമായ സാമ്പത്തിക വിനിമയം
  • സ്വകാര്യ പ്രോഗ്രാം നിർമാതാ‍ക്കളിൽ നിന്ന് വ്യത്യസ്ഥമായി പ്രക്ഷേപണ നിബന്ധനകളും അധികാരവും സ്വതന്ത്രവൽകരിക്കപെട്ടിരിക്കണം

മേൽപ്പറഞ്ഞവയിൽ എല്ലാ തത്വങ്ങളും ഒരേ സമയത്ത് നടപ്പിലാക്കുന്നതിന് ചില പ്രായോഗിക തടസങ്ങൾ ഉണ്ട്. ഉദാഹരണത്തിന് ജനസേവന പരിപാടികൾ എല്ലാവരിലും എത്തിക്കണമെന്ന ലക്ഷ്യം നടപ്പിലാക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഒരു വലിയ ഭൂപ്രദേശത്തിന് മൊത്തമായിട്ട് ഒരു സംപ്രേക്ഷണ യൂണിറ്റ് തുടങ്ങിയാൽ പലകാരണങ്ങൾ കൊണ്ടും ആ പ്രക്ഷേപണതിൽ അവ്യക്തതയുണ്ടാകാറുണ്ട്. അതു കാരണം എല്ലാ ജനങ്ങളിലും ഗുണമേന്മയുള്ള പ്രക്ഷേപണം എത്തിക്കണമെന്നുള്ള അടിസ്ഥാന തത്വം നടപ്പിലാക്കാൻ സാധിക്കുന്നില്ല. അതുമാത്രമല്ല, ആ ഭൂപ്രദേശത്തിൽ തന്നെ വ്യത്യസ്ഥമായ പല സമൂഹങ്ങളുണ്ടായിരിക്കാം. എല്ലാവിഭാഗങ്ങൾക്കും അവരവരുടേതാ‍യ അഭിരുചികളും ആസ്വാദനരീതിയുമുണ്ട്. അത് പരിഗണിക്കാതെയുള്ള ഒരു ഏകീകൃത പ്രക്ഷേപണം കൊണ്ട് കാര്യമായ പ്രയോജനമില്ല. അതിനാൽ ചില തത്വങ്ങൾ പാലിക്കപെടുമ്പോൾ മറ്റു ചില തത്വങ്ങൾ നടപ്പിലാക്കാൻ പറ്റാതെ പോകുന്നു.

ഏതൊരു സംരഭത്തെയും പോലെ പി.എസ്.ബിയുടെ ഗുണമേന്മയുള്ള പ്രവർത്തനത്തിന് മൂലധന സമാഹരണം അത്യാവശ്യമാണ്. രണ്ടു തരത്തിൽ ധനസ്മാഹരണം നടത്താം; വാണിജ്യാടിസ്ഥാനത്തിലല്ലാത്ത പ്രക്ഷേപണത്തിലൂടെയും, മറ്റൊന്ന് ഒരു ഉല്പന്നത്തിനോ മറ്റോ വിപണി കണ്ടെത്താൻ വേണ്ടി നടത്തുന്ന വാണിജ്യപ്രക്ഷേപണത്തിലൂടെ. ഇവിടെ ഒരു പ്രശ്നം വരുന്നത്, സ്വകാര്യവ്യക്തികളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ ഒരു പൊതുജന സേവന മാധ്യമം ധനം സമാഹരിക്കാൻ പാടില്ല എന്നതാണ്. ഇൻഡ്യയിൽ ദൂരദർശനും ആകാശവാണിയും വിക്റ്റേഴ്സും ആണ് പൊതുജന സേവന പ്രക്ഷേപണം നടത്തുന്നതിൽ മുൻപന്തിയിലുള്ളത്. മറ്റ് ഭൂരിഭാഗം മീഡിയകളും ബിസിനസ് ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നവയാണ്. ഒരുകണക്കിന് അവ ചെയ്യുന്നതും ജനസേവനം തന്നെയാണ്; പക്ഷേ പി.എസ്.ബിയുടെ ധാർമിക തത്വങ്ങൾ അവ പാലിക്കാറില്ല. ഉദാഹരണത്തിന് ഇൻഡ്യയിൽ ദൂരദർശനെ മാറ്റിനിർത്തിയാൽ പല ടെലിവിഷൻ ചാനലുകളും റേഡിയോ നിലയങ്ങളും സ്വകാര്യവ്യക്തികളുടേയോ സ്വകാര്യസ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലാണ്. അതുമാത്രമല്ല, മൂലധനസമാഹരണത്തിലും സ്വകാര്യതാനയം അവയ്ക്കുണ്ട്. എന്നാൽ ദൂരദർശനും ആകാശവാണിയും ഗവണ്മെന്റ് നിയന്ത്രണത്തിൽ, ഗവണ്മെന്റ് മുതൽമുടക്കിൽ പ്രവർത്തിക്കുന്നവയാണ്. എന്നാൽ ഗവണ്മെന്റ് മുതൽമുടക്കുന്നു എന്ന മട്ടിൽ അവശ്യസന്ദർഭങ്ങളിൽ അവ ഗവണ്മെന്റിനെ ന്യായീകരിക്കുകയോ വിമർശിക്കാതെയോ ഇരിക്കില്ല. അതാണ് പി.എസ്.ബിയുടെ പ്രത്യേകത. അത് എപ്പോഴും ജനപക്ഷത്താണ്.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പൊതുജന_സേവന_പ്രക്ഷേപണം&oldid=1694103" എന്ന താളിൽനിന്ന് ശേഖരിച്ചത്