"ബോൾഗാട്ടി പാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) തലക്കെട്ടു മാറ്റം: ബോല്‍ഗാട്ടി പാലസ് >>> ബോള്‍ഗാട്ടി പാലസ്: പ്രചാരത്തിലുള്ള പേര് |
(വ്യത്യാസം ഇല്ല)
|
10:27, 15 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡച്ചുകാരാല്‍ നിര്‍മ്മിക്കപ്പെട്ട കൊച്ചിയിലെ ബോല്‍ഗാട്ടി പാലസ്, ബോല്‍ഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്. ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളില്‍ ഒന്നാണ് ഇത്. 1744-ല്‍ ആണ് ഡച്ച് കച്ചവടക്കാര്‍ക്ക് വേണ്ടി ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് മനോഹരമായ പുല്‍ത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. 1909-ല്‍ ഈ കൊട്ടാരം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പാട്ടത്തിനു നല്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി പിന്നീട് ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമാവുകയും പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.