"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Bot: Migrating 1 interwiki links, now provided by Wikidata on d:q5006635 (translate me)
വരി 25: വരി 25:
[[Category:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[Category:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:നിരീശ്വരവാദികൾ]]
[[വർഗ്ഗം:നിരീശ്വരവാദികൾ]]

[[en:C. Kesavan]]

23:01, 7 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായിരുന്നു. അദ്ദേഹം 1891 മെയ് 23-നു ജനിച്ചു. അദ്ദേഹം 1969 ജൂലൈ 7-നു മരിച്ചു.

അദ്ദേഹം 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.

കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .

ഒരു നിരീശ്വരവാദിയായിരുന്ന[1] കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എൻ.ഡി.പി. യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു.

തിരുവിതാംകൂർ സംസ്ഥാന കോൺ‌ഗ്രസ് കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിറഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.

അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.

അവലംബം

  1. "നിരീശ്വരവാദി". Retrieved ഫെബ്രുവരി 23, 2011. {{cite web}}: Cite has empty unknown parameter: |1= (help)


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=സി._കേശവൻ&oldid=1673764" എന്ന താളിൽനിന്ന് ശേഖരിച്ചത്