"ഊഗോ ചാവെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: vec:Hugo Chávez
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ln:Hugo Chávez
വരി 120: വരി 120:
[[lad:Hugo Chávez]]
[[lad:Hugo Chávez]]
[[lb:Hugo Chávez]]
[[lb:Hugo Chávez]]
[[ln:Hugo Chávez]]
[[lt:Hugo Chávez]]
[[lt:Hugo Chávez]]
[[lv:Ugo Čavess]]
[[lv:Ugo Čavess]]

09:26, 6 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഹ്യൂഗോ ഷാവെസ്
ഊഗോ ചാവെസ്


നിലവിൽ
അധികാരമേറ്റത്
2 February 1999
വൈസ് പ്രസിഡന്റ്   Isaías Rodríguez
Adina Bastidas
Diosdado Cabello
José Vicente Rangel
Jorge Rodríguez
Ramón Carrizales
മുൻഗാമി Rafael Caldera

ജനനം (1954-07-28) 28 ജൂലൈ 1954  (69 വയസ്സ്)
Sabaneta, Barinas, Venezuela
മരണം 5 മാർച്ച് 2013(2013-03-05) (പ്രായം 58)
Caracas, വെനിസ്വേല
രാഷ്ട്രീയകക്ഷി MVR (1997 – 2008)
PSUV (2008 – present)
ജീവിതപങ്കാളി Nancy Colmenares (div.)
Marisabel Rodríguez (div.)
മതം Roman Catholic
ഹ്യൂഗോ ഷാവെസ്‌

ഹ്യൂഗോ ചാവെസ് (28 ജൂലൈ 1958 - 6 മാർച്ച് 2013) വെനിസ്വെലയുടെ മുൻ പ്രസിഡന്റാണ്[1]. 14 വർഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്നു.[2] ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണരീതികൾക്കൊണ്ടും അമേരിക്കൻ ഭരണകൂടത്തിനെതിരേ നടത്തുന്ന വിമർശനങ്ങൾക്കൊണ്ടും ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രനേതാവാണ് ചാവെസ്. ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയൻ വിപ്ലവം എന്ന ആശയമാണ് അദ്ദേഹം വെനിസ്വെലയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈ വിപ്ലവത്തിലൂടെ ലാറ്റിനമേരിക്കയുടെ ഏകീകരണവും ചാവെസ് ലക്ഷ്യമാക്കുന്നതായി പൊതുവേ വിലയിരുത്തപ്പെടുന്നു.

ദീർഘകാലമായി ക്യാൻസർ രോഗബാധിതനായിരുന്ന ഹ്യൂഗോ ഷാവേസ് 2013 മാർച്ച് 5-ാം തിയതി നിര്യാതനായി.[3]

1992-ൽ വെനിസ്വെല സർക്കാരിനെതിരേ നടത്തിയ അട്ടിമറി ശ്രമത്തിലൂടെയാണ് ഹ്യൂഗോ ചാവെസ് ശ്രദ്ധേയനാകുന്നത്. പരാജയപ്പെട്ട ഈ ശ്രമത്തിനുശേഷം ഇടതുപക്ഷാഭിമുഖ്യമുള്ള ഫിഫ്ത്ത് റിപബ്ലിക്ക് മൂവ്മെന്റ് എന്ന സംഘടന രൂപവത്കരിച്ച് 1998-ൽ അധികാരത്തിലെത്തി. വെനിസ്വെലയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാവങ്ങൾക്കായി ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്താണ് ചാവെസ് പ്രസിഡന്റ് പദവിയിലെത്തിയത്. ബൊളിവേറിയൻ പദ്ധതികൾ എന്ന് ചാവെസ് വിശേഷിപ്പിക്കുന്ന നിരവധി ക്ഷേമപ്രവർത്തനങ്ങൾ വെനിസ്വെലയിൽ നടപ്പിലാക്കുന്നുണ്ട്. രോഗങ്ങൾ, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, നിരക്ഷര എന്നിവയില്ലാതാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹത്തെ വെനിസ്വെലയിൽ ജനകീയനാക്കുന്നു. ആഗോളതലത്തിൽ ദരിദ്ര രാജ്യങ്ങൾക്കായി ബദൽ സാമ്പത്തിക പരിഷ്കരണ നിർദ്ദേശങ്ങൾ നൽകിയും ചാവെസ് ശ്രദ്ധനേടുന്നു. ഒട്ടേറെ ലാറ്റിനമേരിക്കൻ ദരിദ്ര രാജ്യങ്ങളെ തന്റെ ആശയങ്ങളിലേക്കടുപ്പിക്കാൻ അദ്ദേഹത്തിനാകുന്നുണ്ടെന്നാണ് പൊതുവാ‍യ വിലയിരുത്തൽ.

വെനിസ്വെലയിലെ മധ്യവർഗ, ഉപരിവർഗ വിഭാഗങ്ങൾ ചാവെസിന്റെ കടുത്ത വിമർശകരാണ്[4]. തിരഞ്ഞെടുപ്പ് തട്ടിപ്പ്, രാഷ്ട്രീയ അടിച്ചമർത്തൽ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിങ്ങനെ വിവിധ ആരോപണങ്ങൾ അവർ ഉയർത്തുന്നുണ്ട്. 2002ൽ ചാവെസിനെതിരെ ഒരട്ടിമറി ശ്രമവും അരങ്ങേറി.

ജീവിതരേഖ

ബാല്യം, യൗവനം

വെനിസ്വെലയിലെ ബരീനാസ് സംസ്ഥാനത്ത് ഹ്യൂഗോ ദെലോസ് റെയസിന്റെയും എലീന ഫ്രിയാസിന്റെയും രണ്ടാമത്തെ പുത്രനായി ജനിച്ചു. മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നെങ്കിലും ചാവെസിന്റെ ബാല്യകാലം കഷ്ടപ്പാടുകളുടേതായിരുന്നു. പനയോലകൾക്കൊണ്ട് മറച്ച കൂരയ്ക്കു കീഴിലാണ് ചാവെസ് കുടുംബം കഴിഞ്ഞുകൂടിയത് .

ബരീനാസിലെ ഡാനിയേൽ ഫ്ലൊറൻസോ ഒലീറി സ്ക്കൂളിൽ നിന്നും സയൻസിൽ ബിരുദം നേടി.പതിനേഴാം വയസിൽ വെനിസ്വെലൻ അക്കാദമി ഓഫ് മിലിട്ടറി സയൻസസിൽ പ്രവേശനം നേടിയതോടെ ചാവെസിന്റെ സൈനിക ജീവിതം ആരംഭിച്ചു. മിലിട്ടറി സയൻസിലും എൻ‌ജിനീയറിങ്ങിലും മാസ്റ്റർ ബിരുദങ്ങൾ നേടിയ ശേഷം 1975 മുതൽ മുഴുവൻ സമയ സൈനികനായി.

സൈനിക ജീവിതത്തിനിടയിൽ രാഷ്ട്രതന്ത്ര ശാസ്ത്രത്തിൽ മറ്റൊരു ബിരുദം നേടാൻ അനുവാദം കിട്ടി. വെനിസ്വെലൻ തലസ്ഥാനമായ കാരക്കസിലെ സൈമൺ ബൊളിവർ സർവ്വകലാശാലയിലായിരുന്നു ചാവെസിന്റെ രാഷ്ട്രീയ പഠനം. ബിരുദം നേടിയില്ലെങ്കിലും “ബൊളിവേറിയനിസം” എന്ന പുതുരാഷ്ട്രീയ പ്രസ്ഥാനത്തിന് കൂട്ടുകാരോടൊപ്പം വിത്തുപാകാൻ ഈ അവസരമുപയോഗിച്ചു.

ലാറ്റിനമേരിക്കൻ വിമോചന നായകനായ സൈമൺ ദെ ബൊളിവർ, പെറുവിന്റെ ഭരണാധികാരിയായിരുന്ന യുവാൻ വലെസ്കോ എന്നിവരുടെ പ്രബോധനങ്ങളും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളും കൂട്ടിക്കുഴച്ച തത്ത്വസംഹിതയാണ് ബൊളിവേറിയനിസം എന്ന പുതുസംഘടനയ്ക്കായി ചാവെസും കൂട്ടരും ഒരുക്കിയത്.

കോളജ് പഠനത്തിനുശേഷം ചാവെസ് സൈനിക ജീവിതം പുനരാരംഭിച്ചു. പതിനേഴുവർഷത്തെ സൈനിക ജീവിതത്തിനിടയിൽ ലെഫ്റ്റനന്റ് കേണൽ വരെയുള്ള സ്ഥാനങ്ങൾ നേടിയെടുത്തു. വെനിസ്വെലൻ മിലിട്ടറി അക്കാദമിയുടെ പരിശീലന പദ്ധതികളിലും ചാവെസ് പങ്കാളിയായി. എന്നാൽ ചാവെസിന്റെ പരിശീലന ക്ലാസുകളിൽ വെനിസ്വെലൻ സർക്കാരിനെയും ഭരണനേതൃത്വത്തെയും വിമർശിക്കുന്ന വിപ്ലവാശയങ്ങളായിരുന്നുവെന്ന് സഹപ്രവർത്തകരിൽ ചിലർ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ എം.ബി.ആർ-200 അഥവാ ബൊളിവേറിയൻ വിപ്ലവ മുന്നേറ്റം എന്ന രഹസ്യ സംഘടനയ്ക്ക് രൂപം നൽകി.

1992ലെ അട്ടിമറി ശ്രമം

കാർലോസ് ആന്ദ്രേ പെരസിന്റെ ഭരണകാലത്ത് വെനിസ്വെലയിൽ കടുത്ത അരാജകത്വവും സാമ്പത്തിക പ്രതിസന്ധിയും നടമാടിയിരുന്നു. ജനങ്ങൾ ആകെ അതൃപ്തരായിരുന്ന ഈ സമയം സൈനിക അട്ടിമറിക്കായി ഹ്യൂഗോ ചാവെസും കൂട്ടരും തിരഞ്ഞെടുത്തു. തന്നെ പിന്തുണയ്ക്കുന്ന സൈനികരൊടും എം.ബി.ആർ-200ന്റെ പ്രവർത്തകരോടുമൊപ്പം വെനിസ്വെലൻ ഭരണകേന്ദ്രം കീഴടക്കുകയായിരുന്നു ചാവെസിന്റെ പദ്ധതി. 1992 ഫെബ്രുവരി 4നു പ്രസിഡന്റ് പെരസ് വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്ന ദിവസം അട്ടിമറി നടത്താനായി ചാവെസും കൂട്ടരും സജ്ജരായി. എന്നാൽ നിനച്ചിരിക്കാത്ത കാരണങ്ങൾക്കൊണ്ടും കൂട്ടാളികളിൽ ചിലർ കയ്യൊഴിഞ്ഞതിനാലും ഈ അട്ടിമറിശ്രമം അമ്പേ പരാജയപ്പെട്ടു. അതേസമയം വെനിസ്വെലയുടെ ഉൾനാടുകളിൽ എം.ബി.ആർ-200 പോരാട്ടം തുടങ്ങുകയും ചെയ്തിരുന്നു. തടവിലായ ചാവെസിനെക്കൊണ്ട് ടെലിവിഷനിലൂടെ സന്ദേശം നൽകിച്ച് പെരസ് ഗവൺ‌മെന്റ് ഈ വിപ്ലവ ശ്രമവും ഇല്ലാതാക്കി. എന്നാൽ പ്രസ്തുത ടെലിവിഷൻ സന്ദേശത്തിൽ ഇതൊരു താൽക്കാലിക തിരിച്ചടി മാത്രമാണെന്ന് ചാവെസ് സൂചിപ്പിച്ചിരുന്നു.

അട്ടിമറിശ്രമം പരാജയപ്പെട്ട് ചാവെസ് തടങ്കലിലായെങ്കിലും ഈ സംഭവത്തോടെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നും തങ്ങളെ രക്ഷിക്കുന്ന വീരനായകനെ സാധാരണക്കാർ ചാവെസിൽ കണ്ടുതുടങ്ങി. പിൽക്കാലത്ത് ചാവെസിന്റെ രാഷ്ട്രീയ ഉയർച്ചയ്ക്കു വിത്തുപാകിയത് ഈ സംഭവമാണെന്നതിൽ സംശയമില്ല.

വ്യക്തി ജീവിതം

ഹ്യൂഗോ ചാവെസ് രണ്ട് പ്രാവശ്യം വിവാഹിതനായി. ആദ്യം അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ സബനെറ്റയിലെ നാൻസി കൊൽമെനർസ് എന്ന പാവപ്പെട്ട കുടുംബത്തിലെ സ്ത്രീയെ വിവാഹം കഴിച്ചു. ഏകദേശം 18 വർഷം നീണ്ടുനിന്ന ആ വിവാഹബന്ധത്തിൽ നിന്ന് മൂന്ന് പുത്രിമാർ ഉണ്ടായി. റോസ വിർജിനിയ, മരിയ ഗബ്രിയെല , റോസിനെസ് എന്നീ കുട്ടികൾ. 1992ൽ വിവാഹമോചനം ചെയ്തു. അതിനുശേഷം ചെറുപ്പക്കാരി ആയ ഹെർമ മാർക്സ്മാൻ എന്ന ചരിത്ര ഗവേഷകയെ വിവാഹം കഴിച്ചു. ആ ബന്ധം ഏകദേശം 9 കൊല്ലത്തോളമേ നീണ്ടു നിന്നുള്ളു.[5]

മരണം

ക്യൂബയിൽ നാലു തവണ അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായി, കീമോതെറാപ്പി ചികിത്സ തുടരുന്നതിനിടയിലാണ് ശ്വാസതടസ്സം അദ്ദേഹത്തെ അലട്ടിയത്. ട്യൂബ് വഴിയാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. 2011 ലാണ് ചാവേസ് അർബുദബാധിതനായത്. ഇടുപ്പിലായിരുന്നു രോഗം. ക്യൂബയിലെ ചികിത്സയിലൂടെ രോഗം ഭേദമായ അദ്ദേഹം 2012 ഒക്ടോബറിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് തുടർച്ചയായ നാലാംവട്ടവും തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. 2013 മാർച്ച് 5-ാം തിയതി വെനിസ്വേലയുടെ തലസ്ഥാന നഗരമായ കാരക്കാസിലെ സൈനിക ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കുറിപ്പുകൾ

"പിശാച് ഇപ്പോൾ ഇവിടെത്തന്നെയാണ്‌. അതെ, ശരിയായ പിശാച് ഇപ്പോൾ അമേരിക്കയിൽ തന്നെയുണ്ട്. ഇന്നലെ പിശാച് ഇവിടെ വന്നിരുന്നു. ഇന്നും അതിന്റെ സൾഫറിന്റെ മണം പോയിട്ടില്ല." (അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനെക്കുറിച്ച് ഐക്യരാഷ്ട്രപൊതുസഭയിൽ വെച്ചു നടത്തിയ പ്രസംഗത്തിലെ പരാമർശം)

"സിൽവിയോ റോഡിഗ്രസ് പറഞ്ഞതു പോലെ ഈ യുഗം ഒരു ഹൃദയത്തിന്‌ പിറ നൽകുകയാണ്‌. ചിന്തയുടെ ബദൽവഴികൾ രൂപം കൊള്ളുകയാണ്‌. ചെറുപ്പക്കാരിൽ വളരേയേറെ പേർ വേറിട്ടു ചിന്തിക്കുന്നവരായുണ്ട്. ഏതാണ്ട് ഒരു ദശകത്തിനിപ്പുറമുള്ള കാഴ്ച്ചയാണിത്. ചരിത്രത്തിന്റെ അന്ത്യം എന്നത് തീർത്തും തെറ്റായ പരികൽപ്പനയായിരുന്നു എന്ന് അത് തെളിയിക്കുന്നു. അമേരിക്കൻ ധ്രുവീകരണത്തിന്റെ 'പാക്സ് അമേരിക്കാന'യും മുതലാളിത്ത നവലിബറൽ ലോകവുമൊക്കെ മാഞ്ഞു പോയിരിക്കുന്നു. ഈ വ്യവസ്ഥിതി ദാരിദ്ര്യമേ വളർത്തൂ എന്ന് ലോകം കണ്ടറിഞ്ഞിരിക്കുന്നു. ഇനി അത് വിശ്വസിക്കാൻ ആരെ കിട്ടും?" (ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രഭാഷണത്തിൽ നിന്ന്)

അവലംബം

  1. "ഷാവേസിന്റെ മടങ്ങിവരവ്" (PDF) (in മലയാളം). മലയാളം വാരിക. 2012 ഫെബ്രുവരി 10. Retrieved 2013 ഫെബ്രുവരി 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. "http://www.mathrubhumi.com/story.php?id=344704". മാതൃഭൂമി. 5 മാർച്ച് 2013. Retrieved 5 മാർച്ച് 2013. {{cite news}}: External link in |title= (help)
  3. വെനിസ്വേല പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് അന്തരിച്ചു
  4. "ഷാവേസിന്റെ മടങ്ങിവരവ്" (PDF) (in മലയാളം). മലയാളം വാരിക. 2012 ഫെബ്രുവരി 10. Retrieved 2013 ഫെബ്രുവരി 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  5. Byrne, Jennifer. (Foreign Correspondent, 03 June 2003). http://www.abc.net.au/foreign/stories/s882059.htm "Venezuela - Bolivarian Revolution" . Retrieved 11 November 2005.

ഇതും കാണുക

മലയാളം വാരിക, 2012 ഒക്റ്റോബർ 26

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഊഗോ_ചാവെസ്&oldid=1671901" എന്ന താളിൽനിന്ന് ശേഖരിച്ചത്