"തിരമുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ceb:Egretta gularis
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: fi:Riuttahaikara
വരി 54: വരി 54:
[[es:Egretta gularis]]
[[es:Egretta gularis]]
[[eu:Egretta gularis]]
[[eu:Egretta gularis]]
[[fi:Riuttahaikara]]
[[fr:Aigrette à gorge blanche]]
[[fr:Aigrette à gorge blanche]]
[[hu:Zátonykócsag]]
[[hu:Zátonykócsag]]

16:44, 5 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

തിരമുണ്ടി
Western Reef Heron
Ras al Khor Bird sanctuary, Dubai, UAE
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. gularis
Binomial name
Egretta gularis
(Bosc, 1792)

കണ്ടൽ കാടുകളിൽ, കായലോര പ്രദേശങ്ങളിൽ കണ്ടു വരുന്ന (കേരളത്തിൽ അപൂർവ്വം കണ്ടുവരുന്നു) കൊക്കിന്റെ വർഗ്ഗത്തിൽ പെടുന്ന ഒരു പക്ഷിയാണ് തിരമുണ്ടി. വലിപ്പം: 650മി.മീ. ലിംഗഭേദം വേർതിരിക്കാനാവില്ല

പ്രത്യേകതകൾ

ആകൃതിയിലും വലിപ്പത്തിലും ചിന്നമുണ്ടികളോട് വളരെ സാദൃശ്യമുള്ള തിരമുണ്ടികളെ ശ്രീലങ്ക, ലക്ഷദ്വീപ്, പേർഷ്യ, ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. കേരളത്തിലെ തീരപ്രദേശത്തും ചതുപ്പുകളിലും കായലോരത്തും നവംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ദേശാടനപ്പക്ഷിയായി ഇവ എത്താറുണ്ട്.

പ്രജനനകാലമൊഴികെ ബാക്കി എല്ലാക്കാലങ്ങളിലും തിരമുണ്ടികൾ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. കടലിനോടും കായലിനോടും ചേർന്ന പരിതസ്ഥിതിയിൽ ജീവിക്കുന്ന ഈ പക്ഷികൾ പതഞ്ഞു പൊങ്ങുന്ന തിരകളിൽപ്പോലും നിർഭയമായി നിന്ന് മത്സ്യങ്ങളെ കൊത്തിയെടുക്കുന്നു. ഇവ ഞണ്ടുകളേയും കക്കാ പ്രാണികളേയും ഭക്ഷിക്കാറുണ്ടെങ്കിലും മത്സ്യങ്ങളാണ് മുഖ്യ ആഹാരം. പ്രജനന കാലത്ത് ഇവ മൂന്നോ നാലോ മുട്ടകളിടുന്നു. മുട്ടകൾക്ക് ഇളം നീലയോ പച്ചയോ നീലകലർന്ന പച്ചയോ നിറമായിരിക്കും. ഇവ കേരളത്തിൽ കൂടു കെട്ടുന്നതായോ മുട്ടയിട്ടു കുഞ്ഞു വിരിയിക്കുന്നതായോ കണ്ടെത്തിയിട്ടില്ല.

രൂപം

മഞ്ഞ കടും നീലയും ചാരവും കലർന്ന നിറം. ഈ വർഗ്ഗത്തിൽ പെട്ട തന്നെ വെളുത്ത തൂവലുകളുള്ള പക്ഷിയും കണ്ടു വരുന്നു(dark morph). തൂവലുകൾ വ്യത്യാസമുണ്ടെങ്കിലും രണ്ടിനത്തിനും മഞ്ഞ കീഴ്‌‌കൊക്കും ചാരനിറത്തിലുള്ള മേൽ‌കൊക്കും, കാൽ മുട്ടിനു കീഴെ മഞ്ഞ നിറവും ഉണ്ടാകും.തിരമുണ്ടിക്ക് വാലറ്റം വരെ 60-65 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. തിരമുണ്ടികൾക്ക് സാധാരണ ചാരനിറമാണ്; തൂവെള്ള നിറത്തിലുള്ളവയും അപൂർവമല്ല. ചാരനിറമുള്ളവയിൽത്തന്നെ നീല കലർന്ന ഭസ്മനിറവും നല്ല കറുപ്പുനിറവും കലർന്നവയുമുണ്ട്. ഇരുണ്ട നിറമുള്ളവയുടെ താടിക്കും കഴുത്തിനും വെള്ള നിറമായിരിക്കും. പക്ഷിയുടെ തലയിലെ രണ്ടു തൂവലുകൾ മേല് പോട്ട് ഉയർന്ന് പിന്നിലേക്കു ചരിഞ്ഞു നില്ക്കുന്നു. ഇതിന്റെ കാലിന് മഞ്ഞനിറമായിരിക്കും.

പ്രത്യുല്പാദനം

50 മി.മീ വലിപ്പമുള്ള പച്ചനിറത്തിലുള്ള മുന്നോ നാലോ മുട്ടകൾ ഇടും. ഇണചേരുന്ന മിഥുനകാലത്തും ശിശുപാലന സമയത്തും മാത്രം ശബ്ദം പുറപ്പെടുവിക്കും. ഇണകൾ ഒരുമിച്ചു തന്നെ ശിശുപാലനം ചെയ്യും.

ഭക്ഷണം

മത്സ്യം, ഞണ്ട്, അകശേരുകങ്ങൾ‍, തുടങ്ങിവയാണ് പ്രധാനഭക്ഷണം. കാൽമുട്ടോളം വെള്ളമുള്ളപ്പോൾ മത്സ്യത്തെ ചിറകുകൾ വിടർത്തി വിരട്ടിയോടിച്ചും ചാടിയും പിന്തുടർന്ന് പിടിക്കുന്നതിൽ ബഹുമിടുക്കുണ്ട് ഈ പക്ഷികൾക്ക്.

ഇതും കാണുക

അവലംബം

"https://ml.wikipedia.org/w/index.php?title=തിരമുണ്ടി&oldid=1671035" എന്ന താളിൽനിന്ന് ശേഖരിച്ചത്