"തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 38: വരി 38:


<gallery caption="തേക്കിന്റെ ചിത്രങ്ങൾ" widths="160px" heights="120px" perrow="4">
<gallery caption="തേക്കിന്റെ ചിത്രങ്ങൾ" widths="160px" heights="120px" perrow="4">
File:Teak_-_തേക്ക്_03.JPG|തേക്കിന്റെ പൂവ്
Image:Vimanmek Palace stage.jpg| '''വിമൻ മെക്ക് മാൻഷ്യൻ''' [[ബാങ്കോക്ക്]], [[തായ്‌ലാന്റ്]]. ലോകത്തിലെ ഏറ്റവും വലിയ തേക്ക് കൊണ്ട് ഉണ്ടാക്കിയ കെട്ടിടം
Image:Vimanmek Palace stage.jpg| '''വിമൻ മെക്ക് മാൻഷ്യൻ''' [[ബാങ്കോക്ക്]], [[തായ്‌ലാന്റ്]]. ലോകത്തിലെ ഏറ്റവും വലിയ തേക്ക് കൊണ്ട് ഉണ്ടാക്കിയ കെട്ടിടം
Image:Teak wood -cross section.jpg|നിലമ്പൂർ തേക്ക് മ്യൂസിയത്തിലുള്ള, 450ൽ ഏറെ വർഷം പഴക്കമുള്ള തേക്കിന്റെ, മുറിച്ച ചുവടു ഭാഗം
Image:Teak wood -cross section.jpg|നിലമ്പൂർ തേക്ക് മ്യൂസിയത്തിലുള്ള, 450ൽ ഏറെ വർഷം പഴക്കമുള്ള തേക്കിന്റെ, മുറിച്ച ചുവടു ഭാഗം

14:38, 5 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

Teak
Teak foliage and seeds
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. grandis
Binomial name
Tectona grandis
Synonyms
  • Tectonia theca Lour.

ഒരു കഠിനമരമാണ് തേക്ക് . (ഇംഗ്ലീഷ്:Teak; ശാസ്ത്രനാമം:Tectona grandis). ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ‘തരുരാജൻ’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്. നിലമ്പൂരിൽ ഒരു തേക്ക് മ്യൂസിയവും ഉണ്ട്

പേരിനു പിന്നിൽ

ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തിൽ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തിൽ അകനാനൂറ് , പെരുമ്പാണാറ്റുപ്പടൈ എന്ന ഗാനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

തേക്ക് മൂന്ന് തരത്തിൽ

  • സാധാരണ തേക്ക് - ടെക്ടോണ ഗ്രാൻഡിസ്
  • ദാഹത് തേക്ക് - ടെക്ടോണ ഹാമിൽടോണിയാണ
  • ഫിലിപ്പൈൻസ് തേക്ക് - ടെക്ടോണ ഫിലിപ്പെനിസിസ്

ഉപയോഗം

ഏറ്റവും കൂടുതൽ വീട്ടുപകരണനിർമ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. വലുപ്പം ഏറെയുള്ളതിനാൽ തേക്കിന്റെ ഇല ആദ്യകാലങ്ങളിൽ സാധങ്ങൾ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാറുണ്ടായിരുന്നു.

ചിത്രശാല

പ്രമാണ സൂചിക

"https://ml.wikipedia.org/w/index.php?title=തേക്ക്&oldid=1670876" എന്ന താളിൽനിന്ന് ശേഖരിച്ചത്