"അവധ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: tl:Awadh
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: th:อวัธ
വരി 54: വരി 54:
[[ru:Ауд (Индия)]]
[[ru:Ауд (Индия)]]
[[sv:Awadh]]
[[sv:Awadh]]
[[th:อวัธ]]
[[tl:Awadh]]
[[tl:Awadh]]
[[uk:Ауд]]
[[uk:Ауд]]

14:47, 4 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

Historical region of North India
Awadh
Roomi Darwaza
Location Uttar Pradesh
State established: 1732 AD(modern)
Language Awadhi, Hindustani, Hindi, Urdu
Dynasties Nawabs (1722–1858)
Historical capitals Faizabad, Lucknow
Splited divisions Lucknow division,
Faizabad division,
Devipatan division,
Kanpur division

ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമാണ്‌ അവധ് (ഹിന്ദി: अवध). വിവിധ ബ്രിട്ടീഷ് ചരിത്രഗ്രന്ഥങ്ങളിൽ ഔധ്, ഔന്ധ് തുടങ്ങിയ പേരുകളിൽ ഈ പ്രദേശം പരാമശിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപ് ഉത്തർപ്രദേശിന്റെ പേരു തന്നെ യുണൈറ്റഡ് പ്രൊവിൻസസ് ഓഫ് ആഗ്ര ആന്റ് ഔധ് എന്നായിരുന്നു. അവധിന്റെ പരമ്പരാഗത തലസ്ഥാനം ലക്നൗ ആണ്‌. ഇന്ന് ഉത്തർ പ്രദേശിലെ ജില്ലകളായ അംബേദ്കർ നഗർ, ബറൈച്ച്, ബൽറാം‌പൂർ, ബാരാബങ്കി, ഫൈസാബാദ്, ഗൊണ്ട, ഹർദോയ്, ലഖിം‌പൂർ ഖേരി, ലക്നൗ, പ്രതാപ്ഗഢ്, റായ്ബറേലി, ശ്രാവസ്തി, സീതാപൂർ, സുൽത്താൻപൂർ, യുന്നോ എന്നിവ ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണ്‌ അവധ്.

അവധി എന്ന ഭാഷാഭേദമാണ്‌ ഈ മേഖലയിലെ ജനങ്ങൾ സംസാരിച്ചു വരുന്നത്. അവധിലെ ഭക്ഷണവിഭവങ്ങളും പേരുകേട്ടതാണ്.

ചരിത്രം

അവധിന്റെ പുരാതനചരിത്രം അയോധ്യ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കോസലരാജ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും, പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്താണ്‌ ഈ പ്രദേശത്തിന്‌ ചരിത്രപ്രാധാന്യം ലഭിക്കുന്നത്. 1819 വരെ മുഗൾ സാമ്രാജ്യത്തിനു കീഴിൽ നവാബ് ഭരിച്ചിരുന്ന ഒരു പ്രവിശ്യയായിരുന്നു അവധ്.

1772-ൽ ബുർഹാൻ ഉൾ മുൾക് സാ അദദ് ഖാനെ അവധിലെ സുബാദാറായി മുഗളർ നിയമിച്ചു. ഇദ്ദേഹം ലക്നൗക്കടുത്ത് ഫൈസാബാദ് കേന്ദ്രീകരിച്ച് ഭരണം നടത്തി. ഫലഭൂയിഷ്ടമായ ഗംഗാതടത്തേയും ഉത്തരേന്ത്യക്കും ബംഗാളിനും ഇടയിലുള്ള പ്രധാന വാണിജ്യപാതയേയും നിയന്ത്രിക്കുന്ന ഒരു സമ്പന്നമായ മേഖലയായിരുന്നു അവധ്. സുബാദാർ സ്ഥാനത്തിനു പുറമേ ദിവാനി, ഫാജുദാരി തുടങ്ങിയ ഭരണകേന്ദ്രങ്ങളുടെ കൂടി അധികാരം ബുർഹാൻ ഉൾ മുൾക് വഹിച്ചിരുന്നു. അങ്ങനെ അവധ് പ്രവിശ്യയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ എല്ലാ ചുമതലകളും ഇദ്ദേഹത്തിന്റെ കൈയിലായിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ശക്തിക്ഷയത്തോടെ സാദദ് ഖാൻ ഭരണനിയന്ത്രണം സ്വതന്ത്രമായി ഏറ്റെടുക്കുകയും അവധ് രാജവംശത്തിന്‌ അടീത്തറ പാകുകയും ചെയ്തു[1].

അവലംബം

  1. "10-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. p. 144. ISBN 81-7450-724-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അവധ്&oldid=1669788" എന്ന താളിൽനിന്ന് ശേഖരിച്ചത്