"സുഗത മിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Fix URL prefix
വരി 28: വരി 28:


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
2013 ലെ [http://en.wikipedia.org/wiki/TED_Prize#TED_Prize ടെഡ് പുരസ്കാരം] ഡോ: മിത്രയ്ക്കാണ്<ref>https://www.ted.com/pages/prizewinner_sugata_mitra/</ref> ലഭിച്ചത്<ref>http://www.bbc.co.uk/news/technology-21614181/</ref><ref>http://http://www.latimes.com/business/technology/la-fi-tn-ted-2013-education-innovator-1-million-prize-20130226,0,6872392.story</ref>.
2013 ലെ [http://en.wikipedia.org/wiki/TED_Prize#TED_Prize ടെഡ് പുരസ്കാരം] ഡോ: മിത്രയ്ക്കാണ്<ref>https://www.ted.com/pages/prizewinner_sugata_mitra/</ref> ലഭിച്ചത്<ref>http://www.bbc.co.uk/news/technology-21614181/</ref><ref>http://www.latimes.com/business/technology/la-fi-tn-ted-2013-education-innovator-1-million-prize-20130226,0,6872392.story</ref>.


==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==

20:54, 2 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ: സുഗത മിത്ര
ഡോ: മിത്ര 2012 ൽ
ജനനം (1952-02-12) ഫെബ്രുവരി 12, 1952  (72 വയസ്സ്)
ദേശീയതഭാരതീയൻ
തൊഴിൽകോളേജ് അദ്ധ്യാപകൻ
അറിയപ്പെടുന്നത്ചുമരിലെ സുഷിരം പദ്ധതി (Hole in the Wall project)

ബ്രിട്ടനിലെ ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയിലെ എജ്യുക്കേഷൻ ടെക്‌നോളജി പ്രൊഫസറാണ്[1] ഡോ. സുഗത മിത്ര.1999 ൽ നടപ്പാക്കിയ ചുമരിലെ സുഷിരം പദ്ധതി (Hole in the Wall project) എന്ന പരീക്ഷണത്തിലൂടെയാണ് മിത്ര ലോകശ്രദ്ധ നേടിയത്.

ചുമരിലെ സുഷിരം പദ്ധതി

ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ചേരിപ്രദേശത്തെ കുട്ടികൾക്ക് സ്വയം കമ്പ്യൂട്ടർ പരിശീലിക്കാനാവുന്ന തരത്തിലായിരുന്നു ഈ പരീക്ഷണം ആസൂത്രണം ചെയ്തത്. ഡോ: മിത്രയും സഹപ്രവർത്തകരും ഡൽഹിയിലെ ഒരു ചേരിയോട് ചേർന്നുള്ള ഗവേഷണശാലയുടെ ചുമരിൽ ദ്വാരമുണ്ടാക്കി അവിടെ സൗജന്യമായി ബ്രോഡ് ബാൻഡ് സൌകര്യത്തോടെ കമ്പ്യൂട്ടർ ലഭ്യമാക്കി. അതിനോടു ചേർന്ന് ഒരു ഒളി ക്യാമറയും സ്ഥാപിച്ചു. ചേരിയിലെ കുട്ടികൾ കംപ്യൂട്ടറിൻറെ ചുറ്റും കൂടുകയും സ്വയ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ പരിജ്ഞാനം നേടുകയും ചെയ്യുന്നതായി ക്യാമറ ദൃശ്യങ്ങൾ വ്യക്തമാക്കി[2].

കംപ്യുട്ടർ പരിജ്ഞാനമോ പ്രാഥമിക വിദ്യാഭ്യാസമോ ഇല്ലാത്ത കുട്ടികൾക്ക് സ്വയം പരിശീലനത്തിലൂടെ മികവ് നേടാനാകുമെന്ന് തെളിയിക്കാൻ ഈ പദ്ധതി കൊണ്ട് സാദ്ധ്യമായി.

സ്ലം ഡോഗ് മില്യണയർ

പ്രശസ്ത സാഹിത്യകാരനും നയതന്ത്രഞ്ജനുമായ വികാസ് സ്വരൂപ് 'ചുമരിലെ സുഷിരം' പദ്ധതിയിൽ നിന്നു പ്രചോദനം നേടി എഴുതിയ ക്യൂ & എ എന്ന നോവൽ ആണ് പിൽക്കാലത്ത് നിരവധി അവാർഡുകൾ നേടിയ സ്ലംഡോഗ് മില്യണയർ എന്ന വിഖ്യാതമായ ആംഗലേയ ചലച്ചിത്രത്തിൻറെ മൂലകഥ.

പുരസ്കാരങ്ങൾ

2013 ലെ ടെഡ് പുരസ്കാരം ഡോ: മിത്രയ്ക്കാണ്[3] ലഭിച്ചത്[4][5].

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

"https://ml.wikipedia.org/w/index.php?title=സുഗത_മിത്ര&oldid=1668300" എന്ന താളിൽനിന്ന് ശേഖരിച്ചത്