"പൃഥ്വിരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 54: വരി 54:


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==
* മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം, ([[വാസ്തവം]])
* മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2012 ''([[അയാളും ഞാനും തമ്മിൽ]], [[സെല്ലുലോയ്ഡ്]])''<ref>http://www.mathrubhumi.com/movies/malayalam/341777/</ref>
* മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2012 ''([[അയാളും ഞാനും തമ്മിൽ]], [[സെല്ലുലോയ്ഡ്]])''<ref>http://www.mathrubhumi.com/movies/malayalam/341777/</ref>



16:37, 22 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

പൃഥ്വിരാജ്
പൃഥ്വിരാജ് 2008-ൽ
ജനനം
പൃഥ്വിരാജ് സുകുമാരൻ
മറ്റ് പേരുകൾരാജു, പൃഥ്വി
തൊഴിൽചലച്ചിത്ര അഭിനേതാവ്, സിനിമാ നിർമാതാവ്, പിന്നണി ഗായകൻ
സജീവ കാലം2002-ഇതുവരെ
ജീവിതപങ്കാളി(കൾ)സുപ്രിയ മേനോൻ
മാതാപിതാക്ക(ൾ)സുകുമാരൻ,
മല്ലിക സുകുമാരൻ
പുരസ്കാരങ്ങൾകേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച നടൻ (2006) - വാസ്തവം

കേരളത്തിലെ യുവ ചലച്ചിത്ര നടനാണ് പൃഥ്വിരാജ് (ജനനം: ഒക്ടോബർ 16 1982[1]) . മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണി ഗായകനും സിനിമാ നിർമ്മാതാവുമാണ് ഇദ്ദേഹം.

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെയായി അറുപതിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. സ്റ്റോപ്പ് വയലൻസ് (2002), സ്വപ്നക്കൂട് (2003), ക്ലാസ്‌മേറ്റ്സ് (2006), വർഗ്ഗം (2006), വാസ്തവം (2006), തിരക്കഥ (2008), ഉറുമി (2011) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില മലയാള ചിത്രങ്ങളാണ്. രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. പാരിജാതം (2005) ,മൊഴി (2007) , രാവണൻ (2010) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില തമിഴ് ചലച്ചിത്രങ്ങളാണ്. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗ് ചിത്രത്തിലും അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി.

സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിർമ്മാണ കമ്പനി നടത്തുന്നു.

ജീവിത പശ്ചാത്തലം

മലയാള ചലച്ചിത്രനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1982-ൽ ജനിച്ചു.[2]. നടൻ ഇന്ദ്രജിത്ത് ഇദ്ദേഹത്തിന്റെ സഹോദരനാണ്.

തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു[3]. പഠനം പൂർത്തികരിക്കുന്നതിനു മുൻപേ ചലച്ചിത്രവേദിയിലെത്തി.

ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ്‌ ഭാര്യ. 2011 ഏപ്രിൽ 25നായിരുന്നു വിവാഹം.

ചലചിത്ര മേഖല

മലയാള സിനിമ

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം[4]. സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും പൂർണമായും സ്വന്തമെന്ന് പറയാവുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രം 2009-ൽ ഇറങ്ങിയ പുതിയമുഖം എന്ന ചിത്രത്തോടെയാണ് യാഥാർത്ഥ്യമായത്.

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്ര വ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു[5]. വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു.

തമിഴ് സിനിമ

തെലുഗു സിനിമ

ഹിന്ദി സിനിമ

തന്റെ ആദ്യ ഹിന്ദി ചിത്രമായ അയ്യ 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. റാണി മുഖർജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിൻ കുന്ദാൾക്കർ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുൽ സബർവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔറംഗസേബ് എന്നാണ്. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ കപൂറാണ് മറ്റൊരു പ്രധാന താരം.[6]

പുരസ്കാരങ്ങൾ

അഭിനയിച്ച ചിത്രങ്ങൾ

പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ


റിലീസിംഗ് തീയതി
സിനിമ കൂടെ-അഭിനയിച്ചവർ സംവിധായകൻ വേഷം ഭാഷ
2013 ഔറംഗസേബ് അർജുൻ കപൂർ, ഋഷി കപൂർ അതുൽ സബർവാൾ ഹിന്ദി
2013 ഡി കമ്പനി മോഹൻലാൽ, ജയസൂര്യ, ഫഹദ് ഫാസിൽ ജോഷി, എം. പദ്മകുമാർ, ഷാജി കൈലാസ്, ദീപൻ, വിനോദ് വിജയൻ നാഥൂറാം ഗോഡ്സെ മലയാളം
2013 മുംബൈ പോലീസ് ജയസൂര്യ റോഷൻ ആൻഡ്രൂസ് മലയാളം
2013 അരിവാൾ ചുറ്റിക നക്ഷത്രം മമ്മുട്ടി അമൽ നീരദ് --- മലയാളം

പുറത്തിറങ്ങിയ ചിത്രങ്ങൾ

ക്രമ
നമ്പർ
വർഷം സിനിമ കൂടെ-അഭിനയിച്ചവർ സംവിധായകൻ വേഷം ഭാഷ
1 2002 നക്ഷത്രക്കണ്ണുള്ള രാജകുമാരൻ
അവനുണ്ടൊരു രാജകുമാരി
ഗായത്രി രഘുറാം, ആർ. നരേന്ദ്രപ്രസാദ് രാജസേനൻ അനന്തു മലയാളം.
2 സ്റ്റോപ്പ് വയലൻസ് ചന്ദ്ര ലക്ഷ്മണൻ, വിജയരാഘവൻ എ. കെ. സാജൻ സാത്താൻ മലയാളം.
3 നന്ദനം നവ്യ നായർ, കവിയൂർ പൊന്നമ്മ രഞ്ജിത്ത് മനു മലയാളം.
4 2003 വെള്ളിത്തിര നവ്യ നായർ, സുധീഷ് ഭദ്രൻ രഘുറാം (സ്റ്റൈൽ രാജ്) മലയാളം.
5 മീരയുടെ ദുഃഖവും
മുത്തുവിന്റെ സ്വപ്നവും
അമ്പിളി ദേവി, രേണുക മേനോൻ വിനയൻ മുത്തു മലയാളം.
6 സ്വപ്നക്കൂട് മീര ജാസ്മിൻ, കുഞ്ചാക്കോ ബോബൻ കമൽ കുഞ്ഞുണ്ണി മലയാളം.
7 അമ്മക്കിളിക്കൂട് നവ്യ നായർ, ഇന്നസെന്റ് പത്മകുമാർ വിവേക്‌ മലയാളം.
8 ചക്രം മീര ജാസ്മിൻ, വിജീഷ് എ.കെ. ലോഹിതദാസ് ചന്ദ്രഹാസൻ മലയാളം.
9 2004 വെള്ളിനക്ഷത്രം ശർമിലി, ജയസൂര്യ വിനയൻ വിനോദ് മലയാളം.
10 2004 കഥ കാവ്യ മാധവൻ, അബ്ബാസ് സുന്ദർ ദാസ്‌ നന്ദൻ മേനോൻ മലയാളം.
11 2004 സത്യം പ്രിയാമണി, തിലകൻ വിനയൻ സഞ്ജീവ് കുമാർ മലയാളം.
12 2004 അകലെ ഗീതു മോഹൻദാസ്, ഷീല ശ്യാമപ്രസാദ് നീൽ മലയാളം.
13 2005 അത്ഭുതദ്വീപ് ഗിന്നസ് പക്രു, മല്ലിക കപൂർ വിനയൻ ഹരി മലയാളം.
14 2005 കനാ കണ്ടേൻ ശ്രികാന്ത്‌, ഗോപിക കെ. വി. ആനന്ദ് മദൻ തമിഴ്.
15 2005 കൃത്യം പവിത്ര, ജഗതി ശ്രീകുമാർ വിജി തമ്പി സത്യ,
ക്രിസ്റ്റി ലോപ്പസ്
മലയാളം.
16 2005 പോലീസ് ഭാവന, ഇന്ദ്രജിത്ത് വി. കെ. പ്രകാശ്‌ ശേഖർ മലയാളം.
17 2005 ദൈവനാമത്തിൽ ഭാവന, കൊച്ചിൻ ഹനീഫ ജയരാജ് അൻവർ മലയാളം.
18 2005 അനന്തഭദ്രം കാവ്യ മാധവൻ, മനോജ്‌ കെ. ജയൻ സന്തോഷ് ശിവൻ ആനന്ദൻ മലയാളം.
19 2006 അച്ഛനുറങ്ങാത്ത വീട് മുക്ത, സലീം കുമാർ ലാൽ ജോസ്‌ ഹരികൃഷ്ണൻ മലയാളം.
20 2006 വർഗ്ഗം രേണുക മേനോൻ, ക്യാപ്റ്റൻ രാജു പത്മകുമാർ സോളമൻ മലയാളം.
21 2006 ക്ലാസ്മേറ്റ്സ് കാവ്യ മാധവൻ, നരേൻ ലാൽ ജോസ്‌ സുകുമാരൻ മലയാളം.
22 2006 വാസ്തവം കാവ്യ മാധവൻ, ജഗതി ശ്രീകുമാർ പത്മകുമാർ ബാലചന്ദ്രൻ മലയാളം.
23 2006 പാരിജാതം സരന്യ ഭാഗ്യരാജ്, കെ. ഭാഗ്യരാജ് കെ. ഭാഗ്യരാജ് സുരേന്ദർ, ശ്രീധർ തമിഴ്.
24 2006 പകൽ ജ്യോതിർമയി, തിലകൻ എം. എ. നിഷാദ് നന്ദകുമാർ മലയാളം.
25 2006 ഒരുവൻ മീര വാസുദേവൻ, ഇന്ദ്രജിത്ത് ജീവൻ വിന്നോ ആനന്ദ് മലയാളം
26 2007 മൊഴി ജ്യോതിക, പ്രകാശ് രാജ് രാധാ മോഹൻ കാർത്തിക്ക് തമിഴ്
27 2007 അവൻ ചാണ്ടിയുടെ മകൻ ശ്രീദേവിക, വിജയരാഘവൻ തുളസീദാസ് കുര്യൻ ചാണ്ടി മലയാളം
28 2007 കാക്കി മനസാ, മുകേഷ് ബിപിൻ പ്രഭാകർ ഉണ്ണികൃഷ്ണൻ മലയാളം
29 2007 വീരാളിപ്പട്ട് പത്മപ്രിയ, മുരളി, ജഗതി ശ്രീകുമാർ കുക്കു സുരേന്ദർ ഹരി മലയാളം
30 2007 സത്തം പോടാതെ പത്മപ്രിയ, നിതിൻ സത്യ വസന്ത്‌ രവിചന്ദ്രൻ തമിഴ്
31 2007 കണ്ണാമൂച്ചി ഏനടാ സന്ധ്യ, സത്യരാജ് വി. പ്രിയ ഹരിഷ് വെങ്കടരാമൻ തമിഴ്
32 2007 നാദിയ കൊല്ലപ്പെട്ട രാത്രി കാവ്യ മാധവൻ, സുരേഷ് ഗോപി കെ. മധു സിയ മുസാഫിർ മലയാളം
33 2007 ചോക്കലേറ്റ് റോമ, സംവൃത സുനിൽ, ജയസൂര്യ ഷാഫി ശ്യാം ബാലഗോപാൽ മലയാളം
34 2007 കങ്കാരു കാവ്യ മാധവൻ, ജയസൂര്യ രാജ് ബാബു ജോസ്കുട്ടി മലയാളം
35 2008 വെള്ളിതിരയ് പ്രകാശ് രാജ്, ഗോപിക വിജി സർവണൻ തമിഴ്
36 2008 വൺ വെ ടിക്കെറ്റ് ഭാമ, തിലകൻ,
മമ്മൂട്ടി (അതിഥി വേഷം)
ബിപിൻ പ്രഭാകർ കുഞ്ഞാപ്പു
(ജഹാംഗീർ)
മലയാളം
37 2008 തലപ്പാവ് ലാൽ , അതുൽ കുൽക്കർണ്ണി, ധന്യ മേരി വർഗീസ് മധുപാൽ നക്സൽ ജോസഫ് മലയാളം
38 2008 തിരക്കഥ പ്രിയാമണി, അനൂപ് മേനോൻ, സംവൃത സുനിൽ രഞ്ജിത്ത് അക്ബർ അഹ്മെദ് മലയാളം
39 2008 ട്വന്റി 20 മമ്മൂട്ടി, മോഹൻലാൽ , സുരേഷ് ഗോപി ജോഷി അതിഥി വേഷം മലയാളം
40 2008 അഭിയും നാനും തൃഷ, പ്രകാശ് രാജ് രാധാ മോഹൻ സുധാകർ തമിഴ്
41 2008 മഞ്ചാടികുരു ഉർവശി, റഹ്‌മാൻ അഞ്ജലി മേനോൻ വിക്കി മലയാളം
42 2008 ലോലിപോപ്പ് റോമ, ഭാവന, ജയസൂര്യ, കുഞ്ചാക്കോ ബോബൻ ഷാഫി ഫ്രാങ്കോ മലയാളം
43 2009 നമ്മൾ തമ്മിൽ ഗീതു മോഹൻദാസ്, ഇന്ദ്രജിത്ത്, രേവതി വിജി തമ്പി വിക്കി മലയാളം
44 2009 കലണ്ടർ നവ്യ നായർ, മുകേഷ്, സാറിന വഹാബ് മഹേഷ്‌ ഒള്ളിക്കര സോജപ്പൻ മലയാളം
45 2009 പുതിയ മുഖം പ്രിയാമണി, മീര നന്ദൻ, ബാലാ ദിപൻ കൃഷ്ണ കുമാർ മലയാളം
46 2009 നിനൈത്താലേ ഇനിക്കും പ്രിയാമണി, സക്തി വാസു കുമാരവേൽ ശിവ തമിഴ്
47 2009 റോബിൻഹുഡ് ഭാവന, നരേൻ, ബിജു മേനോൻ, സംവൃത സുനിൽ ജോഷി വെങ്കി
(വെങ്കടേഷ്)
മലയാളം
48 2009 കേരള കഫെ റഹ്‌മാൻ, ജയസൂര്യ, ഗീതു ക്രിസ്റ്റി ശങ്കർ രാമകൃഷ്നൻ, രഞ്ജിത്ത് Leon മലയാളം
49 2010 പുണ്യം അഹം സംവൃത സുനിൽ, നെടുമുടി വേണു രാജ് നായർ നാരായണൻ ഉണ്ണി മലയാളം
50 2010 താന്തോന്നി ഷീല, അംബിക, സുരാജ്, സായി കുമാർ ജോർജ്‌ വർഗ്ഗിസ് വടക്കൻവീട്ടിൽ കൊച്ചുതോമ മലയാളം
51 2010 പോലീസ്‌ പോലീസ്‌ ശ്രികാന്ത്‌, കമാലിനി മുഖർജി മൻമോഹൻ രവികാന്ത് തെലുഗു
52 2010 പോക്കിരി രാജ മമ്മൂട്ടി, ശ്രിയ ശരൺ വൈശാഖ് എബ്രഹാം സൂര്യ മലയാളം
53 2010 രാവണൻ വിക്രം, ഐശ്വര്യ റായ്, പ്രിയാമണി മണിരത്നം ദേവ് പ്രകാശ് തമിഴ്
54 2010 അൻവർ മംത, ലാൽ, പ്രകാശ് രാജ് അമൽ നീരദ് അൻവർ മലയാളം
55 2010 ദി ത്രില്ലർ കാതറിൻ തെരേസ, മല്ലിക കപൂർ , ലാലു അലക്സ്, സമ്പത്ത് ബി. ഉണ്ണികൃഷ്ണൻ നിരനജൻ മലയാളം
56 2011 അർജുനൻ സാക്ഷി ആൻ അഗസ്റ്റിൻ,നെടുമുടി വേണു, ബിജു മേനോൻ,
വിജയരാഘവൻ
രഞ്ജിത്ത് ശങ്കർ റോയ്‌ മാത്യു മലയാളം
57 2011 മേക്കപ്പ്മാൻ ജയറാം, കുഞ്ചാക്കോ ബോബൻ, ഷീല ഷാഫി അതിഥി വേഷം മലയാളം
58 2011 ഉറുമി പ്രഭുദേവ, ജെനീലിയ,ആര്യ, തബ്ബു, വിദ്യ ബാലൻ സന്തോഷ് ശിവൻ കേലു നായനാർ മലയാളം
59 2011 സിറ്റി ഓഫ് ഗോഡ് പാർവതി മേനോൻ,ഇന്ദ്രജിത്ത്, ശ്വേത മേനോൻ, റിമ കല്ലിങ്കൽ ലിജോ ജോസ് പെല്ലിശ്ശേരി ജ്യോതിലാൽ മലയാളം
60 2011 മാണിക്ക്യക്കല്ല് മുകേഷ്, സംവൃത സുനിൽ, സലീം കുമാർ എം. മോഹനൻ വിനയചന്ദ്രൻ മലയാളം
61 2011 വീട്ടിലേക്കുള്ള വഴി ഇന്ദ്രജിത്ത്, ധന്യ മേരി വർഗീസ് ഡി. ബിജു ഡോക്ടർ മലയാളം
62 2011 ഇന്ത്യൻ റുപ്പി തിലകൻ, റിമ കല്ലിങ്കൽ രഞ്ജിത്ത് ജെ.പി. (ജയപ്രകാശ്) മലയാളം
63 2012 മാസ്റ്റേഴ്സ് ശശികുമാർ, പിയ ബാജ്പയ്, ബിജു മേനോൻ ജോണി ആന്റണി ശ്രീരാമകൃഷ്ണൻ മലയാളം
64 2012 ഹീറോ ബാലാ, ശ്രീകാന്ത്‌, യാമി ഗൗതം ദീപൻ ടാർസൻ ആന്റണി മലയാളം
65 2012 ബാച്ച്‌ലർ പാർട്ടി ആസിഫ് അലി, ഇന്ദ്രജിത്ത്, കലാഭവൻ മണി, നിത്യാ മേനോൻ അമൽ നീരദ് അതിഥി വേഷം മലയാളം
66 2012 ആകാശത്തിന്റെ നിറം ഇന്ദ്രജിത്ത്, നെടുമുടി വേണു, അമല പോൾ, അനൂപ് ചന്ദ്രൻ ഡി. ബിജു മലയാളം
67 2012 സിംഹാസനം തിലകൻ, സിദ്ദിഖ്, മണിയൻപിള്ള രാജു, വന്ദന, ഐശ്വര്യ ദേവൻ ഷാജി കൈലാസ് മലയാളം
68 2012 മോളി ആന്റി റോക്ക്സ് രേവതി, ലാലു അലക്സ്, കെ.പി.എ.സി. ലളിത രഞ്ജിത്ത് ശങ്കർ പ്രണവ് ഐ.ആർ.എസ്. മലയാളം
69 2012 അയ്യ റാണി മുഖർജി സച്ചിൻ കുന്ദാൾകർ സൂര്യ ‌‌ ഹിന്ദി
70 2012 അയാളും ഞാനും തമ്മിൽ നരേൻ, കലാഭവൻ മണി, സലിം കുമാർ, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ ലാൽ ജോസ് രവി തരംഗൻ മലയാളം
71 2013 സെല്ലുലോയിഡ് മംത മോഹൻദാസ്, ചാന്ദ്നി കമൽ ജെ.സി. ഡാനിയൽ മലയാളം

പിന്നണി ഗായകൻ

സിനിമാ നിർമാതാവ്

അവലംബം

  1. "Prithviraj on a Roll (Turns 27)". The Hindu. Chennai, India. 15 October 2009.
  2. ഐ.എം.ഡി.ബി.ൽ നിന്നുള്ള ജീവചരിത്രം
  3. http://www.prithviraj.co.in/about.html
  4. ഹിന്ദുവിൽ നിനുള്ള റിപ്പോർട്ട്
  5. ടൈംസ് ഓഫ്‌ ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ട്
  6. "Prithviraj to star in YRF's Aurangzeb". BollywoodHungama.com. 2012-06-12. Retrieved 2012-07-17.
  7. http://www.mathrubhumi.com/movies/malayalam/341777/

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=പൃഥ്വിരാജ്&oldid=1660879" എന്ന താളിൽനിന്ന് ശേഖരിച്ചത്