"പയ്യപ്പിള്ളി വർഗീസ് കത്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം: en:Varghese Payapilly Palakkappilly എന്നത് en:Varghese Payyappilly Palakkappilly എന്നാക്കി മാറ്റുന്നു
വരി 35: വരി 35:
[[വർഗ്ഗം:റോമൻ കത്തോലിക്കാ സഭയിലെ ദൈവദാസർ]]
[[വർഗ്ഗം:റോമൻ കത്തോലിക്കാ സഭയിലെ ദൈവദാസർ]]


[[en:Varghese Payapilly Palakkappilly]]
[[en:Varghese Payyappilly Palakkappilly]]
[[pl:Varghese Payapilly Palakkappilly]]
[[pl:Varghese Payapilly Palakkappilly]]

17:48, 20 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവദാസൻ വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി
വർഗീസ് പാലയ്ക്കാപ്പിള്ളി
ജനനം(1876-08-08)ഓഗസ്റ്റ് 8, 1876
പെരുമാനൂർ, കേരളം, ഇന്ത്യ
മരണംഒക്ടോബർ 5, 1929(1929-10-05) (പ്രായം 53)
ആലുവ, കേരളം, ഇന്ത്യ
വണങ്ങുന്നത്കത്തോലിക്കാ സഭ
ഓർമ്മത്തിരുന്നാൾ05 ഒക്ടോബർ

കത്തോലിക്കാ സഭ ദൈവദാസനായി പ്രഖ്യാപിച്ച ഒരു വൈദികനാണ് വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി[1][2] . ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾക്ക് 2009-ൽ തുടക്കം കുറിച്ചു.

ജീവിതരേഖ

ഏറണാകുളം ജില്ലയിലെ കോന്തുരുത്തി ഇടവകയിൽ പാലയ്ക്കാപ്പിള്ളി വീട്ടിൽ 1876 ഓഗസ്റ്റ് 8-നാണ് വർഗീസ് പയ്യപ്പിള്ളിയുടെ ജനനം. 1927-ൽ അദ്ദേഹം അഗതികളുടെ സന്യാസസമൂഹം രൂപീകരിച്ചു[3]. കടമക്കുടി, ആലങ്ങാട്, ആരക്കുഴ-മീൻകുന്നം എന്നീ ഇടവകകളിൽ വൈദികസേവനം അനുഷ്ഠിച്ചു. ആലുവാ സെന്റ്. മേരീസ് ഹൈസ്കൂളിന്റെ മാനേജർ സ്ഥാനവും വഹിച്ചിരുന്നു. 1929 - ഒക്ടോബർ 5 - ന് വർഗീസ് പാലയ്ക്കാപ്പിള്ളി അന്തരിച്ചു[4].

ദൈവദാസപ്രഖ്യാപനം

ദൈവദാസപ്രഖ്യാപനചടങ്ങ്

മരണശേഷം 80 വർഷങ്ങൾക്കു ശേഷമാണ് നാമകരണ നടപടികൾ ആരംഭിക്കുകയും വർഗീസ് പയ്യപ്പിള്ളിയെ ദൈവദാസനായി പ്രഖ്യാപിക്കുകയും ചെയ്തത്. 2009 സെപ്റ്റംബറിൽ കർദ്ദിനാൾ മാർ വർക്കി വിതയത്തിലാണ് ദൈവദാസ പ്രഖ്യാപനം നടത്തിയത്.

വിശുദ്ധ പദവി

വർഗ്ഗീസ് പാലക്കപ്പിള്ളിയുടെ കബറിടത്തിൽ കാഞ്ഞിരപ്പിള്ളി രൂപതാ മെത്രാൻ

ഫാദർ. വർഗീസ് പയ്യപ്പിള്ളിയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾക്ക് 2009-ൽ തുടക്കം കുറിച്ചു. ഇതിനായി കോന്തുരുത്തി സെന്റ്. ജോൺ നെപുംസ്യാനോസ് പള്ളിയിലെ ഇദ്ദേഹത്തിന്റെ കബറിടം തുറന്നു പരിശോധിച്ചു. തുടർന്ന് നാമകരണ കോടതി അംഗങ്ങൾ കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ അധ്യക്ഷതയിൽ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങൾ പ്രത്യേക പേടകത്തിലാക്കുകയും മാർ തോമസ് ചക്യാത്തിന്റെ കാർമികത്വത്തിൽ പുതിയ കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു. ഡോ. ജോയി ഫ്രാൻസിസ് വിതയത്തിൽ, ഡോ. മാത്യു പുതിയേടം, സിസ്റ്റർ കർമലത, സിസ്റ്റർ സ്റ്റെല്ലാമരിയ എന്നീ വിദഗ്ധരാണ് ഭൗതീകാവശിഷ്ടങ്ങൾ പരിശോധിച്ചത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ