"പമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യഥാർത്ഥനാമം
വരി 34: വരി 34:
| portaldisp =
| portaldisp =
}}
}}
[[മലയാളം|മലയാളത്തിലെ]] ഒരു സാഹിത്യകാരനാണ് '''പമ്മൻ'''. '''ആർ.പി. മേനോൻ''' എന്നാണ് യഥാർത്ഥ പേര്. [[ചട്ടക്കാരി|ചട്ടക്കാരിയിലൂടെ]] മികച്ച കഥയ്ക്കുള്ള 1974ലെ [[മികച്ച കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവരുടെ പട്ടിക|കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്]] പമ്മനു ലഭിച്ചു.
[[മലയാളം|മലയാളത്തിലെ]] ഒരു സാഹിത്യകാരനാണ് '''പമ്മൻ'''. '''ആർ.പരമേശ്വരമേനോൻ'''<ref>http://articles.timesofindia.indiatimes.com/2007-06-04/thiruvananthapuram/27976247_1_malayalam-novelist-railway</ref> എന്നാണ് യഥാർത്ഥ പേര്. [[ചട്ടക്കാരി|ചട്ടക്കാരിയിലൂടെ]] മികച്ച കഥയ്ക്കുള്ള 1974ലെ [[മികച്ച കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവരുടെ പട്ടിക|കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്]] പമ്മനു ലഭിച്ചു.


== ജീവിതരേഖ ==
== ജീവിതരേഖ ==
വരി 57: വരി 57:


== അവലംബം ==
== അവലംബം ==
<references/>
*http://timesofindia.indiatimes.com/Cities/Thirupuram/Malayalam_novelist_Pamman_dies/articleshow/2095649.cms
*http://timesofindia.indiatimes.com/Cities/Thirupuram/Malayalam_novelist_Pamman_dies/articleshow/2095649.cms




{{writer-stub}}
{{writer-stub}}

17:50, 16 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

പമ്മൻ

മലയാളത്തിലെ ഒരു സാഹിത്യകാരനാണ് പമ്മൻ. ആർ.പരമേശ്വരമേനോൻ[1] എന്നാണ് യഥാർത്ഥ പേര്. ചട്ടക്കാരിയിലൂടെ മികച്ച കഥയ്ക്കുള്ള 1974ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പമ്മനു ലഭിച്ചു.

ജീവിതരേഖ

1920 ഫെബ്രുവരി 2-നു കൊല്ലത്ത് പ്ലാമൂട്ടിൽ ജനിച്ചു. അച്ഛൻ: കെ. രാമൻ മേനോൻ. അമ്മ: മാധവിക്കുട്ടി അമ്മ. കൊല്ലം ഗവ. ഇംഗ്ലീഷ് ഹൈസ്കൂൾ, മദ്രാസ് ഗവ. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടി. കുറച്ചുകാലം റോയൽ ഇന്ത്യൻ നേവിയിൽ ജോലിനോക്കി. 1946 മുതൽ 1980 വരെ പശ്ചിമ റെയിൽ‌വേയിൽ ഉദ്യോഗസ്ഥനായിരുന്നു. റെയിൽ‌വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ജിനിയർ ആയി ആണ് ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞത്.

30-ഓളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുണ്ട് . അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി എന്നീ നോവലുകൾ സിനിമയായി. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. ഭാര്യ: കമലാ മേനോൻ.

2007 ജൂൺ 3-നു തിരുവനന്തപുരം വെള്ളായണിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തുവെച്ച് അന്തരിച്ചു. 87 വയസ്സായിരുന്നു.

കൃതികൾ

  • ഭ്രാന്ത്
  • അടിമകൾ
  • ചട്ടക്കാരി
  • അമ്മിണി അമ്മാവൻ
  • മിസ്സി
  • തമ്പുരാട്ടി
  • വികൃതികൾ കുസൃതികൾ
  • നെരിപ്പോട്
  • ഒരുമ്പെട്ടവൾ
  • വഷളൻ
  • ഒടുക്കം

അവലംബം

  1. http://articles.timesofindia.indiatimes.com/2007-06-04/thiruvananthapuram/27976247_1_malayalam-novelist-railway


"https://ml.wikipedia.org/w/index.php?title=പമ്മൻ&oldid=1652774" എന്ന താളിൽനിന്ന് ശേഖരിച്ചത്