"കേണോത്ത് ജി. അടിയോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|K. G. Adiyodi}}
{{prettyurl|K. G. Adiyodi}}
{{for|ഇതേ പേരിലുള്ള രാഷ്ട്രീയപ്രവർത്തകനെക്കുറിച്ചറിയാൻ|[[കെ.ജി. അടിയോടി (രാഷ്ട്രീയപ്രവർത്തകൻ)]]}}
{{for|ഇതേ പേരിലുള്ള രാഷ്ട്രീയപ്രവർത്തകനെക്കുറിച്ചറിയാൻ|കെ.ജി. അടിയോടി (രാഷ്ട്രീയപ്രവർത്തകൻ)}}
കേരളത്തിലെ പ്രമുഖനായി ജന്തുശാസ്ത്രജ്ഞനും, ശാസ്ത്രസാഹിത്യകാരനും, [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] സ്ഥാപകരിലൊരാളുമായിരുന്നു '''ഡോ. കെ.ജി അടിയോടി''' (ജനനം:18 ഫെബ്രുവരി 1937; മരണം: 28 മേയ് 2001). കേണോത്ത് ഗോവിന്ദൻ അടിയോടി എന്ന് പൂർണ്ണനാമം.
കേരളത്തിലെ പ്രമുഖനായി ജന്തുശാസ്ത്രജ്ഞനും, ശാസ്ത്രസാഹിത്യകാരനും, [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] സ്ഥാപകരിലൊരാളുമായിരുന്നു '''ഡോ. കെ.ജി അടിയോടി''' (ജനനം:18 ഫെബ്രുവരി 1937; മരണം: 28 മേയ് 2001). കേണോത്ത് ഗോവിന്ദൻ അടിയോടി എന്ന് പൂർണ്ണനാമം.



17:22, 12 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ പ്രമുഖനായി ജന്തുശാസ്ത്രജ്ഞനും, ശാസ്ത്രസാഹിത്യകാരനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു ഡോ. കെ.ജി അടിയോടി (ജനനം:18 ഫെബ്രുവരി 1937; മരണം: 28 മേയ് 2001). കേണോത്ത് ഗോവിന്ദൻ അടിയോടി എന്ന് പൂർണ്ണനാമം.

ജീവിതരേഖ

തൃക്കരിപ്പൂരിൽ കാവിൽ കാമ്പ്രത്ത് ഗോവിന്ദ പൊതുവാൾ. മാതാവ് കേണോത്ത് ലക്ഷ്മി പിള്ളയാതിരി അമ്മയുടെയും മകനായി കണ്ണൂർ ജില്ലയിലെ പെരളത്ത് ജനിച്ചു. ഭാര്യ ഗവേഷകയായ ഡോ. റീത്ത. യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗമായിരിക്കെ, ന്യൂഡൽഹിയിൽവെച്ചാണ് അന്തരിച്ചത്.

ഔദ്യോഗിക ജീവിതം

മംഗലാപുരം സെന്റ് ആഗ്നസ് കോളജ്, കോഴിക്കോടു ദേവഗിരി സെന്റ് ജോസഫ്സ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി നോക്കി. 1964-70 വരെ കേരള സർവകലാശാലാ ജന്തുശാസ്ത്രവകുപ്പിൽ ഫോർഡ് ഫൌണ്ടേഷന്റെ ഗവേഷണ പ്രോജക്ടിൽ റിസർച്ച് അസിസ്റ്റന്റായിരുന്നു. കീടങ്ങളുടെ ന്യൂറോ എൻഡോക്രൈനോളജിയിൽ ഇദ്ദേഹം നടത്തിയ ഗവേഷണങ്ങൾക്ക് 1970-ൽ പി.എച്ച്.ഡി. ബിരുദം ലഭിച്ചു. ഇതിനുശേഷം മലയാളം എൻസൈക്ളോപീഡിയയിൽ ആറുമാസക്കാലം ശാസ്ത്രവിഭാഗം എഡിറ്ററായിരുന്നു. തുടർന്ന് കോഴിക്കോടു സർവകലാശാലാജന്തുശാസ്ത്ര വിഭാഗത്തിൽ റീഡറായി ചേർന്ന അടിയോടി 1977-ൽ പ്രൊഫസറും പിന്നീട് ജന്തുശാസ്ത്രവകുപ്പു മേധാവിയും സയൻസ്ഫാക്കൽറ്റിഡീനും ആയി.

1977-78-ൽ ബ്രിട്ടനിലും പിന്നീട് ജർമനിയിലെ കോൺ(Kohn) സർവകലാശാലയിലും ഫ്രാൻസിലെ പാരീസ് സർവകലാശാലയിലും അടിയോടി ഗവേഷണം നടത്തി. ക്രസ്റ്റേഷ്യൻ പ്രത്യുത്പാദന ഫിസിയോളജിയിലാണ് പിന്നീട് ഇദ്ദേഹം ഗവേഷണം തുടർന്നത്. 1994-96-ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ആയി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു

ശാസ്ത്രപ്രചരണം

ഇന്റർനാഷണൽ സൊസൈറ്റി ഒഫ് ഇൻവെർട്ടിബ്രേറ്റ് റിപ്രൊഡക്ഷൻ (ISIR) എന്ന സംഘടന രൂപീകരിച്ച അടിയോടിതന്നെയായിരുന്നു 1986 വരെ അതിന്റെ സെക്രട്ടറി ജനറൽ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ പ്രമുഖനായ അടിയോടി ദേശീയ ശാസ്ത്രവേദിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു.

പ്രധാന കൃതികൾ

ദേശീയ-അന്തർദേശീയ ജേർണലുകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇംഗ്ളീഷിലും മലയാളത്തിലും 300-ൽ അധികം ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • തെയ്യവും തിറയും,
  • ജീവന്റെ ഉദ്ഭവവും ഭാവിയും (1965-ലെ എം.പി.പോൾ പുരസ്കാരം)
  • കേരളത്തിലെ വിഷപ്പാമ്പുകൾ,
  • പ്രാഥമിക ജന്തുശാസ്ത്രം

എന്നിവയാണ് പ്രധാന കൃതികൾ.


പുരസ്തകാരങ്ങൾ

  • വിക്രം സാരഭായ് മെമ്മോറിയൽ അവാർഡ് (1980),
  • വൃക്ഷമിത്ര അവാർഡ് (1986),
  • ഇന്ദിരാഗാന്ധി പര്യവരൺ അവാർഡ് (1989) എന്നീ ദേശീയ പുരസ്കാരങ്ങളും
  • 1990-ൽ ഗ്ളോബൽ 500 അവാർഡ്,
  • യുനെസ്ക്കോ സമ്മാനം (1989),
  • റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് എന്നീ അന്തർദേശീയ പുരസ്കാരങ്ങളും അടിയോടിക്ക് ലഭിച്ചിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കേണോത്ത് ജി. അടിയോടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കേണോത്ത്_ജി._അടിയോടി&oldid=1648606" എന്ന താളിൽനിന്ന് ശേഖരിച്ചത്