"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 338: വരി 338:
{{കാര്യനിർവാഹകസ്ഥാനാർത്ഥി|Junaidpv}}
{{കാര്യനിർവാഹകസ്ഥാനാർത്ഥി|Junaidpv}}
കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- [[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 13:29, 4 ഫെബ്രുവരി 2013 (UTC)
കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- [[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 13:29, 4 ഫെബ്രുവരി 2013 (UTC)
:മലയാളം വിക്കിപീഡിയയിൽ നിലവിൽ ചെക്ക് യൂസർമാർ വരേണ്ട സാഹചര്യമില്ല എന്ന് കരുതുന്നു. വിസമ്മതം അറിയിക്കുന്നു. നന്ദി. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 17:27, 7 ഫെബ്രുവരി 2013 (UTC)

17:27, 7 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

മലയാളം വിക്കിപീഡിയയിൽ ഉണ്ടാകുന്ന ദുരുദ്ദേശപരമായ തിരുത്തലുകൾ, തിരുത്തൽ യുദ്ധങ്ങൾ, ഉപയോക്താക്കളെ വ്യക്തിപരമായി അവഹേളിക്കൽ എന്നു തുടങ്ങി മിക്കവാറും മേഖലകളിൽ വാൻഡലിസം എന്നു കൃത്യമായും നിർവ്വചിക്കാവുന്ന ചില പ്രവർത്തികൾ ഉണ്ടായതായി സജീവമായിരിക്കുന്ന മിക്കവാറും എല്ലാ ഉപയോക്താക്കൾക്കും അറിവുള്ളതാണല്ലോ? അങ്ങനെയുള്ള വ്യക്തികൾ/പേരുകൾ എന്നിവ ആരാണെന്നും ഏതെങ്കിലും വിക്കി ഉപയോക്താവിന്റെ അപരമൂർത്തിയാണോ എന്നതിനേക്കുറിച്ചുമൊക്കെ അറിയുന്നതിനായി ചെക്ക്‌യൂസർ എന്ന ഒരു നിർവ്വാഹകസംഘം മെറ്റാ വിക്കിയിൽ പ്രവർത്തിക്കുന്നുണ്ട്. പലപ്പോഴും കാര്യങ്ങൾ കൃത്യമായും അവരെ പറഞ്ഞു മനസ്സിലാക്കിക്കാൻ പറ്റാത്തതിനാൽ പല പരാതികളും വഴിമുട്ടി നിൽക്കുകയുമാണ്. ഇത്തരമൊരു സന്ദർഭത്തിൽ നമുക്ക് സ്വന്തമായി ചെക്യൂസർ വേണം എന്ന ആശയം പലർക്കും തോന്നുകയും അത് വിക്കിപീഡിയ പഞ്ചായത്ത് സാങ്കേതികം എന്ന വിഭാഗത്തിൽ ഒരു ചർച്ചയാകുകയും ചെയ്തത്. ആ ചർച്ചയിൽ വളരെപ്പേർ പങ്കെടുക്കുകയും ഏകദേശം 25 പേരോളം വോട്ടു നൽകുകയും ചെയ്തിട്ടുണ്ട്. ചെക്ക്യൂസർ വേണം എന്ന കാര്യത്തിൽ അനുകൂലമായി 15 സജീവ ഉപയോക്താക്കളും ചെക്ക്യൂസർ വേണ്ട എന്ന കാര്യത്തിൽ 7 ഉപയോക്താക്കളും നിഷ്പക്ഷ സമീപനവുമായി 2 ഉപയോക്താക്കളും വോട്ടു ചെയ്തു.

ഭൂരിപക്ഷാഭിപ്രായത്തെ മുൻനിർത്തി ഈ വിഷയത്തിൽ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയതിൽ നിന്നും കുറച്ചു കാര്യനിർവ്വാഹകരെ നാമനിർദ്ദേശം ചെയ്യുകയാണ്.

ദുരുദ്ദേശപരമായ രീതിയിൽ വിവിധ ഉപയോക്തൃനാമങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ മാത്രമേ ചെക്ക്‌യൂസറെ എതിർക്കേണ്ടതുള്ളൂ എന്ന കാര്യം മുൻ‌നിർത്തി എല്ലാവരും അനുകൂലിച്ച് വോട്ടുചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് മലയാളം വിക്കിപീഡിയയ്ക്ക് ഗുണം മാത്രമേ ഉണ്ടാകൂ എന്നു വിചാരിച്ച് എല്ലാവരേയും തിരഞ്ഞെടുക്കണം എന്നു താത്പര്യപ്പെടുന്നു.

ഈ ലിസ്റ്റിലുള്ള കാര്യനിർവ്വാഹകർ ദയവായി അവരുടെ സമ്മതം അറിയിക്കുവാൻ താത്പര്യപ്പെടുന്നു. എന്ന് സസ്നേഹം, --സുഗീഷ് (സംവാദം) 19:48, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ചെക്ക്‌യൂസർമാരുടെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ച വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#ചെക്ക്‌യൂസർ എന്ന താളിൽ ലഭ്യമാണ്.

ജ്യോതിസ്

Jyothis (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

ഈ ചർച്ചയിൽ പങ്കെടുത്തിട്ടില്ല എങ്കിലും ഇദ്ദേഹം ഒരു സ്റ്റീവാർഡാണ്. കൃത്യമായും ചെക്ക്യൂസർ ഉപകരണങ്ങളേക്കുറിച്ച് വ്യക്തമായി അറിവുള്ള ആളുമാണ്. അതിനാൽത്തന്നെ ഇദ്ദേഹത്തെ ഒന്നാമതായി നാമനിർദ്ദേശം ചെയ്യുന്നു.--സുഗീഷ് (സംവാദം) 07:59, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

നാമനിർദ്ദേശത്തിനു നന്ദി. തിരക്കുകൾ മൂലം സ്ഥിരമായി ഇപ്പോൾ സ്റ്റ്യുവാഡു പണി മാത്രമേ ചെയ്യാറുള്ളൂ എങ്കിലും, ഇവിടെ സഹായിക്കുന്നതിനു സന്തോഷമേയുള്ളൂ. --ജ്യോതിസ് (സംവാദം) 02:12, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം

ജ്യോതിസിനോട് ചില ചോദ്യങ്ങൾ

  1. ഈ പദവി കൂടി ഏറ്റെടുത്താൽ താങ്കൾക്ക് ഇതിലേക്ക് സമയം ചിലവഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ? പ്രത്യേകിച്ചും താങ്കൾ മലയാളം വിക്കിപീഡിയയിൽ സജീമമല്ലാത്ത സാഹചര്യത്തിൽ. കൂടാതെ സ്റ്റീവാർഡ് സ്ഥാനം വഹിക്കുന്ന താങ്കൾ ഇതിലേക്ക് കൃത്യസമയത്തിൽ മറുപടികൾ കൊടുക്കാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ?

മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരുപാടേറെ അധികസമയം ഇതിനായി വേണമെന്നു കരുതുന്നില്ല. സ്റ്റ്യൂവാഡ് പണിയിലെ പ്രധാന ജോലികളിലൊന്ന് ഇതു തന്നെയാണ്. --ജ്യോതിസ് (സംവാദം) 02:12, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

  1. മലയാളം വിക്കിപീഡിയയിൽ അടുത്തകാലത്തുണ്ടായ ചില സംവാദങ്ങളും (അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ ) കണക്കിലെടുത്ത് എത്രമാത്രം ആത്മാർഥമായി താങ്കൾക്ക് പ്രവർത്തിക്കാൻ കഴിയും? ഇങ്ങിനെയുള്ള സാഹചര്യങ്ങൾ സമചിത്തയോടെ പെരുമാറാൻ ഈ പദവി ലഭിച്ചുകഴിഞ്ഞാൽ താങ്കൾക്ക് എങ്ങിനെയാണ് ഉദ്ദേശിക്കുന്നത്?--RameshngTalk to me 19:14, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

അപരമൂർത്തികളുടെ പ്രശ്നം മലയാളം വിക്കിമീഡിയ പ്രൊജക്റ്റുകളിൽ താരതമ്യേന കുറവാണെന്നു വേണം പറയാൻ. പ്രശ്നങ്ങളെ പേടിച്ചാൽ കാര്യം നടക്കില്ല. :) --ജ്യോതിസ് (സംവാദം) 02:12, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

വോട്ടെടുപ്പ്:ജ്യോതിസ്

  • എതിർക്കുന്നു-- അഡ്മിൻ ഗ്രൂപ്പിൽ ഒരു സംശയം ചോദിച്ചിട്ടു മറുപടി കിട്ടിയില്ല, വ്യക്തിപരമായ തിരക്കുകൾ കൊണ്ടാവാം, എന്നിരുന്നാലും ഇദ്ദേഹത്തിന്റെ സേവനം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ദീപു [deepu] (സംവാദം) 07:16, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
എനിക്ക് നേരിട്ടറിയാവുന്ന (ഏറെക്കൊല്ലം മുമ്പുത്തെയും ഈയടുത്ത കാലത്തെയും) ചെക്ക്‌യൂസർ കാര്യങ്ങളിൽ ഏല്ലായെപ്പോഴും ജ്യോതിസ് ആവുന്ന എല്ലാ സഹായവും നൽകിയിട്ടുണ്ട്. ദീപു ഇക്കാരണത്താൽ മാത്രം എതിർക്കേണ്ടതില്ലെന്നാണെന്റെ പക്ഷം. --ജേക്കബ് (സംവാദം) 07:50, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
ഞാൻ വളരെക്കാലമായി നേരിട്ടറിയുന്ന ഉപയോക്താവാണ്. മെറ്റയിലും ഐ.ആർ.സിയിലും ചോദിക്കുന്ന എല്ലാ സംശയങ്ങൾക്കും ജ്യോതിസ് ഉടൻ മറുപടി നൽകാറുണ്ട്. വിക്കിസംരംഭങ്ങളുമായി ബന്ധപ്പെട്ട മലയാളമടക്കമുള്ള പല ഐ.ആർ.സികളിലും ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട്. --നത (സംവാദം) 13:24, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
ജേക്കബ്, ജ്യോതിസ് ചെക്ക് യൂസറാവുന്നതിനോട് അത്ര എതിർപ്പൊന്നും എനിക്കില്ല, എനിക്ക് ജ്യോതിസ്സുമായി നേരിട്ടു പരിചയവുമില്ല, എന്റെ അനുഭവം വച്ചു, ഒരു കുഞ്ഞു പ്രതിഷേധമെന്ന നിലയിലാണ് എതിർത്തു വോട്ട് ചെയ്തത്. ദീപു [deepu] (സംവാദം) 18:38, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

  • നിഷ്പക്ഷം -- മലയാളം വിക്കിപ്പീടിയയിൽ സജീവമല്ലാത്തത്കൊണ്ട് ഇദ്ദേഹത്തെ ചെക്ക് യൂസർ ആക്കുന്നതും ഇപ്പോഴുള്ള സംവിധാനവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് ? ഇപ്പോൾ മറ്റേതെങ്കിലും വിക്കിയിലെ ചെക്ക് യൂസർ ക്ലർക്കിന് സന്ദേശമയച്ച് മറുപടിയ്ക്ക് കാത്തിരിക്കുകയല്ലേ ചെയ്യുന്നത്. ജ്യോതിസ് എപ്പോഴുമിവിടില്ലാത്തതു കൊണ്ട് ചെക്ക് യൂസർ നടത്തണമെങ്കിൽ സ്ന്ദേശമയച്ച് മറുപടിയ്ക്കു കാക്കണം. രണ്ടും ഫലം ഒന്നു തന്നെ. ഇത് ഒരു honorary title അല്ലല്ലോ ആവശ്യത്തിനു ഉപയോഗിക്കാനല്ലേ? --സാഹിർ 18:11, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
എല്ലാ ദിവസവും സജീവമായി ചെയ്തുകൊണ്ടിരിക്കേണ്ട ഒരു ജോലിയല്ല ചെക്ക് യൂസർ. അതേ സമയം, വർഷങ്ങളായി മലയാളം വിക്കിപീഡിയയിൽ ഇടപെട്ടതിന്റെ അനുഭവവും, വല്ലപ്പോഴും ആവശ്യം വരുമ്പോൾ ഉടനെ ഇടപെടാനുള്ള ഓൺലൈൻ സാന്നിദ്ധ്യവും അതിനാവശ്യവുമാണു്. നേരിട്ട് എല്ലാ ദിവസവും എഡിറ്റു ചെയ്യാറില്ലെങ്കിലും വളരെ വർഷങ്ങളായി മലയാളം വിക്കിപീഡിയയ്ക്കു് ആവശ്യം വരുന്ന സമയത്തെല്ലാം ഓടിയെത്തി സഹായിക്കാറുള്ള, ആഗോളതലത്തിൽ തന്നെ പരിചയസമ്പന്നനായ ഒരു സ്റ്റിവാർഡാണു് ജ്യോതിസ്. കൂടാതെ, ഒരു സ്റ്റിവാർഡ് എന്ന നിലയിൽ ഇപ്പോൾ തന്നെ ചെക്ക് യൂസർ കാര്യങ്ങൾ ചെയ്യാൻ ജ്യോതിസ്സിനു് സാദ്ധ്യമാണു്. പക്ഷേ, അങ്ങനെ ചെക്ക് യൂസർ ചെയ്യേണ്ടി വരുമ്പോൾ ഉപയോക്തൃസമൂഹത്തിന്റേയോ സഹ ചെക്ക് യൂസറുടേയോ അനുവാദം കൂടി ലഭിയ്ക്കണം എന്നും ചെക്ക് യൂസർ അംഗങ്ങളുടെ മൊത്തം സംഘത്തിലെ എല്ലാ നിബന്ധനകളും അതേപോലെ ജ്യോതിസ്സിനുകൂടി ബാധിക്കണം എന്നുമാണു് ഇത്തരമൊരു തെരഞ്ഞെടുപ്പുകൊണ്ടു് ഉദ്ദേശിക്കുന്നതു്. (ഈ പ്രതികരണത്തിനു് യുക്തമായ സ്ഥാനം ഇവിടെയല്ലെങ്കിൽ തക്ക സ്ഥാനത്തേക്കു മാറ്റാവുന്നതാണു്.) വിശ്വപ്രഭViswaPrabhaസംവാദം 19:15, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
മലയാളം വിക്കിപീടിയയിൽ ഒരു പൂർവിക പിതാമഹൻ എന്ന രീതിയിൽ ജ്യോതിസിനോട് സകല ബഹുമാനങ്ങളൂമുണ്ട് :) പക്ഷെ അതല്ല ഇവിടെ വിഷയം. തിരുത്തൽ യുദ്ധങ്ങൾ നടക്കുമ്പോൾ സോക്ക് വച്ച് 3RR ലംഘിക്കുന്നവരെ കൈയോടെ പിടിക്കുകയാണ് ഉദ്ദേശം. Dynamic IP ആണെങ്കിലും ഉടനുടൻ IP മാറില്ല. അപ്പോ IP വയ്ച്ച് sock നെ തിരിച്ചറിയാം. ഇതെല്ലാം ഉടനുടൻ ചെയ്യേണ്ട കാര്യങ്ങളാണ്. on the spot. അല്ലാതെ ആരൊക്കെ അപരനാമത്തിൽ ID യുണ്ടാക്കി മറ്റുള്ളവരെ കളിയാക്കുന്ന കമന്റ് ഇട്ടു എന്നോക്കെ കണ്ടു പിടിക്കുന്നതിന് വെറും scandal value മാത്രമേ ഉള്ളൂ. അത് കൊണ്ട് പ്രായോഗിക ഉപയോഗമൊന്നുമില്ല. --സാഹിർ 19:42, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
  • സംവാദം സജീവമല്ല്ലത്ത മറ്റുള്ള നോമിനിമാർ ഉണ്ടെങ്കിൽ അവരുടെ കാര്യത്തിലും. ഇത് ബാധകമാണ്. സജീവമായിട്ടുള്ള രണ്ട് പേരെ തിരഞ്ഞടുക്കുക. രണ്ട് വ്യത്യസ്ഥ time zone ൽ ഉള്ളവരെങ്കിൽ നന്ന് --സാഹിർ 18:20, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
  • സംവാദം സാഹിർ, നല്ല സംവാദം. പൂർണ്ണമായും യോജിക്കുന്നു. ഞാൻ ഇവിടെയില്ലെന്നത് പൂർണ്ണമായും ശരിയല്ല. ഞാൻ മിക്കപ്പോഴും ഓൺലൈൻ ഉണ്ട്. എഡിറ്റ് നടക്കാറില്ലെന്നത് വാസ്തവം. സ്ഥിരമായി ശ്രദ്ധ വേണ്ട ചുമതലകളൊക്കെ - ഇവിടെ കാര്യ നിർവാഹകൻ, ബുക്സിൽ ക്രാറ്റ് തുടങ്ങിയവ - വേണ്ടെന്നു വെച്ചത് ശ്രദ്ധിക്കാൻ സമയം കുറവായതു കൊണ്ടു തന്നെയാണ്. --ജ്യോതിസ് (സംവാദം) 02:12, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
floatസ്റ്റുവാർഡ് എന്ന നിലയിൽ ജ്യോതിസിന് ഒരോ എഡിറ്റിന്റെയും IP പരിശോധിക്കാൻ പറ്റും. അപ്പോ പിന്നെ ഇവിടെ ഈ ചെക്ക് യൂസർ ചർച്ചയുടെ ആവശ്യമേ ഇല്ല. മറ്റ് രണ്ട് പേരെ ചെക്ക് യൂസർ ആയിട്ട് നോമിനേറ്റ് ചെയ്യുക. അവർ രണ്ട് പേരും ലഭ്യമല്ലാത്ത അവസരത്തിൽ ജ്യോതിസിന്റെ സഹായം തേടാവുന്നതാണ് --സാഹിർ 05:55, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
അത് ശരിയാണെന്ന് പൂർണ്ണമായി പറയാൻ പറ്റില്ല. കാരണം സ്റ്റിവാർഡുകൾ ഹോം വിക്കിയിൽ (ജ്യൊതിസ്സിന്റെ ഹോം വിക്കി മലയാളം ആണ്) കഴിയുന്നതും ഇടപെടരുത് എന്ന ഒരു സ്റ്റുവാർഡ് നയം ഉണ്ട്. അതിനാൽ നിലവിൽ ജ്യോതിസ് സ്റ്റുവാർഡ് ആണെങ്കിൽ പോലും ഈ സംഗതി ഉപയൊഗിക്കാൻ ജ്യോതിസ്സിനു സമൂഹം കൊടുക്കുന്ന ഈ പദവി വേണം. ഓഫ്: ഈ സംവാദം ഈ വോട്ടെടുപ്പ് വിഭാഗത്തിൽ നിന്നു താഴേക്ക് മാറ്റാമോ? --ഷിജു അലക്സ് (സംവാദം) 05:59, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

ശ്രീജിത്ത് കെ

Sreejithk2000 (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നിലവിൽ ഐഡന്റിഫൈ ചെയ്ത കാര്യനിർവ്വാഹകനാണ്. OTRS അംഗമാണ്. മലയാളം വിക്കിപീഡിയയിലേയും കോമ്മൺസിലേയും കാര്യനിർവ്വാഹകനാണ്. ഇക്കാര്യങ്ങളെ മുന്നിർത്തി ശ്രീജിത്തിനെ നാമനിർദ്ദേശം ചെയ്യുന്നു.--സുഗീഷ് (സംവാദം) 07:58, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സമ്മതം അറിയിക്കുന്നു. ചെക്ക് യൂസർ ചെയ്യാനുള്ള അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയില്ല എന്ന് ഉറപ്പും നൽകുന്നു. നാമനിർദ്ദേശം ചെയ്തതിനു നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 09:12, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം

ശ്രീജിത്തിനോട് ചില ചോദ്യങ്ങൾ:

  1. താങ്കൾ മലയാളം വിക്കിപീഡിയയിലും, വിക്കിമീഡിയ കോമൺസിലെയും അഡ്മിൻ സ്ഥാനം വഹിക്കുന്ന ആളാണ്. ഈ പദവി കൂടി ഏറ്റെടുത്താൽ താങ്കൾക്ക് ഇതിലേക്ക് സമയം ചിലവഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ?
  2. മലയാളം വിക്കിപീഡിയയിൽ അടുത്തകാലത്തുണ്ടായ ചില സംവാദങ്ങളും (അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ ) കണക്കിലെടുത്ത് എത്രമാത്രം ആത്മാർഥമായി താങ്കൾക്ക് പ്രവർത്തിക്കാൻ കഴിയും?--RameshngTalk to me 19:06, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
ഉത്തരം: മലയാളം വിക്കിപീഡിയയിൽ ഒന്നോ രണ്ടോ വർഷം കൂടുമ്പോഴേ ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കേണ്ടി വരൂ എന്നാണ് ഇതുവരെയുള്ള അനുഭവത്തിൽ നിന്ന് ഞാൻ കാണുന്നത്. അതുകൊണ്ട് സമയത്തിന്റെ കാര്യമോർത്ത് എനിക്ക് വേവലാതി ഇല്ല. കോമൺസിലുള്ള ചെക്ക് യൂസർ ആവശ്യങ്ങൾ സശ്രദ്ദയോടെ വിക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. തീരുമാനങ്ങളെടുക്കാൻ അത് സഹായകരമായ അനുഭവം ആണെന്ന് കരുതുന്നു. ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാതെ കാര്യനിർവ്വാഹകരുമായിട്ടും മറ്റ് ചെക്ക് യൂസർമാരുമായും ഒക്കെ ചർച്ച ചെയ്തിട്ട് കൂട്ടായ ഒരു തീരുമാനമാണ് ചെക്ക് യൂസർമാർ എടുക്കുക എന്നതാണ് ഇന്നത്തെ നിലയിൽ എന്റെ കണക്കുകൂട്ടൽ. --ശ്രീജിത്ത് കെ (സം‌വാദം) 20:51, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

വോട്ടെടുപ്പ്:ശ്രീജിത്ത് കെ

കിരൺ ഗോപി

Kiran Gopi (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നിലവിൽ ഐഡന്റിഫൈ ചെയ്ത കാര്യനിർവ്വാഹകനാണ്. OTRS അംഗമാണ്. ഇതര വിക്കിസംരംഭങ്ങളിൽ പ്രവർത്തിപരിചയവുമുള്ള ഉപയോക്താവാണ്. അതുകൊണ്ട് കിരണിനെ നാമനിർദ്ദേശം ചെയ്യുന്നു. --സുഗീഷ് (സംവാദം) 07:58, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സമ്മതം അറിയിക്കുന്നു. എന്നാലാവുന്ന വിധം ഏറ്റവും മികച്ചരീതിയിൽ പ്രവർത്തിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു. വിക്കിയുടെ സ്വകാര്യത നയത്തെ പറ്റി വളരെ ബോധവാനായതിനാൽ അത്യാവശ്യം സന്ദർഭങ്ങളിൽ വിക്കി സമൂഹത്തിന്റെ അനുമതിയോടുകൂടി മാത്രമെ ഇവ ഉപയോഗിക്കു എന്ന് കാര്യത്തിൽ ഉറപ്പു നൽകുന്നു.--KG (കിരൺ) 09:45, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം

കിരൺ ഗോപിയോട് ചില ചോദ്യങ്ങൾ

  1. താങ്കൾ മലയാളം വിക്കിപീഡിയയിൽ അഡ്മിനും, വിക്കിമീഡിയ കോമൺസിലെ ഓ.ടി.ആർ.എസ് അംഗവുമാണല്ലോ. ഈ പദവി കൂടി ഏറ്റെടുത്താൽ താങ്കൾക്ക് ഇതിലേക്ക് സമയം ചിലവഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ?
  2. മലയാളം വിക്കിപീഡിയയിൽ അടുത്തകാലത്തുണ്ടായ ചില സംവാദങ്ങളും (അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ ) കണക്കിലെടുത്ത് എത്രമാത്രം ആത്മാർഥമായി താങ്കൾക്ക് പ്രവർത്തിക്കാൻ കഴിയും? ഇങ്ങിനെയുള്ള സാഹചര്യങ്ങൾ സമചിത്തയോടെ പെരുമാറാൻ ഈ പദവി ലഭിച്ചുകഴിഞ്ഞാൽ താങ്കൾക്ക് എങ്ങിനെയാണ് ഉദ്ദേശിക്കുന്നത്?--RameshngTalk to me 19:09, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

മറുപടി: തീർച്ചയായും കഴിയുമെന്ന് പ്രത്യാശിക്കുന്നു.വളരെ Rare ആയി മാത്രമെ ചെക്ക് യൂസറ് ആക്ഷൻസ് ചെയ്യേണ്ടതായിട്ടുള്ളു. ഒരു കാര്യനിർവാഹകൻ, ചെക്ക് യൂസർ എന്നീ നിലകളിൽ വിക്കി സമൂഹത്തിന്റെ തീരുമാനങ്ങൾ നയങ്ങൾ എന്നിവക്കനുസരിച്ചും മാത്രമാണ് പ്രവൃത്തിക്കേണ്ടത് എന്ന കാര്യത്തിൽ തികഞ്ഞ ബോധവാനാണ്. ചെക്ക് യൂസർ ഉപകരണങ്ങൾ പ്രവൃത്തിപ്പിക്കുന്നതിന് മുൻപ് ഇവിടെ സംഭവം ചർച്ചചെയ്യപ്പെട്ടു എന്നും സമൂഹം അതിനനുമതി തന്നിട്ടുണ്ട് എന്നും ഉറപ്പുവരുത്തുന്നതാണ്. ഈ താൾ ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. വ്യക്തിയുടെ സ്വകാര്യതയേയും മാനത്തേഹനിക്കുന്നതുമായ ഏത് പ്രവൃത്തിയും ഉടനടി റിവർട്ട് ചെയ്തിട്ടുണ്ട്.ഉദാ. നേരിട്ട് ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് മറ്റുള്ള യൂസറുമായും, സങ്കീർണ്ണകരമായ കുഴപ്പമാണങ്കിൽ പ്രവൃത്തിക്കു മുൻപ് #wikimedia-checkuser|ഐആർസിയിലോ മെയിലിംഗ് ലിസ്റ്റിലോ സഹായം ചോദിക്കും. --KG (കിരൺ) 05:18, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

വോട്ടെടുപ്പ്:കിരൺ ഗോപി

റസിമാൻ

Razimantv (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. സാങ്കേതികമായി പരിജ്ഞാനമുള്ള ഉപയോക്താവുമാണ്. അതിനാൽത്തന്നെ റസിമാനെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.--സുഗീഷ് (സംവാദം) 07:57, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സമ്മതം അറിയിക്കുന്നു. ചെക്ക് യൂസറുമായി ബന്ധപ്പെട്ട കഴിയുന്നത്ര കാര്യങ്ങൾ മീറ്റയിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. മനസ്സിലാക്കിയ കാര്യങ്ങൾ ഇവിടത്തെ ചർച്ചയിൽ പലയിടത്തായി വ്യക്തമാക്കിയിട്ടുണ്ട്. ചെക്ക് യൂസർ സ്റ്റാറ്റസ് ലഭിക്കുകയാണെങ്കിൽ അത് ഞാൻ ഏത് വിധത്തിൽ ഉപയോഗപ്പെടുത്തും എന്ന കാര്യത്തിൽ ഏകദേശധാരണ അവിടത്തെ അഭിപ്രായങ്ങളിൽ നിന്ന് ലഭിക്കുമെന്ന് കരുതുന്നു. ഈ വിഷയത്തിൽ എന്നോട് കൂടുതൽ കാര്യങ്ങൾ ചോദിക്കാനുണ്ടെങ്കിൽ ദയവായി ഈ സ്പേസ് ഉപയോഗപ്പെടുത്തുക -- റസിമാൻ ടി വി 07:37, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം

റസിമാനോട് ചില ചോദ്യങ്ങൾ

  1. ഈ പദവി കൂടി ഏറ്റെടുത്താൽ താങ്കൾക്ക് ഇതിലേക്ക് സമയം ചിലവഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ?
  2. മലയാളം വിക്കിപീഡിയയിൽ അടുത്തകാലത്തുണ്ടായ ചില സംവാദങ്ങളും (അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ ) കണക്കിലെടുത്ത് എത്രമാത്രം ആത്മാർഥമായി താങ്കൾക്ക് പ്രവർത്തിക്കാൻ കഴിയും? ഇങ്ങിനെയുള്ള സാഹചര്യങ്ങൾ സമചിത്തയോടെ പെരുമാറാൻ ഈ പദവി ലഭിച്ചുകഴിഞ്ഞാൽ താങ്കൾക്ക് എങ്ങിനെയാണ് ഉദ്ദേശിക്കുന്നത്?--RameshngTalk to me 19:11, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
മറുപടി
  1. ചെക്ക് യൂസർ പദവി എന്നത് വളരെയധികം സമയമെടുക്കുന്ന ഒന്നായിരിക്കുമെന്ന് ഞാൻ തീരെ കരുതുന്നില്ല. മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ ബ്യൂറോക്രാറ്റ് ആക്ഷനുകൾ എത്ര നടക്കുന്നുണ്ടോ അതിലും കുറവ് ചെക്ക് യൂസർ ആക്ഷനുകൾ മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ. ഉപയോക്താക്കൾക്കിടയിലോ കാര്യനിർവാഹകർക്കിടയിലോ ഏതെങ്കിലും ഉപയോക്താക്കളെ ചെക്ക് യൂസറിന് വിധേയരാക്കണം എന്ന ആവശ്യമുന്നയിച്ചാൽ മാത്രമേ അത് ചെയ്യാൻ പാടുള്ളൂവല്ലോ
  2. രമേശ് ലിങ്കു ചെയ്ത ചർച്ചയിലുള്ളതുപോലെ വളരെ ദീർഘവും കമ്മ്യൂണിറ്റിയുടെ സമയം കളയുന്നതുമായ ചർച്ചകൾ പെട്ടെന്ന് തീർപ്പാക്കാൻ ചെക്ക് യൂസർ സ്റ്റാറ്റസ് ഉപയോഗിച്ച് സാധിക്കും. ഒരു ഉപയോക്താവ് ആരുടെയെങ്കിലും അപരമൂർത്തിയാണെന്ന് കാരണസഹിതം ആരോപണമുയർന്നുവരികയാണെങ്കിൽ കൂടുതൽ അനാവശ്യചർച്ചകൾക്ക് ഇടകൊടുക്കാതെ ചെക്ക് യൂസർ നടത്തി പ്രശ്നം തീർപ്പാക്കുന്നതാവും നല്ലതെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു. ചെക്ക് യൂസർ എന്നത് (വളരെ ഗൗരവമായ) ഒരു ടൂൾ കൈവശമുള്ള ഒരു ഉപയോക്താവ് മാത്രമാണ്, ചെക്ക് യൂസർ ആക്ഷനുകൾ ചെയ്യാത്ത സമയത്ത് അവർ മറ്റേത് ഉപയോക്താക്കളെയോ കാര്യനിർവാഹകരെയോ പോലെയായിരിക്കണം. അതിനാൽ ചെക്ക് യൂസറാവുകയാണെങ്കിലും സാധാരണ ഗതിയിൽ വിക്കിപീഡിയയിൽ തിരുത്തൽ യുദ്ധങ്ങളോ നശീകരണപ്രവർത്തനങ്ങളോ ഉണ്ടാവുകയാണെങ്കിൽ കാര്യനിർവാഹകർക്കെല്ലാം കൈവശമുള്ള ടൂളുകളുപയോഗിച്ചേ അതിനെ നേരിടൂ. ചെക്ക് യൂസർ ഇടപെടൽ ആവശ്യം എവിടെയെങ്കിലും ഉന്നയിക്കപ്പെട്ടാൽ അത് സ്വീകരിച്ചോ ആവശ്യത്തിൽ കഴമ്പില്ലെന്നു കണ്ടാൽ നിരാകരിച്ചോ പ്രശ്നം പെട്ടെന്ന് തീർപ്പാക്കാൻ ശ്രമിക്കുന്നതാണ്.
--റസിമാൻ ടി വി 19:53, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
ഒരാൾ മറ്റോരാളുടെ അപരമൂർത്തി ആണെന്ന് അറിഞ്ഞിട്ട് എന്ത് ഗുണമാണുള്ളത് ? സോക്ക് പപ്പട്രി ഒന്നും നടന്നിട്ടില്ലെങ്കിൽ പിന്നെ ചെക്ക് യൂസർ വയ്ച്ച് കണ്ട് പിടിച്ചിട്ട് എന്ത് നടപടി എടുക്കാൻ പറ്റും ? As long as no rules are broken what can you do about dual accounts. Dual accounts are not illegal as long as they are not abused. Sock puppetry detection using check user is something that requires immediate attention as and when the abuse is taking place. ഇതാണ് എനിക്കു തോന്നുന്നത്. --സാഹിർ 20:27, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
സോക്ക് പപ്പട്രി മുൻകൂട്ടി കണ്ട് തടയുകയല്ല ചെക്ക് യൂസറുടെ ജോലി. എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യതയിൽ അകാരണമായി കൈകടത്താതെ ഇതിന് വഴിയില്ല താനും. സോക്ക് പപ്പറ്റ് അബ്യൂസ് നടന്നു എന്ന് സംശയമുണ്ടാവുകയാണെങ്കിൽ അത് ഉറപ്പുവരുത്താനും ആവശ്യമായ തുടർനടപടികളെടുക്കാനുമാണ് (ഉദാ : ഉപയോക്താവിനെ ബ്ലോക്ക് ചെയ്യുക, അക്കൗണ്ടുകൾ ചേർന്ന് 3RR മറികടന്നിട്ടുണ്ടെങ്കിൽ അത് റിവർട്ട് ചെയ്യുക) ചെക്ക് യൂസർ ഉപയോഗിക്കുക -- റസിമാൻ ടി വി 20:45, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

വോട്ടെടുപ്പ്:റസിമാൻ

വിസമ്മതം അറിയച്ചവർ

ഷിജു അലക്സ്

Shijualex (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

വിശ്വസ്തനായവിക്കിമീഡിയനാണ്. മറ്റ് ഇതര ഇന്ത്യൻഭാഷാവിക്കികളിൽ പ്രവർത്തിച്ച് പരിചയസമ്പന്നനാണ്. കൂടാതെ വിക്കിമീഡിയ ഫൗണ്ടേഷനിൽ പ്രവർത്തനപരിചയവും ഉള്ള ഉപയോക്താവാണ്.

  • സംവാദം മലയാളം വിക്കിപീഡിയയിലെ കാര്യനിർവ്വഹണവും ആയി ബന്ധപ്പെട്ട് വളരെ ഉത്തരവാദിത്വപ്പെട്ട ഈ ജോലി എന്നെ ഏൽപ്പിക്കുവാൻ ആഗ്രഹിക്കുന്ന മലയാളം വിക്കിസമൂഹത്തിനു നന്ദി രേഖപ്പെടുത്തട്ടെ. പക്ഷെ ഈ പ്രത്യേകജോലി ഏറ്റെടുക്കാൻ എനിക്ക് സാധിക്കില്ല എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ. അതിനുള്ള പ്രധാനകാരണങ്ങൾ താഴെ പറയട്ടെ.
2006-ൽ മലയാളം വിക്കിസംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സ്വന്തമായി ലേഖനങ്ങൾ എഴുതി/ നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തി വിക്കിയിലെ ഉള്ളടക്കം മെച്ചപ്പെടുത്തുന്ന പരിപാടികൾ ആയിരുന്നു ഞാൻ ചെയ്തിരിക്കുന്നത്. പക്ഷെ അന്ന് മലയാളം വിക്കിസമൂഹം വളരെ ശുഷ്ക്കമായിരുന്നതിനാൽ പിന്നീട് വിക്കിപീഡിയ സമൂഹം വളർത്താനുള്ള വിവിധപരിപാടികൾക്കും വിക്കിഗ്രന്ഥശാലയ്ക്ക് അടിസ്ഥാനമിടുന്ന വിവിധപരിപാടികൾക്കും അതിലേക്ക് വിവിധപുസ്തകങ്ങൾ എത്തിക്കാനുള്ള പരിപാടിക്കും മറ്റുമായി എന്റെ പൂർണ്ണസമയം വിനിയൊഗിച്ചു. പിന്നീട് കാലാന്തരത്തിൽ മലയാളം കടന്ന് അത് വിവിധ ഇന്ത്യൻ ഭാഷകളിലെ വിക്കിസമൂഹം വളർത്താനും ചില സാങ്കെതിക പരിഹാരങ്ങൾ ഉണ്ടാക്കാനും മറ്റുമുള്ള ശ്രമത്തിനുമായി ഒക്കെ പോയി. അങ്ങനെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രവർത്തിയായ വിക്കിപീഡിയയിൽ/വിക്കിഗ്രന്ഥശാലയിൽ (ഇപ്പോൾ വിക്കിവോയേജ്) ലേഖനം എഴുതുക/മെച്ചപ്പെടുത്തുക എന്ന പരിപാടികൾ നടക്കാതെ ആയി. ഇപ്പോൾ മലയാളേതര വിക്കിപ്രവർത്തനങ്ങൾ ഞാൻ ഏതാണ്ട് അവസാനിപ്പിച്ചു. മലയാളത്തിലും ഇനി മുൻപോട്ട് വിവിധ സാങ്കേതിക, കാര്യനിർവ്വാഹക ജോലികൾ പരമാവധി കുറച്ച് ഉള്ളടക്കം/വിക്കിസമൂഹം വികസനത്തിനായി ശ്രദ്ധ ഊന്നാനാണു് തീരുമാനം. ഇതിനാലൊക്കെ ഈ ജോലി ഏറ്റെടുക്കാൻ സാധിക്കില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു.
മലയാളം വിക്കിസമൂഹം ചെക്ക് യൂസർ വേണം എന്ന് തീരുമാനിച്ചു. ഞാൻ സമൂഹത്തിന്റെ തീരുമാനത്തിനു ഒപ്പം നിൽക്കുന്നു. ചെക്ക് യൂസർ സംവിധാനം പ്രാവർത്തികമാക്കാൻ കുറഞ്ഞത് 2 പേരെ തെരഞ്ഞെടുക്കണം. --ഷിജു അലക്സ് (സംവാദം) 06:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]


User:Vssun

Vssun (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിലെ ചെക്ക് യൂസർ സാന്നിധ്യത്തെ എതിർക്കുന്നു. ഈ സ്ഥാനമേറ്റെടുക്കാൻ വിസമ്മതവും അറിയിക്കുന്നു. --Vssun (സംവാദം) 16:39, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

User:Praveenp

Praveenp (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇദ്ദേഹം വിസമ്മതം അറിയിച്ചിരുന്നോ? ഇല്ലെങ്കിൽ സമ്മതം അറിയിക്കാത്തവരുടെ കൂട്ടത്തിലല്ലേ പെടുത്തേണ്ടത്? --അജയ് ബാലചന്ദ്രൻ സംവാദം 17:01, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
വിസമ്മതം അറിയിച്ചുകൊണ്ട് ഒരു ഇ-മെയിൽ കണ്ടിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം വിക്കിപീഡിയയിൽ കയറാൻ സാധിക്കുന്നില്ല എന്നതുകൊണ്ടാണ് ഇവിടെ കുറിപ്പ് ഇടാത്തത്. --ശ്രീജിത്ത് കെ (സം‌വാദം) 05:20, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

User:Rameshng

Rameshng (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

  • സംവാദം - വിസമ്മതം. ചെക്ക് യൂസർ പദവിയിലേക്ക് എന്നെ നാമനിർദ്ദേശം ചെയ്തതിനു നന്ദി. ചില തിരക്കുകൾ മൂലം ഇപ്പോൾ മലയാളം വിക്കിയിൽ സജീവമല്ല. ചെക്ക് യൂസർ പദവിയുടെ ഉത്തരവാദിത്വവും മറ്റും കണക്കിലെടുത്ത് ഞാൻ ഈ ക്ഷണം നിരസിക്കുകയാണ്. തൽക്കാലം ഈ സ്ഥാനത്തേക്ക് ഇപ്പോൾ വരാൻ സാധിക്കില്ല. --RameshngTalk to me 18:56, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

User:Anoopan

Anoopan (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

വിക്കി സംരഭങ്ങളുടെ എല്ലാ സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യാൻ പോകുന്ന ഈ പദവി ഏറ്റെടുക്കുന്നതിനു താല്പര്യമില്ല. ദയവു ചെയ്ത് എന്നെ ഒഴിവാക്കുക --Anoop | അനൂപ് (സംവാദം) 06:02, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

User:Rojypala

Rojypala (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

☒N യാതൊരു താല്പര്യവുമില്ലാത്തതിനാൽ സ്വയം ഒഴിവാകുന്നു. ഒപ്പം അസാധുവും ആക്കുന്നു--റോജി പാലാ (സംവാദം) 05:32, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

User:Shijualex

Shijualex (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇദ്ദേഹത്തെ മുൻപ് നാമനിർദ്ദേശം ചെയ്യുകയും വിസമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 14:19, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
☒N മുകളിൽ ഷിജു വിസമ്മതം അറിയിച്ചതിനാൽ വോട്ടെടുപ്പ് അസാധു -- റസിമാൻ ടി വി 16:09, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

User:Raghith

Raghith (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

കൂടുതൽ കാര്യപ്രാപ്തിയും പ്രായോഗികാനുഭവവും ഉള്ളവർ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. നാമനിർദ്ദേശം നിരസിക്കുന്നു. നാമനിർദ്ദേശം ചെയ്തതിന് നന്ദി. -- Raghith 05:06, 5 ഫെബ്രുവരി 2013 (UTC)[മറുപടി]


User:Jacob.jose

Jacob.jose (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

നിലവിൽ സമയക്കുറവുണ്ട്, ഇല്ലെങ്കിൽ ഇവിടെയുണ്ടായിരുന്ന ചെക്ക്‌യൂസർ പരിപാടികൾ കുറച്ചുകൂടി നേരത്തെ തന്നെ മെറ്റായിലെത്തിച്ചേനെ. --ജേക്കബ് (സംവാദം) 19:09, 5 ഫെബ്രുവരി 2013 (UTC)[മറുപടി]


അസാധുവായ നിർദ്ദേശങ്ങൾ

User:Deepugn

Deepugn (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

☒N ആവശ്യത്തിന് തിരുത്തലുകളില്ലാത്തതിനാൽ സ്ഥാനാർത്ഥിത്വം അസാധു -- റസിമാൻ ടി വി 16:13, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

User:Sadik Khalid

Sadik Khalid (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

☒N ലേഖനങ്ങളിൽ ആവശ്യത്തിന് തിരുത്തലുകളില്ലാത്തതിനാൽ സ്ഥാനാർത്ഥിത്വം അസാധു -- റസിമാൻ ടി വി 16:14, 4 ഫെബ്രുവരി 2013 (UTC)[മറുപടി]


പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- [[ഉപയോക്താവ്:Daredevi

User:Ezhuttukari

Ezhuttukari (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

☒N കാര്യനിർവാഹകസ്ഥാനത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയമില്ലാത്തതിനാൽ സ്ഥാനാർത്ഥിത്വം അസാധു -- റസിമാൻ ടി വി 16:10, 4 ഫെബ്രുവരി 2013 (UTC)[മറുപടി]


User:Jairodz

Jairodz (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ഈ നാമനിർദ്ദേശം നിലവിലുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് അസാധുവാണ്.

  • കാര്യനിർവ്വാഹക സ്ഥാനത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയമില്ല. --Jairodz (സംവാദം) 14:01, 4 ഫെബ്രുവരി 2013 (UTC)

സമ്മതം അറിയിക്കാത്തവർ

User:Jigesh

Jigesh (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]


User:Abhishek Jacob

Abhishek Jacob (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിl Duckling|Daredevil Duckling]] (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

User:Junaidpv

Junaidpv (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ നിലവിൽ ചെക്ക് യൂസർമാർ വരേണ്ട സാഹചര്യമില്ല എന്ന് കരുതുന്നു. വിസമ്മതം അറിയിക്കുന്നു. നന്ദി. --ജുനൈദ് | Junaid (സം‌വാദം) 17:27, 7 ഫെബ്രുവരി 2013 (UTC)[മറുപടി]