"അമല പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: te:అమలా పాల్
വരി 64: വരി 64:
[[ms:Amala Paul]]
[[ms:Amala Paul]]
[[ta:அமலா பால்]]
[[ta:அமலா பால்]]
[[te:అమలా పాల్]]
[[uk:Амала Паул]]
[[uk:Амала Паул]]

14:27, 6 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

അമലാ പോൾ
ജനനം
അമലാ പോൾ

മറ്റ് പേരുകൾഅനഘ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2009 - മുതൽ

മലയാളം, തെലുഗു, തമിഴ് അഭിനേത്രിയാണ്‌ അമല പോൾ .

ആദ്യകാലം

പ്ലസ് ടു വിദ്യാഭ്യാസത്തിന്‌ ശേഷം എഞ്ചിനീയറിങ്ങിന്‌ ചേരാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ്‌ സം വിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ഒന്നും അത് കൊണ്ടു വന്നില്ല.പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുങ്ക് സിനിമാ ലോകത്ത് പേരെടുത്തു.

വ്യക്തിജീവിതം

എറണാകുളത്ത് 1991 ഒക്ടോബർ 26 നാണ്‌ അമലാ പോൾ ജനിച്ചത്. അച്ഛൻ പോൾ വർഗീസ്, അമ്മ ആനീസ് പോൾ. സെന്റ് തെരേസാസ് കോളേജിൽ ബി.എ. മൂന്നാം വർഷ വിദ്യാർഥിനിയാണ്‌.

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം ഭാക്ഷ കുറിപ്പുകൾ
2009 നീലത്താമര ബീന മലയാളം
2010 വീരശേഖരൻ തമിഴ്
സിന്ധി സാമവേലി സുന്ദരി തമിഴ്
മൈന മൈന തമിഴ്
2011 ഇത് നമ്മുടെ കഥ ഐശ്വര്യ മലയാളം
ദൈവതിരുമകൾ ശ്വേത തമിഴ്
വികടകവി തമിഴ് നിർമ്മാണത്തിൽ
മുപ്പൊഴുതും ഉൻ കൽപ്പനൈ തമിഴ് നിർമ്മാണത്തിൽ
പേരിട്ടിട്ടില്ലാത്ത ഒരു പാണ്ഡ്യരാജ് ചിത്രം തമിഴ്
വേട്ടൈ തമിഴ് നിർമ്മാണത്തിൽ
"https://ml.wikipedia.org/w/index.php?title=അമല_പോൾ&oldid=1642008" എന്ന താളിൽനിന്ന് ശേഖരിച്ചത്