"മെലനോസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെലനോസൈറ്റുകള്‍: പുതിയ ലേഖനം
(വ്യത്യാസം ഇല്ല)

19:50, 21 സെപ്റ്റംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

ചര്‍മ്മത്തിലെ എപിഡെര്‍മിസിലും കണ്ണുകളിലെ റെറ്റിനയിലെ യുവിയയിലും ഉള്ള കോശങ്ങളാണ് മെലനോസൈറ്റുകള്‍ . മെലാനോജെനിസിസ് (melanogenesis) എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ മെലനോസൈറ്റുകള്‍ മെലാനിന്‍ എന്ന പിഗ്‌മെന്റ് ഉല്‍പ്പാദിപ്പിക്കുന്നു. ത്വക്കിനും കണ്ണുകള്‍ക്കും, രോമങ്ങള്‍ക്കും നിറം കൊടുക്കുന്നത് മെലാനിന്‍ ആണ്. വെളുത്ത നിറമുള്ളവരില്‍ മെലാനോജെനസിസ് താരതമ്യേന കുറവായിരിക്കും. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊള്ളുന്നത് മെലാനോജെനസിസ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.


സാധാരണയായി ഒരു ചതുരശ്ര മില്ലിമീറ്റര്‍ ചര്‍മ്മത്തില്‍ 1000 മുതല്‍ 2000 വരെ മെലാനോസൈറ്റുകള്‍ കാണപ്പെടും. എപ്പിഡെര്‍മസിന്റെ താഴത്തെ പാളിയിലെ 10 ശതമാനത്തോളം ഈ കോശങ്ങളാണ്. ഏകദേശം 7 മൈക്രോമീറ്റര്‍ വലുപ്പമുണ്ടിവയ്ക്ക്. മനുഷ്യചര്‍മ്മത്തിന്റെ വര്‍ണ്ണങ്ങളിലുള്ള ഏറ്റക്കുറച്ചില്‍ മെലാനോസൈറ്റുകളുടെ എണ്ണത്തിലുള്ള വ്യത്യാസത്താലല്ല; മറിച്ച് മെലാനോസൈറ്റുകളുടെ പ്രവര്‍ത്തനത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കാരണമാണ്. ഉദാഹരണത്തിന് സാ‍ധാരണ കാണുന്ന വെള്ളപ്പാണ്ട് അഥവാ ആല്‍ബിനിസം ത്വക്കിലെ തൈറോസിനേസ് (tyrosinase) എന്ന എന്‍സൈമിന്റെ കുറവു കൊണ്ടുണ്ടാകുന്ന അവസ്ഥയാണ്. മെലനോസൈറ്റുകള്‍ നിറം നല്‍കുന്ന മെലാനിന്‍ നിര്‍മ്മിക്കുന്നത് ഈ എന്‍സൈമുകള്‍ ഉപയോഗിച്ചാണ്.


ഭ്രൂണാവസ്ഥയില്‍ത്തന്നെ നാഡീകേന്ദ്രത്തില്‍ നിന്ന് പരിണമിച്ചാണ് മെലാനോസൈറ്റുകള്‍ രൂപം കൊള്ളുന്നത്. ഭ്രൂണത്തിനുള്ളില്‍ പല ഭാഗത്തേയ്ക്ക് പടര്‍ന്നെത്താനും ഈ കോശങ്ങള്‍ക്കു കഴിയും. ഇതേ കാരണത്താലാണ് മെലനോമ പോലുള്ള അര്‍ബുദങ്ങള്‍ വളരെ വേഗം പടരുന്നതും.


മെലാനിന്റെ നിര്‍മ്മാണത്തിന് ഉല്‍‌പ്രേരകമാവുന്നത് MSH ( മെലനോസൈറ്റ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ), ACTH എന്നീ ഹോര്‍മോണുകളോ അള്‍ട്രാവയലറ്റ് രശ്മികളോ ആകാം. ഉല്പാദിപ്പിക്കപ്പെട്ട മെലാനിന്‍ ചര്‍മ്മകോശങ്ങളായ കെരാറ്റിനോസൈറ്റുകള്‍ക്ക് അയക്കപ്പെടുന്നു.


അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ പതിക്കുമ്പോള്‍ ഡി‌എന്‍‌ഏയ്ക്ക് ക്ഷതമേല്‍ക്കുന്നു. ഈ ഡീഎന്‍‌ഏയിലെ തയമിഡൈന്‍ ഡൈന്യൂക്ലിയോറ്റൈഡ് (pTpT) ആണ് MSH ഹോര്‍മോണ്‍ ഉല്പാദനത്തിന് ആക്കം കൂട്ടുന്നത്. ഇത് മെലാനിന്‍ നിര്‍മ്മാണത്തെ ത്വരിതപ്പെടുത്തുകയും തല്‍ഫലമായി ചര്‍മ്മത്തിന്റെ നിറം കൂടുതല്‍ ഇരുണ്ടതാവുകയും ചെയ്യുന്നു. ചര്‍മ്മകോശങ്ങളെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഒരു പരിധി വരെ മെലാനിന്‍ പിഗ്‌മെന്റ് സംരക്ഷണം നല്‍കുന്നു.

"https://ml.wikipedia.org/w/index.php?title=മെലനോസൈറ്റ്&oldid=16378" എന്ന താളിൽനിന്ന് ശേഖരിച്ചത്