"ഗബ്രിയേൽ ഗർസിയ മാർക്വേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: jv:Gabriel García Márquez
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: als:Gabriel García Márquez
വരി 82: വരി 82:


[[af:Gabriel García Márquez]]
[[af:Gabriel García Márquez]]
[[als:Gabriel García Márquez]]
[[am:ጋብሬል ጋርሺያ ማርኬዝ]]
[[am:ጋብሬል ጋርሺያ ማርኬዝ]]
[[an:Gabriel García Márquez]]
[[an:Gabriel García Márquez]]

15:40, 2 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗബ്രിയേൽ ഗർസിയ മാർക്വേസ്
ഗബ്രിയേൽ ഗർസിയ മാർക്വേസ് കൊളംബിയയിൽ, 1984
ഗബ്രിയേൽ ഗർസിയ മാർക്വേസ് കൊളംബിയയിൽ, 1984
ജനനം (1927-03-06) മാർച്ച് 6, 1927  (97 വയസ്സ്)
അറകാറ്റക്ക , മഗ്‌ഡലന, കൊളംബിയ
തൊഴിൽനോവലിസ്റ്റ്, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാകൃത്ത്.
ദേശീയത കൊളംബിയ
Genreമാജിക്കൽ റിയലിസം
കയ്യൊപ്പ്

ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ്‌ ഗബ്രിയേൽ ഗാർസിയ മാർക്വേസ് (ജനനം:1927 മാർച്ച് 6-ന്‌ മാഗ്‌ഡലീന,കൊളംബിയ). മുഴുവൻ പേര് ഗബ്രിയേൽ ജോസ് ദെ ല കൊൻകോർദിയ ഗാർസ്യ മാർക്കേസ് (Gabriel José de la Concordia García Márquez). 1982-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. സ്പാനിഷ് ഭാഷയിൽ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറു വർഷങ്ങൾ(1967) എന്ന നോവൽ ഏറ്റവും കൂടുതൽ കൂടുതൽ വിറ്റഴിഞ്ഞ ഒരു നോവൽ ആയി(ജൂലൈ 7-ലെ കണക്കു പ്രകാരം 36 മില്യൺ കോപ്പികൾ). കൊളംബിയയിൽ ആയിരുന്നു ജനനം എങ്കിലും മാർക്വേസ് കൂടുതൽ ജീവിച്ചതും മെക്സിക്കോയിലും,യൂറോപ്പിലുമായിരുന്നു. മാജിക്കൽ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളിൽ ഉപയോഗിയ്ക്കപ്പെടുകയുണ്ടായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ്‌ മാർക്വേസിന്റെ രചനകൾ.

ആദ്യകാല ജീവിതം

കൊളംബിയയിലെ അറകാറ്റക്ക എന്ന ഗ്രാമത്തിൽ മാർച്ച 2,1927-നാണ് മാർക്വേസ് ജനിച്ചത്.മാതാപിതാക്കൾ കൊച്ചു മാർക്വേസിന്റെ അവരുടെ മാതാപിതാക്കളുടെ കയ്യിൽ ഏ‌ൽ‌പ്പിച്ച് ജോലിക്കു പോയി.പതിനാറ് കുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലാണ് മാർക്വിസ് വളർന്നത്.പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന സമയത്തു തന്നെ മാർക്വേസിനു പഠനത്തിൽ മികവു കാണിച്ചതിന്റെ സമ്മാനങ്ങൾ ലഭിച്ചിരുന്നു.16 വയസ്സുമുതൽ 18 വയസ്സു വരെ മികച്ച വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ്പു ലഭിച്ചു.പതിനെട്ടാമത്തെ വയസ്സിൽ മാർക്വേസ് തന്റെ വീടിനു 30 കിലോമീറ്റർ അകലെയുള്ള ബൊഗോട്ട എന്ന സ്ഥലത്തു പോവുകയും അവിടത്തെ നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് കൊളംബിയയിൽ നിന്നും നിയമത്തിലും,ജേർണ്ണലിസത്തിലും ഉന്നതപഠനം നടത്തുകയും ചെയ്തു. 1948 ൽ നിയമ പഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.അക്കാലത്തു തന്നെ പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നു.റോം.പാരീസ്,ബാർസിലോണിയ,ന്യൂയോർക്ക്,മെക്സിക്കോ എന്നീ നഗരങ്ങളിൽ പത്ര പ്രവർത്തകനായി. ഇക്കാലത്ത് വിശ്വ പ്രസിദ്ധിയാർജ്ജിച്ച നിരവധി നോവലുകളും കഥകളും എഴുതി.1982ൽ നോബൽ സമ്മാനാർഹിതനായി.ഇടതുപക്ഷക്കാരനായ അദ്ദേഹം മാജിക്കൽ റിയലിസത്തിന്റെ കുലപതി എന്നറിയപ്പെടുന്നു.

പത്രപ്രവർത്തകൻ

ഏൽ എസ്പെക്ടഡോർ എന്ന ദിനപത്രത്തിലൂടെയാണ്‌ മാർക്വിസ്‌ എഴുത്തിന്റെ ലോകത്തേക്കു കടന്നു വന്നത്‌. വിദേശകാര്യ ലേഖകനായി റോം, പാരിസ്‌, ബാഴ്‌സലോണ, ന്യൂയോർക്ക്‌ സിറ്റി തുടങ്ങിയ വൻനഗരങ്ങളിൽ സഞ്ചരിക്കുകയായിരുന്നു മാർക്വേസിനു ലഭിച്ച ദൌത്യം. ഏതായാലും പത്രപ്രവർത്തന രംഗത്തു കിട്ടിയ അനുഭവങ്ങളും സംഭവ പരമ്പരകളും അദ്ദേഹം സാഹിത്യ ജീവിതത്തിനു മുതൽക്കൂട്ടാക്കി.

സാഹിത്യ ജീവിതം

1955-ൽ പത്രദ്വാരാ പുറത്തുവന്ന The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ്‌ മാർക്വേസ്‌ സാഹിത്യ ലോകത്തു വരവറിയിക്കുന്നത്‌. ഇതു പക്ഷേ, മാർക്വേസ്‌ ഒരു സാഹിത്യ സൃഷ്ടിയായി എഴുതിയതല്ലതാനും. യഥാർഥത്തിൽ നടന്ന ഒരു സംഭവം നാടകീയത കലർത്തി അവതരിപ്പിച്ചു എന്നേയുള്ളു. ഏതായാലും 1970-ൽ ഈ കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തി.
1967-ൽ പ്രസിദ്ധീകരിച്ച One Hundred Years of Solitude (ഏകാന്തതയുടെ നൂറുവർഷങ്ങൾ) എന്ന നോവലാണ്‌ മാർക്വേസിന്‌ ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്‌. പല ഭാഷകളിലായി ഈ നോവലിന്റെ കോടിക്കണക്കിനു പ്രതികൾ വിറ്റഴിഞ്ഞു. ഈ നോവലിറങ്ങിയതിനുശേഷം മാർക്വേസ്‌ എന്തെഴുതുന്നു എന്ന് ലോകം ഉറ്റു നോക്കാൻ തുടങ്ങി. തന്റെ ആരാധകരെ തൃപ്തിപ്പെടുന്ന കഥകളും നോവലുകളും മാർക്വേസ്‌ വീണ്ടുമെഴുതി. 1982-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി.

രാഷ്ട്രീയ കാഴ്ചപ്പാടുകൾ

അറക്കാറ്റക്കയിൽ ഗബ്രിയേൽ ഗാർസിയ മാർക്വെസിനെപറ്റി സ്ഥാപിച്ചിട്ടുള്ള ഒരു ഫലകം.അതിങ്ങനെ വായിക്കാം.'ഏതൊരു രാജ്യത്താണെങ്കിലും ഞാൻ ഒരു അമേരിക്കക്കാരൻ ആണെന്നു എനിക്കു തന്നെ തോന്നുന്നു.പക്ഷേ ജന്മനാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ ഒരിക്കലും എന്നിൽ നിന്നു പോവില്ല.ഒരിക്കൽ ഞാനവിടെക്കു പോയി.അന്നു ഞാൻ മനസ്സിലാക്കി നാടിനെക്കുറിച്ചുള്ള എന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളും,യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസമാണ്‌‌ എന്റെ കൃതികൾ എന്ന്--ഗബ്രിയേൽ ഗർസിയ മാർക്വേസ്

ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ് ബന്ധം ശ്രദ്ധേയമാണ്‌. അറുപതുകളിലും എഴുപതുകളിലും ചില ലാറ്റിൻ അമേരിക്കൻ വിപ്ലവസംഘടനകളോട് ഇദ്ദേഹം സഹതാപം പ്രകടിപ്പിച്ചിരുന്നു.

കുടുംബം

1958-ൽ മെഴ്സെഡസ് ബാർചായെ വിവാഹം കഴിച്ചു. പ്രശസ്ത ടെലിവിഷൻ-സിനിമാ ഡയറക്ടറായ റൊഡ്രിഗോ ഗർസിയ അടക്കം രണ്ടു മക്കളുണ്ട്.

രോഗം

1999-ൽ ഇദ്ദേഹത്തിനു്‌ ലിം‌ഫാറ്റിക്ക് കാൻസർ ഉള്ളതായി കണ്ടെത്തി. അതോടെ അദ്ദേഹം സ്വന്തം ഓർമ്മക്കുറിപ്പുകളെഴുതാൻ ആരംഭിച്ചു. 2000-ൽ അദ്ദേഹം അന്തരിച്ചതായി ലാ റിപ്പബ്ലികാ എന്ന പെറൂവിയൻ പത്രം തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നു.

ചലച്ചിത്രം

കൃതികൾ

ക്യൂബയിലെ ഹവാനയിൽ ഏകാന്തതയുടെ നൂറുവർഷങ്ങളിൽ മാർക്വേസ് ഒപ്പു വെക്കുന്നു

നോവലുകൾ

  • പൈശാചിക നിമിഷത്തിൽ (1962)
  • ഏകാന്തതയുടെ നൂറ് വർഷങ്ങൾ (1967) (100 years of solitude)
  • കോളറക്കാലത്തെ പ്രണയം (1985) (Love in the time of cholera)
  • കപ്പൽചേതം വന്ന നാവികന്റെ കഥ (1986) (The Story of a Shipwrecked Sailor)
  • പ്രണയത്തേയും മറ്റ് പിശാചുക്കളേയും കുറിച്ച് (1994) (Of love and other demons)
  • ഒരു തട്ടിക്കൊണ്ടുപോകലിന്റെ വാർത്ത (1992)
  • വിഷാദവതികളായ എന്റെ വേശ്യകളുടെ ഓർമകൾ (2005)
  • ജനറൽ തന്റെ രാവണൻ കോട്ടയിൽ (General in his Labyrinth)

ചെറുകഥകൾ

  • കേണലിന് ആരും എഴുതുന്നില്ല (No one writes to colonel)
  • അപരിചിത തീർത്ഥാടകർ (Strange pilgrims)
  • കുലപതിയുടെ ശരത്ക്കാലം(1972)
  • പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം(1981)
  • നൂലാമാലകളിൽ ജനറലിന്റെ ജീവിതം(1990)
  • പ്രേമവും ഭൂതഗണങ്ങളും(1998)


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


വിക്കിചൊല്ലുകളിലെ ഗബ്രിയേൽ ഗർസിയ മാർക്വേസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ഫലകം:Link FA