"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 30: വരി 30:
ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ഉരസലുകൾക്കിടയിലും ആന്റണി സീസറിനോടുള്ള കൂറ് എന്നും നില നിർത്തി. സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ സെനറ്റിലെ ഒരു വിഭാഗത്തെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. ബ്രൂട്ടസ്, കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഡാലോചന തുടങ്ങി. ഈ ഗൂഡാലോചനക്കാരുടെ കൂട്ടത്തിലെ ട്രെബോണിയസ് എന്നോരാൾ ഇടയ്ക്ക് ആന്റണിയുടെ അഭിപ്രായമാരായാൻവേണ്ടി ഒരു തന്ത്രപരമായ സമീപനം നടത്തിയിരുന്നു. കാര്യം മനസ്സിലായ ആന്റണി ട്രെബോണിയസിന് യാതൊരു പ്രോൽസാഹനവും നൽകിയില്ല, പക്ഷെ ഈ സംഭാഷണത്തിന്റെ കാര്യം സീസറെ അറിയിച്ചതുമില്ല. 44 ബി സി മാർച്ച് പതിനഞ്ചാം തീയതി ഈ ഗൂഡാലോചനസംഘം സെനറ്റിന്റെ പോർട്ടിക്കോയിലിട്ട് സീസറെ കുത്തി കൊന്നു. <ref>Woolf Greg (2006), Et Tu Brute? – The Murder of Caesar and Political Assassination, 199 pages – ISBN 1-86197-741-7</ref>
ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ഉരസലുകൾക്കിടയിലും ആന്റണി സീസറിനോടുള്ള കൂറ് എന്നും നില നിർത്തി. സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ സെനറ്റിലെ ഒരു വിഭാഗത്തെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. ബ്രൂട്ടസ്, കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഡാലോചന തുടങ്ങി. ഈ ഗൂഡാലോചനക്കാരുടെ കൂട്ടത്തിലെ ട്രെബോണിയസ് എന്നോരാൾ ഇടയ്ക്ക് ആന്റണിയുടെ അഭിപ്രായമാരായാൻവേണ്ടി ഒരു തന്ത്രപരമായ സമീപനം നടത്തിയിരുന്നു. കാര്യം മനസ്സിലായ ആന്റണി ട്രെബോണിയസിന് യാതൊരു പ്രോൽസാഹനവും നൽകിയില്ല, പക്ഷെ ഈ സംഭാഷണത്തിന്റെ കാര്യം സീസറെ അറിയിച്ചതുമില്ല. 44 ബി സി മാർച്ച് പതിനഞ്ചാം തീയതി ഈ ഗൂഡാലോചനസംഘം സെനറ്റിന്റെ പോർട്ടിക്കോയിലിട്ട് സീസറെ കുത്തി കൊന്നു. <ref>Woolf Greg (2006), Et Tu Brute? – The Murder of Caesar and Political Assassination, 199 pages – ISBN 1-86197-741-7</ref>


സീസറിന്റെ വധത്തിന് ശേഷം ഗൂഡാലോചനക്കാർ സീസറിന്റെ അനുയായികളെയെല്ലാം വധിക്കുമെന്ന് ഭയന്ന് ആന്റണി കുറച്ച് കാലം ഒളിവിൽ പോയി. ഭയപ്പെട്ട പോലെ ഒന്നും സംഭവിക്കാത്ത്പ്പോൾ ആന്റണി റോമിലേക്ക് മടങ്ങി. റോമിലെ സാധാരണക്കാരായ പ്ലീബിയൻ ജനതയുടെ ഇടയിൽ സീസറിന് നല്ല ജനസമ്മതിയുണ്ടായിരുന്നു, ഒരു പറ്റം ആഡ്യ റോമന്മാർ (patricians) സീസറിനെ വധിച്ചു എന്നറിഞ്ഞ് അവർ അതീവ ക്ഷുഭിതരായി. സീസറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം അക്രമാസക്തമായി നിയന്ത്രണം വിട്ട് ബ്രൂട്ടസിന്റെയും, കാസ്സിയസിന്റെയും ഗൃഹങ്ങളാക്രമിച്ചു. ബ്രൂട്ടസും മറ്റ് ഗൂഡാലോചനക്കാരും റോം വിട്ട് പാലായനം ചെയ്തു ബ്രൂട്ടസിന്റെ നിയന്ത്രണത്തിലുള്ള സിസാല്പീൻ ഗോൾ (Cisalpine Gaul) പ്രവിശ്യയിൽ അഭയം തേടി. ആന്റണിയും മറ്റ് സീസർ അനുയായികളും ജനവികാരം സീസറെ വധിച്ചവർക്കെതിരെ തിരിക്കാൻ പരമാവധി ശ്രമിച്ചു. സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളായി അവസാനം ഒരു ആഭ്യന്തര കലഹത്തിൽ കലാശിച്ചു.<ref>Suetonius, Julius 83.2</ref>
സീസറിന്റെ വധത്തിന് ശേഷം ഗൂഡാലോചനക്കാർ സീസറിന്റെ അനുയായികളെയെല്ലാം വധിക്കുമെന്ന് ഭയന്ന് ആന്റണി കുറച്ച് കാലം ഒളിവിൽ പോയി. ഭയപ്പെട്ട പോലെ ഒന്നും സംഭവിക്കാത്ത്പ്പോൾ ആന്റണി റോമിലേക്ക് മടങ്ങി. റോമിലെ സാധാരണക്കാരായ പ്ലീബിയൻ ജനതയുടെ ഇടയിൽ സീസറിന് നല്ല ജനസമ്മതിയുണ്ടായിരുന്നു, ഒരു പറ്റം ആഡ്യ റോമന്മാർ (patricians) സീസറിനെ വധിച്ചു എന്നറിഞ്ഞ് അവർ അതീവ ക്ഷുഭിതരായി. സീസറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം അക്രമാസക്തമായി നിയന്ത്രണം വിട്ട് ബ്രൂട്ടസിന്റെയും, കാസ്സിയസിന്റെയും ഗൃഹങ്ങളാക്രമിച്ചു. ബ്രൂട്ടസും മറ്റ് ഗൂഡാലോചനക്കാരും റോം വിട്ട് പാലായനം ചെയ്തു ബ്രൂട്ടസിന്റെ നിയന്ത്രണത്തിലുള്ള സിസാല്പീൻ ഗോൾ (Cisalpine Gaul) പ്രവിശ്യയിൽ അഭയം തേടി. ആന്റണിയും മറ്റ് സീസർ അനുയായികളും ജനവികാരം [[ഒപ്റ്റിമേറ്റ്|സീസറെ വധിച്ചവർക്കെതിരെ]] തിരിക്കാൻ പരമാവധി ശ്രമിച്ചു. സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളായി അവസാനം ഒരു ആഭ്യന്തര കലഹത്തിൽ കലാശിച്ചു.<ref>Suetonius, Julius 83.2</ref>


====ത്രിമൂർത്തി സഖ്യം====
====ത്രിമൂർത്തി സഖ്യം====
സീസറിന്റെ വില്പത്രപ്രകാരം അനന്തരാവകാശിയായത് സീസറിന്റെ പെങ്ങളുടെ മകളുടെ മകനായ ഒക്റ്റാവിയനായിരുന്നു. ഇത് ആന്റണിക്ക് തെല്ല് ഇഛാഭംഗമുണ്ടാക്കിയിരുന്നു, എന്നാലും, ആന്റണി ഒൿറ്റാവിയനും, ലെപിഡസുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇവർ മൂവരും കൂടി ഒരു ത്രിമൂർത്തി സഖ്യമുണ്ടാക്കി സെനറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്ഥാനമൊഴിയാനുള്ള സെനറ്റിന്റെ ആജ്ഞ ധിക്കരിച്ച് ബ്രൂട്ടസും കാസ്സിയസും ഒരു സേന സമാഹരിച്ച് റോമിനെതിരെ വന്നു. ത്രിമൂർത്തി സഖ്യം റോമൻ സേനയുമായി വിമതരെ നേരിടാൻ പുറപ്പെട്ടു. രണ്ട് സേനകളും കിഴക്കൻ മാസിഡോണിയയിലെ ഫിലിപ്പിയിൽ വച്ച് ഏറ്റ്മുട്ടി. ഫിലിപ്പിയിൽ വച്ച് സേനകൾ തമ്മിൽ രണ്ട് സംഘട്ടനങ്ങൾ നടന്നു. ആദ്യത്തെ സംഘട്ടനത്തിൽ (first battle of Philippi) ഒക്റ്റാവിയന്റെ സേന ബ്രൂട്ടസിനെ നേരിട്ടു, ആന്റണി കാസ്സിയസിന്റെ സേനയെ നേരിട്ടു. ഈ സംഘട്ടനത്തിൽ ആന്റണി കാസ്സിയസിനെ തോല്പിച്ചു, ബ്രൂട്ടസ് ഒക്റ്റാവിയന്റെ സേനയെ തുരത്തി. കാസ്സിയസ് ബ്രൂട്ടസിന്റെ സേനയും തോറ്റു എന്നൊരു തെറ്റായ വാർത്ത കേട്ടു നിരാശിതനായി ആത്മഹത്യ ചെയ്തു. രണ്ടാമത്തെ ഫിലിപ്പി സംഘട്ടനത്തിൽ (second battle of Philippi) ത്രിമൂർത്തി സഖ്യത്തിന്റെ സേന ബ്രൂട്ടസിന്റെ സേനയുടെ മേൽ നിർണ്ണായക വിജയം നേടി. പരാജയം മുന്നിൽ കണ്ട് ബ്രൂട്ടസ് ആത്മഹത്യ ചെയ്തു. <ref>Ronald Syme. The Roman revolution. Oxford 1939</ref><ref>Lawrence Keppie. The making of the Roman army. New York 1984</ref> ഇതിന് ശേഷം ത്രിമൂർത്തി സഖ്യം റോമൻ റിപ്പബ്ലിക്കിനു മേലുള്ള അവരുടെ അധികാരം ഉറപ്പിച്ചു.
സീസറിന്റെ വില്പത്രപ്രകാരം അനന്തരാവകാശിയായത് സീസറിന്റെ പെങ്ങളുടെ മകളുടെ മകനായ ഒക്റ്റാവിയനായിരുന്നു. ഇത് ആന്റണിക്ക് തെല്ല് ഇഛാഭംഗമുണ്ടാക്കിയിരുന്നു, എന്നാലും, ആന്റണി ഒൿറ്റാവിയനും, ലെപിഡസുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇവർ മൂവരും കൂടി ഒരു ത്രിമൂർത്തി സഖ്യമുണ്ടാക്കി സെനറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്ഥാനമൊഴിയാനുള്ള സെനറ്റിന്റെ ആജ്ഞ ധിക്കരിച്ച് ബ്രൂട്ടസും കാസ്സിയസും ഒരു സേന സമാഹരിച്ച് റോമിനെതിരെ വന്നു. ത്രിമൂർത്തി സഖ്യം റോമൻ സേനയുമായി വിമതരെ നേരിടാൻ പുറപ്പെട്ടു. രണ്ട് സേനകളും കിഴക്കൻ മാസിഡോണിയയിലെ ഫിലിപ്പിയിൽ വച്ച് ഏറ്റ്മുട്ടി. ഫിലിപ്പിയിൽ വച്ച് സേനകൾ തമ്മിൽ രണ്ട് സംഘട്ടനങ്ങൾ നടന്നു. ആദ്യത്തെ സംഘട്ടനത്തിൽ (first battle of Philippi) ഒക്റ്റാവിയന്റെ സേന ബ്രൂട്ടസിനെ നേരിട്ടു, ആന്റണി കാസ്സിയസിന്റെ സേനയെ നേരിട്ടു. ഈ സംഘട്ടനത്തിൽ ആന്റണി കാസ്സിയസിനെ തോല്പിച്ചു, ബ്രൂട്ടസ് ഒക്റ്റാവിയന്റെ സേനയെ തുരത്തി. കാസ്സിയസ് ബ്രൂട്ടസിന്റെ സേനയും തോറ്റു എന്നൊരു തെറ്റായ വാർത്ത കേട്ടു നിരാശിതനായി ആത്മഹത്യ ചെയ്തു. രണ്ടാമത്തെ ഫിലിപ്പി സംഘട്ടനത്തിൽ (second battle of Philippi) ത്രിമൂർത്തി സഖ്യത്തിന്റെ സേന ബ്രൂട്ടസിന്റെ സേനയുടെ മേൽ നിർണ്ണായക വിജയം നേടി. പരാജയം മുന്നിൽ കണ്ട് ബ്രൂട്ടസ് ആത്മഹത്യ ചെയ്തു. <ref>Ronald Syme. The Roman revolution. Oxford 1939</ref><ref>Lawrence Keppie. The making of the Roman army. New York 1984</ref> ഇതിന് ശേഷം ത്രിമൂർത്തി സഖ്യം റോമൻ റിപ്പബ്ലിക്കിനു മേലുള്ള അവരുടെ അധികാരം ഉറപ്പിച്ചു. റോം നഗരവും, റോമൻ ഇറ്റലിയുടെയും ഭരണം ഒക്റ്റാവിയൻ ഏറ്റെടുത്തു. പടിഞ്ഞാറൻ പ്രവിശ്യകൾ ലെപിഡസിന്റെ ഭരണത്തിലും, കിഴക്കൻ പ്രവിശ്യകൾ ആന്റണിയുടെ കീഴിലുമായി.





07:41, 1 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മാർക്കസ് അന്റോണിയസ്
M·ANTONIVS·M·F·M·N[1]
ജനനംജനുവരി 14, 83 BC
റോമാ നഗരം, റോമൻ റിപ്പബ്ലിക്
മരണംആഗസ്റ്റ് 1, 30 BC (53 വയസ്സ്)
അലക്സാൻഡ്രിയ, ഈജിപ്റ്റ്
ദേശീയത Roman Republic

മാർക്കസ് അന്റോണിയസ്, (Marcus Antonius) (83BC January 14– 30BC August 1) ഒരു റോമൻ സൈനിക മേധാവിയും, രാഷ്ട്രീയ നേതാവുമായിരുന്നു. മാർക്ക് ആന്റണി എന്ന പേരിലാണ് ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിൽ അറിയപ്പെടുന്നത്. മാർക്കസ് അന്റോണിയസ് ജൂലിയസ് സീസറിന്റെ ഒരു പ്രധാന രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. സീസർ കൊല്ലപ്പെട്ടതിനു ശേഷം ഇദ്ദേഹം ഒക്റ്റാവിയനും, മാർക്കസ് ലെപിഡസുമായി ചേർന്ന് റോമിലെ രണ്ടാം ത്രിമൂർത്തി (triumvirate) എന്നറിയപ്പെടുന്ന ഭരണകൂടം സ്ഥാപിച്ചു. ഏതാണ്ട് ഏകാധിപത്യ സ്വഭാവമുള്ള ഈ ത്രിമൂർത്തി ഭരണകൂടം രണ്ട് അഞ്ച് വർഷ കാലാവധികളിൽ (43 ബി സി മുതൽ 33 ബി സി വരെ) റോമൻ റിപ്പബ്ലിക് ഭരിച്ചു. മാർക്കസ് അന്റോണിയസും ഒൿറ്റാവിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ ത്രിമൂർത്തി (triumvirate) ഭരണകക്ഷി പിളർന്ന് ഒരു ആഭ്യന്തര യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഒൿറ്റാവിയൻ മാർക്ക് ആന്റണിയെ പരാജയപ്പെടുത്തുകയും, അതിനു ശേഷം ആന്റണിയും കാമുകി ക്ലിയോപാട്രയും ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഇതിനു ശേഷം ഒൿറ്റാവിയൻ അഗസ്റ്റസ് എന്ന പേരിൽ ആദ്യത്തെ റോമൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ആന്റണിയുടെ രാഷ്ട്രീയ ജീവിതവും, അന്ത്യവും റോമിന്റെ ഒരു അർദ്ധ ജനാധിപത്യ റിപബ്ലിക്കിൽ നിന്ന് ചക്രവർത്തി ഭരണത്തിൻ കീഴിലുള്ള സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു പ്രധാന അധ്യായമാണ്.[2]

ജീവിത രേഖ

ആരംഭ കാലം

പ്രാചീന റോമിലെ ഒരു പ്രബലമായ പ്രഭുകുടുംബമായ അന്റോണിയ കുടുംബത്തിൽ 83 ബി സി യിൽ ജനിച്ചു. പിതാവ് മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ് റോമിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അതേ പേരുള്ള പിതാവിന്റെ പിതാവ് മാർക്കസ് അന്റോണിയസ് (പ്രാസംഗികൻ) ഒരു പ്രമുഖ രാഷ്ട്രീയ നേതാവും, അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്നു. ആന്റണിയുടെ പിതാവ് റോമൻ റിപ്പബ്ലിക്കിൽ പ്രേറ്റർ (Praetor) പദവി വഹിക്കുന്ന ഒട്ടും കഴിവില്ലാത്ത ഒരുദ്യോഗസ്ഥനായിരുന്നു. സിസറോയുടെ അഭിപ്രായത്തിൽ പദവി ദുരുപയോഗപ്പെടുത്താനുള്ള മിടുക്ക് പോലുമില്ലാത്തത് കൊണ്ടാണ് മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ് ആ പദവിയിൽ നിയമിക്കപ്പെട്ടത്[3] ആന്റണിയുടെ മാതാവ് ജൂലിയ റോമിലെ കോൺസൾ (consul) സ്ഥാനം വഹിച്ചിരുന്ന ലുസിയസ് സീസറിന്റെ മകളായിരുന്നു. യൗവനത്തിൽ മാർക്ക് ആന്റണി ഒരു അലസനും സുഖലോലുപനുമായിരുന്നു. അദ്ദേഹം ഒരു കടുത്ത ചൂതുകളിക്കാരനായത്കൊണ്ട് അത്യാവശ്യം കടബാധ്യതകളുമുണ്ടായിരുന്നു.

ആന്റണിയ്ക്ക് 25 വയസ്സുള്ളപ്പോൾ (58 ബി സി) അദ്ദേഹം തത്വശാസ്ത്രവും, തർക്കശാസ്ത്രവും പരിശീലിക്കാൻ ഏതൻസിൽ പോയി താമസിച്ചു. അവിടെ ചെന്ന് ഒരു വർഷംകഴിഞ്ഞപ്പോൾ സിറിയയുടെ പ്രോകോൺസൽ (governor) ഓലസ് ഗബിനിയസ്, ജുഡിയയുടെ രാജാവായ അരിസ്റ്റോബുലസ് രണ്ടാമനെതിരെ റോമൻ റിപ്പബ്ലിൿ നടത്തിയ യുദ്ധത്തിൽ പങ്കുചേരാൻ ആന്റണിയെ ക്ഷണിച്ചു. ഈ യുദ്ധത്തിൽ ചില പ്രധാന വിജയങ്ങൾ നേടി ആന്റണി ഒരു സൈനിക നേതാവായി പേരെടുത്തു.

സീസറിന്റെ അനുയായി

54 ബി സി യിൽ ആന്റണി ജൂലിയസ് സീസറിന്റെ അധീനതയിലുള്ള സേനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ഗോളിലെ (gaul) ഗോത്രങ്ങൾക്കെതിരെയുള്ള ഗാല്ലിക് യുദ്ധങ്ങളിൽ ആന്റണി തന്റെ കഴിവ് വീണ്ടും തെളിയിച്ചു. സീസറിന്റെ ബന്ധു കൂടിയായിരുന്ന ആന്റണി അതോടെ സീസറിന്റെ വിശ്വസ്ഥനും സുഹൃത്തുമായി. സീസറിന്റെ സ്വാധീനം കാരണം ആന്റണി പടി പടിയായി ഉയർന്ന് 50 ബി സി യിൽ പ്ലീബിയൻ ട്രൈബൂണലായി നിയമിക്കപ്പെട്ടു. സീസർ 50 ബി സി യിൽ തന്റെ പ്രോകോൺസൽ പദവിയുടെ കാലാവധി തീരാറാവുന്ന സമയത്ത് റോമിലെ കോൺസൽ പദവിയ്ക്കുള്ള തിർഞ്ഞെടുപ്പിൽ പങ്കെടുക്കനുള്ള ഉദ്ദേശം പ്രഖ്യാപിച്ചു. ഇതിനെ റോമൻ സെനറ്റിലെ പോംപിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തിയായി എതിർത്തു. പ്രോകോൺസൽ പദവി രാജി വയ്ച്ച് സൈന്യത്തിന്റെ മേധാവി സ്ഥാനം കൈമാറിയിട്ട് തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ മതി എന്ന് അവർ ശഠിച്ചു. പ്രോകോൺസൽ പദവിയിലിരിക്കുമ്പോൾ സീസറിനെതിരെ പദവിയുടെ ഇമ്മ്യൂണിറ്റി (immunity from prosecution) കാരണം നിയമ നടപടികൾ എടുക്കാൻ പറ്റില്ലായിരുന്നു. വിരമിച്ച ശേഷം തനിക്കെതിരെ അഴിമതിയ്ക്ക് അന്വേഷണവും നിയമ നടപടികളുമുണ്ടാവുമെന്ന് സീസറിനറിയാമായിരുന്നു. ഇത് തന്നെ ഒതുക്കാനുള്ള ഒരു ശ്രമമാണെന്ന് മനസ്സിലാക്കിയ സീസർ ആദ്യം പ്ലീബിയൻ ട്രൈബൂണലായ ആന്റണിയുടെ വീറ്റോ ഉപയോഗിച്ച് സീസറിനെ പ്രോകോൺസൾ സ്ഥാനത്ത് നിന്ന് മാറ്റുന്ന സെനറ്റിന്റെ ഉത്തരവ് തടയാൻ ശ്രമിച്ചു. ആന്റണിയുടെ സെനറ്റിൽ വീറ്റോ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ആന്റണിയെയും, മറ്റൊരു സീസർ സപ്പോർട്ടറെയും പോംപി ബലമായി (നിയമ വിരുദ്ധമായി) സെനറ്റിൽ നിന്ന് പുറത്താക്കി. ഇതോടെ സെനറ്റിന്റെ ഉത്തരവ് ധിക്കരിച്ച് സീസർ തന്റെ സേനയുമായി തലസ്ഥാന നഗരിയായ റോമിൽ പ്രവേശിച്ചു. പിന്നെയുണ്ടായത് ഒരു ആഭ്യന്തര യുദ്ധമാണ്. പോംപിയും സെനറ്റിലെ ഭൂരിപക്ഷ അംഗങ്ങളും റോം നഗരം വിട്ട് പാലായനം ചെയ്തു. ഇവരെ തുരത്തിക്കോണ്ട് സീസറും പുറകെ പോയി. [4][5][6]

ഇറ്റലിയുടെ ഭരണം

പോംപിയുമായി യുദ്ധം ചെയ്യാൻ പോയ പുറകെ പോയ വേളയിൽ റോമൻ റിപ്പബ്ലിക്കിന്റെ കേന്ദ്ര പ്രവിശ്യയായ ഇറ്റലിയുടെ ഭരണം സീസർ ആന്റണിയെയാണ് ഏൽപ്പിച്ചിരുന്നത്. ഗ്രീസിലെ ഫർസാലസ് എന്ന സ്ഥലത്ത് വച്ച് സീസർ പോംപിയുടെ സേനകളെ അസന്നിഗ്ദമായി തോൽപ്പിച്ചു. പോംപി ഈജിപ്റ്റിലോട്ട് ഓടി രക്ഷപ്പെട്ടു. സീസർ പുറകെ പോയെങ്കിലും ഇതിനിടെ പോംപി വധിക്കപ്പെട്ടു. വിജയശ്രീ ലാളിതനായി റോമിലേയ്ക്ക് മടങ്ങിയ സീസറെ സെനറ്റ് ഡിക്റ്റേറ്ററായി (latin : magistratus extraordinarius) അവരോധിച്ചു. റോമൻ റിപ്പബ്ലിക്കിൽ സർവ അധികാരങ്ങളുമുള്ള ഒരു പദവിയാണ് ഡിക്റ്റേറ്റർ. ആന്റണിയെ സീസർ തന്റെ പ്രധാന സഹായിയായി മാസ്റ്റർ ഒഫ് ഹോർസസ് (latin : Magister Equitum) എന്ന പദവിയിൽ നിയമിച്ചു. റിപ്പബ്ലിക്കിൽ ഡിക്റ്റേറ്റർ കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള പദവിയാണിത്. അങ്ങനെ എവിടെയെങ്കിലും യുദ്ധം നയിക്കാൻ സീസർ റോം വിട്ട് പോവുമ്പോൾ ഇറ്റലിയുടെ ഭരണം ഏറ്റെടുത്തിരുന്നത് ആന്റണിയായിരുന്നു. ഒരു മികച്ച സൈനിക നേതാവായിരുന്ന ആന്റണി പക്ഷെ രാജ്യഭരണത്തിൽ അത്രയും മിടുക്കില്ലായിരുന്നു. ആന്റണിക്ക് പറ്റിയ ഒരു പിഴവ് കാരണം റോമിൽ ഒരു കലാപമുണ്ടായി നൂറോളം പൗരന്മാർ മരണമടഞ്ഞു. ഇത് കാരണം സീസർ ആന്റണിയെ സർവ തസ്തികകളിൽ നിന്നും നീക്കം ചെയ്തു. ഇവർ രണ്ട് വർഷത്തോളം പരസ്പരം കണ്ടില്ല. പക്ഷെ ഈ അകൽച്ച അധിക കാലം നീണ്ടില്ല, 44 ബി സി യിൽ സീസർ കോൺസലായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ടാമനായി വീണ്ടും ആന്റണിയെ നിയമിച്ചു.

ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ഉരസലുകൾക്കിടയിലും ആന്റണി സീസറിനോടുള്ള കൂറ് എന്നും നില നിർത്തി. സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ സെനറ്റിലെ ഒരു വിഭാഗത്തെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. ബ്രൂട്ടസ്, കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഡാലോചന തുടങ്ങി. ഈ ഗൂഡാലോചനക്കാരുടെ കൂട്ടത്തിലെ ട്രെബോണിയസ് എന്നോരാൾ ഇടയ്ക്ക് ആന്റണിയുടെ അഭിപ്രായമാരായാൻവേണ്ടി ഒരു തന്ത്രപരമായ സമീപനം നടത്തിയിരുന്നു. കാര്യം മനസ്സിലായ ആന്റണി ട്രെബോണിയസിന് യാതൊരു പ്രോൽസാഹനവും നൽകിയില്ല, പക്ഷെ ഈ സംഭാഷണത്തിന്റെ കാര്യം സീസറെ അറിയിച്ചതുമില്ല. 44 ബി സി മാർച്ച് പതിനഞ്ചാം തീയതി ഈ ഗൂഡാലോചനസംഘം സെനറ്റിന്റെ പോർട്ടിക്കോയിലിട്ട് സീസറെ കുത്തി കൊന്നു. [7]

സീസറിന്റെ വധത്തിന് ശേഷം ഗൂഡാലോചനക്കാർ സീസറിന്റെ അനുയായികളെയെല്ലാം വധിക്കുമെന്ന് ഭയന്ന് ആന്റണി കുറച്ച് കാലം ഒളിവിൽ പോയി. ഭയപ്പെട്ട പോലെ ഒന്നും സംഭവിക്കാത്ത്പ്പോൾ ആന്റണി റോമിലേക്ക് മടങ്ങി. റോമിലെ സാധാരണക്കാരായ പ്ലീബിയൻ ജനതയുടെ ഇടയിൽ സീസറിന് നല്ല ജനസമ്മതിയുണ്ടായിരുന്നു, ഒരു പറ്റം ആഡ്യ റോമന്മാർ (patricians) സീസറിനെ വധിച്ചു എന്നറിഞ്ഞ് അവർ അതീവ ക്ഷുഭിതരായി. സീസറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം അക്രമാസക്തമായി നിയന്ത്രണം വിട്ട് ബ്രൂട്ടസിന്റെയും, കാസ്സിയസിന്റെയും ഗൃഹങ്ങളാക്രമിച്ചു. ബ്രൂട്ടസും മറ്റ് ഗൂഡാലോചനക്കാരും റോം വിട്ട് പാലായനം ചെയ്തു ബ്രൂട്ടസിന്റെ നിയന്ത്രണത്തിലുള്ള സിസാല്പീൻ ഗോൾ (Cisalpine Gaul) പ്രവിശ്യയിൽ അഭയം തേടി. ആന്റണിയും മറ്റ് സീസർ അനുയായികളും ജനവികാരം സീസറെ വധിച്ചവർക്കെതിരെ തിരിക്കാൻ പരമാവധി ശ്രമിച്ചു. സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളായി അവസാനം ഒരു ആഭ്യന്തര കലഹത്തിൽ കലാശിച്ചു.[8]

ത്രിമൂർത്തി സഖ്യം

സീസറിന്റെ വില്പത്രപ്രകാരം അനന്തരാവകാശിയായത് സീസറിന്റെ പെങ്ങളുടെ മകളുടെ മകനായ ഒക്റ്റാവിയനായിരുന്നു. ഇത് ആന്റണിക്ക് തെല്ല് ഇഛാഭംഗമുണ്ടാക്കിയിരുന്നു, എന്നാലും, ആന്റണി ഒൿറ്റാവിയനും, ലെപിഡസുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇവർ മൂവരും കൂടി ഒരു ത്രിമൂർത്തി സഖ്യമുണ്ടാക്കി സെനറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്ഥാനമൊഴിയാനുള്ള സെനറ്റിന്റെ ആജ്ഞ ധിക്കരിച്ച് ബ്രൂട്ടസും കാസ്സിയസും ഒരു സേന സമാഹരിച്ച് റോമിനെതിരെ വന്നു. ത്രിമൂർത്തി സഖ്യം റോമൻ സേനയുമായി വിമതരെ നേരിടാൻ പുറപ്പെട്ടു. രണ്ട് സേനകളും കിഴക്കൻ മാസിഡോണിയയിലെ ഫിലിപ്പിയിൽ വച്ച് ഏറ്റ്മുട്ടി. ഫിലിപ്പിയിൽ വച്ച് സേനകൾ തമ്മിൽ രണ്ട് സംഘട്ടനങ്ങൾ നടന്നു. ആദ്യത്തെ സംഘട്ടനത്തിൽ (first battle of Philippi) ഒക്റ്റാവിയന്റെ സേന ബ്രൂട്ടസിനെ നേരിട്ടു, ആന്റണി കാസ്സിയസിന്റെ സേനയെ നേരിട്ടു. ഈ സംഘട്ടനത്തിൽ ആന്റണി കാസ്സിയസിനെ തോല്പിച്ചു, ബ്രൂട്ടസ് ഒക്റ്റാവിയന്റെ സേനയെ തുരത്തി. കാസ്സിയസ് ബ്രൂട്ടസിന്റെ സേനയും തോറ്റു എന്നൊരു തെറ്റായ വാർത്ത കേട്ടു നിരാശിതനായി ആത്മഹത്യ ചെയ്തു. രണ്ടാമത്തെ ഫിലിപ്പി സംഘട്ടനത്തിൽ (second battle of Philippi) ത്രിമൂർത്തി സഖ്യത്തിന്റെ സേന ബ്രൂട്ടസിന്റെ സേനയുടെ മേൽ നിർണ്ണായക വിജയം നേടി. പരാജയം മുന്നിൽ കണ്ട് ബ്രൂട്ടസ് ആത്മഹത്യ ചെയ്തു. [9][10] ഇതിന് ശേഷം ത്രിമൂർത്തി സഖ്യം റോമൻ റിപ്പബ്ലിക്കിനു മേലുള്ള അവരുടെ അധികാരം ഉറപ്പിച്ചു. റോം നഗരവും, റോമൻ ഇറ്റലിയുടെയും ഭരണം ഒക്റ്റാവിയൻ ഏറ്റെടുത്തു. പടിഞ്ഞാറൻ പ്രവിശ്യകൾ ലെപിഡസിന്റെ ഭരണത്തിലും, കിഴക്കൻ പ്രവിശ്യകൾ ആന്റണിയുടെ കീഴിലുമായി.


അവലംബം

  1. In full, Marcus Antonius Marci Filius Marci Nepos; in English, "Marcus Antonius, son of Marcus, grandson of Marcus
  2. Eck, Werner; translated by Deborah Lucas Schneider; new material by Sarolta A. Takács. (2003) The Age of Augustus. Oxford: Blackwell Publishing (hardcover, ISBN 0-631-22957-4; paperback, ISBN 0-631-22958-2)
  3. Huzar 1978, p. 15
  4. Suetonius, Julius 28
  5. Plutarch, Caesar 32.8
  6. Plutarch, Life of Pompey, 1. (Loeb) at Thayer: [1]:see also Velleius Paterculus, Roman History 2, 21. (Loeb) at Thayer:
  7. Woolf Greg (2006), Et Tu Brute? – The Murder of Caesar and Political Assassination, 199 pages – ISBN 1-86197-741-7
  8. Suetonius, Julius 83.2
  9. Ronald Syme. The Roman revolution. Oxford 1939
  10. Lawrence Keppie. The making of the Roman army. New York 1984
"https://ml.wikipedia.org/w/index.php?title=മാർക്ക്_ആന്റണി&oldid=1635884" എന്ന താളിൽനിന്ന് ശേഖരിച്ചത്