"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:റോം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 17: വരി 17:


[[വർഗ്ഗം:റോം]]
[[വർഗ്ഗം:റോം]]
[[വർഗ്ഗം:റോമൻ സാമ്രാജ്യം]]

06:18, 31 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മാർക്കസ് അന്റോണിയസ്
M·ANTONIVS·M·F·M·N
ജനനംജനുവരി 14, 83 BC
റോമാ നഗരം, റോമൻ റിപ്പബ്ലിക്
മരണംആഗസ്റ്റ് 1, 30 BC (53 വയസ്സ്)
അലക്സാൻഡ്രിയ, ഈജിപ്റ്റ്
ദേശീയത Roman Republic

മാർക്കസ് അന്റോണിയസ്, (Marcus Antonius) (83BC January 14– 30BC August 1) ഒരു റോമൻ സൈനിക മേധാവിയും, രാഷ്ട്രീയ നേതാവുമായിരുന്നു. മാർക്ക് ആന്റണി എന്ന പേരിലാണ് ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിൽ അറിയപ്പെടുന്നത്. മാർക്കസ് അന്റോണിയസ് ജൂലിയസ് സീസറിന്റെ ഒരു പ്രധാന രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. സീസർ കൊല്ലപ്പെട്ടതിനു ശേഷം ഇദ്ദേഹം ഒക്റ്റാവിയനും, മാർക്കസ് ലെപിഡസുമായി ചേർന്ന് റോമിലെ രണ്ടാം ത്രിമൂർത്തി (triumvirate) എന്നറിയപ്പെടുന്ന ഭരണകൂടം സ്ഥാപിച്ചു. ഏതാണ്ട് ഏകാധിപത്യ സ്വഭാവമുള്ള ഈ ത്രിമൂർത്തി ഭരണകൂടം 43 ബി സി മുതൽ 33 ബി സി വരെ റോമൻ റിപ്പബ്ലിക് ഭരിച്ചു. മാർക്കസ് അന്റോണിയസും ഒൿറ്റാവിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ ത്രിമൂർത്തി (triumvirate) ഭരണകക്ഷി പിളർന്ന് ഒരു ആഭ്യന്തര യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഒൿറ്റാവിയൻ മാർക്ക് ആന്റണിയെ പരാജയപ്പെടുത്തുകയും, അതിനു ശേഷം ആന്റണിയും കാമുകി ക്ലിയോപാട്രയും ആത്മഹത്യ ചെയ്തു. ഇതിനു ശേഷം ഒൿറ്റാവിയൻ അഗസ്റ്റസ് എന്ന പേരിൽ ആദ്യത്തെ റോമൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ആന്റണിയുടെ രാഷ്ട്രീയ ജീവിതവും, അന്ത്യവും റോമിന്റെ ഒരു അർദ്ധ ജനാധിപത്യ റിപബ്ലിക്കിൽ നിന്ന് ചക്രവർത്തി ഭരണത്തിൻ കീഴിലുള്ള സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു പ്രധാന അധ്യായമാണ്.

"https://ml.wikipedia.org/w/index.php?title=മാർക്ക്_ആന്റണി&oldid=1634844" എന്ന താളിൽനിന്ന് ശേഖരിച്ചത്