"എവാൻജെലിസ്റ്റ ടോറിചെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: tl:Evangelista Torricelli
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: te:ఇవాంజెలిస్టా టొర్రిసెల్లి
വരി 60: വരി 60:
[[su:Evangelista Torricelli]]
[[su:Evangelista Torricelli]]
[[sv:Evangelista Torricelli]]
[[sv:Evangelista Torricelli]]
[[te:ఇవాంజెలిస్టా టొర్రిసెల్లి]]
[[th:เอวานเจลิสตา โตร์ริเชลลี]]
[[th:เอวานเจลิสตา โตร์ริเชลลี]]
[[tl:Evangelista Torricelli]]
[[tl:Evangelista Torricelli]]

20:46, 24 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ബാരോമീറ്റർ കണ്ടെത്തിയ ശാസ്റ്റ്രജ്ഞനാണ് ടോറിസെല്ലി.

ജീവിതരേഖ

1608 ഒക്ടോബർ 15 ന് ഇറ്റലിയിലെ ഫെയിൻസയിലാണ് ടോറിസെല്ലി ജനിച്ചത്.ജന്മനാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ശാസ്റ്റ്രത്തിൽ ഉന്നതപഠനത്തിനായി റോമിലെ സപിൻസാ കോളേജിൽ ചേർന്ന അദ്ദേഹം അവിടത്തെ പ്രൊഫസറായ കാരസ്റ്റല്ലി ഗലീലിയോയുടെ ശിഷ്യനായിരുന്നു.ഗലീലിയോയുടെ സിദ്ധാന്തങ്ങൾ മനസ്സിലാക്കിയ ടോറിസെല്ലി അദ്ദേഹത്തിന്റെ ഗ്രന്ഥത്തെ ആധാരമാക്കി അന്തരീക്ഷത്തിൽ വിക്ഷേപിക്കുന്ന വസ്തുക്കളുടെ സഞ്ചാരപഥത്തെപ്പറ്റി പഠനം നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.അപ്പോളേക്കും കാഴ്ചശകതി നഷ്ടപ്പെട്ട ഗലീലിയോയെ പരിചരിക്കാൻ എത്തിയ ടോറിസെല്ലി അദ്ദേഹത്തിന്റെ സെക്രട്ടറിയായി ജോലിനോക്കുകയും ശൂന്യത കണ്ടെത്താനുള്ള പരീക്ഷണങ്ങളിൽ മുഴുകുകയും ചെയ്തു. ഗലീലിയോയുടെ മരണശേഷം ടോറിസെല്ലിയാണ് പ്രസ്തുത പരീക്ഷണം പൂർത്തിയാക്കിയത്.

ബാരോമീറ്ററിന്റെ കണ്ടുപിടുത്തം

ഫ്ലോറൻസിലെത്തിയ ടോറിസെല്ലി അവിടെവെച്ചാണ് ബാരോമീറ്റർ കണ്ടുപിടിച്ചത്.ശൂന്യാവസ്ഥ ഒരു സങ്കൽപം അല്ല യാഥാർഥ്യമാണെന്ന് അദ്ദേഹം പരീക്ഷണം മൂലം തെളിയിച്ചു. 46 ഇഞ്ച് നീളമുള്ളതും ഒരറ്റം മാത്രം തുറന്നതുമായ രണ്ട് ട്യൂബുകൾ ഇതിനായി അദ്ദേഹം ഉപയോഗിച്ചു.ഗ്ലാസ് ട്യൂബുകളിൽ രസം നിറച്ച് അതിന്റെ വായ കൈകൊണ്ട് മൂടി മറ്റൊരു വലിയ പാത്രത്തിലെ രസ സംഭരണിയിൽ അറ്റം താഴ്തിയപ്പോൾ ഗ്ലാസുകളിലെ രസത്തിന്റെ ലവൽ താഴ്‌ന്നതായി കണ്ടു.ട്യൂബിലെ രസത്തിന് മുകളിൽ വായു ഇല്ലെന്ന് സ്ഥിതീകരിക്കാൻ ട്യൂബ് ചെരിച്ചുനോക്കി 30 ഇഞ്ച് രസത്തിന്റെ ലവലിൽ ആ ശ്യൂന്യഭാഗം അപ്രത്യക്ഷമായി.വീണ്ടും ട്യൂബ് ചെരിച്ചുനോക്കിയപ്പോൾ രസത്തിന്റെ മുകളിൽ ശൂന്യാന്തരീക്ഷം പ്രത്യക്ഷപ്പെട്ടു.

ജീവിതാന്ത്യം

തന്റെ 39ആം വയസ്സിൽ ടോറിസെല്ലി അന്തരിച്ചു.തന്റെ പരീക്ഷണങ്ങൾ തുടരാൻ കഴിയാതെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

അവലംബം

മാതൃഭൂമി ഹരിശ്രീ 2011 ജനുവരി 29 ൽ വന്ന ഡോ: വി ബി പണിക്കരുടെ ലേഖനത്തിൽ നിന്നും